Home Blog Page 349

ഇനി വീ​ട്ടി​ലും കോ​വി​ഡ് പ​രി​ശോ​ധി​ക്കാം; കോ​വി​സെ​ല്‍​ഫ് കി​റ്റി​ന് ഐ​സി​എം​ആ​റി​ന്‍റെ അ​നു​മ​തി

0

കോ​വി​ഡ് പ​രി​ശോ​ധ​ന വീ​ട്ടി​ല്‍ ന​ട​ത്താ​നു​ള്ള റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ കി​റ്റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍).മൂ​ക്കി​ലെ സ്ര​വം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന കി​റ്റ് ഉ​ട​ന്‍ വി​പ​ണി​യി​ലെ​ത്തും. റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ കി​റ്റി​ന്‍റെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഐ​സി​എം​ആ​ര്‍ പു​റ​ത്തി​റ​ക്കി.കോ​വി​സെ​ല്‍​ഫ് ടി​എം (പാ​ത്തോ​കാ​ച്ച്‌) കോ​വി​ഡ്-19 ഒ​ടി​സി ആ​ന്‍റി​ജ​ന്‍ എ​ല്‍​എ​ഫ് എ​ന്ന ഉ​പ​ക​ര​ണം പൂ​നെ ആ​സ്ഥാ​ന​മാ​യു​ള്ള മൈ​ലാ​ബ് ഡി​സ്ക​വ​റി സൊ​ല്യൂ​ഷ​ന്‍​സ് ലി​മി​റ്റ​ഡാ​ണ് നി​ര്‍​മി​ച്ച​ത്. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​കു​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന സാ​ധ്യ​മാ​വു​ക. ആ​പ്പി​ല്‍ വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ വേ​ണം ഹോം ​ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സമ്പ​ര്‍​ക്ക​മു​ള്ള​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ള്ള​വ​രും മാ​ത്ര​മേ ഹോം ​കി​റ്റ് ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി.പോ​സി​റ്റീ​വാ​യാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചാ​ല്‍ ഉ​ട​ന​ടി ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശി​ച്ചു

ട്രിപ്പിൾ ലോക്‌ഡൗൺ ഫലപ്രദമെന്ന്‌ മുഖ്യമന്ത്രി; നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല

0

തിരുവനന്തപുരം, എറണാകുളം മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദമെന്ന്‌ മുഖ്യമന്ത്രി. അവശ്യ സർവീസുകൾ മാത്രമാണ് ഈ ജില്ലകളിൽ അനുമതി. പൊലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു. സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40000 പൊലീസുകാരെ നിയോഗിച്ചു. പരിശീലനത്തിലുള്ള മൂവായിരത്തോളം പൊലീസുകാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വളണ്ടിയർമാരാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈൽ പട്രോൾ സംഘങ്ങളെ നിയോഗിച്ചു.
നിയന്ത്രണം ഫലം കണ്ട് തുടങ്ങി. എന്നാൽ നിലവിലെ നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല. ജാഗ്രത തുടരുക തന്നെ വേണം – മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM says triple lockdown effective; It is not time to relax control

