Home Blog Page 276

റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’

0

ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ബര്‍മുഡ’, നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. വലിയതാരനിരയുള്ള ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകൾ നൽകുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ‘ബർമുഡ’ നിർമിച്ചിരിക്കുന്നത്.

മോഹൻലാൽ ‘ബർമുഡ’ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. സംഗീതഞ്ജൻ രമേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്


ദിലീപ്- തമന്ന ചിത്രത്തിൽ പ്രതിനായകനായി ദരാസിങ് ഖുറാനയും; ചിത്രം പുരോ​ഗമിക്കുന്നു

0

അരുൺ ​ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ മിസ്റ്റർ ഇന്ത്യ ഇന്റർനാഷണലും മോഡലുമായ ദരാസിങ് ഖുറാനയും. അരുൺ ​ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. ദരാസിങിനെ സ്വാ​ഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. രാമ ലീലയ്ക്ക് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പ്രതിനായകനായാണ് ദരാസിങ് ഖുറാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ദരാസിംഗിനെ സംബന്ധിച്ചിടത്തോളം, ഈ വർഷം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേർ, ദർശൻ കുമാർ, സതീഷ് കൗശിക് എന്നിവർ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും.ബോളിവുഡ് പ്രഖ്യാപനത്തിന്
ശേഷമാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. തെന്നിന്ത്യൻ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ് നിർവഹിക്കുന്നു.

പാൻ ഇന്ത്യ സിനിമയായ “ബനാറസി”ന്റെ പ്രീ റിലീസ് ഇവന്റ് ഹുബ്ലിയിലെ റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ടിൽ നടന്നു

0

ചലഞ്ചിംഗ് സ്റ്റാർ ദർശൻ, വിനോദ് പ്രഭാകർ, നേനപ്പിറളി പ്രേം, വി.നാഗേന്ദ്ര പ്രസാദ്, സംവിധായകൻ ജയതീർദ്ധ എന്നുതുടങ്ങി നിരവധി പേർ ബനാറസിന്റെ ഈ ഗ്രാൻഡ് പ്രീ-റിലീസ് ഇവന്റിൽ പങ്കെടുത്തു.

സുജയ് ശാസ്ത്രി, ദേവരാജ്, അച്യുത് കുമാർ, സപ്ന രാജ്, ഭർകത് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്.. നവംബർ 4 നു ചിത്രം റിലീസ് ചെയ്യും..
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന “കുമാരി ” ട്രെയിലർ പുറത്തിറങ്ങി

0

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന “കുമാരി “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോണ്, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ‘കുമാരി’ ഒക്ടോബർ ഇരുപത്തിയെട്ടിന് മാജിക് ഫ്രെയിംസ് തീയറ്ററുകളിൽ എത്തിക്കുന്നു. ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമാരി’. ‘രണം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് നിര്‍മ്മല്‍ സഹദേവ്, ‘ഹേ ജൂഡ് ‘ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. രാഹുല്‍ മാധവ്,സ്ഫടികം ജോര്‍ജ്,ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരീസ് ദേശം, സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,പി ആർ ഒ- എ എസ് ദിനേശ്.

”ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ” ട്രെയിലർ പുറത്തിറങ്ങി

0

സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ”ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ”
എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ഒക്ടോബർ ഇരുപത്തിയെട്ടിന് “ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ” പ്രദർശനത്തിനെത്തുന്നു.
പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ’. എം മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായ ‘ഓട്ടോ റിക്ഷാക്കരന്‍റെ ഭാര്യ’ എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമായ ഈ ചിത്രത്തിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ തുടങ്ങിയവരും അഭിനയിക്കുന്നു.
ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം പകരുന്നത്.എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം-നിസാർ റഹ്‌മത്ത്, സ്‌റ്റില്‍സ്‌-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ-വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി,പി ആർ ഒ-എ എസ് ദിനേശ്

വിജയ്സേതുപതി, വിഷ്ണു ചിത്രം ‘ഇടംപൊരുള്‍ ഏവല്‍’ ട്രൈലെർ പുറത്തിറങ്ങി

0

സീനു രാമ സ്വാമി തിര ക്കഥ എഴുതി സംവിധാനം ചെയ്യുന്ന വിജയ്സേതുപതി, വിഷ്ണു ചിത്രം ‘ഇടംപൊരുള്‍ ഏവല്‍’ ട്രൈലെർ പുറത്തിറങ്ങി.നന്ദിത, ഐശ്വര്യരാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

കന്നട സൂപ്പർതാരം ശിവരാജ് കുമാറിന്റെ പാൻ ഇന്ത്യൻ സിനിമ “ഗോസ്റ്റ്”; ദീപാവലി ദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

0

കന്നട സൂപ്പർതാരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബീർബൽ’ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ഗോസ്റ്റ്”. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദീപാവലി ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രീകരണം പുരോഗമിക്കുന്ന “ഗോസ്റ്റ്”, തികച്ചുമൊരു ആക്ഷൻ ഹീസ്റ്റ് ത്രില്ലർ ആയിരിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സാൻഡൽവുഡിലെ കരുനാട ചക്രവർത്തിയായ ശിവരാജ് കുമാർ, തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. മസ്തി, പ്രസന്ന വി.എം എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്. കെ.ജി.എഫ് ഫെയിം ശിവകുമാർ ആണ് കലാസംവിധായകൻ. പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ മിനർവ മിൽസിൽ 6 കോടി രൂപയോളം വിലയുള്ള ജയിൽ സെറ്റിൽ പ്രധാന രംഗങ്ങളാണ് അണിയറപ്രവർത്തകർ ചിത്രീകരിക്കുന്നത്. നവംബർ ആദ്യവാരം പൂർത്തിയാക്കുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഡിസംബർ മുതൽ ആരംഭിക്കും.വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

