HomeMovies" വിശുദ്ധ വേശ്യ "മികച്ച പ്രേക്ഷകപ്രശംസ നേടി മുന്നേറുന്നു

” വിശുദ്ധ വേശ്യ “മികച്ച പ്രേക്ഷകപ്രശംസ നേടി മുന്നേറുന്നു

വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച അഭിനയം കൊണ്ടും ഷോർട്ട് ഫിലിം കണ്ടു തീർക്കുന്ന പ്രേക്ഷകന്റെ കണ്ണും മനസും നിറയ്ക്കാൻ ഈ സിനിമയ്ക്കായി എന്നത് ഏറെ പ്രശംസനീയമാണ്.

ഒരു ലൈംഗിക തൊഴിലാളിയുടെ അടുത്ത് എത്തി പെടുന്ന 20 വയസുകാരൻ പയ്യനും സ്ത്രീയും തമ്മിലുള്ള നാടകീയമായ സംഭവങ്ങളിലുടെയാണ് കഥ പുരോഗമിക്കുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് മനു സുന്ദർ ആണ്. പീവീസ് മീഡിയയും കാലിക്കട്ടൻ മീഡിയയും ചേർന്നാണ് നിർമ്മാണം. പ്രിയ ശ്രീജിത്താണ് ലൈംഗിക തൊഴിലാളിയായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിമൽ എ എൻ ആണ് പയ്യന്റെ കഥാപാത്രം ചെയ്തത്.അജയ്രാജ് മറ്റൊരു ശ്രദ്ധേയ വേഷവും ചെയ്യുന്നു. മൃഥുലാണ് ക്യാമറയും എഡിറ്റിംഗും. പശ്ചാത്തല സംഗീതം വിശാൽ, സഹ സംവിധാനം അഖിൻ, കലാസംവിധാനം സുഷ്മിത്ത്, ശബ്ദ മിശ്രണം സായ് കൃഷ്ണ, പരസ്യം യാഷിഫ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നു

English Summary : Vishudhaveshya short film

RELATED ARTICLES
- Advertisment -

Most Popular