മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി. ” For Him, Justice is an Obsession…” എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണുന്നത്. ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ് എന്നാണ് ഈ ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ. തെന്നിന്ത്യന്‍ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
എൻഐഎ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
റെയ്‌ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെ അന്യായമായാണ് എൻഐഎ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാനകമ്മറ്റി അംഗങ്ങൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹാർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തന്റെ കരിയറിന്റെ തുടക്കം മുതൽ എത്ര പോലീസ് വേഷങ്ങൾ ചെയ്തു എന്ന് കലാഭവൻ ഷാജോണിനോട് ചോദിച്ചാൽ അതിന് ഉത്തരം ലഭിക്കുവാൻ സാധ്യതയില്ല. പല തരത്തിലുള്ള പോലീസുകാരെ അവതരിപ്പിച്ച് മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ഷാജോൺ. ‘ദൃശ്യം’ എന്ന ചിത്രത്തിൽ ഷാജോൺ അവതരിപ്പിച്ച പോലീസ് കോൺസ്റ്റബിൾ കഥാപാത്രം മലയാള സിനിമ ഉള്ളിടത്തോളം കാലം ചർച്ച ചെയ്യുമെന്നതിൽ തർക്കമില്ല. അത്രയ്ക്ക് ക്രൂക്ക്ഡ് ആയ സഹദേവൻ എന്ന കഥാപാത്രത്തെ വളരെയധികം ഭംഗിയായി തന്നെ അവതരിപ്പിച്ചിരുന്നു ഷാജോൺ.
അതിന് ശേഷവും ഷാജോൺ നെഗറ്റീവും പോസറ്റീവുമായ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കുറച്ചു കാലത്തേക്ക് പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാതെ മറ്റ് കഥാപാത്രങ്ങളിലേക്ക് കുറച്ചു കൂടി ഫോക്കസാവാം എന്ന് തീരുമാനിച്ചതിന് ശേഷമാണ് ഇനി ഉത്തരം എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രമായ കാക്ക കരുണനെ അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രത്തെയാണ് ചെയ്യേണ്ടതെന്ന് അറിയിച്ചപ്പോൾ സ്നേഹപൂർവ്വം ആദ്യം അത് നിരസിക്കുകയായിരുന്നു പിന്നീട് സംവിധായകൻ സുധീഷ് രാമചന്ദ്രന്റെ നിർബന്ധത്തിൽ വഴങ്ങി കഥകേൾക്കാൻ ഇരിക്കുകയും ഒറ്റയിരിപ്പിൽ തന്നെ കഥ കേട്ടതിന് ശേഷം ഏറെ പ്രത്യേകതകൾ ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഷാജോൺ തയ്യാറാവുകയായിരുന്നു എന്നാണ് അണിയറ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
എഴുത്ത് സഹോദരങ്ങളായ രഞ്ജിത്ത് ഉണ്ണിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഇതുവരെ ഷാജോൺ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തകൾ നിറഞ്ഞതാണെന്നു നിസ്സംശയം പറയാം. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രം വൈകാതെ തന്നെ പ്രേക്ഷകർക്ക് തീയറ്ററിൽ കാണാം. ഏറെ വ്യത്യസ്തതയുള്ള ഷാജോണിന്റെ കാക്ക കരുണനായുള്ള കാത്തിരിപ്പിലാണ് കേരളക്കരയിപ്പോൾ….
ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. അപർണ്ണ ബാലമുരളിയാണ് “ഇനി ഉത്തരം” സിനിമയിൽ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.
ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ റസിയയായി എത്തി പ്രേക്ഷകമനസിൽ ഇടംനേടിയ നടിയാണ് രാധിക. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്ന നടി വീണ്ടും പുതിയ സിനിമകളിലൂടെ തിരിച്ചെത്തുകയാണ്.
മഞ്ജു വാര്യർക്കൊപ്പം “ആയിഷ” എന്ന പുതിയചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത് വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം.
സെറ്റ് സാരി ഉടുത്ത് സുന്ദരിയായി രാധിക നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അന്നും ഇന്നും ഒരു മാറ്റവും രാധികയ്ക്ക് ഇല്ല എന്ന് പ്രേക്ഷകർ പറയുന്നു. കൂടുതൽ ചിത്രങ്ങൾക്ക്
ഹിറ്റ് ഒരുക്കാൻ പുതുമുഖ ഇരട്ട തിരക്കഥാകൃത്തുക്കൾ ആദ്യ ചിത്രവുമായി എത്തുന്നു. മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഇരട്ട എഴുത്തുകാർ എന്ന നിലയിൽ പ്രശസ്തരായവരാണ് സിദ്ദീഖ്-ലാൽ, ഉദയകൃഷ്ണ-സിബി കെ തോമസ്, റാഫി-മെക്കാർട്ടിൻ , ബോബി-സഞ്ജയ്, സച്ചി-സേതു തുടങ്ങിയവർ ആ നിരയിലേക്ക് മലയാളത്തിൽ ഇനി പുതിയ പേരുകാർ കൂടി എത്തുന്നു രഞ്ജിത്ത് ഉണ്ണി. ഒറ്റ പേരാണ് ഇതെന്ന് തെറ്റിദ്ധരിച്ചേക്കാം എന്നാൽ അവർ സഹോദരങ്ങളാണ്. ഒരുവർഷം മുൻപാണ് രഞ്ജിത്തും ഉണ്ണിയും(സനീഷ്) “ഇനി ഉത്തരം” എന്ന തങ്ങളുടെ ആദ്യ മലയാള സിനിമയുടെ പണിപ്പുരയിലേക്ക് കടന്നത്.
ആ സ്വപ്ന സാക്ഷാത്കാരം അതിന്റെ പൂർണ്ണതയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും . അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ഇനി ഉത്തരം” എന്ന സിനിമ അടുത്ത മാസം പ്രദർശനത്തിന് എത്തുമ്പോൾ സഹോദരങ്ങളായ ഇരട്ട തിരക്കഥാകൃത്തുക്കളെയാണ് മലയാള സിനിമയ്ക്ക് ലഭിക്കുന്നത്.
സൗഹൃദ കൂട്ടായ്മയാണ് സിനിമാ യാത്രയിൽ ഇരുവരുടെയും പിൻബലം. ആദ്യം പ്രവർത്തിച്ചത് പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രത്തിന് വേണ്ടിയായിരുന്നു. ആ സിനിമ നൽകിയ സൗഹൃദവും അനുഭവങ്ങളുമാണ് ആദ്യ മലയാള ചിത്രത്തിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കിയത്. അസാധാരണ കാര്യങ്ങൾ നേടിയെടുക്കുന്ന സാധാരണക്കാരയ സ്ത്രീകളുടെ ജീവിതവും ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് കാരണമായിട്ടുണ്ടെന്ന് എഴുത്തുകാരിൽ ഒരാളായ രഞ്ജിത്ത് പറയുന്നു. രണ്ടു പേരുടെയും ആഗ്രഹം എഴുത്തിന് ഒപ്പം തന്നെ സംവിധാനം എന്നതു കൂടിയാണ്. സനീഷ് സെസ്സിലും രഞ്ജിത്ത് മലപ്പുറത്ത് ഒരു ഇലട്രിക്കൽ കമ്പനിയിലും ജോലി ചെയ്യുകയായിരുന്നു. ഇടവേളകളിൽ കണ്ടുമുട്ടുമ്പോഴൊക്കെ സിനിമ മാത്രമായിരുന്നു സഹോദരങ്ങൾ മറ്റ് കാര്യങ്ങളെക്കാൾ സംസാരിച്ചിരുന്നത്. എഴുത്തുകാരാകുന്നതിന് മുൻപേ രണ്ടു പേരും സംവിധാന സഹായികളാകുവാനാണ് ആദ്യം ശ്രമിച്ചത്. മോഹനകൃഷ്ണൻ എന്ന സംവിധായക സുഹൃത്ത് പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ തമിഴ് സിനിമയിലൂടെയാണ് ആദ്യമായി ചലച്ചിത്ര ലോകത്തിലെത്തിയത്.
ഹൊറർ ഒഴിച്ച് മറ്റെല്ലാ യോണറിൽപ്പെട്ട സിനിമകളും ഇഷ്ട്ടമാണ് രഞ്ജിത്തിന്. തമിഴ് സിനിമയുടെ വർക്ക് പൂർത്തിയാക്കിയതിന് ശേഷമാണ് ഇനി ഉത്തരത്തിന്റെ ഐഡിയ കിട്ടുന്നത്. തമിഴ് സിനിമയിൽ നിന്നാണ് ധീരജ് പള്ളിയിലിനെ ഇരുവരും പരിചയപ്പെടുന്നത്. ആ ബന്ധമാണ് പിന്നീട് ഇരുവരെയും സംവിധായകൻ സുധീഷ് രാമചന്ദ്രനിലേക്ക് എത്തിച്ചത്. കൃഷ്ണകുമാർ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥനാണ് എഴുത്തിൽ പോലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്ക് ക്ലാരിറ്റിയുണ്ടാക്കാനും ചിത്രത്തിന്റെ നിർമ്മാതാക്കളായ വരുൺ അരുൺ എന്നിവരിലേക്കും എത്തിച്ചത്. അങ്ങനെയാണ് ഇരുവരെയും എഴുത്തുകാരായി എത്തുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ പിറവി സംഭവിക്കുകയും ചെയ്യുന്നത്.
എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. “ഇനി ഉത്തരം” ഒക്ടോബറിൽ പ്രദർശനത്തിനെത്തും. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.
മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ന്റെ പ്രമോഷനുവേണ്ടി ടീം കേരളത്തിൽ എത്തി. ചിത്രത്തിന്റെ കേരള ലോഞ്ച് നുവേണ്ടിയാണ് താരങ്ങൾ തിരുവനന്തപുരത്ത് എത്തിയത്. വിക്രം , കാർത്തി , ജയം രവി , തൃഷ തുടങ്ങിയതാരങ്ങളും അണിയറപ്രവർത്തകരും ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.
ഇന്ന് വൈകീട്ട് 4 മണിക്ക് ഹോട്ടൽ ഹൈസിന്തിൽ പത്ര സമ്മേളനവും അതിനു ശേഷം 6 മണി മുതൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ താരങ്ങൾ പങ്കെടുക്കുന്ന ലോഞ്ചും നടക്കും.
English Summary : ponniyin selvan team in trivandrum
500 കോടി രൂപ മുതൽമുടക്കിൽ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ കേരള ലോഞ്ച് ഇന്ന് തിരുവനന്തപുരം നിശാഗന്ധിയിൽ. മണിരത്നവും നടൻ വിക്രമും ഉൾപ്പെടെയുള്ളവരാണ് പ്രേക്ഷകരുമായി സംവദിക്കാനെത്തുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊന്നിയിൻ സെൽവൻ്റെ ആദ്യ ഭാഗം ( പി എസ് 1) മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ വരുന്ന സെപ്റ്റംബർ 30- ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ കേരള ലോഞ്ചിംഗ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇതിൻ്റെ ഭാഗമായി സംവിധായകൻ മണിരത്നം , താരങ്ങളായ വിക്രം, ജയം രവി,കാർത്തി, ബാബു ആൻ്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവർ ഉച്ചയ്ക്ക് തലസ്ഥാന നഗരിയിൽ എത്തും. വൈകീട്ട് 4 മണിക്ക് തമ്പാനൂർ, ഹോട്ടൽ ഹൈസിന്തിൽ പത്ര സമ്മേളനവും അതിനു ശേഷം 6 മണി മുതൽ നിശാഗന്ധി ഓഡിട്ടോറിയത്തിൽ സിനിമ പോലെ തന്നെ താര നിബിഡമായ ബ്രഹ്മാണ്ഡ പൊതു പരിപാടിയും നടക്കും. C K അജയ് കുമാർ
മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മി സമുദ്ര കുമാരി പൂങ്കുഴലി എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിഹാസ കഥയിൽ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് സമുദ്ര കുമാരി പൂങ്കുഴലി. “കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ” എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ പൂങ്കുഴലിയെ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. പൊന്നിയിൻ സെൽവനിൽ അത്രയും ശക്തമായ കഥാ പാത്രമാണ് താരത്തിൻ്റേത്. കാർത്തിയുടെ വന്തിയ തേവനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
ഇപ്പോഴിതാ കാർത്തിയുടെ വന്തിയ തേവൻ്റെയും ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന പൂങ്കുഴലിയുടേയും ” അലകടലാഴം ഒരുമോ നിലാവേ ഏലോ ഏലേലോ, അകമലർ ദാഹം മിഴിയിൽ തെളിയാമോ ഏലോ ഏലേലോ” എന്ന പ്രണയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുന്നു നിർമ്മാതാക്കളായ മെഡ്രാസ് ടാക്കീസും, ലൈക്കാ പ്രൊഡക്ഷൻസും. റഫീക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ്റെ സംഗീതത്തിൽ ശ്വേതാ മോഹൻ ആലപിച്ചതാണ് ഗാനം. രാവിൽ, ആകാശ ത്തിൻ്റെയും കടലിൻ്റെയും പശ്ചാത്തലത്തിൽ പ്രകൃതി സൗന്ദര്യം അപ്പാടെ രവി വർമ്മൻ തൻ്റെ ക്യാമറയിൽ ഒപ്പിയെടുത്തു ഗാന രംഗത്തിന് അതീവ ചാരുത നൽകിയിട്ടുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു. അതു കൊണ്ട് തന്നെ ഏവരുടെയും മനം കവരുന്ന ഒന്നായിരിക്കും അല കടൽ ഗാനവും ഗാന രംഗവും.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം തൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവൻ അണിയിച്ചൊരുക്കുന്നത്. തമിഴ് സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്തരും പ്രഗൽഭരുമായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മണിരത്നത്തിനൊപ്പം അണിചേർന്ന പൊന്നിയിൻ സെൽവനെ സ്വീകരിക്കാൻ സിനിമാ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.രണ്ടു ഭാഗങ്ങളായി മലയാളം ഉപ്പെടെ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന പൊന്നിയിൻ സെൽവൻെറ ആദ്യ ഭാഗമായ പി എസ്-1 സെപ്റ്റംബർ 30ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് പൊന്നിയിൻ സെൽവൻ-1 കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
സി.കെ.അജയ് കുമാർ , പി ആർ ഒ (മെഡ്രാസ് ടാക്കീസ് – ലൈക്കാ പ്രൊഡക്ഷൻസ്)
മഞ്ജു വാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരിപട്ടണ’ത്തിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നം ഈണം നല്കി, കെ.എസ്.ഹരിശങ്കർ, നിത്യമാമ്മൻ എന്നിവർ ആലപിച്ച ‘അരികെയൊന്ന് കണ്ടൊരു നേരം…കനവിലാകെ മധുകണം…’എന്ന് തുടങ്ങുന്ന ഗാനമാണ് റീലിസായത്.യുവത്വത്തിന്റെ ഹൃദയം കീഴടക്കുന്ന അതിമനോഹരമായ പ്രണയഗാനവുമാണിത്.”ജീവാംശമായി’എന്ന ഗാനത്തിനുശേഷം ഹരിശങ്കറിന്റെ മാന്ത്രികസ്വരം പ്രണയികളുടെ മനസ് കീഴടക്കുകയാണ് ഈ പാട്ടില്‍. ‘വാതില്‍ക്കല് വെള്ളരിപ്രാവി’ലൂടെ സംസ്ഥാനപുരസ്‌കാരം നേടിയ നിത്യമാമ്മന്റെ ശബ്ദം കൂടിയാകുമ്പോള്‍ ‘വെള്ളരിപട്ടണ’ത്തിലെ ഗാനം ഈ വര്‍ഷത്തെ മികച്ച മെലഡികളുടെ നിരയിലേക്ക് ഉയരും. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്ന് നിർവ്വഹിക്കുന്നു.
മലയാളി മനസ്സുകളിൽ ചെറിയ സമയത്തിനുള്ളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. താരമിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’യുടെ ടീസർ റിലീസായി. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു. എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്. പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.
എം.എൻ ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്. സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ഏറെ നാളുകളായി തെലുങ്ക് പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സർക്കാരു വാരി പാട്ട’യാണ് സൗമ്യയുടെ റിലീസിനൊരുങ്ങിയ ചിത്രം. ചിത്രത്തിൽ മലയാളി താരമായ കീർത്തി സുരേഷ് ആണ് മറ്റൊരു നായിക. ചിത്രം മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഇവ കൂടാതെ കന്നഡയിൽ റിലീസ്സിനൊരുങ്ങി നിൽക്കുന്ന ‘ഹണ്ടർ’ എന്ന ചിത്രവും, തെലുങ്കിൽ രണ്ടക്ഷര ലോകം, ടാക്സി, ടൈറ്റിൽ അനൗൺസ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തിൽ ശലമോൻ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ 7 പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി.2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിത്തിച്ചത്.ഇന്നു രാവിലെ 10.45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടു.
അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്.
ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാന്‍ ജിപിഎസ് സംവിധാനമുള്ള റോഡിയോ കോളറുകള്‍ ചീറ്റകളുടെ കഴുത്തിലണിയിച്ചിട്ടുണ്ട് . ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ഉണ്ട്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം "പൊന്നിയിൻ സെൽവൻ" ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
വിക്രം, ജയംരവി, കാർത്തി, ഐശ്വര്യാ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്