പുതുനിരയുമായി രണ്ടാമൂഴം: മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി

0

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കാൻ പോകുന്ന ഇടതുപക്ഷമുന്നണിയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. ആഭ്യന്തരം, വിജിലൻസ്, ഐടി വകുപ്പുകൾ മുഖ്യമന്ത്രി പിണറായി തന്നെ കൈകാര്യം ചെയ്യും. എം വി ഗോവിന്ദൻ തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്യും. കെ രാധാകൃഷ്ണന് ദേവസ്വം, പാർലമെന്ററികാര്യ വകുപ്പുകളും കെ എൻ ബാലഗോപാലിന് ധനകാര്യവകുപ്പുമായിരിക്കും ലഭിക്കുക. വ്യവസായം-നിയമ വകുപ്പുകൾ പി രാജീവും ആരോഗ്യവകുപ്പ് വീണാ ജോർജും കൈകാര്യം ചെയ്യും.
പൊതുവിദ്യാഭ്യാസം-തൊഴിൽവകുപ്പുകൾ വി ശിവൻകുട്ടിയും, പൊതുമരാമത്ത്-ടൂറിസം വകുപ്പുകൾ പി എ മുഹമ്മദ് റിയാസും, സഹകരണം- രജിസ്ട്രേഷൻ വകുപ്പുകൾ വി എൻ വാസവനും,  ഫിഷറീസ്- സാംസ്‌കാരിക വകുപ്പുകൾ സജി ചെറിയാനുമാകും വഹിക്കുക. ഉന്നതവിദ്യാഭ്യാസ മന്ത്രിയാകുന്നത് പ്രൊഫ.ആർ ബിന്ദു ആണ്.
റവന്യുമന്ത്രിയായി കെ രാജൻ വരുമ്പോൾ കൃഷിവകുപ്പ് പി പ്രസാദും, ഭക്ഷ്യവകുപ്പ് ജി ആർ അനിലും, മൃഗസംരക്ഷണം-ക്ഷീരവീകസനം വകുപ്പ് ജെ ചിഞ്ചുറാണിയും കൈകാര്യം ചെയ്യും. എ കെ ശശീന്ദ്രൻ വനംവകുപ്പ് മന്ത്രിയാകും. വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിയും ജലവിഭവം റോഷി അഗസ്റ്റിനും കൈകാര്യം ചെയ്യും.
ഗതാഗതവകുപ്പ്: ആന്റണി രാജു, തുറമുഖം-പുരാവസ്തു-മ്യൂസിയം: അഹമ്മദ് ദേവർകോവിൽ, ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും: വി അബ്ദുറഹ്‌മാൻ -ഇങ്ങനെയാണ് മറ്റുവകുപ്പുകളിലെ ധാരണ.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ ഒരുക്കവും പൂർത്തിയായി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് പകൽ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി ഗവർണറെ കണ്ട് മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചുള്ള പട്ടിക നൽകും. ഗവർണരുടെ അംഗീകാരത്തോടെ പട്ടിക വിജ്ഞാപനം ചെയ്യും.

English Summery : Second round with new line: Ministries reached an agreement

12 ജില്ലകൾക്ക് മന്ത്രിസഭാ പ്രാതിനിധ്യം

0

12 ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചു. കാസർകോടിനും വായനാടിനും മന്ത്രിമാരില്ല. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകൾക്ക് 3 മന്ത്രിമാർ വീതം. കണ്ണൂർ, ആലപ്പുഴ, കൊല്ലം രണ്ടുവീതം.മറ്റ് 10 ജില്ലകൾക്ക് ഓരോന്നു വീതം.
*മന്ത്രിമാരും ജില്ലയും
*കണ്ണൂർപിണറായി വിജയൻ (ധർമടം)എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്)
*കോഴിക്കോട്എ.കെ.ശശീന്ദ്രൻ(എലത്തൂർ)അഹമ്മദ് ദേവർകോവിൽ (കോഴിക്കോട് സൗത്ത് )പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
*മലപ്പുറംവി.അബ്ദുറഹിമാൻ (താനൂർ)
*പാലക്കാട്കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)
*തൃശൂർകെ.രാധാകൃഷ്ണൻ (ചേലക്കര)കെ.രാജൻ (ഒല്ലൂർ)ആർ.ബിന്ദു (ഇരിങ്ങലക്കുട)
*എറണാകുളംപി.രാജീവ് (കളമശേരി)
*ഇടുക്കിറോഷി അഗസ്റ്റിൻ (ഇടുക്കി)
*കോട്ടയംവി.എൻ.വാസവൻ (ഏറ്റുമാനൂർ)
*ആലപ്പുഴപി.പ്രസാദ് (ചേർത്തല)സജി ചെറിയാൻ ( ചെങ്ങന്നൂർ)
*പത്തനംതിട്ടവീണ ജോർജ് (ആറന്മുള)
*കൊല്ലംകെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)ജെ.ചിഞ്ചുറാണി (ചടയമംഗലം)
*തിരുവനന്തപുരംവി. ശിവന്‍കുട്ടി (നേമം)ജി.ആർ.അനിൽ (നെടുമങ്ങാട്)ആൻ്റണി രാജു (തിരുവനന്തപുരം)
*മറ്റു പദവികൾ
*പാലക്കാട്സ്പീക്കർ: എം.ബി.രാജേഷ് (തൃത്താല)
*പത്തനംതിട്ടഡെപ്യൂട്ടി സ്പീക്കർ: ചിറ്റയം ഗോപകുമാർ (അടൂർ)
*കോട്ടയംചീഫ് വിപ്പ്: ഡോ.എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി)

English Summary :Cabinet representation for 12 districts

എന്‍.സി.പിയില്‍ മന്ത്രിസ്ഥാനം പങ്കിടില്ല; എ.കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയാകും

0

രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ എന്‍സിപി മന്ത്രിസ്ഥാനം പങ്കിടില്ല.അഞ്ച് വര്‍ഷവും എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രിയാകും.

