Home Blog Page 355

വിജയ് സേതുപതി,വെട്രി മാരൻ ഒന്നിക്കുന്ന ചിത്രം” വിടു തലൈ “ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് അവതരിപ്പിക്കുന്ന “വിടു തലൈ “എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ദേശീയ അവാര്‍ഡ് ജേതാവ് വെട്രി മാരൻ ഒരുക്കുന്ന ഈ ചിത്രത്തിൽ മക്കൾ ശെൽവൻ വിജയ് സേതുപതി, വാദ്ധ്യാരായി അഭിനയിക്കുന്നു.ഒപ്പം സൂരിയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.സവിശേഷവും സമാനതകളില്ലാത്തതുമായ രസിപ്പിക്കുന്ന സിനിമകൾ സമ്മാനിച്ച ദേശീയ അവാര്‍ഡ് നേടിയ വെട്രി മാരൻ,
വിമര്‍ശനാത്മകമായും വാണിജ്യപരമായും വിജയിച്ച ചിത്രങ്ങൾ ഒരുക്കിയ ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ നിര്‍മ്മാതാവ് എല്‍റെഡ് കുമാര്‍ എന്നിവർ ചേർന്ന് വിജയ് സേതുപതിയെ നായകനാക്കി ഒരു സിനിമ ഒരുക്കുമ്പോൾ പ്രേക്ഷകർ ആവേശഭരിതരാണ്.

വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം ‘വിടു തലൈ’ യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങൾ പൂർത്തിയാക്കിയത്.
സംഗീത ചക്രവർത്തി ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വിടു തലൈ “
വെട്രി മാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റർ-ആർ രാമർ,ആക്ഷൻ-പീറ്റർ ഹെയ്ൻ,കല-ജാക്കി.അസുരന്റെ മഹത്തായ വിജയത്തെത്തുടര്‍ന്ന് സംവിധായകന്‍ വെട്രി മാരന്റെ മറ്റൊരു ശക്തമായ ഉള്ളടക്കമുള്ള ഈ ത്രില്ലർ ചിത്രം ഉടൻ പ്രദർശനത്തിനെത്തുന്നു.പി ആർ ഒ- എ എസ് ദിനേശ്.

English Summary: Vijay Sethupathi and Vetri Maran team up for the movie “Vidu Thalai” first look poster

‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ ; ചിത്രീകരണം പുരോഗമിക്കുന്നു

0

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്ന സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു. അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂർണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.

ചിത്രത്തിൽ അന്നു ആൻ്റണിയെ കൂടാതെ പ്രിജിൽ, ആൻസൺ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, ജെന്നിഫർ, നസ്സഹ എന്നിവരും അഭിനയിക്കുന്നുണ്ട്.ഇവർക്ക് പുറമേ മലയാളത്തിലെ ഒരുപിടി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷിജു എം ഭാസ്ക്കർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. പി.ആർ.ഓ- പി.ശിവപ്രസാദ്.

English Summary: ‘Made in Caravan’; Filming is in progress

അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പിടിയിൽ

0

കായംകുളം വള്ളികുന്നം അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയില്‍.ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു.അഞ്ച് പ്രതികളാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

കഴിഞ്ഞ വിഷുദിനത്തിലാണ് വള്ളികുന്നം സ്വദേശിയായ 15-കാരന്‍ അഭിമന്യുവിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത്.അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് പ്രതികള്‍ എത്തിയത്.ഇതിനിടെ വാക്കേറ്റമുണ്ടാവുകയും അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

English Summary :Another accused in Abhimanyu murder case arrested

മുംബൈയെ വീഴ്ത്തി പഞ്ചാബിൻ്റെ പഞ്ച്; ജയം ഒമ്പത് വിക്കറ്റിന്

0

നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിംഗ്സ് വിജയവഴിയിൽ തിരിച്ചെത്തി. പഞ്ചാബ് ഒമ്പത് വിക്കറ്റിനാണ് മുംബൈയെ വീഴ്ത്തിയത്. മുംബൈയെ 131 ൽ എറിഞ്ഞൊതുക്കിയ പഞ്ചാബ് 14 പന്തുകൾ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ നായകൻ കെ എൽ രാഹുലാണ് പഞ്ചാബിന് വിജയം ഒരുക്കിയത്.

സ്കോർ:മുംബൈ: 131/6പഞ്ചാബ്: 131/1 (17.4)

ടോസ് നേടി മുംബൈയെ ബാറ്റിംഗിനയച്ച കെ എൽ രാഹുലിൻ്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പഞ്ചാബ് ബൗളർമാരുടെ പ്രകടനം. വിക്കറ്റ് വീഴ്ത്തുന്നതിനേക്കാൾ റൺസ് വിട്ടുകൊടുക്കാതിരിക്കുന്ന കാര്യത്തിൽ ബൗളർമാർ മിടുക്ക് കാട്ടി. ആദ്യ ഏഴ് ഓവറിൽ ഒരു ബൗണ്ടറി മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. ആദ്യ സിക്സ് പിറന്നത് പത്താം ഓവറിലും! 12 ഓവർ വരെ ആറിൽ താഴെയായിരുന്നു റൺറേറ്റ്. നായകൻ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ക്രീസിലുണ്ടായിട്ടും സ്കോറിംഗിന് വേഗം കൂട്ടാനായില്ല. 13-ാം ഓവർ മുതലാണ് സ്കോറിംഗിന് അൽപമെങ്കിലും വേഗം വന്നത്. രോഹിത് ശർമ്മയുടെ ഇന്നിംഗ്സാണ് മുതൽക്കൂട്ടായത്. രോഹിത് 52 പന്തിൽ 63 റൺസെടുത്തു. സൂര്യകുമാർ യാദവ് 33(27) റൺസെടുത്തു. പഞ്ചാബിനായി രവി ബിഷ്ണോയ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി കെ എൽ രാഹുലും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റൺസ് ചേർത്തു. 25(20)  റൺസെടുത്താണ് മായങ്ക് പുറത്തായത്. പിന്നീടെത്തിയ ക്രിസ് ഗെയ്ൽ രാഹുലിന് മികച്ച പിന്തുണ നൽകി. കരുതലോടെ കളിച്ച ഇരുവരും ചേർന്ന് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചു. രാഹുൽ 60(52)ഉം ഗെയ്ൽ 43(35)ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.

English Summary :Punjab’s beats Mumbai; Win by nine wickets

ഗുരുവായൂർ ക്ഷേത്രത്തിലെ വിലക്ക് പിൻവലിച്ചു

0

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. 
ക്ഷേത്രത്തില്‍ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നാളെ മുതല്‍  നടത്താന്‍ അനുമതിയായി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രം പങ്കെടുക്കാം. 
ക്ഷേത്രത്തില്‍ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. 
വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍  വിലക്ക് നീക്കിയത്.

English Summary :The ban on Guruvayur temple has been lifted

:

ഫസ്റ്റ്ബെൽ 5, 6 ക്ലാസുകൾ ഇന്ന് പൂർത്തിയാകും

0

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ കഴിഞ്ഞ ജൂൺ ഒന്നുമുതൽ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ അഞ്ച്, ആറ് ക്ലാസുകളുടെ  സംപ്രേഷണം വെള്ളിയാഴ്‌ച പൂർത്തിയാകും. ഏഴും ഒമ്പതും ക്ലാസുകൾ ചൊവ്വാഴ്ചയോടെയും മറ്റു ക്ലാസുകൾ 30-ഓടെയും പൂർത്തിയാകും.

പ്ലസ് വണ്ണിൽ മുഴുവൻ കുട്ടികളും പഠിക്കുന്ന ഇംഗ്ലീഷും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിഷയ വിഭാഗമായ ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി എന്നിവയുടെ സംപ്രേഷണം വ്യാഴാഴ്‌ച പൂർത്തിയായി. അടുത്തയാഴ്ചയോടെ ബിസിനസ് സ്റ്റഡീസ് ക്ലാസുകളും പൂർണമാകും. മറ്റ് പ്ലസ് വൺ ക്ലാസുകൾ മെയ്‌ അവസാനത്തോടെ പൂർത്തിയാക്കും. പൊതുപരീക്ഷ പ്രഖ്യാപിക്കുന്നതനുസരിച്ച് പ്രത്യേക റിവിഷൻ ക്ലാസുകളുടെ സംപ്രേഷണവും ഓഡിയോ ബുക്കുകളും പ്ലസ്‍ വൺ ക്ലാസുകൾക്ക് ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.

English Summary :Victers Channel First Bell 5th and 6th classes will be completed today

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

0

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.3,32,730 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്.കോവിഡ് മരണനിരക്കും വര്‍ധിക്കുകയാണ്. 2263 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,86,920 ആയി. കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1.93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ പറയുന്നു. 1,62,63,695 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്

English Summary :The number of Covid patients in the country is on the rise in the second wave of Kovid outbreaks.

:

ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലിനെത്തുടർന്നുമാണ് ഗൗരിയമ്മയെ കിള്ളിപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.കോവിഡ് ഇല്ലെന്നു സ്ഥിരീകരണം.

English Summary :Gowriamma was admitted to the hospital

:

മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു

0

മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു.പാൽഖർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലർച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്.

തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

English Summary :In Maharashtra, 13 patients were burnt to death in a fire at Covid Hospital

:

ഐ പി എല്ലിൽ ബാംഗ്ലൂർ ഡെയ്സ്; രാജസ്ഥാനെ തകർത്തത് പത്ത് വിക്കറ്റിന്

0

ദേവദത്ത് പടിക്കലിന് സെഞ്ച്വറി

ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൻ്റെ വിജയക്കുതിപ്പിന് മുന്നിൽ രാജസ്ഥാൻ റോയൽസ് നിഷ്പ്രഭരായി. പത്ത് വിക്കറ്റിനാണ് ബാംഗ്ലൂരിൻ്റെ വിജയം. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 3.3 ഓവർ ബാക്കിനിൽക്കെ വിക്കറ്റ് നഷ്ടമില്ലാതെ ബാംഗ്ലൂർ മറികടന്നു. 

