Home Blog Page 354

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കള്ളപ്പണം കവർന്ന സംഭവത്തിൽ 9 പേർ അറസ്റ്റിൽ

0

കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്.ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്.ബി.ജെ.പി തെരഞ്ഞെടുപ്പിനെത്തിച്ച പണം കവർന്നുവെന്ന ആരോപണം നേരിടുന്ന കേസാണിത്.ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറിൽ വന്ന സംഘം പണം കവർന്നത്.വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമ്മ രാജന്റെ പരാതി.

എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പിയ്ക്കു വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി സത്യം പുറത്ത് വരണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ അവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിത്.നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ പരാതിക്കാരന് നോട്ടീസ് നൽകിയെങ്കിലും ഇത് വരെ വിശദാംശങ്ങൾ നൽകിയിട്ടില്ല.നേരത്തെ കവർച്ചാ സംഘം പണവുമായി പോയ വാഹനത്തെ പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പുറത്തു വന്നിരുന്നു.

English Summary: Nine arrested for embezzling election funds

പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു

0

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു. വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളും മാറ്റി.
28-ന് തുടങ്ങുന്ന പരീക്ഷകളാണ് മാറ്റിയത്.കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

തിരുവനന്തപുരത്ത് പൊലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി, മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

0

പൊലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവാണ്(50) മരിച്ചത്.

നെയ്യാറ്റിൻകര തിരുപുറത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ഈ വീട്ടിൽ ഷിബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.പത്ത് വർഷമായി ഇയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.ഷിബുവിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്.കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു ഷിബു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.റൂറൽ എസ് പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

English Summary :A policeman was found dead in Thiruvananthapuram

:

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

0

കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. കൊറോണ ഇപ്പോഴും നാശം വിതയ്ക്കുകയാണെന്ന് തീരുമാനം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ലോക്ഡൗണ്‍ വധിപ്പിക്കണമെന്നാണ് പൊതുജന അഭിപ്രായം. അതുകൊണ്ട് ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയിരിക്കുന്നുവെന്നും കെജ്‌രിവാള്‍ അറിയിച്ചു. മുന്‍പില്ലാത്തവിധം 36 മുതല്‍ 37 ശതമാനം വരെയാണ് പോസിറ്റിവിറ്റിനിരക്ക്.

English Summary : The lockdown in Delhi has been extended for another week

കോവിഡ് രണ്ടാം വ്യാപന സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നാളെ സര്‍വകക്ഷി യോ​ഗം

0

കോവിഡിന്റെ രണ്ടാം വരവിന്റെ ഭീതിയില്‍ സംസ്ഥാനം നില്‍ക്കെ നാളെ സര്‍വകക്ഷി യോ​ഗം. 

കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും. 
സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും വരും ദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയുണ്ട്.

ശനിയും ഞായറും നടപ്പാക്കിയതു പോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ച കൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. 

അതു നടപ്പാക്കിയാല്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. 

രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പൊലീസ് ഇടപെടലുകളിലും വ്യാപാരികള്‍ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.

English Summary : all-party meeting tomorrow in the state

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ അന്തരിച്ചു

0

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ (63) അന്തരിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കർണാടക സ്വദേശിയായ ശാന്തന ഗൗഡർ 1980 സെപ്റ്റംബറിലാണ് അഭിഭാഷക വൃത്തിയിൽ പ്രവേശിച്ചത്.
2003 മേയ് 12നു കർണാടക ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായി. 2004 സെപ്റ്റംബറിൽ സ്ഥിരം ജഡ്ജിയായി.
2016 ഓഗസ്റ്റ് ഒന്നിന് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി. സെപ്റ്റംബർ 22ന് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു.2017 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്

English Summary :Supreme Court Judge Justice M. Shantanagoudar has passed away

:

വൈറലായി ലാലേട്ടന്റെ പുതിയ ടാറ്റു ; വീഡിയോ കാണാം

0

വൈറലായി ലാലേട്ടന്റെ പുതിയ ടാറ്റു. ഇന്ന് നടന്ന ബിഗ് ബോസ് ഷോയിലാണ് മോഹൻലാലിന്റെ പുതിയ ടാറ്റൂ പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. കൂടുതൽ വാർത്തയ്ക്കു വീഡിയോ കാണുക.

English Summary : Mohanlal New Barroz Tattoo

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

0

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

3,46,786 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷത്തിലേക്ക് അടുക്കുകയാണ്.കോവിഡ് മരണനിരക്കും വര്‍ധിക്കുകയാണ്.2624 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,89,544 ആയി.

English Summary :The number of Covid patients in the country is on the rise

:

‘വിരുന്ന്’മായി അര്‍ജുന്‍ മലയാളത്തിലേക്ക്

0

തമിഴ് സൂപ്പർ താരം അർജുൻ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വിരുന്ന്”. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് ‘വിരുന്ന്’. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മുകേഷ്, ബൈജു സന്തോഷ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ,ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ നായികാനിർണ‌യം പൂർത്തിയായി വരുന്നു. ചിത്രത്തിൻ്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിൻ്റേതാണ്. കണ്ണൻ താമരക്കുളം – ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. ഛായാഗ്രഹാണം – രവിചന്ദ്രൻ, എഡിറ്റിംഗ് – വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്കപ്പ് – പ്രദീപ് രംഗൻ, അസോ. ഡയറക്ടർ – സുരേഷ് ഇളമ്പൽ, പി.ആർ.ഓ – പി.ശിവപ്രസാദ് & സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മെയ് മൂന്ന് മുതൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ പീരുമേട്, തിരുവനന്തപുരം എന്നിവടങ്ങളാണ്.

English Summary : Tamil Actor Arjun new Malayalam movie ‘Virunnu’

തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ :ട്രൈലെർ കാണാം

0

നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി.മി.രം പ്രദർശനത്തിനെത്തുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ തിമിരം എന്ന രോഗത്തെ കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർ ജീവിത വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെയാണ്. സുധാകരനുമായി നേരിട്ടുമല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ച്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേർസാക്ഷ്യമാകുന്നു. ഇരുൾ മൂടിയ പുറം കാഴ്ച്ചകളെക്കാൾ നമ്മൾ ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആൺമനസ്സുകളിൽ അവശേഷിക്കുന്ന പുരുഷ മേൽക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ട് തന്നെയാണ് ” കണ്ണാണ് പെണ്ണ് ” എന്ന ടാഗ്‌ലൈൻ ഉപയോഗിച്ചിരിക്കുന്നതും. ചിത്രം ഏപ്രിൽ 29 – ന് ഉച്ചയ്ക്ക് 2.30 മണിക്ക് നീസ്ട്രീം ഒടിടി പ്ളാറ്റ്ഫോമിലൂടെ റിലീസാകുന്നു.

കെ കെ സുധാകരൻ, വിശാഖ് നായർ ,രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ , കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.

ബാനർ – ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം – കെ കെ സുധാകരൻ, രചന , എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – ഉണ്ണി മടവൂർ , ഗാനരചന – അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം – അർജുൻ രാജ്കുമാർ , ലൈൻ പ്രൊഡ്യൂസർ – രാജാജി രാജഗോപാൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ബിജു കെ മാധവൻ, കല-സജീവ് കോതമംഗലം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യും – അജയ് സി കൃഷ്ണ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഡി ഐ കളറിസ്റ്റ് – ആർ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകൻ – മൃതുൽ വിശ്വനാഥ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – നാസിം റാണി, രാമു സുനിൽ , റിക്കോർഡിസ്റ്റ് – രാജീവ് വിശ്വംഭരൻ , വി എഫ് എക്സ്- സോഷ്യൽ സ്ക്കേപ്പ്, ടൈറ്റിൽ ഡിസൈൻ – ജിസ്സൻ പോൾ, ഡിസൈൻസ് – ആൻഡ്രിൻ ഐസക്ക്, സ്റ്റിൽസ് – തോമസ് ഹാൻസ് ബെൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary: Thimiram movie April 29 – On Neestream: Watch the trailer

തമിഴില്‍ തിളങ്ങി അപ്പാനി ശരത്ത്;ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശശികുമാറിന് വില്ലനായി താരം

0

ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്,1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്പെന്‍സ് ത്രില്ലറിലാണ് ശശികുമാറിന് വില്ലനായി അപ്പാനി ശരത്ത് വരുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ തമിഴ്നാട്ടില്‍ പുരോഗമിക്കുകയാണ്.


ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനാണ് അപ്പാനി ശരത്ത്. ആ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ശരത്തിന് മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് താരം തമിഴിലും ചേക്കേറി. അവിടെയും ഒട്ടേറെ ചിത്രങ്ങള്‍ നടന്‍ കൈയ്യടക്കിയിരുന്നു. അതോടെ തമിഴിലും മലയാളത്തിലും അപ്പാനി ശരത്ത് ശ്രദ്ധേയതാരമായി മാറി. വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 കോണ്ടസ, സച്ചിന്‍, ലൗ എഫ് എം തുടങ്ങിയ സിനിമകളിലും ഓട്ടോശങ്കര്‍ എന്ന വെബ് സീരീസ്, അമല എന്ന തമിഴ് ചിത്രത്തിലുമൊക്കെ ശരത്ത് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മിഷന്‍ സി, ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയ കുല്‍പ്പ തുടങ്ങിയ സിനിമകളും കാളിയാര്‍ കോട്ടേജ് എന്ന വെബ് സീരീസും അപ്പാനി ശരത്തിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. ഇതിനിടെ ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രവും തമിഴ്നാട്ടില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ജെല്ലിക്കെട്ട് കാളകള്‍ക്കൊപ്പമുള്ള അപ്പാനി ശരത്തിന്‍റെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു.

ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ ശശികുമാര്‍ സാറിനൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അപ്പാനി ശരത്ത് പ്രതികരിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണ അനുഭവം ഏറെ സന്തോഷകരമാണ്. ‘അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണ് അതെല്ലാം. ആ ചിത്രവും വളരെ മികച്ച ഒരു പ്രമേയമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിലേത്. തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രമാണിത്. ശരിക്കും ഒരു മാസ് കഥാപാത്രം. ചിത്രം തനിക്കേറെ പ്രതീക്ഷയുള്ളതാണെന്നും അപ്പാനി ശരത്ത് സൂചിപ്പിച്ചു. അനീസ് സംവിധാനം ചെയ്യുന്ന പഗൈവനുക്ക് അരുവൈ എന്ന സിനിമയ്ക്ക് ശേഷം ശശികുമാര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ശശികുമാര്‍ നായകനാകുന്ന എം ജി ആര്‍ മഗന്‍ എന്ന ചിത്രം ഏപ്രില്‍ 23 ന് റിലീസിനൊരുങ്ങിയിരിക്കുകയാണ്. സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശശികുമാര്‍. മാസ്റ്റേഴ്സ് എന്ന മലയാള സിനിമയിലും ശശികുമാര്‍ അഭിനയിച്ചിരുന്നു. ശശികുമാറും അപ്പാനി ശരത്തും ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ചെന്തൂര്‍ ഫിലിംസാണ്. ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. രാജ് ഭട്ടാചാര്‍ജി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സാം സി എസ്, എഡിറ്റര്‍ ശ്രീകാന്ത് എന്‍ ബി എന്നിവരാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീരണം തമിഴ്നാട്ടില്‍ പുരോഗമിക്കുകയാണ്.

പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)

English Summary:Appani Sarath shines in Tamil

“ഒരു താത്വിക അവലോകനം “ഓഡിയോ റിലീസ്

0

യോഹൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗീസ് യോഹന്നാൻ നിർമ്മിച്ചു ശ്രീ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു താത്വിക അവലോകനം ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ നിർവഹിച്ചു.

ശങ്കർ മഹാദേവൻ ആശംസ അറിയിച്ചു തുടങ്ങിയ ചടങ്ങിൽ സൂരാജ് വെഞ്ഞാറമൂടും ആന്റണി പെപ്പയും ചേർന്നു ഓഡിയോ സി ഡി പ്രകാശനം ചെയ്തു.ഒ കെ രവി ശങ്കർ സംഗീതം ചെയ്ത മികച്ച രണ്ട് പാട്ടുകളാൽ ശ്രദ്ധേയമാണ് ഒരു താത്വിക അവലോകനം.മുരുകൻ കാട്ടാക്കടയും കൈതപ്രവും എഴുതുന്ന വരികൾ ശങ്കർ മഹാദേവന്റെയും മധു ബാലകൃഷ്ണന്റെയും രാജ ലക്ഷ്മിയുടെയും സ്വര മാധുരിയിൽ മനോരമ മ്യൂസിക് അവതരിപ്പിക്കുന്നു.ബാലാജി ശർമ്മ,ജയകൃഷ്ണൻ, മേജർ രവി,മാമുക്കോയ,പ്രേം കുമാർ, പ്രശാന്ത് അലക്‌സ്,മനു രാജ്,അസീസ് നെടുമങ്ങാട്,സുന്ദർ,നന്ദൻ ഉണ്ണി ,സജി വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയ മകൾ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്.വിഷ്ണ് നാരായണൻ ക്യാമറ നിർവഹിക്കുന്നു.ലൈൻ പ്രൊഡ്യൂസർ മേലില രാജശേഖരൻ,എഡിറ്റിംഗ്-ലിജോ പോൾ,മ്യൂസിക്-ഒ കെ രവി ശങ്കർ,പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ,പ്രൊഡക്ഷൻ കൻട്രോളർ എസ്സാ കെ എസ്തപ്പാൻ,ഫിനാൻസ് കൻട്രോളർ സുനിൽ വെറ്റിനാട്,പ്രോജക്ട് മെന്റർ ശ്രീഹരി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Oru Thathvika Avalokanam Audio release