Home Blog Page 284

തപ്സി എന്തുകൊണ്ടാണ് കോഫി വിത്ത് കരണിൽ ക്ഷണിക്കപ്പെടാത്തത് കരൺ ജോഹർ വിശദീകരിക്കുന്നു

0

തന്റെ ജനപ്രിയ ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ എന്തുകൊണ്ടാണ് താൻ തപ്‌സി പന്നുവിനെ വിളിക്കാത്തതെന്ന് കരൺ ജോഹർ വെളിപ്പെടുത്തി. ഷോയിലേക്ക് ക്ഷണിക്കപ്പെടുന്നതിന് തന്റെ ‘ലൈംഗിക ജീവിതം വേണ്ടത്ര രസകരമല്ല’ എന്ന് തപ്‌സി നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശത്തിനെ തുടർന്ന് കോഫി വിത്ത് കരണിന്റെ ഏഴാം സീസണിന്റെ അവസാന എപ്പിസോഡിൽ, ‘ജൂറി അംഗങ്ങളായ കുശ കപില, ഡാനിഷ് സെയ്ത്, നിഹാരിക എൻഎം, തൻമയ് ഭട്ട് എന്നിവർ വിഷയം അവതരിപ്പിച്ചു, അതിന് കരൺ തന്റെ വിശദീകരണം നല്കിയതിങ്ങനെ

“ഇത് 12 എപ്പിസോഡുകളാണ്, കൂട്ടിച്ചേർക്കുന്ന കോമ്പിനേഷനുകൾ നിങ്ങൾ തിരഞ്ഞെടുക്കണം. തപ്‌സിയോട് പറയാൻ, ഞങ്ങൾക്ക് ആവേശകരമായ ഒരു കോമ്പിനേഷൻ വർക്ക് ചെയ്യാൻ കഴിയുമ്പോൾ ഷോയിൽ വരാൻ ഞാൻ അവളോട് അഭ്യർത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യും, അവൾ നിരസിച്ചാൽ എനിക്ക് സങ്കടമാകും.

ഈ വർഷമാദ്യം ദോബാരയുടെ പ്രമോഷൻ വേളയിൽ, എന്തുകൊണ്ടാണ് ഷോയിൽ ഇതുവരെ ഫീച്ചർ ചെയ്യാത്തതെന്ന് തപ്‌സിയോട് ചോദിച്ചിരുന്നു. അവൾ മറുപടി പറഞ്ഞു, “എന്റെ ലൈംഗിക ജീവിതം കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കപ്പെടാൻ അത്ര രസകരമല്ല.” ഫീവർ 104 മായി തത്സമയ ഇൻസ്റ്റാഗ്രാം ആശയവിനിമയത്തിൽ, തപ്‌സി പറഞ്ഞു, “എനിക്ക് വിരസമായ ജീവിതമുണ്ട്, നിങ്ങൾ എന്നോട് എന്ത് ചോദിക്കും? ഏത് ബന്ധങ്ങൾ? എന്റെ ജീവിതത്തിലെ ആവേശകരമായ എല്ലാ ഭാഗങ്ങളും തുറന്നിരിക്കുന്നു. എന്നാൽ അത്തരത്തിലുള്ള ഷോയിൽ സംസാരിക്കുന്നത് അത്ര ആവേശകരമല്ല. ഒരു ന്യൂസ് ടാലന്റ് ഷോയിൽ അതിനെക്കുറിച്ച് സംസാരിക്കാം. ഇതൊരു ‘ചാറ്റ് ഷോ’ മാത്രമാണെന്നും അത് എങ്ങനെ സാധൂകരണത്തിന്റെ അടയാളമായി മാറിയതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ സിനിമാ കുടുംബങ്ങളിൽ നിന്നുള്ളവരോട് മമതയുള്ള കരൺ ജോഹർ അങ്ങനെയല്ലാത്ത തപ്സിയെ മനപ്പൂർവം അവ​ഗണിക്കുകയാണെന്ന വിമർശനം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

English Summary : why Taapsee Pannu hasn’t featured on Koffee with Karan? Karan Johar explains

“സിഗ്നേച്ചർ” ആദ്യ ‘മുഡുക’ ഭാഷാ വീഡിയോ ഗാനം പുറത്തിറങ്ങി

0

അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്നേച്ചർ എന്ന ചിത്രത്തിലെ അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയിൽ, കട്ടേക്കാട് ഊര് മൂപ്പനും സ്കൂൾ ഹെഡ് മാസ്റ്ററും കൂടിയായ തങ്കരാജ് മൂപ്പൻ എഴുതി മ്യൂസിക് ചെയ്തു പാടിയിരിക്കുന്ന ‘മുഡുക’ സോങ്ങ്

