HomeMoviesഷാരുഖ് ഖാന്റെ കവിളിൽ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുന്ന ആരാധകൻ

ഷാരുഖ് ഖാന്റെ കവിളിൽ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുന്ന ആരാധകൻ

ആരാധകരുടെ ഇഷ്ട്ടപെട്ട താരമാണ് ഷാരുഖ് ഖാൻ. ഓട്ടോ എക്സ്പോ 2023 നായി ബുധനാഴ്ച ഡൽഹിയിൽ എത്തിയ ഷാരുഖ് ആരാധകർക്കൊപ്പം സമയം ചെലവഴിക്കാൻ മറന്നില്ല. കിങ്ങ് ഖാൻ താമസിക്കുന്ന ഹോട്ടലിൽ എത്തിയ ആരാധകരെ ഇരുകൈയും നീട്ടി താരം സ്വീകരിക്കുകയായിരുന്നു.

ജതിൻ ഗുപ്ത എന്ന ആരാധകൻ ഷാരുഖിന്റെ കവിളത്തു ഉമ്മ നൽകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആരാധകരെ രാത്രി റൂമിൽ വിളിച്ചു കുറച്ചു നേരം സംസാരിക്കുകയും, നേരം വൈകി രാത്രി 2 മണിക്കും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.

‘രാത്രി 2 മണിക്കും ഞങ്ങളുടെ കൂടെ സമയം ചെലവഴിച്ചതിനും, ഹോട്ടൽ റൂമിലേക്ക്‌ വിളിച്ചു ഞങ്ങൾക്കു നിങ്ങളുടെ സമയവും, ഞങ്ങൾക്ക് ബഹുമാനവും നൽകിയതിന് നന്ദി. മറ്റൊരു സൂപ്പർ സ്റ്റാർ ആരാധകർക്ക്‌ വേണ്ടി ഇങ്ങനെ ചെയ്യില്ല’. രാത്രി ശല്യപ്പെടുത്തിയത്തിനും മാപ്പ് ചോദിക്കുന്നു എന്ന് ജതിൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

നിരവധി ആരാധകരുമായുള്ള ഷാറുഖിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരുഖ് നായകനായ ‘പത്താൻ ‘ആണ് ഷാരുഖിന്റെ പുതിയ ചിത്രം. ജനുവരി 25 ന് തീയേറ്ററുകളിൽ എത്തും.ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular