Home Blog Page 285

ഫാമിലി റിവഞ്ച് ത്രില്ലർ നിണം സെപ്റ്റംബർ 30 – ന്

0

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം “നിണം ” സെപ്റ്റംബർ 30 – ന് സൈനപ്ളേ ഒടിടിയിൽ എത്തുന്നു. ദുരൂഹതയും സസ്പെൻസും നിറച്ച ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു. ബാനർ – മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, ആലാപനം – സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്‌റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ – മനു ചൈതന്യ, ഓഡിയോഗ്രാഫി – ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് – ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ ടീസറെത്തി; മണിക്കൂറുകളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ

0

അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നയന്‍താര ഡോക്യൂമെന്ററിയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. നെറ്ഫ്ളിക്സ് യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. വിഘ്നേഷ് ശിവനും തന്റെ ഇൻസ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.”നിങ്ങൾക്ക് അറിയാവുന്ന താരം, എന്നാൽ നിങ്ങൾക്ക് അറിയാത്ത വ്യക്തി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ പ്രണയം..എന്റെ തങ്കം” എന്ന അടിക്കുറിപ്പോടെയാണ്‌ വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്.

ഒരു മിനിറ്റുള്ള ടീസര്‍ വീഡിയോ ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ കണ്ടത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൗതം മേനോൻ തന്നെ വീഡിയോയ്ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നയന്‍താര: ബിയോണ്ട് ദി ഫെയറിടേയ്ല്‍ വെറും വിവാഹ വീഡിയോ അല്ല, നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് എന്നാണ് സംവിധായകൻ പറഞ്ഞത്. നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് വിഘ്നേഷ് ശിവനും നയൻതാരയും സുഹൃത്തുക്കളാണ്. പിന്നീട് 7 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

കാത്തിരിപ്പിന് വിരാമം; തീയേറ്ററിൽ വമ്പൻ വിജയമായ ‘777 ചാർളി’ ആമസോൺ പ്രൈമിൽ എത്തുന്നു

0

തീയേറ്ററിൽ വമ്പൻ വിജയമായ രക്ഷിത് ഷെട്ടി ചിത്രം 777 ചാര്‍ളി ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം എത്തുന്നത്. അഞ്ച് ഭാഷകളില്‍ ഈ മാസം 30ന് എത്തും. ചാർളി എന്ന നായയെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഗംഭീര അഭിപ്രായമായിരുന്നു തീയേറ്ററിൽ നിന്ന് ലഭിച്ചത്.

വൂട്ട് സെലക്റ്റ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നേരത്തെ കന്നഡ ഭാഷയിൽ ചിത്രം എത്തിയിരുന്നു. ജൂണ്‍ 10 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. രാജ്യത്തിൻറെ പല ഭാഗങ്ങളിലായി റിലീസ് തീയതിക്ക് മുൻപ് തന്നെ പെറ്റ് ലവേഴ്‌സിന് വേണ്ടി ചിത്രം ഒരുങ്ങിയിരുന്നു. എല്ലാ മൃഗസ്നേഹികൾക്കും മനസ്സിൽ തൊടുന്ന ചിത്രമായി മാറിയിരുന്നു. കണ്ണീരോടെ പല പ്രേക്ഷകരും തീയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോകളെല്ലാം വൈറലായി മാറിയിരിന്നു.

മലയാളിയായ കിരണ്‍രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാര്‍ലി ധര്‍മയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധര്‍മ്മയുടെ ജീവതത്തില്‍ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. ചാർലി. 777 ചാർലി’യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം ഏറ്റെടുത്തിരുന്നത്.