സ്കോർ:രാജസ്ഥാൻ: 177/9ബാംഗ്ലൂർ: 181/0 (16.3)

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ്റെ മുൻനിര ബാംഗ്ലൂർ ബൗളിംഗിന് മുന്നിൽ തകർന്നു. നായകൻ സഞ്ജു സാംസൻ്റേത് 21(18) ഉൾപ്പെടെ നാല് വിക്കറ്റുകൾ 43 റൺസിൽ നഷ്ടപ്പെട്ടു. അഞ്ചാം വിക്കറ്റ് മുതലാണ് രാജസ്ഥാൻ ചെറുത്തുനിൽപ്പ് തുടങ്ങിയത്. 31 പന്തിൽ 46 റൺസെടുത്ത ശിവം ദുബെയാണ് രാജസ്ഥാൻ ഇന്നിംഗ്സിന് നട്ടെല്ലായത്. രാഹുൽ ടിവാട്ടിയ 40(23), റിഹാൻ പരാഗ് 25(16) എന്നിവരും മികച്ച സംഭാവനകൾ നൽകി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി നായകൻ വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രാജസ്ഥാൻ ബൗളർമാർക്ക് ഒരു സാധ്യതയും നൽകാതെ ഇരുവരും മുന്നേറി. സെഞ്ച്വറിയുമായി തകർത്തുകളിച്ച ദേവദത്ത് പടിക്കലിന് മികച്ച പിന്തുണയാണ് കോഹ്ലി നൽകിയത്. 52 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 101 റൺസാണ് ദേവദത്ത് പടിക്കൽ അടിച്ചെടുത്തത്. കോഹ്ലി 47 പന്തിൽ 72 റൺസെടുത്തു. നാലാം മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിൻ്റെ നാലാം ജയമാണിത്. ജയത്തോടെ പോയൻ്റ് പട്ടികയിൽ ബാംഗ്ലൂർ ഒന്നാം സ്ഥാനത്തെത്തി.

English Summary : Bangalore Days in IPL; Rajasthan won by 10 wickets

കേന്ദ്രത്തോട് അടിയന്തരമായി ഓക്‌സിജൻ ആവശ്യപ്പെട്ട് കർണാടക

0

കടുത്ത ഓക്‌സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനോട് അടിയന്തരമായി ഓക്‌സിജൻ ആവശ്യപ്പെട്ട് കർണാടക. ദിനംപ്രതി 1,500 ടൺ മെഡിക്കൽ ഓക്‌സിജൻ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് കർണാടക സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. 300 ടൺ ഓക്‌സിജൻ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും കേസുകളുടെ വർദ്ധനവ് മൂലം ഓക്‌സിജന്റെ ദൈനംദിന ആവശ്യം ഇരട്ടിയായതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

ഓക്‌സിജൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കേന്ദ്രത്തിന് കത്തെഴുതിയതായി കെ സുധാകർ അറിയിച്ചു. കൊവിഡ് കേസുകൾ വരും ആഴ്ചകളിൽ ഉയരുമെന്നാണ് കരുതുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ മാസം പ്രതിദിനം 600 ടൺ ഓക്‌സിജനും മെയ് മാസത്തിൽ 1,500 ടണ്ണും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

English Summary :Karnataka urgently demands oxygen from Center

:

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം: രണ്ട് ലക്ഷം രൂപ മോഷണം പോയി

0

സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ​ണം​പോ​യി.ജ​യി​ലിലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്.പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 1,95,600 രൂ​പ ക​വ​ർ​ന്നു.ഇ​ത്ര​യും സു​ര​ക്ഷ​യു​ള്ള ജയിലിനുള്ളി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത് പോ​ലീ​സി​നെ​യും ജ​യി​ൽ അ​ധി​കൃ​ത​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. 

ടൗ​ൺ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.മോ​ഷ​ണ​ത്തി​ൽ വ​ള​രെ വൈ​ദ​ഗ്ധ്യം നേ​ടി​യ​യാ​ൾ​ക്ക് മാ​ത്ര​മേ ജ​യി​ലി​ൽ മോ​ഷ​ണം ന​ട​ത്താ​കൂ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്. ജ​യി​ൽ വ​ള​പ്പി​ലെ ച​പ്പാ​ത്തി കൗ​ണ്ട​റി​ൽ നി​ന്നും വി​ല്പ​ന ന​ട​ത്തി​യ ച​പ്പാ​ത്തി, ബി​രി​യാ​ണി, ചി​ക്ക​ൻ ക​ബാ​വ്, ചി​ക്ക​ൻ ക​റി, ചി​പ്സ് എ​ന്നി​വ​യു​ടെ ഒ​രു​ദി​വ​സ​ത്തെ ക​ള​ക്ഷ​നാ​ണ് മോ​ഷ​ണം പോ​യ​ത്.ജ​യി​ൽ ഭ​ക്ഷ​ണം വി​റ്റു കി​ട്ടു​ന്ന പ​ണം അ​താ​ത് ദി​വ​സ​ങ്ങ​ളി​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ അ​ട​യ്ക്കു​ക​യാ​ണു പ​തി​വ്.

English Summary : Robbery at Kannur Central Jail: Rs 2 lakh stolen