Home Blog Page 365

ദി റെസ്റ്റ് ഇസ് ലെഫ്റ്റ് (സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവി )

0

ഇന്ന് പെൺകുട്ടികൾക്കെതിരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പീഡനകഥകൾ എല്ലാ അച്ഛന്മാരെയും ഉത്കണ്ഠാകുലരാക്കുന്നു. ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്ത്വം. പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് “ദി റെസ്റ്റ് ഇസ് ലെഫ്റ്റ് ” .

ജിനു വൈക്കത്ത് , സുഭാഷ് രാമനാട്ടുകര, സുരേന്ദ്രൻ ബി പി , അഞ്ചു ജിനു , സൂര്യശ്രീ , മുരളി കായംകുളം, റെനീഷ് കർത്ത , പ്രവീൺ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീർ, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു.

ബാനർ – ഏ ജി ടാക്കീസ്, ആർ കര മീഡിയ, നിർമ്മാണം – അഞ്ചു ജിനു , സുഭാഷ് രാമനാട്ടുകര, രചന, സംവിധാനം – പ്രവീൺകൃഷ്ണ, ആശയം – സേവ്യർ ആന്റണി, ഛായാഗ്രഹണം – രതീഷ് സി വി അമ്മാസ് , എഡിറ്റിംഗ് & ഡി ഐ – ബിജു ഭദ്ര , അസ്സോസിയേറ്റ് ഡയറക്ടർ – ക്രിസ്റ്റഫർ ദാസ് , പശ്ചാത്തലസംഗീതം – പി ജി രാഗേഷ്, പ്രൊഡക്ഷൻ കൺട്രോളർ – റെനീഷ് കർത്ത , പോസ്റ്റ് പ്രൊഡക്ഷൻ -ഹരി മേലില, ഡ്രോൺ – വിനു സ്നൈപ്പേർസ്, സംവിധാനസഹായി – നൗഷാദ് നാലകത്ത് , ലൊക്കേഷൻ മാനേജേർസ് – രാധാകൃഷ്ണൻ ,ഷംസു വഫ്ര , പ്രൊഡക്ഷൻ മാനേജർ – മധു വഫ്ര, കല-റെനീഷ് കർത്ത , എബിൻ ഉണ്ണി, സ്റ്റിൽസ് – വിപിൻ ജോർജ് , റെനീഷ് കർത്ത , ആർട്ട് സഹായി – വിനോദ് അമ്പാടി, പോസ്റ്റർ ഡിസൈൻ – മിഥുൻ സുരേഷ്, സ്‌റ്റുഡിയോ – മെട്രോ കൊച്ചിൻ , എയർബോൺ ഡിജിറ്റൽ സ്‌റ്റുഡിയോ കുവൈറ്റ്, ടെക്നിക്കൽ സഹായം – സമീർ, തോമസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary : The Rest Is Left (Suspense Thriller Short Movie)

ചാച്ചാജി മാർച്ച് 26-ന്

0

മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തു വെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥ പറയുന്ന ചിത്രം ചാച്ചാജി മാർച്ച് 26 -ന് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു. ചാച്ചാജിയുടെ വളർത്തുമകളാണ് ശ്രീദേവി. ഭർത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തു വയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകൈ കൂടിയാണ് ദേവൂട്ടി. ചാച്ചാജിയെ അബ്ദുൾ റഹിമും ശ്രീദേവിയെ ദേശീയ അവാർഡു ജേതാവ് സുരഭിലക്ഷ്മിയും ദേവൂട്ടിയെ കൃഷ്ണശ്രീയും അവതരിപ്പിക്കുന്നു.

സുരഭിലക്ഷ്മി, അബ്ദുൾറഹിം, കൃഷ്ണശ്രീ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, വി കെ ബൈജു , ദീപക് രാജ് പുതുപ്പള്ളി, അഷ്റഫ് പേഴുംമൂട് , ആന്റണി അറ്റ്ലസ് , നൗഫൽ അജ്മൽ , തൽഹത്ത് ബാബു, ഷിബു ഡാസ് ലർ, ബിസ്മിൻഷാ, ദിയ , ആഷി അശോക്, മാളവിക എസ് ഗോപൻ , ബീനാസുനിൽ ,ബിജു ബാലകൃഷ്ണൻ , എം ജി കാവ് ഗോപാലകൃഷ്ണൻ , മായ എന്നിവർ അഭിനയിക്കുന്നു.

