എന്‍.സി.പിയില്‍ മന്ത്രിസ്ഥാനം പങ്കിടില്ല; എ.കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയാകും

രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ എന്‍സിപി മന്ത്രിസ്ഥാനം പങ്കിടില്ല.അഞ്ച് വര്‍ഷവും എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രിയാകും.

എന്‍സിപി ദേശീയ സെക്രട്ടറി പ്രഭുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യം യോഗത്തില്‍ തള്ളി.രണ്ട് ഘട്ടമായി മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതിനെ പാര്‍ട്ടി ദേശീയ നേതൃത്വവും എതിര്‍ത്തിരുന്നു.സംസ്ഥാന സമിതി യോഗത്തില്‍ തോമസ് കെ. തോമസുമായി ശശീന്ദ്രന്‍ മന്ത്രിസ്ഥാനം പങ്കിടണമെന്ന് പീതാംബരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്.
തുടര്‍ന്ന് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാമെന്ന തീരുമാനത്തിലെത്തി.എന്നാല്‍ ഇത് ദേശീയ നേതൃത്വം എതിര്‍ക്കുകയായിരുന്നു

admin:
Related Post