HomeMoviesനടൻ അജിത്ത് ആരാധകൻ മരിച്ചു : അപകടം സംഭവിച്ചത് 'തുനിവ്‌ ' ചിത്രത്തിന്റെ ആഘോഷത്തിനിടയിൽ

നടൻ അജിത്ത് ആരാധകൻ മരിച്ചു : അപകടം സംഭവിച്ചത് ‘തുനിവ്‌ ‘ ചിത്രത്തിന്റെ ആഘോഷത്തിനിടയിൽ

തമിഴ്നാട്ടിൽ തുനിവിന്റെ ആഘോഷം ഗംഭീരമയാണ്  നടക്കുന്നത്. പൊങ്കൽ പ്രമാണിച്ചു ഇന്ന് ഇറങ്ങിയ അജിത്ത് ചിത്രമായ തുനിവിന്റെ ആഘോഷത്തിനിടയിൽ ആരാധകന് മരണം സംഭവിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  ചെന്നൈ ചിന്താദ്രി സ്വദേശി ഭാരത് കുമാറാണ് മരിച്ചത്.  ചെന്നൈയിലെ രോഹിണി തീയേറ്ററിനു സമീപമായിരുന്നു അപകടം. നൃത്തം ചെയ്യുന്നത്തിനിടയിൽ ലോറിയിൽ നിന്ന് വീണാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഓടികൊണ്ടിരുന്ന ലോറിയുടെ മുകളിലേക്ക് ചാടി കയറുകയായിരുന്നു ഇയ്യാൾ. ലോറിക്കു മുകളിൽ നിന്ന് നൃത്തം ചെയ്യുന്നതിനിടയിൽ മുകളിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. പരുക്കേറ്റ ഇയ്യാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വിജയ് ചിത്രം വാരിസും ennu തന്നെയാണ് റിലീസിന് എത്തുന്നത്. വിജയ് -അജിത്ത് ആരാധകർ തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്. പോസ്റ്ററുകൾ കീറിയെറിഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. 

RELATED ARTICLES
- Advertisment -

Most Popular