HomeMoviesനാല് ഭാഷകളിൽ എത്തുന്ന നാനിയുടെ "ശ്യാം സിൻഹ റോയി"ലെ ലിറിക്കൽ വീഡിയോ സോങ് നവംബർ 6...

നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിൻഹ റോയി”ലെ ലിറിക്കൽ വീഡിയോ സോങ് നവംബർ 6 ന്

തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത് നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം സിൻഹ റോയിയുടെ ആദ്യ ലിറിക്കൽ വീഡിയോ നവംബർ 6 ന് പുറത്തിറങ്ങും. ഇത് വരെ ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ചിത്രീകരണ വേളയിലെ ചില ചിത്രങ്ങളും ഇതോനോടകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിട്ടുണ്ട്. ‘റൈസ് ഓഫ് ശ്യാം’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം പുറത്തിറങ്ങുന്നത്. ബംഗാളി ചെറുപ്പക്കാരനായി ഒരു സോഫയിൽ ഇരിക്കുന്ന നാനിയെയാണ് പുതിയ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

ശ്യാം എന്ന കഥാപാത്രം ഇരിക്കുന്ന രീതിയും കയ്യിൽ സിഗരറ്റ് പിടിച്ചിരിക്കുന്ന ശൈലിയും ആ കഥാപാത്രത്തിന്റെ ആഴം നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. രാജാകീയമായ ഈ ബംഗാളി ചെറുപ്പക്കാരന്റെ കഥാപാത്രത്തിന് ജീവൻ നൽകുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് മിക്കി ജെ മെയർ ആണ്. മറ്റു ഭാഷകളിൽ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. മലയാളത്തിലും തമിഴ്ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് ‘ഈഗ’ (ഈച്ച ) എന്ന ചിത്രത്തിലൂടെ മുന്നേ തെളിയിച്ചിട്ടുമുണ്ട് താരം. ചിത്രം ഇപ്പോൾ പ്രിപ്രൊഡക്ഷൻ ഘട്ടത്തിലാണെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ സാധിച്ചത്. ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്യുന്നത് വളരെ മികച്ച രീതിയിൽ തന്നെയാണ്.

രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

English Summary : Lyrical video song of Nani’s “Shyam Sinha Roy” in four languages ​​on November 6

RELATED ARTICLES
- Advertisment -
Google search engine

Most Popular