മലയാളത്തിന്റെ റിയൽ സൂപ്പർ താരം സുരേഷ് ഗോപി റിലീസ് ചെയ്തു. പാട്ട് കണ്ട്‌ അദ്ദേഹം ‘ലളിതം സുന്ദരം’ എന്ന്‌ പറഞ്ഞു സിഗ്നേച്ചർ ടീമംഗങ്ങളെ അഭിനന്ദിച്ചു.എറണാകുളം നോർത്ത് സെവൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ മനോജ് പാലോടൻ, അട്ടപ്പാടിയിലെ കട്ടേക്കാട് ഒരു മൂപ്പൻ തങ്കരാജ് മൂപ്പൻ, തിരക്കഥാകൃത്ത് ബാബു തട്ടിൽ സി എം ഐ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, പ്രൊഡ്യൂസർ ലിബിൻ പോൾ, മേക്കപ്‌ മാൻ പ്രദീപ് രംഗൻ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 14 ന് തീയേറ്ററിലേക്ക് എത്തുന്ന “സിഗ്നേച്ചർ” എന്ന ചിത്രത്തിലെ ഇതിനോടകം ഇറങ്ങിയ ഏലേലമ്മ എന്ന ഗാനവുറ ടീസറും പ്രേക്ഷക ശ്രദ്ധ കിട്ടിയതുപോലെ ‘മുഡുക’ സോങ്ങും ജനഹൃദയങ്ങളിലേക്കു എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ചിത്രമാണ് “സിഗ്നേച്ചർ”. മനോജ്‌ പാലോടൻ സംവിധാനം ചെയ്ത’ സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ കൂടാതെ മുപ്പത് ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.ഒപ്പം നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്.നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച ‘സിഗ്നേച്ചറി’ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദർ ബാബു തട്ടിൽ സി എം ഐ, ക്യാമറ- എസ് ലോവൽ, എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്,സംഗീതം-സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാന രചന-സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്‌,കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി,പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്.

ടാറ്റ ടിയാഗോ ഇവി ഞെട്ടിക്കുന്ന വിലക്കുറവിൽ പുറത്തിറങ്ങി , ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം റേഞ്ച്

0

ടാറ്റ ടിയാഗോ EV ഇന്ത്യയിൽ 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കി.രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. 12.2 kWh ചെറിയ ബാറ്ററി പാക്കിന് 8.49 ലക്ഷം രൂപയും 24 kWh വലിയ ബാറ്ററി പാക്കിന് 9.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില.ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് ഈവിലയിൽ ടിയാഗോ ഇവി ലഭ്യമാകും.

ഒക്‌ടോബര്‍ 10നാണ് ടിയാഗോ ഇവിയുടെ ബുക്കിംഗ് ആരംഭിക്കുക. 2023 ജനുവരിയില്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. 8 വര്‍ഷത്തെ വാറണ്ടിയോ അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയോ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ചിത്രങ്ങൾ കാണാം


                

“മഹാറാണി” പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

0

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മഹാറാണി”യുടെ പൂജയും സ്വിച്ചോൺ കർമവും കൊച്ചിയിൽ നടന്നു. എസ്സ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക്
സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ
ചിത്രീകരണം ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ക്യാമറ – ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്,മേക്കപ്പ് – ജിത്തു പയ്യന്നൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പി.ആർ.ഒ – പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നായകനായി മണികണ്ഠന്‍ ആചാരി; ‘രണ്ടാം മുഖം’ തിയേറ്ററിലേക്ക്

0

കൊച്ചി: അഭിനയപ്രതിഭ മണികണ്ഠന്‍ ആചാരി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നു. താരം വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം ‘രണ്ടാം മുഖം’റിലീസിനൊരുങ്ങി. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രണ്ടാംമുഖം’ കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് മണികണ്ഠന്‍ ആചാരി മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. സസ്പെന്‍സും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. മിഴി, ദിനം, നോര്‍ത്ത് എന്‍റ് അപ്പാര്‍ട്ട്മെന്‍റ്സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്. ചിത്രം ഉടനെ തിയേറ്ററിലെത്തും.

അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായർ ,കൃഷ്ണജിത്ത് എസ് വിയജന്‍. ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി.

ബാനര്‍ യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ ടി രാജീവ്, കെ ശ്രീവര്‍മ്മ, ,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ. ക്യാമറ അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സഹദ് നടേമ്മല്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ് വിഷ്ണു രഘു.