എന്‍സിപി ദേശീയ സെക്രട്ടറി പ്രഭുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യം യോഗത്തില്‍ തള്ളി.രണ്ട് ഘട്ടമായി മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതിനെ പാര്‍ട്ടി ദേശീയ നേതൃത്വവും എതിര്‍ത്തിരുന്നു.സംസ്ഥാന സമിതി യോഗത്തില്‍ തോമസ് കെ. തോമസുമായി ശശീന്ദ്രന്‍ മന്ത്രിസ്ഥാനം പങ്കിടണമെന്ന് പീതാംബരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്.
തുടര്‍ന്ന് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാമെന്ന തീരുമാനത്തിലെത്തി.എന്നാല്‍ ഇത് ദേശീയ നേതൃത്വം എതിര്‍ക്കുകയായിരുന്നു

പിണറായി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; എംബി രാജേഷ് സ്പീക്കര്‍

0

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎല്‍എ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍.

എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുള്‍ റഹ്മാന്‍, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. 

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നല്‍കിയിട്ടുള്ളത്.  പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. 

പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്ളത്. മന്ത്രിമാരുടെ പട്ടിക പാര്‍ട്ടിതിരിച്ച്: 

സിപിഎം

1. പിണറായി വിജയന്‍
2. എം.വി.ഗോവിന്ദന്‍
3. കെ.രാധാകൃഷ്ണന്‍
4.കെ.എന്‍ ബാലഗോപാല്‍
5. പി.രാജീവ്
6. വി.എന്‍.വാസവന്‍
7. സജി ചെറിയാന്‍
8. വി.ശിവന്‍ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആര്‍.ബിന്ദു
11. വീണാ ജോര്‍ജ്
12. വി.അബ്ദു റഹ്മാന്‍ 

സിപിഐ
13. പി.പ്രസാദ്
14. കെ.രാജന്‍
15. ജെ.ചിഞ്ചുറാണി
16. ജി.ആര്‍. അനില്‍

17. റോഷി അഗസ്റ്റിന്‍ – കേരളാ കോണ്‍ഗ്രസ് എം 
18. കെ.കൃഷ്ണന്‍കുട്ടി – ജെഡിഎസ്
19. അഹമ്മദ് ദേവര്‍കോവില്‍ – ഐഎന്‍എല്‍
20. ആന്‍ണി രാജു – ജനാധിപത്യ കേരള കോണ്‍?ഗ്രസ് 
21. എ.കെ.ശശീന്ദ്രന്‍ – എന്‍സിപി

English Summary :All the newcomers except Pinarayi; MB Rajesh Speaker

പത്തനംതിട്ട കാനറ ബാങ്ക് എട്ടുകോടിയുടെ തട്ടിപ്പ് ; പ്രതി മൂന്ന് മാസത്തിനു ശേഷം പിടിയിൽ

0

പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ് പിടിയിലായത്.8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലർക്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ്.ഫെബ്രുവരി മാസത്തിൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവിൽ പോയത്.ബാങ്കിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു.വീജീഷിന്റെയും ഭാര്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി14 മാസം കൊണ്ട് 191 ഇടപാടുകാരും അക്കൗണ്ടിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.
ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരൻ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് തടയാൻ കഴിഞ്ഞില്ലെന്നും കണ്ടെത്തി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജർ, അസി. മാനേജർ എന്നിവരടക്കം 5ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.
ബാങ്കിലെ നിക്ഷേപകരുടെ പാസ്‍വേർഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.

English Summary : Pathanamthitta Canara Bank scam worth Rs 8 crore

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ

0

എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നു.സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രി, ചീഫ് വിപ്പ് എന്നിവ നൽകും. എൻസിപി, ജനതാദൾ എസ് പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. 

