Home Blog Page 2

അത് വെറുമൊരു ഗർഭകാല ചിത്രമല്ല, കണ്ണീരണിയിച്ച് ഡിംപിൾ റോസിന്റെ പോസ്റ്റ്‌ | Actress Dimple Rose remembers the twin she lost in an emotional throwback post

0

മലയാളി പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയങ്കരിയായ നടി ഡിംപിൾ റോസ് പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നു. ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദനയും നിലവിലുള്ള മകന്റെ ജന്മദിനത്തിന്റെ സന്തോഷവും പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

മകന്റെ ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ തന്റെ ഗർഭകാലത്തെ ചിത്രമാണ് ഡിംപിൾ പോസ്റ്റ് ചെയ്തത്. 26-ാം ആഴ്ചയിൽ പൂർണ്ണ വളർച്ചയെത്തുന്നതിന് മുൻപായിരുന്നു ഡിംപിളിന്റെ പ്രസവം. ഇരട്ടക്കുട്ടികളിൽ ഒരു മകനെ ജനിച്ച് മണിക്കൂറുകൾക്കകം താരത്തിന് നഷ്ടമായിരുന്നു. ആ വേദനകൾ ഓർത്തെടുത്താണ് താരം കുറിച്ചത്.

“ഒറ്റപ്പെടൽ നിറഞ്ഞ ഒരു ലോകം, സമ്മർദ്ദത്തിലായ ശരീരം, ഒപ്പം പ്രാർത്ഥനകൾ നിറഞ്ഞ ഹൃദയവും. 26-ാം ആഴ്ചയിൽ നീ നേരത്തെ എത്തുന്നതിന് മുൻപുള്ള കൊടുങ്കാറ്റിന് മുൻപത്തെ ശാന്തതയായിരുന്നു അത്,” എന്ന് ഡിംപിൾ പറയുന്നു. ഇന്ന് ഈ ഫോട്ടോയിലേക്ക് നോക്കുമ്പോൾ ഗർഭകാലത്തെ വയറല്ല, മറിച്ച് താൻ പ്രാർത്ഥിച്ച ആ രണ്ട് ആത്മാക്കളെയും, അതിൽ ഒരാൾക്ക് മാത്രമേ ഒപ്പം ചേരാൻ കഴിഞ്ഞുള്ളൂ എന്ന കയ്പ്പേറിയ യാഥാർത്ഥ്യവുമാണ് കാണുന്നതെന്നും ഡിംപിൾ കൂട്ടിച്ചേർത്തു. കൂടെയുള്ള മകനെ ഓർത്തുള്ള കൃതജ്ഞതയും ഒപ്പം മാലാഖയായി മാറി തങ്ങളെ കാക്കുന്ന മറ്റൊരു മകനെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ചാണ് ഡിംപിൾ കുറിപ്പ് അവസാനിപ്പിച്ചത്.

Actress Dimple Rose remembers the twin she lost in an emotional throwback post

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

0

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ പുറത്ത് വന്നിരുന്നു. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ചിത്രത്തിൽ, ഏറ്റവും സ്റ്റൈലിഷ് , മാസ്സ് ലുക്കിലാണ് ദുൽഖറിനെ അവതരിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് ഉൾപ്പെടെയുള്ളവക്ക് സമൂഹ മാധ്യമങ്ങളിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ എത്തുന്നത്. ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യുടെ ട്രെയ്‌ലർ പുറത്ത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പിവിആർ സിനിമാസിൽ വെച്ചാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ “കഥക്” എന്ന ഗാനവും “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മധുബാല, എന്നിവർ കൂടാതെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

കുറച്ചു ഫ്രാൻസും, ഒരുപാടു സ്നേഹവും”; ലേ മാൻസ് റെയ്‌സിങ് ട്രാക്കിൽ ചരിത്രം കുറിച്ച് അജിത്, ചിത്രങ്ങളുമായി ശാലിനി! | Shalini Ajithkumar latest update

0

തെന്നിന്ത്യൻ താരം തല അജിത് കുമാറും കുടുംബവും ഇപ്പോൾ ഫ്രാൻസിലാണ്. അജിത്തിന്റെ സ്വന്തം റേസിങ് ടീമായ ‘അജിത് കുമാർ റേസിങ്’ അന്താരാഷ്ട്ര തലത്തിൽ ചരിത്രപരമായ ഒരു നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ഇപ്പോഴിതാ ഫ്രാൻസിൽ നിന്നുള്ള മനോഹരമായ കുടുംബചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി.

“കുറച്ചു ഫ്രാൻസും, ഒരുപാടു സ്നേഹവും” (A little bit of France, a whole lot of love!) എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് ശാലിനി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. റേസിങ് ട്രാക്കിലെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്ന അജിത്തിനെ ചിത്രങ്ങളിൽ കാണാം.

ലോകപ്രശസ്തമായ ’24 ഹവേഴ്സ് ഓഫ് ലേ മാൻസ്’ (24 Hours of Le Mans) സഹിഷ്ണുത റേസിങ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ടീം എന്ന ചരിത്രനേട്ടമാണ് ‘അജിത് കുമാർ റേസിങ്’ സ്വന്തമാക്കിയത്. ആകെ 62 കാറുകൾ മത്സരിച്ച കടുത്ത പോരാട്ടത്തിൽ അജിത്തിന്റെ ടീമിന്റെ രണ്ട് കാറുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ കാർ നമ്പർ 36 ഒട്ടാകെ 13-ാം സ്ഥാനത്തും (P13), കാർ നമ്പർ 16 സ്വന്തം ക്ലാസിൽ 9-ാം സ്ഥാനത്തും (P9) ഫിനിഷ് ചെയ്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ ലോകവേദിയിൽ ആദ്യ പത്തിൽ ഇടംനേടാൻ കഴിഞ്ഞത് ഇന്ത്യൻ മോട്ടോർ സ്പോർട്സ് രംഗത്തിന് തന്നെ വലിയൊരു നാഴികക്കല്ലാണ്.

അതേസമയം, അജിത് കുമാറിന്റെ റേസിങ് ജീവിതത്തെയും കഠിനാധ്വാനത്തെയും കുറിച്ച് പ്രശസ്ത സംവിധായകൻ എ.എൽ. വിജയ് ഒരു ഡോക്യുമെന്ററി സിനിമ ഒരുക്കുന്നുണ്ട്. ലേ മാൻസിലെ ഈ ചരിത്ര നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ തന്നെ ക്ഷണിച്ചതിന് സംവിധായകൻ വിജയ് അജിത്തിന് നന്ദി അറിയിച്ചു. യുവാക്കൾക്ക് വലിയൊരു പ്രചോദനമാകുന്ന രീതിയിൽ ഒരുങ്ങുന്ന ഈ ഡോക്യുമെന്ററി ഫിലിമിന് ഏകദേശം 90 മിനിറ്റ് ദൈർഘ്യമുണ്ടായിരിക്കുമെന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

Shalini Ajithkumar latest family photos from France

മുഖ്യമന്ത്രി വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി; വീഡിയോ കോൺഫറൻസ് ആവശ്യം കോടതി തള്ളി | Vijay and Sangeetha’s Divorce Case Adjourned to August 7

0

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയ്‍യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് പരിഗണിക്കുന്നത് ചെങ്കൽപ്പെട്ട് കുടുംബകോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. തിങ്കളാഴ്ച (ജൂൺ 15) കേസ് പരിഗണനയ്ക്ക് എത്തിയപ്പോൾ ഇരുവരും നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല.

തങ്ങളുടെ പൊതുജീവിതവും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ അപേക്ഷ തള്ളി. തുടർന്ന് ഇരുപക്ഷത്തോടും ഇ-മെയിൽ ഐഡികൾ സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇരുവരുടെയും അഭിഭാഷകർ മാത്രമാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരായത്.

