HomeMoviesവിഷ്ണു ഉണ്ണികൃഷ്ണൻ - ബിബിൻ ജോർജ് ചിത്രം "വെടിക്കെട്ട് "; മോഷൻ പോസ്റ്റർ പുറത്തായി

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട് “; മോഷൻ പോസ്റ്റർ പുറത്തായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിൻ്റെ മോഷൻ പോസ്റ്റർ റിലീസായി. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.പുതുമുഖങ്ങൾക്ക് പ്രാധാന്യം നിൽകുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. കോമഡിക്കും കുടുംബപ്രേക്ഷകരുടെ ഇഷ്ടങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിലെ  ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

English Summary : Vishnu Unnikrishnan – Bibin George movie “Vedikettu”; Motion poster released

RELATED ARTICLES
- Advertisment -
Google search engine

Most Popular