HomeMoviesകാളിദാസന്റെ തരിണിക്ക്‌ പിറന്നാൾ ആശംസകളുമായി പാർവതിയും കുടുംബവും

കാളിദാസന്റെ തരിണിക്ക്‌ പിറന്നാൾ ആശംസകളുമായി പാർവതിയും കുടുംബവും

മലയാളികളുടെ ഇഷ്ടതാര കുടുംബമാണ് ജയറാം പാർവതി ദമ്പതികളുടെത്. മകൻ കാളിദാസ് കുട്ടിയായിരുന്നപോൾ തൊട്ട് സിനിമയിലേക്ക് ചുവടു വെച്ചതാണ്. മകൾ മാളവിക സിനിമയിലെക്ക്  തുടക്കം കുറിക്കാൻ പോകുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ  കുടുംബം. പാർവതി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്.

ഇവരുടെ എല്ലാ സന്തോഷ വാർത്തകളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കു പങ്കുവെക്കാറുണ്ട്. മകൻ കാളിദാസിന്റെ പ്രണയിനി തരിണിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ്  പാർവതി ഷെയർ ചെയ്തിരിക്കുന്നത്. ‘ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്നാണ് കുറിച്ചിരിക്കുന്നത്. പാർവതി, കാളിദാസ്, മാളവിക, തരിണി എന്നിവരെയും ചിത്രത്തിൽ കാണാം. 

നന്ദി ആന്റി എന്ന് തരിണി മറുപടി നൽകിയിരിക്കുന്നതും കമന്റ്‌ ബോക്സിൽ കാണാം. ‘എന്റെ അൺ ബിയോളജിക്കൽ സിസ്റ്ററിനു ആശംസകൾ ‘ എന്ന് മാളവികയും തരിണിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. തരിണിയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് ഷെയർ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ കാളിദാസും തരിണിയെ ആരാധകർക്കു മുന്നിൽ പരിചയപെടുത്തിയിട്ടുണ്ട്. 2021 ലെ ലീവ് മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി. കാളിദാസിനും കുടുംബത്തോടുമൊപ്പമുള്ള ചിത്രങ്ങൾ തരിണിയും തന്റെ പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു.v

RELATED ARTICLES
- Advertisment -
Google search engine

Most Popular