‘വെടിക്കെട്ട്’ ടീസറുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും

0

ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നീവർ ചേർന്നാണ് ടീസർ റിലീസ് ചെയ്തത്

സമീപകാലത്ത് മലയാളികൾ ഏറ്റവും അധികം പറഞ്ഞു ചിരിച്ച ഒരു ഡയലോഗ് ആണ് പ്രശസ്ത സിനിമാതാരം ബാലയുടെ “എന്താണ് ടിനി ” എന്ന് തുടങ്ങുന്ന ഡയലോഗ്.. പരസ്യപ്രചാരണത്തിൽ പുതുമകൾ മാത്രം കൊണ്ടുവന്നു കൊണ്ടിരിക്കുന്ന വെടിക്കെട്ടിന്റെ ടീസർ റിലീസിങ്ങിലും ആ പുതുമ നിലനിർത്തുകയാണ്..ബാലയുടെ പ്രശസ്തമായ ആ ട്രോൾ ഡയലോഗിൽ പറഞ്ഞിരിക്കുന്ന അതേ താരങ്ങളാണ് വെടിക്കെട്ടിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.
ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നീവർ ചേർന്നാണ് വെടിക്കെട്ടിന്റെ ടീസർ റിലീസ് ചെയ്തത്.റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ മലയാളികൾ റിലീസിംഗ് പോസ്റ്ററും, ടീസറും ഏറ്റെടുത്തു കഴിഞ്ഞു.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. നാളിതുവരെ കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തിൽ എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി.
ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി,പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്,മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ,കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: ഫിനിക്സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം: ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പൊന്നിയിൻ സെൽവൻ  സെൻസറിങ്ങ് പൂർത്തിയായി

0

ണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ സെൻസറിങ്ങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 47മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യo .

വൻ താരനിരയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ, ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, ബാബു ആന്റണി, പാര്‍ത്ഥിപന്‍, ശോഭിതാ ദൂലിപാല, ജയചിത്ര,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം ഈ മാസം 30ന് പ്രദർശനത്തിനെത്തും.

ഷെയ്ൻ നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുന്നത് സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ

0

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം ‘സംവെയർ’ (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് ‘സംവെയർ’. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘സംവെയർ’. സ്കൂൾ നാളുകൾ മുതൽ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ് നിർവഹിക്കുന്നത്.

കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയിൻ നിഗവും, ഫയാസ് എൻ.ഡബ്ലിയുവും ചേർന്നാണ്. പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, അസോസിയേറ്റ് ക്യാമറമാൻ: സിതിൻ സന്തോഷ്,ജെ.കെ, കലാസംവിധാനം: ഫയസ് എൻ.ഡബ്ലിയു, പ്രൊഡക്ഷൻ കൺട്രോളർ: അശ്വിൻ കുമാർ, സ്റ്റുഡിയോ: സപ്ത റെക്കോർഡ്സ്, ലൈൻ പ്രൊഡ്യൂസർ: ജിതിൻ കെ സലിം, കളറിസ്റ്റ്: സജുമോൻ ആർ ഡി, അസിസ്റ്റന്റ് കളറിസ്റ്റ്: വിനു വിൽഫ്രഡ്, സൗഡ്: വിക്കി, കിഷൻ, ഡിസൈൻ: ഏസ്തെറ്റിക് കുഞ്ഞമ്മ, മേക്കപ്പ്: റിസ്വാൻ ദി മേക്കപ്പ് ബോയ്, ക്യാമറ അസിസ്റ്റന്റസ്:  അക്ഷയ് ലോറൻസ്,ഷോൺ, പ്രൊഡക്ഷൻ ഓപ്പറേറ്റ്സ്: അഖിൽ സാജു, മനു തോമസ്, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പൊറോട്ടയും മട്ടനും ആസ്വദിച്ച് കഴിച്ച് നിവിൻ പോളി; നോക്കി പഠിച്ച് അജു വർഗീസും സാനിയയും

0

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറ്റര്‍ഡെ നൈറ്റ്’. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരങ്ങളും അണിയറപ്രവർത്തകരും കോളേജുകളിലും സ്‌കൂളുകളിലും എത്തുകയാണ്. പ്രൊമോഷൻ തകൃതിയായി മുന്നോട്ട് പോകുമ്പോൾ കിട്ടിയ ഇടവേളയിൽ കൊല്ലത്തെ എഴുത്താണിക്കടയിൽ ആഹാരം കഴിക്കാനെത്തിയ താരങ്ങൾ വൈറലാവുകയാണ്.

അജു വർഗീസാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. എഴുത്താണിക്കടയിലെ പൊറോട്ടയും മട്ടനും കഴിക്കുന്ന നിവിൻ പോളിയുടെ വീഡിയോയാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്. മട്ടൻ പാത്രത്തിൽ ഇട്ട് പൊറോട്ടയിൽ എടുത്ത് കഴിക്കുന്ന നിവിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. നിവിൻ ആഹാരം കഴിക്കുന്നത് കണ്ട് കൊതി വിടുന്ന അജു വർഗീസിനെ വീഡിയോയിൽ കാണാം. സാനിയയെയും അജുവിനെയും എങ്ങനെ പൊറോട്ട കഴിക്കാം എന്ന് പഠിപ്പിക്കുകയാണ് നിവിൻ.

സാറ്റര്‍ഡെ നൈറ്റ് സെപ്റ്റംബർ 30നാണ് തീയേറ്ററിൽ എത്തുന്നത്. വിനായക അജിത്ത് ആണ് ‘സാറ്റന്‍ഡെ നൈറ്റ്’ ന്റെ നിര്‍മ്മാതാവ്. അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പന്‍, ഗ്രെയ്‌സ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

U/A സര്‍ട്ടിഫിക്കറ്റുമായി ‘നാനേ വരുവന്‍’ ഒരുങ്ങുന്നു; ഈ മാസം 29ന് പ്രദർശനത്തിനെത്തും

0

2011ൽ റിലീസായ ‘മയക്കം എന്ന’ എന്ന ചിത്രത്തിന് ശേഷം ധനുഷും തന്റെ സഹോദരൻ സെൽവരാഘവനും ഒന്നിക്കുന്ന നാനേ വരുവന്‍ എന്ന ചിത്രത്തിൻറെ സെൻസറിങ്ങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 29ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ പ്രതീക്ഷകളെല്ലാം വർധിപ്പിച്ചിരിക്കുകയാണ്. സംവിധയകാൻ സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലെത്തുന്നുണ് എന്ന പ്രത്യേകതയുമുണ്ട്. ഇതെല്ലാം വളരെയധികം പ്രതീക്ഷയാണ് റിലീസിന് മുൻപ് പ്രേക്ഷകർക്ക് നൽകുന്നത്.

ചിത്രത്തിലെ ‘വീരാ സൂരാ’ എന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ 10 മില്യണിലധികം പ്രേക്ഷകർ കണ്ട കഴിഞ്ഞു. തിരുച്ചിത്രമ്പലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് ചിത്രം തീയറ്ററിലേക്ക് എത്തുന്നതിന്റെ എല്ലാ ആവേശവും ആരാധകർക്കിടയിലുണ്ട്‌. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ഇത് നിര്‍മ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഭു, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അടുത്തിടെ സെൽവരാഘവൻ അഭിനയിച്ച സാനി കായിധം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയപ്രകടനത്തിന് കയ്യടി നേടിയിരുന്നു. നെഞ്ചം മരപ്പതില്ലൈ എന്ന ചിത്രത്തിന് ശേഷം സെൽവരാഘവൻ മാജിക്ക് പ്രതീക്ഷിക്കുകയാണ് ആരാധകർ.

“ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ”; മലയാള സിനിമയുടെ കാരണവർക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി; കവിളിൽ ഉമ്മ വെച്ച ചിത്രം പങ്കുവെച്ച് മോഹൻലാൽ

0

മലയാള സിനിമയിലെ കാരണവര്‍ മധുവിന് ഇന്ന് 89ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭയ്ക്ക് നിരവധി താരങ്ങളാണ് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്.

ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടെയാണ്‌ മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചത്. മധുവിനൊപ്പം സെൽഫി എടുക്കുന്ന ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്‌തത്‌. ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. 1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മേയര്‍ പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മകനായി ജനിച്ച മാധവന്‍ നായര്‍ എന്ന മധു തന്റെ പഠന സമയത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു. മലയാളികൾ ജീവിക്കുന്നടത്തോളം മായാതെ നിൽക്കുന്ന പരീക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയതാണ് മധു. ഇപ്പോൾ മലയാള സിനിമയുടെ കാരണവരുടെ കസേരയിൽ സ്വന്തം ഇരിപ്പിടം സ്വന്തമാക്കിയിരിക്കുകയാണ്.

മോഹൻലാലും മധു സാറിന് ആശംസകൾ നേർന്ന് രംഗത്തെത്തി. മധുവിന്റെ കവിളിൽ ഉമ്മ വയ്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോഹൻലാൽ രംഗത്തെത്തിയത്. “എന്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ” എന്ന അടിക്കുറിപ്പോടെയാണ്‌ മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ രണ്ട് പോസ്റ്റിനും കീഴിൽ നിരവധി ആരാധകരാണ് മധു സാറിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്.

1962 ലായിരുന്നു മലയാള സിനിമയിലേക്ക് മധു കാലുകുത്തുന്നത്. രാമു കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രമായിരുന്നു ആദ്യമായി മധു അഭിനയിച്ച ചിത്രം. മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവായി മാറിയത്. പിന്നീട് വർഷങ്ങളോളം നായകനായി തിളങ്ങിയ മധു മലയാള സിനിമയുടെ നെടുംതൂണായി മാറുകയും ചെയ്‌തു.

സാമന്തയും, ദേവ് മോഹനും ഒന്നിക്കുന്ന “ശാകുന്തളം”
നവംബർ 4-ന്

0

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന “ശാകുന്തളം” നവംബർ 4 മുതൽ റിലീസിന് ഒരുങ്ങുന്നു. സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും പ്രത്യക്ഷപ്പെടും.കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.സംഗീതം-മണി ശർമ്മ, ഛായാഗ്രഹണം- ശേഖർ വി ജോസഫ്, എഡിറ്റർ-പ്രവീൺ പുഡി ദിൽ രാജു അവതരിപ്പിക്കുന്ന “ശശാകുന്തളം”,ഗുണാ ടീം വർക്സിന്റെ ബാനറിൽ നീലിമ ​ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.പി ആർ ഓ-ശബരി. കൂടുതൽ ചിത്രങ്ങൾ

“മേ ഹൂം മൂസ”പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

0

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്ന് ശ്രീനാഥ് ശിവശങ്കരൻ തന്നെ ആലപിച്ച” തെങ്ങോലപ്പൊൻ മറവിൽ…”എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്.സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കി ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്. ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ‘മേ ഹും മൂസ’ ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിര്‍വ്വഹിക്കുന്നു. തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ് ഇ. എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബോബി, ഷബില്‍, സിന്റോ, സ്റ്റില്‍സ്- അജിത് വി ശങ്കര്‍, ഡിസൈനര്‍- ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സഫി ആയൂര്‍.സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തുന്നു . പി ആര്‍ ഒ- എ എസ് ദിനേശ്.

മാത്യു, മാളവിക ചിത്രം തിരുവനന്തപുരത്ത് ; വീഡിയോ കാണാം

0

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, തിരുവനന്തപുരം പൂവ്വാർ, ഗീതു ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യൻ,കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, രാജേഷ് മാധവന്‍, വിനീത് വിശ്വം, സ്മിനു സിജോ, മുത്തുമണി, വീണാ നായര്‍, ജയ എസ് കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു. പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിൻ, ജി ആര്‍ ഇന്ദുഗോപൻ എന്നിവർ ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവ്വഹിക്കുന്നു. അന്‍വളര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. എഡിറ്റിംഗ്-മനു ആന്റണി,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ദീപക് പരമേശ്വരന്‍, ആര്‍ട്ട് സുജിത് രാഘവ്, കോസ്റ്റ്യൂംസ്-സമീറ സനീഷ്,മേക്കപ്പ്-ഷാജി പുല്‍പ്പള്ളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്, സ്റ്റിൽസ്-സിനറ്റ് സേവ്യര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌- പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്.പൂവാര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.പി ആർ ഒ-എ എസ് ദിനേശ്.