HomeNewsനടിയെ ആക്രമിച്ച കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്; സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ചു

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്; സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് (എട്ടാം പ്രതി), ചാർളി തോമസ്, മേസ്തിരി സനിൽ, ശരത് എന്നിവരെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും അവരെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.

RELATED ARTICLES
- Advertisment -

Most Popular