എൽജെഡിക്ക് മന്ത്രിയില്ല. സർക്കാർ രൂപികരിച്ചതിന് ശേഷം അർഹമായ പദവി നൽകാനാണ് തീരുമാനം.  സിപിഐഎമ്മിലെ മന്ത്രിമാരിൽ എല്ലാവരും പുതുമുഖങ്ങളാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോ​ഗ്യ മന്ത്രി കെ. കെ. ശൈലജയെ മാറ്റി നിർത്താൻ പാർട്ടി തയ്യാറായേക്കില്ല. കൊവിഡ്, നിപ്പ പ്രതിസന്ധികളിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ച വെച്ച ശൈലജയെ മാറ്റി നിർത്തുന്നത് ഈ സാഹചര്യത്തിൽ ​ഗുണകരമാവില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ശൈലജ ഉൾപ്പെടെ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും പുതുമുഖങ്ങളാവും. കെ. ടി. ജലീലിനെ മാറ്റി നിർത്തിയാൽ വി. അബ്ദുറഹ്‌മാനെ പരിഗണിക്കാനിടയുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് വീണാ ജോർജ്ജിനെ പരിഗണിക്കുന്നുണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം. വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ. എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്നാണ് സിപിഐഎമ്മിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി. ശിവൻകുട്ടി, സജി ചെറിയാൻ, വി. എൻ. വാസവൻ, എം. ബി. രാജേഷ്, പി. നന്ദകുമാർ, സി. എച്ച്. കുഞ്ഞമ്പു എന്നിവർക്കും സാധ്യതയുണ്ട്. മുഹമ്മദ് റിയാസ്, എ. എൻ. ഷംസീർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. യുവജന സംഘടനാ മികവ് ഇരുവർക്കും അനുകൂല ഘടകമാണ്      കേരള കോൺഗ്രസിന് വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ നൽകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വനം എൻസിപിയ്ക്കും ഗതാഗത വകുപ്പ് കെ. ബി. ഗണേഷ് കുമാറിനും നൽകിയേക്കും.      ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിനു മുൻപായി ഘടകകക്ഷികളുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താൻ സിപിഐഎം ശ്രമം നടത്തിവരികയാണ്.

English Summary: Cabinet formation talks are in the final stages

കോഴിക്കോട് കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം

0

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി.കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമാണ് മാറിയത്​.കുന്ദമംഗലം സ്വദേശിയായ സുന്ദര​ന്‍റെ കുടുംബത്തിന് ലഭിച്ചത് കക്കോടി മോരിക്കര സ്വദേശിനി കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ്.മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി സുന്ദരന്റെ ബന്ധുക്കൾ ശ്​മശാനത്തിൽ സംസ്കരിച്ചു.കൗസല്യയുടെ ബന്ധുക്കൾ മോർച്ചറിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.എന്നാൽ തെറ്റ് പറ്റിയതാണെന്നും , സുന്ദര​ന്‍റെ മൃതദേഹം സ്വന്തം ചിലവിൽ നാളെ സംസ്കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ്  ബന്ധുക്കൾക്ക് ഉറപ്പ് നൽകി.ഞായറാഴ്​ചയാണ്​ സംഭവം.
എച്ച്​.ഐ മാർ മൃതൃദഹം വാങ്ങി ആംബുലൻസിൽ കയറ്റു​മ്പോൾ മാറിയതാണ്​ എന്നാണ്​ ഫോറൻസിക്​ മേധാവി ഡോ. പ്രസന്ന​ന്‍റെ വിശദീകരണം.20 ലധികം മൃതദേഹങ്ങൾ മോർച്ചറിയിലുണ്ടായിരുന്നു.ഉച്ചക്ക്​ രണ്ടിനും മൂന്ന്​ മണിക്കിടയിലാണ്​ സംഭവം.കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂൺ ആയിരുന്നു​ പാണരുകണ്ടിയിൽ സുന്ദരൻ (62).ശനിയാഴ്​ചയാണ്​ ഇദ്ദേഹം മരിച്ചത്​.