26 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി 2025 ഡിസംബറിലാണ് സംഗീത കുടുംബകോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. ഹർജിയിൽ ജീവനാംശവും നിലവിൽ താമസിക്കുന്ന നീലാങ്കരൈയിലെ വസതിയിൽ തുടരാനുള്ള അവകാശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‍യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നത് വലിയ രീതിയിൽ വാർത്തയായിരുന്നു.

അതേസമയം, പ്രശ്നങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ അമ്മ ശോഭ ചന്ദ്രശേഖർ സജീവമായി ഇടപെടുന്നതായും കോടതിക്ക് പുറത്ത് ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും, ഒത്തുതീർപ്പുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കേസ് ഇനി ഓഗസ്റ്റ് ഏഴിന് കോടതി വീണ്ടും പരിഗണിക്കും.

Vijay and Sangeetha’s Divorce Case Adjourned to August 7

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി

0

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

അധികാരത്തിലെത്തി ഒരു മാസം തികയും മുൻപേ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും, ഇത് സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി സ്ത്രീകൾക്ക് അഭിമാനത്തോടെ ‘ഞങ്ങളുടെ സർക്കാരിന്റെ വണ്ടി’ എന്ന് പറഞ്ഞു യാത്ര ചെയ്യാം. പദ്ധതി മൂലം കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതാ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ ബസ് യാത്ര നടത്തി. കെഎസ്ആർടിസിയിൽ പി.എസ്.സി വഴി നിയമിതയായ ആദ്യ വനിതാ ഡ്രൈവർ വി. പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിച്ചത്. അതേസമയം, പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം വിട്ടുനിന്നു.

സീറോ ടിക്കറ്റ്: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി.

തിരിച്ചറിയാൻ സ്റ്റിക്കർ: സൗജന്യ യാത്ര അനുവദനീയമായ ഓർഡിനറി ബസുകൾ തിരിച്ചറിയുന്നതിനായി അവയിൽ ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്.

നിബന്ധനകളില്ല: ആദ്യഘട്ടത്തിൽ പ്രായമോ വരുമാനമോ പരിഗണിക്കാതെ, യാതൊരുവിധ പ്രത്യേക നിബന്ധനകളും ഇല്ലാതെയാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിജയ്‌യും രശ്മികയും; തെലങ്കാനയിലെ 180 സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്ത് താരദമ്പതികൾ | Promise Fulfilled: Vijay Deverakonda and Rashmika Mandanna Award Merit Scholarships to 180 Students

0

തെലങ്കാന: തങ്ങളുടെ വിവാഹവേളയിൽ നൽകിയ മാതൃകാപരമായ ഒരു വാഗ്ദാനം ഔദ്യോഗികമായി നിറവേറ്റി ജനഹൃദയങ്ങൾ കീഴടക്കുകയാണ് തെന്നിന്ത്യൻ താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ‘ദി ദേവരകൊണ്ട ഫൗണ്ടേഷന്റെ’ (The Deverakonda Foundation) ആഭിമുഖ്യത്തിൽ തെലങ്കാനയിലെ അച്ചംപേട്ട് മണ്ഡലിലെ വിവിധ സർക്കാർ സ്കൂളുകളിൽ നിന്നുള്ള 180 വിദ്യാർത്ഥികൾക്ക് ഇരുവരും മെറിറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

വിജയ് ദേവരകൊണ്ടയുടെ പിതാവിന്റെ ജന്മനാടായ തുമ്മൻപേട്ട് ഗ്രാമത്തിലാണ് സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. ഈ വർഷം ഫെബ്രുവരിയിൽ തങ്ങളുടെ വിവാഹത്തിന് പിന്നാലെയാണ് അച്ചംപേട്ട് മേഖലയിലെ 9, 10 ക്ലാസുകളിലെ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായുള്ള ഒരു പദ്ധതിയെക്കുറിച്ച് ഇരുവരും പ്രഖ്യാപിക്കുന്നത്. ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം മുടങ്ങാതിരിക്കാനുമാണ് ഫൗണ്ടേഷൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം, എക്സ് (X) അക്കൗണ്ടുകളിലൂടെ വിജയ് ദേവരകൊണ്ട ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു. “ഫെബ്രുവരിയിൽ ഞാനും രശ്മികയും ചേര്‍ന്ന് കണ്ട ചെറിയൊരു സ്വപ്നത്തിന്റെ തുടക്കമാണിത്. മാതാപിതാക്കൾക്ക് അഭിമാനമായി മാറിയ 180 കുട്ടികൾക്കുള്ള സമ്മാനമാണിത്,” വിജയ് കുറിച്ചു. തങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിതെന്നും ഭാവിയിൽ ഈ സ്കോളർഷിപ്പ് പദ്ധതി തെലങ്കാനയിലുടനീളം വ്യാപിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ വിജയ് വ്യക്തമാക്കി.

