
സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ട്രെയിൻ വല്ലാർപാടത്ത് എത്തിയത്.118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനിലുള്ളത്.വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണ് ഓക്സിജൻ നിറച്ച് കൊണ്ടു വന്നത്.ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും
English Summary: The first oxygen express train arrives