“തട്ടാശ്ശേരി കൂട്ടം” ട്രെയിലർ റിലീസ്

0

അർജുൻ അശോകൻ,പ്രിയംവദ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന “തട്ടാശ്ശേരി കൂട്ടം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ഗണപതി, വിജയരാഘവൻ,സിദ്ധിഖ്,അനീഷ് ഗോപൻ,ഉണ്ണി പി രാജൻദേവ്,അല്ലു അപ്പു, സുരേഷ് മേനോൻ,ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ,സംഭാഷണമെഴുതുന്നു.കഥ-ജിയോ പി വി.ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരണന്‍,രാജീവ് ഗോവിന്ദന്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു.ഹരിശങ്കര്‍,നജീം അര്‍ഷാദ്,നന്ദു കര്‍ത്താ,സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ,പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ചീഫ് അസോസിയേറ്റ്- സുധീഷ്,കല-അജി കുറ്റ്യാണി.മേക്കപ്പ്-റഷീദ് അഹമ്മദ്‌,വസ്ത്രാലങ്കാരം-സഖി എൽസ,എഡിറ്റര്‍-വി സാജന്‍,സ്റ്റില്‍സ്-നന്ദു,പരസ്യക്കല-കോളിന്‍ ലിയോഫില്‍,പ്രൊഡക്‌സന്‍ മാനേജര്‍-സാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടന്‍ ധനേശന്‍.നവംബറിൽ ” തട്ടാശ്ശേരി കൂട്ടം ” ഗ്രാന്റ് റിലീസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ  എസ് ദിനേശ്.

ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ “താങ്കലാൻ “

0

ചിയാൻ വിക്രമും പാ.രഞ്ജിത്തും ഒന്നിക്കുന്ന പാൻ ഇന്ത്യൻ 3ഡി ചിത്രം താങ്കലാന്റെ ഫസ്റ്റ് ലുക്ക്‌ ടീസർ പുറത്തുവിട്ടു. പാർവതി തിരുവോത് ആണ് നായിക.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. കെ.ജി.എഫ് കമലഹാസൻ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ ശബരി

ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തിനെത്തി താരങ്ങൾ; വീഡിയോ കാണാം

0

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹ നിശ്ചയം ഇന്ന് കൊച്ചിയിൽ നടന്നു.

മമ്മൂട്ടി, ദിലീപ്, സുരേഷ്‌ഗോപി, മേജർ രവി തുടങ്ങി നിരവധി താരങ്ങൾ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു.

വീഡിയോ കാണാം

വിനീത് ശ്രീനിവാസൻ ചിത്രം “മുകുന്ദനുണ്ണി അസോസിയേറ്റ്സ് ” ട്രെയിലർ പുറത്തിറങ്ങി

0

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ” “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ” ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറുംമൂട് ,തൻവീ റാം, ആർഷ ചാന്ദിനി ബൈജു , ജഗദീഷ്, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം , അൽത്താഫ് സലീം , റിയാസ് സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന വിമൽ ഗോപാലകൃഷ്ണൻ സംവിധായകൻ അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. വളരെ കൂർമ്മ ബുദ്ധിയും അതിലേറെ കൗശലക്കാരനും ഗൗരവക്കാരനും കൂടിയായ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി വിനീത് ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നു. ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ്-നിതിൽ രാജ് ആരോൾ, അഭിനവ് സുന്ദർ നായക്,ഗാനരചന-മനു മഞ്ജിത്,എലീഷാ അബ്രഹാം,സംഗീതം-സിബി മാത്യു അലക്‌സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ,അനൂപ് രാജ്.എം,പ്രൊഡക്ഷൻ കൺട്രോളർ-മനോജ്‌ പൂകുന്നം, സൗണ്ട് ഡിസൈൻ-രാജ്കുമാർ. പി, ആർട്ട്-വിനോദ് രവീന്ദ്രൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ-ആന്റണി തോമസ് മങ്ങലി, കോസ്റ്റും-ഗായത്രി കിഷോർ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,ആക്ഷൻ- സുപ്രീം സുന്ദർ,മാഫിയ ശശി, ലൈൻ പ്രൊഡ്യൂസർ-വിനീത് പുള്ളാടൻ,എൽദോ ജോണി, സ്റ്റിൽ-രോഹിത് കെ.സുരേഷ്,വിവി ചാർളി,പി.ആർ.ഒ- എ.എസ് ദിനേശ്.

വാഴക്കുലയുമായി ഷൈനും റോഷനും ‘മഹാറാണി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

0
യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മഹാറാണി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്.മാർക്കറ്റിൽ വാഴക്കുലകളുമായി നിൽക്കുന്ന റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോക്കുമൊപ്പം ജോണി ആൻ്റണി, നിഷ സാരംഗ് എന്നിവരേയും പോസ്റ്ററിൽ കാണാം. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. 


ഹരിശ്രീ അശോകൻ  ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചേർത്തലയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. എഡിറ്റർ- നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പി.ആർ.ഒ – പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.