ബാനർ -ഫാമിലി സിനിമാസ് , നിർമ്മാണം – എ അബ്ദുൾ റഹിം, രചന, സംവിധാനം – എം ഹാജാമൊയ്നു , ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – രതീഷ് മോഹൻ , ഗാനരചന – എം ഹാജാമൊയ്നു , എ അബ്ദുൾ റഹിം, സംഗീതം – എം ജി ശ്രീകുമാർ , ആലാപനം – എം ജി ശ്രീകുമാർ , വൈഷ്ണവി, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബി ചിത്തരഞ്ജൻ , കല- റിഷി എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – ശ്രീജിത്ത് കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുനിൽ നന്നമ്പ്ര, ഷാൻ അബ്ദുൾ വഹാബ്, അസോസിയേറ്റ് ഡയറക്ടർ – ഷാജഹാൻ തറവാട്ടിൽ, സംവിധാന സഹായി – സ്നിഗ്ദിൻ സൈമൺ ജോസഫ് , സ്റ്റിൽസ് – അജേഷ് ആവണി , ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , ഒടിടി റിലീസ്- ഹൈ ഹോപ്‌സ് എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary : Malayalam Movie Chachaji on March 26th

നാളേയ്ക്കായ് മാർച്ച് 19-ന്

0

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ” നാളേയ്ക്കായ് ” മാർച്ച് 19 – ന് തീയേറ്ററുകളിലെത്തുന്നു.

ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്സിഡന്റിലൂടെ തികച്ചുo ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോവിഡിനു ശേഷമുള്ള ഒരു നല്ല നാളേയ്ക്കായ് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുമുള്ള ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം .

സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , തുമ്പി നന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിത രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവർ കഥാപാത്രങ്ങളാകുന്നു.

ബാനർ – സൂരജ് ശ്രുതി സിനിമാസ് , നിർമ്മാണം, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അണക്കപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ , ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – കെ ശ്രീനിവാസ് , ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , പ്രൊ: എക്സിക്യൂട്ടീവ് – സുനിൽ പനച്ചമൂട്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാർ , ചമയം – അനിൽ നേമം, ചീഫ് അസ്സോ. ഡയറക്ടർ – കിരൺ റാഫേൽ , സഹസംവിധാനം – ഹാരിസ്, അരുൺ , സ്റ്റിൽസ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്ജലി, വിതരണം – ആഷാഡം സിനിമാസ് , ഓഡിയോ റിലീസ് – മനോരമ മ്യൂസിക്സ് , ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

Nalekkayi movie release date

ആറിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; വീണ എസ് നായര്‍, ഫിറോസ് കുന്നംപറമ്ബില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ മത്സരിക്കും, ധര്‍മ്മടത്തെ കാര്യം തീരുമാനമായില്ല

0

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴു സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരും തവനൂരില്‍ ഫിറോസ് കുന്നംപറമ്ബിലും മത്സരിക്കും. പി.സി. വിഷ്ണുനാഥ് (കുണ്ടറ), ടി. സിദ്ദിഖ് (കല്‍പറ്റ), വി.വി. പ്രകാശ് (നിലമ്പൂര്‍), റിയാസ് മുക്കോളി (പട്ടാമ്ബി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍.

ഇനി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മാത്രമാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുളളത്. ധര്‍മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കും. പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.

English Summary : Congress candidates in six seats; Veena S Nair, Firoz Kunnamparambil and PC Vishnunath will contest.

ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

0

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്നായിരുന്നു രാജ്നാഥ് സിംഗ് പറഞ്ഞത്. ലഖ്‌നൌവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് പറയുമ്‌ബോള്‍ നിങ്ങള്‍ക്ക് മറ്റൊന്നും പറയാനില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഹിന്ദുക്കള്‍ക്കോ മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ എതിരല്ല. തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരികയാണെങ്കില്‍ വിവാഹം, അനന്തരവകാശം, വിവാഹമോചനം, ദത്തെടുക്കല്‍ മുതലായവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരു നിയമത്തിന് കീഴിലാകും. മുസ്‌ലിം വ്യക്തിനിയമം പിന്തുടരുന്ന വിഭാഗങ്ങളിലെ നിയമ പരിഗണനകള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുന്നതോടെ ഇല്ലാതെയാകും.

ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന പേരില്‍ ഹിന്ദുത്വനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

English Summary : Defense Minister Rajnath Singh has said that the Unified Civil Code will be implemented soon

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു

0

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പി.കെ സിന്‍ഹ രാജിവെച്ചു. അതേസമയം രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി.

ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു സിന്‍ഹ. 2019 ല്‍ വിരമിച്ച സിന്‍ഹയെ പ്രത്യേക പോസ്റ്റ് നല്‍കിയാണ് നിയമിച്ചത്.മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നല്‍കിയത്. നേരത്തെ വൈദ്യുതി മന്ത്രാലയത്തില്‍ സെക്രട്ടറിയായും സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ഐ.എ.എസ് ബാച്ചിലെ അംഗമാണ്.

English Summary : The Prime Minister’s Principal Adviser has resigned

ഇടതുമുന്നണിയില്‍ ചേര്‍ന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു. ഇരുവരും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.

കഴിഞ്ഞ 40 വര്‍ഷമായി എന്‍.സി.പി കേരളത്തില്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്. നായനാര്‍ മന്ത്രിസഭയില്‍ ഞാന്‍ മന്ത്രിയായിരുന്നു. ഈ ബന്ധം 1980ലുണ്ടായിരുന്നതാണ്. എല്‍.ഡിഎഫുമായുള്ള ആ ബന്ധം എന്റെ രാഷ്ട്രീയ ആസ്തിയാണ്.

എന്‍.സി.പിയുടെ ഭാഗമായി താന്‍ വീണ്ടും എല്‍.ഡി.എഫില്‍ തിരിച്ചെത്തിയിരിക്കുന്നു. പാര്‍ലമെന്റിലും പാര്‍ലമെന്റ് കമ്മിറ്റികളിലും പല രാഷ്ട്രീയ മുന്നേറ്റങ്ങളിലും താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്‍.സി.പിയുടെയും എല്‍.ഡി.എഫിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പി.സി. ചാക്കോ പ്രതികരിച്ചു.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, ശരത് പവാറുമായി വ്യക്തിപരമായി അടുപ്പമുള്ള പി.സി. ചാക്കോ എന്‍.സി.പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് സംസ്‌കാരമുള്ള എന്‍.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരാന്‍ താല്‍പര്യമില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം ഉറപ്പാവുകയായിരുന്നു. എന്‍.സി.പി പാളയത്തിലെത്തിയതോടെ കേരളത്തില്‍ ഇടതുമുന്നണിക്കായി പി.സി. ചാക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും.

English Summary : Former Congress leader PC Chacko joins Left Front

” വാതില്‍ ” തിരുവന്തപുരത്ത്

0

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, രചനാ നാരായണന്‍കുട്ടി
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൂജാ ചടങ്ങില്‍ നിര്‍മ്മാതാവും ചേബര്‍ പ്രസിഡണ്ടുമായ ജി സുരേഷ് കുമാര്‍ ഭദ്രദീപം തെളിയിച്ച് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്,രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു,പൗളി, അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍,റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-ജോണ്‍കുടി.എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,റിയാസ് അടക്കണ്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,പ്രൊജക്റ്റ് ഡിസെെനര്‍-റഷീദ് മസ്താന്‍,കല-സാബു റാം,മേക്കപ്പ്-അമല്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-യെല്ലോ ടൂത്ത്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ചാക്കോ കാഞ്ഞൂപ്പറമ്പന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : ” Vathil ” movie shooting started in Thiruvananthapuram.

എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം

0

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തി. റമദാന്‍ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമദാന്‍ കാലത്ത് പകല്‍ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ജെഇഇ പരീക്ഷകള്‍ നടക്കേണ്ട സാഹചര്യത്തില്‍ 30 ന് അവസാനിക്കേണ്ട പ്ലസ് ടു പരീക്ഷ 26 ന് നടക്കും.

ഏപ്രില്‍ പതിനഞ്ച് മുതലുള്ള പരീക്ഷകളിലാണ് മാറ്റം. പതിനഞ്ചിന് നടക്കേണ്ട എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്ക് മാറ്റി. 27 ന് നടക്കേണ്ട കണക്കു പരീക്ഷ 19 ലേക്കും അന്നേ ദിവസത്തെ മലയാളം സെക്കന്റ് 29 ലേക്കും മാറ്റിവച്ചു. ഫിസിക്‌സ് പതിനഞ്ചിനും, കെമിസ്ട്രി  21 നുമാണ് നടക്കുക. അതേ സമയം ഹയര്‍ സെക്കന്റഡറി പരീക്ഷ 26 ന് അവസാനിക്കും. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകള്‍ രാവിലെയാണ് നടക്കുക. ജെഇഇ പരീക്ഷകള്‍ നടക്കേണ്ട സാഹചര്യത്തിലാണ് സമയക്രമത്തില്‍ മാറ്റം

എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം

ഏപ്രില്‍ 8 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന്  – ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
ഏപ്രില്‍ 9 വെള്ളിയാഴ്ച – തേര്‍ഡ് ലാംഗ്വേജ് – ഹിന്ദി/ ജനറല്‍ നോളേജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 12 തിങ്കളാഴ്ച –  ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 15 വ്യാഴാഴ്ച – ഫിസിക്‌സ് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 19 തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 21 ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 27 ചൊവാഴ്ച – സോഷ്യല്‍ സയന്‍സ്  – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 28 ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 29 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് രണ്ട് – രാവിലെ 9.40 മുതല്‍ 11.30 വരെ

English Summary : New Change in SSLC-Plus Two Exam 2021 Schedule

ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ഥി

0

നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നടക്കുന്നത് പുതിയ രാഷ്ട്രീയക്കളി. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷകൂടിയായ ലതിക സ്ഥാനാര്‍ഥി പട്ടികയില്‍ കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസിനും പരിഗണന നല്‍കിയതു പോലെ മഹിള കോണ്‍ഗ്രസിനും പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചു പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ലതിക നഗരത്തില്‍ പ്രകടനം നടത്തി. ബിഡിജെഎസ് സ്ഥാനാര്‍ഥി മത്സര രംഗത്തുനിന്നു പിന്മാറി.

English Summary : Lathika Subhash is an independent candidate in Ettumanoor

തൃശൂര്‍ പൂരം പതിവുപോലെ

0

തൃശൂര്‍: തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ നടത്താന്‍ അനുമതി. സാന്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും. അതേസമയം ആളുകളെ നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗം നിര്‍ദേശിച്ചു.

മാസ്‌ക്ക് വയ്ക്കാതെ പൂരപറമ്ബില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാമൂഹിക അകലം നിര്‍ബന്ധം. ആനകളുടെ എണ്ണം കുറയ്ക്കില്ല. പൂരം പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. തിരുവമ്ബാടി , പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും ഒരുക്കങ്ങള്‍ തുടങ്ങി. ജനപങ്കാളിത്തം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് പിന്നീട് തീരുമാനിക്കും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

English Summary : Thrissur Pooram as usual

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

0

കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.

കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളിൽ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമൻ നായർ കലാപ്രേമികളുടെ ഹൃദയംകവർന്നു. 1983 ഏപ്രിൽ 23-ന് ചേലിയയിൽ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.

2017 ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, 2002-ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.

ഗുരുവിനെ മുഖ്യകഥാപാത്രമായി നിർമിച്ച സിനിമയാണ് മുഖംമൂടികൾ. ജീവിതം മുഴുവൻ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്.

English Summary : Kathakali teacher Guru Chemancheri Kunhiraman Nair has passed away