താൻ ആദ്യമായാണ് രശ്മിക മന്ദാന ദേവരകൊണ്ട എന്ന പേരിൽ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതെന്നും തന്റെ ഭർതൃപിതാവിന്റെ നാട്ടിൽ വെച്ച് ഇങ്ങനെയൊരു നല്ല കാര്യം തുടങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നടി രശ്മികയും വേദിയിൽ പറഞ്ഞു. പഠന സാമഗ്രികളും സാമ്പത്തിക സഹായവും ഉൾപ്പെടുന്നതാണ് ഈ സ്കോളർഷിപ്പ് പദ്ധതി. ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും വീണ്ടും ഒന്നിക്കുന്ന ‘രണബാലി’ (Ranabaali) എന്ന ചിത്രത്തിന്റെ റിലീസ് അണിയറയിൽ ഒരുങ്ങുകയാണ്.

Vijay Deverakonda and Rashmika Mandanna Award Merit Scholarships to 180 Government School Students

പര്യത്തുകാവ് ഭൂമി തർക്കം പരിഹരിച്ചു; നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമിയും വീടും നൽകുമെന്ന് മന്ത്രി റോജി എം ജോൺ

0

കൊച്ചി: ദീർഘനാളായി നിലനിന്നിരുന്ന പര്യത്തുകാവ് ഭൂമി തർക്കം രമ്യമായി പരിഹരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു. ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേർന്നത്.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

  • ഭൂമിയും വീടും: പര്യത്തുകാവ് നിവാസികൾക്ക് നിലവിൽ താമസിക്കുന്ന അതേ വസ്തുവിൽ തന്നെ അഞ്ച് സെന്റ് സ്ഥലവും അതിലേക്ക് ആവശ്യമുള്ള റോഡ് സൗകര്യവും ഏർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ ഇവർക്ക് ഈ ഭൂമിയിൽ വീട് വെച്ച് നൽകും.
  • താൽക്കാലിക താമസം: പുതിയ വീടിന്റെ പണി തീരുന്നതുവരെ നിവാസികൾക്ക് നിലവിലെ വീടുകളിൽ തന്നെ തുടരാം. കൂടാതെ, ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിന് ഇവർക്ക് അവസരം നൽകും.
  • കേസുകൾ പിൻവലിക്കും: കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ യോഗത്തിൽ ധാരണയായി.
  • കോടതി നടപടികൾ: രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും പുതിയ കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിൻ്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്.

ചിത്രത്തിന്റെ പ്രമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമായി നാഗബന്ധം ടീം ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര ആരംഭിച്ചു. ചടങ്ങിൽ സംസാരിച്ച നായകൻ വിരാട് കർണ, കനത്ത മഴയെ അവഗണിച്ച് ഈ രഥയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ മുഴുവൻ ടീമും ഈ സിനിമയ്ക്കായി അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട് എന്നും, ജൂലൈ 3 ന് പ്രേക്ഷകർ എല്ലാവരും തിയേറ്ററുകൾ സന്ദർശിക്കുകയും ഈ പരിപാടിയെ അനുഗ്രഹിച്ചതുപോലെ തങ്ങളെയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും വിരാട് കർണ്ണ പറഞ്ഞു.

ഈ രഥയാത്രയുടെ ഭാഗമായി, തങ്ങൾ നിരവധി നഗരങ്ങളിലേക്ക് യാത്ര ചെയ്യും എന്നും എന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമാകാൻ തനിക്ക് അവസരം നൽകിയതിന് സംവിധായകൻ അഭിഷേക് നാമയോട് ഏറെ നന്ദിയുള്ളവനാണ് എന്നും വിരാട് കർണ്ണ പറയുന്നു. മാത്രമല്ല, ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ നിഷിതയും കിഷോറും പുതുമുഖങ്ങളാണെങ്കിലും, അവർ വളരെയധികം ധൈര്യത്തോടെയും ബോധ്യത്തോടെയും ചിത്രത്തെ പിന്തുണച്ചു എന്നും, കൂടാതെ തനിക്കൊപ്പം സ്‌ക്രീൻ പങ്കിട്ടതിന് നഭയ്ക്കും നന്ദിയുടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രമോഷനും അപ്പുറമാണ് ഈ സംരംഭമെന്ന് സംവിധായകൻ അഭിഷേക് നാമ പറഞ്ഞു. മഴയെ വകവയ്ക്കാതെ ദൂരെ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് തങ്ങളോടൊപ്പം ചേർന്നതിന് എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, ഇത് ഒരു സിനിമയുടെ വെറുമൊരു പ്രമോഷണൽ പരിപാടിയല്ല എന്നും, നമ്മുടെ സംസ്കാരം, പാരമ്പര്യങ്ങൾ, വേരുകൾ എന്നിവയുമായി വീണ്ടും ബന്ധപ്പെടാനും ഭാവി തലമുറകൾക്ക് അവ കൈമാറാനുമുള്ള ഒരു ശ്രമം കൂടിയാണെന്നും പറഞ്ഞു. ഇത്രയും വലിയൊരു സിനിമാറ്റിക് വിഷൻ പിന്തുണച്ചതിന് നിർമ്മാതാക്കളോട് താൻ നന്ദിയുള്ളവനാണ് എന്നും, അവരില്ലാതെ ഈ പദ്ധതി സാധ്യമാകുമായിരുന്നില്ല എന്നും അഭിഷേക് നാമ പറയുന്നു. കൂടാതെ, സിനിമയുടെ നിർമ്മാണ വേളയിൽ താൻ വിരാടിനെ വലിയ വെല്ലുവിളികളിലേക്ക് തള്ളി വിട്ടു എന്നും, കഠിനമായ ഒരു രോഗത്തിലൂടെ കടന്ന് പോകുമ്പോൾ പോലും അദ്ദേഹം ഈ ചിത്രത്തിനായി സ്വയം പൂർണ്ണമായും സമർപ്പിച്ചു എന്നും സംവിധായകൻ വെളിപ്പെടുത്തി. ഈ സിനിമ കണ്ടതിനുശേഷം, പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ കഴിവുകൾ ശരിക്കും മനസ്സിലാകും എന്നും, തനിക്ക് അത് ഉറപ്പ് നൽകാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

നായിക നഭയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം, ജുനൈദും അഭിയും ചേർന്ന സംഗീതം എല്ലാവരും ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും കൂട്ടിച്ചേർത്തു. ഭക്തർക്കും സദസ്സിൽ പങ്കെടുക്കുന്നവർക്കും ആത്മീയമായി സമ്പന്നമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നതിനായി അനന്ത പത്മനാഭ സ്വാമിയുടെ ഒരു വലിയ വിഗ്രഹവും സംഘം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, അമ്പരപ്പിക്കുന്ന വിഎഫ്എക്സും ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇതിനോടകം പുറത്തു വന്ന ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം എത്തുക. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്.

ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും. സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ OTT സ്ട്രീമിംഗ് അവകാശങ്ങൾ നേടിയപ്പോൾ, ചിത്രത്തിൻ്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ എന്നിവ പുരോഗമിക്കുകയാണ്.

നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്; ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 19 ന്

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

അടുത്തിടെ ചിത്രത്തിലെ “കഥക്” എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിൻ്റെ ഹൈലൈറ്റ് ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന അപർണ്ണ ബാലമുരളിയുടെ നൃത്തം ആയിരുന്നു. ചിത്രത്തിലെ “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്.
മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഇന്ദ്രൻസ്, മധുബാല, അപർണ്ണ ബാലമുരളി എന്നിവർ കൂടാതെ വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

പൂർണ്ണമായും വാരണാസിയിൽ ആണ് “ചിന്ന ചിന്ന ആസൈ” ചിത്രീകരിച്ചത്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം, ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

0

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ടീസർ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്.

കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടൈറ്റിൽ കഥാപാത്രമായി ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തിൽ, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിൻ്റെ പേര്.

ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, “ഓ സുകുമാരി” എന്ന ഈ പുതിയ ചിത്രത്തിലൂടെ, സംവിധായകൻ ഭരത് ദർശൻ എഴുതിയ മനോഹരമായ കഥ വെള്ളിത്തിരയിൽ എത്തിക്കുകയാണ്. മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ – വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം – ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി

വേർപിരിയൽ വാർത്തകൾക്കിടെ ഒത്തുതീർപ്പ്?; വിജയ്‌യും സംഗീതയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ, നിർണായകമായി അമ്മ ശോഭയുടെ ഇടപെടൽ | Thalapathy Vijay and Wife Sangeetha Reportedly Headed for Reconciliation

0

തമിഴകത്തിന്റെ പ്രിയനടനും നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ദളപതി വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന വാർത്തകൾ സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നീണ്ട 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും നിയമപരമായി വേർപിരിയുന്നു എന്ന വാർത്തകൾക്കിടയിൽ, ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന ശക്തമായ സൂചനകളാണ് തമിഴ് മാധ്യമങ്ങൾ പങ്കുവെക്കുന്നത്.

അമ്മയുടെ ഇടപെടലും ചെന്നൈയിലേക്കുള്ള മടങ്ങിവരവും വിജയ്‌യും സംഗീതയും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് വിവരം. അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ നീലാംകരെയിലുള്ള വസതിയിലേക്ക് മടങ്ങിയെത്തിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇരുവരും ഒരേ വീട്ടിൽ ഒന്നിച്ച് സമയം ചിലവഴിക്കുകയാണെന്നും അനൗദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. മുൻപ് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കം തീർക്കാനും അമ്മ ശോഭ തന്നെയാണ് മുൻകൈ എടുത്തത്.

വിവാഹമോചന ഹർജിയും കോടതി നടപടികളും കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത ചെന്നൈ ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. വിജയ്‌ക്ക് ഒരു സഹനടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണം ഉൾപ്പെടെ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഈ തർക്കങ്ങളെത്തുടർന്ന് പൊതുപരിപാടികളിൽ നിന്നും വിജയ്‌യുടെ രാഷ്ട്രീയ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും സംഗീതയും മക്കളും പൂർണ്ണമായി വിട്ടുനിന്നിരുന്നു.

ഇരുവരുടെയും വിവാഹമോചന കേസ് ജൂൺ 15-ന് ചെങ്കൽപ്പെട്ട് കോടതി വീണ്ടും പരിഗണിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഇരുവരും നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കാനാണ് സാധ്യത.

ജൂൺ 22-ന് പ്രഖ്യാപനം ഉണ്ടായേക്കും? ജൂൺ 22-ന് വിജയ്‌യുടെ ജന്മദിനമാണ്. അന്ന് ദമ്പതികൾ വീണ്ടും ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന പ്രധാന ഊഹാപോഹം. എന്നാൽ ഈ ഒത്തുതീർപ്പ് വാർത്തകളോട് വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും തങ്ങളുടെ പ്രിയ താരം കുടുംബജീവിതത്തിലേക്ക് സന്തോഷത്തോടെ മടങ്ങിവരുന്നതു കാണാൻ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് ദളപതി ആരാധകർ.

Thalapathy Vijay and Wife Sangeetha Reportedly Headed for Reconciliation