കടലില്‍ കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; ഒരാളെക്കുറിച്ച് വിവരമില്ല

0

ലക്ഷദ്വീപിനു സമീപം അപകടത്തില്‍പ്പെട്ടു കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി.കടമത്ത് ദ്വീപില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡ് ഇവരെ കണ്ടെത്തിയത്.ബോട്ട് മുങ്ങിയതോടെ ഇവര്‍ ദ്വീപില്‍ നിന്തിക്കയറുകയായിരുന്നു. കണാതായ ഒരാളെക്കുറിച്ച് വിവരമില്ല.ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട നാഗപട്ടണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് അപകടത്തിനു കാരണം. കഴിഞ്ഞ 29ന് കൊച്ചിയിലെ വൈപ്പിന്‍ ഹാര്‍ബറില്‍ നിന്നാണു ബോട്ട് പുറപ്പെട്ടത്.ബോട്ടിലുണ്ടായിരുന്ന ഏഴുപേര്‍ നാഗപട്ടണം സ്വദേശികളും രണ്ടുപേര്‍ ഉത്തരേന്ത്യക്കാരുമാണ്.ബോട്ടുടമ മണിവേല്‍, സഹോദരന്‍ മണികണ്ഠന്‍, ഇരുമ്പന്‍, മുരുകന്‍, ദിനേശ്, ഇലഞ്ചയ്യന്‍, പ്രവീണ്‍ എന്നിവരാണ് കാണാതായ നാഗപട്ടണം സ്വദേശികള്‍.

മറ്റുരണ്ടുപേരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഗില്ലറ്റ് ബോട്ടാണു ആണ്ടവര്‍ തുണൈ.ബോട്ടിലെ സ്രാങ്കുകൂടിയാണു മണിവേല്‍. ഇന്നലെ രാവിലെ ബോട്ട് അപകടത്തില്‍പെട്ടത് സമീപത്തുണ്ടായിരുന്ന രാഗേഷ് 1, രാഗേഷ് 2 എന്നീ രണ്ട് ബോട്ടുകളിലെ തൊഴിലാളികളുടെ ശ്രദ്ധ യില്‍പ്പെട്ടെങ്കിലും അനുകൂല കാലാവസ്ഥയല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.രാവിലെ 11.45 ഓടെ ലക്ഷദ്വീപിലെത്തിയ ഇവര്‍ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടു തുടർന്ന് ലഭിച്ച വിവരം അനുസരിച്ച് അമിനി ദ്വീപ് പോലീസ് തെരച്ചിലിനു നാവിക സേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടുകയായിരുന്നു

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിനെ മറവിൽ വ്യാജമദ്യ വില്‍പ്പന ; രണ്ട് പേർ അറസ്റ്റിൽ

0

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി കോട്ടയം ഈരാറ്റുപേട്ടയില്‍ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന.തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളും എക്സൈസ് പിടികൂടി.
ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ്, നടയ്ക്കൽ ഫർണിച്ചർ മാർട്ട് നടത്തി വരുന്ന പരീകൊച്ച് കുട്ടി എന്ന് വിളിക്കുന്ന ഷിയാസ് എന്നിവരാണ് കൊവിഡ് ചാരിറ്റിയുടെ പേരില്‍ വമ്പൻ വ്യാജമദ്യ വില്‍പ്പന നടത്തിയത്.
തമിഴ്നാട്ടിൽനിന്ന് പച്ചക്കറി ഇറക്കുമതി ചെയ്ത് സൗജന്യമായി കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കാനെന്ന പേരിലാണ് പദ്ധതി തുടങ്ങിയത്.

 ആദ്യഘട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ച്ചക്കറി ഇറക്കുമതി ചെയ്ത് സന്നദ്ധപ്രവർത്തനം നടത്തുകയും ചെയ്തു.
പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മദ്യവില്‍പ്പനശാലകള്‍ പൂട്ടുകയും ചെയ്തതോടെയാണ് പച്ചക്കറിക്കിടയില്‍ മദ്യം ഒളിപ്പിച്ച് കടത്താൻ തുടങ്ങിയത്.

English Summary: Sale of counterfeit liquor under the guise of Covid volunteering; Two arrested

ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ എ​ത്തി

0

സംസ്ഥാനത്തേക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൊ​ച്ചി​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ട്രെ​യി​ൻ വ​ല്ലാ​ർ​പാ​ട​ത്ത് എ​ത്തി​യ​ത്.118 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നാ​ണ് ട്രെ​യി​നി​ലു​ള്ള​ത്.വി​ദേ​ശ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക ക​ണ്ടെ​യ്ന​ർ ടാ​ങ്ക​റു​ക​ളി​ലാ​ണ് ഓ​ക്സി​ജ​ൻ നി​റ​ച്ച് കൊ​ണ്ടു വ​ന്ന​ത്.ഫ​യ​ർ ഫോ​ഴ്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​റ​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ക്കും

English Summary: The first oxygen express train arrives