പി ആര്‍ സുമേരന്‍

പോപ്പുലർ ഫ്രണ്ട് രാജ്യത്ത് നിരോദിച്ചു

0

രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം. .അഞ്ച് വർഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും വിഘാതം സൃഷ്ടിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പിഎഫ്ഐയും അതിന്റെ സഹകാരികളും അനുബന്ധ സ്ഥാപനങ്ങളും ഏർപ്പെടുന്നുണ്ടെന്നും രാജ്യത്തിന്റെ പൊതുസമാധാനത്തിനും സാമുദായിക സൗഹാർദത്തിനും ഭംഗം വരുത്താൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു അതിനാലാണ് നിരോധനം എന്നാണ് ഉത്തരവിൽ പറയുന്നത്.

കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് നിരോധനം. ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇതിന്റെയുംകൂടി അടിസ്ഥാനത്തിലാണ് നിരോധനം. 

വിക്രം വേദ ഹിന്ദി റീമേക്കിലെ ഗാനം പുറത്തിറങ്ങി

0

പുഷ്‌കര്‍-ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം വിക്രം വേദ ഹിന്ദി റീമേക്കിലെ ഗാനം പുറത്തിറങ്ങി.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് വേഷത്തില്‍ സെയ്ഫ് അലി ഖാനും വിജയ് സേതുപതിയുടെ വേദ എന്ന വേഷത്തില്‍ ഹൃത്വിക് റോഷനുമാണ് എത്തുന്നത്.തമിഴില്‍ തരംഗം സൃഷ്ടിച്ച കറുപ്പു വെള്ളൈ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.മനോജ് മുത്തഷിര്‍, ശിവം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ശേഖര്‍ സംഗീത സംവിധാനവും സാം സി.എസ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.എസ്. ശശികാന്ത്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്, ഫ്രൈഡേ ഫിലിം വര്‍ക്‌സ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്

“ബനാറസ് “ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

0

സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഈയിടെ റിലീസായ ജാസി ഗിഫ്റ്റ് ആലപിച്ച” എല്ലാം ട്രോളാ…” എന്ന ബനാറസിലെ പാർട്ടി ഗാനം വൈറലായി കഴിഞ്ഞു.ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു.മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയിരുന്നു. ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും.നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി നിർവ്വഹിക്കുന്നു.സംഗീതം-ബി അജനീഷ് ലോകനാഥ്, എഡിറ്റർ-കെ എം പ്രകാശ്,പി ആർ ഒ-എ എസ് ദിനേശ്, ശബരി.

അക്ഷയ് കുമാർ ചിത്രം രാം സേതു ടീസർ പുറത്തിറങ്ങി 

0
https://youtu.be/oid_ZgPPsHI

ബോളിവുഡ് താരം അക്ഷയ് കുമാർ ചിത്രം ‘രാം സേതു’ ടീസർ പുറത്തിറങ്ങി . അഭിഷേക് ശര്‍മ്മയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.തെലുങ്ക് താരം സത്യദേവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

രാമസേതു ഒരു മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് അന്വേഷിക്കുന്ന ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 

അക്ഷയ് കുമാറിനെ കൂടാതെ നസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു . ലൈക്ക പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടൈന്മെന്റ് തുടങ്ങിയവരാണ് നിര്‍മാതാക്കൾ.

“കാസർഗോൾഡ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു

0

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാസർഗോൾഡ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു.

മധുസൂദനൻ എം എൽ എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവൾ ക്ലാപ്പടിച്ചു.എം വിജിൻ എം എൽ എ, ടി പി രാജേഷ് മുൻ എം എൽ എ, സംവിധായകൻ പ്രിയനന്ദനൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന “കാസർഗോഡ് “സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- എ എസ് ദിനേശ്,ശബരി.

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന”കുമാരി” യുടെ ടീസർ പുറത്തിറങ്ങി

0

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോണ്, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രത്തിന്റെ ടീസർ റീലീസായി.

മാജിക് ഫ്രെയിംസ് “കുമാരി ” തീയറ്ററുകളിൽ എത്തിക്കുന്നു.

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമാരി’.

‘രണം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് നിര്‍മ്മല്‍ സഹദേവ്, ‘ഹേ ജൂഡ് ‘ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.
രാഹുല്‍ മാധവ്,സ്ഫടികം ജോര്‍ജ്,ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്സിക്യൂറ്റീവ് പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,പി ആർ ഒ- എ എസ് ദിനേശ്.

ഫാമിലി റിവഞ്ച് ത്രില്ലർ നിണം സെപ്റ്റംബർ 30 – ന്

0

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം “നിണം ” സെപ്റ്റംബർ 30 – ന് സൈനപ്ളേ ഒടിടിയിൽ എത്തുന്നു. ദുരൂഹതയും സസ്പെൻസും നിറച്ച ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു. ബാനർ – മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, ആലാപനം – സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്‌റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ – മനു ചൈതന്യ, ഓഡിയോഗ്രാഫി – ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് – ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ .