Home Blog Page 277

“സിഗ്നേച്ചർ “ക്യാരക്ടർ പോസ്റ്റർ

0

കാർത്തിക് രാമകൃഷ്ണൻ,ടിനി ടോം,ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന “സിഗ്നേച്ചർ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.

അൽഫി പഞ്ഞിക്കാരൻ അവതരിപ്പിക്കുന്ന ഫെമിന എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്.”സിഗ്നേച്ചർ” നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു.

പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.ഒപ്പം നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്.നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച ‘സിഗ്നേച്ചറി’ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദർ ബാബു തട്ടിൽ സി എം ഐ, ഛായാഗ്രഹണം-എസ് ലോവൽ, എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്,സംഗീതം-സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാന രചന-സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്‌,കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി,പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്.

പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യൂരുവി’ ഇന്ത്യൻ പനോരമയിലേക്കും

0

കൊച്ചി:ലോകസിനിമയിൽ ആദ്യമായി ഗോത്രവർഗ്ഗ വിഭാഗത്തെ അണിനിരത്തി പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ’ധബാരി ക്യൂരുവി’ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുത്തു. ചിത്രം കഴിഞ്ഞ ദിവസം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഇന്ത്യൻ പനോരമയിലേക്ക് കടന്നത്. ഈ അംഗീകാരത്തെ അഭിമാന നിമിഷമായി കാണുകയാണെന്ന് സംവിധായകൻ പ്രിയനന്ദനൻ പ്രതികരിച്ചു.’ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് .മുഖ്യധാര ജീവിതത്തിൽ നിന്നും നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ചു കൊണ്ട് ഒരു സിനിമ ഉണ്ടാക്കിയത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാൻ കാണുന്നു.അത് സാധ്യമാക്കിയ നിർമ്മാതാക്കാളായ വിനായക അജിത്ത് സാറിനും
ഐവാസ് വിഷ്വൽ മാജിക്കിനും ഏറെ നന്ദി സ്നേഹം .ഒപ്പം നിന്നവർക്കും നിൽക്കുന്നവർക്കും സിനിമ സലാം പ്രിയനന്ദനൻ എഫ് ബി യിൽ കുറിച്ചു.ഒരു ആദിവാസി പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ‘ധബാരി ക്യൂരുവി’ ചിത്രം പൂർണ്ണമായും ഇരുള ഭാഷയിലാണ്.ആദിവാസികൾ മാത്രം അഭിനയിച്ച ഏക ഫീച്ചർ ചിത്രത്തിനുള്ള യു.ആർ.എഫ് ലോക റെക്കൊഡും ഇതിനകം ചിത്രം കരസ്ഥമാക്കിയിരുന്നു.ഗോത്ര ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ സഞ്ചാരം.

കഥ,സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം, വിനായക അജിത്, ഐ വാസ് വിഷൽ മാജിക് ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ,
സംഗീതം: പി. കെ. സുനില്‍കുമാര്‍,നൂറ വരിക്കോടന്‍, ആർ കെ രമേഷ് അട്ടപ്പാടി കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം: ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, സോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായികൾ: ഗോക്രി, ആർ.കെ. അട്ടപ്പാടി,കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാൽ

അഭിനേതാക്കൾ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് പി.ആർ.ഒ. : പി.ആർ.സുമേരൻ 

ശരത്ത് അപ്പാനിയുടെ പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’; ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

0

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ ‘പോയിൻ്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. പോണ്ടിച്ചേരി, ഗോവ, മാഹി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. അപ്പാനി ശരത്തിനെ കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ജോയി ജോൺ ആൻ്റണി, ഷഫീക് റഹ്മാൻ ,ആരോൾ ഡാനിയേൽ, അരിസ്റ്റോ സുരേഷ്, ചാർമിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമാകും. സുധീർ 3D ക്രാഫ്റ്റാണ് സഹനിർമ്മാതാവ്.

മിഥുൻ സുബ്രൻ എഴുതിയ കഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാർ ആണ്. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ബിമൽ പങ്കജ്, പ്രദീപ് ബാബു, സായി ബാലൻ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോ, അജയ് ഗോപാൽ, അജു സാജൻ എന്നിവർ ചേർന്നാണ്.

മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റ്യൂം: അനിൽ കോട്ടൂളി, കലാസംവിധാനം: ഷെരീഫ് ckdn, ആഷൻ: റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഹോച്ചിമിൻ കെ.സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നികേഷ് നാരായൻ, നസീർ കാരന്തൂർ, അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി,രാമപ്രസാദ്, കളറിസ്റ്റ്: ഹരി ജി നായർ, ഓപ്പറേറ്റിങ് ക്യാമറമാൻ: ജിജോ ഭാവചിത്ര, അസോസിയേറ്റ് ക്യാമറ: ഷിനോയ് ഗോപിനാഥ്, ലൊകേഷൻ മാനേജർ: നാസീം കാസിം, കൊറിയോഗ്രാഫി: സുനിൽ കൊച്ചിൻ & രാജ്, സ്റ്റിൽസ്: പ്രശാന്ത്, ഡിസെെൻ: ആൻ്റണി സ്റ്റീഫൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

കാളി ദാസനായി മോഹൻലാൽ എലോൺ’ ടീസർ പുറത്തിറങ്ങി

0

മോഹൻലാൽ – ഷാജി കൈലാസ് ചിത്രം എലോൺ’ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.ടീസറിൽ മാത്രമേകാണിക്കുന്നുള്ളു .കാളിദാസ് എന്ന പേരിലാണ് മോഹൻലാലിനെ പരിചയപെടുത്തുന്നത്.ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തും.

വിജയ് സേതുപതി സുൻദീപ് കിഷൻ പാൻ ഇന്ത്യൻ ചിത്രം “മൈക്കിൾ” ടീസർ പുറത്തിറങ്ങി

0

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായ മൈക്കിൾ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി. സുൻദീപ് കിഷൻ വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മൈക്കിൾ രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നു. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സംവിധാനം: രഞ്ജിത് ജയക്കൊടി നിർമ്മാതാക്കൾ: ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവു
ബാനറുകൾ: ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, കരൺ സി പ്രൊഡക്ഷൻസ് എൽഎൽപി പിആർഒ: ശബരി

” മദനോത്സവം”

0

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “മദനോത്സവം”.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രമാണ് ” മദനോത്സവം”.ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു.വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,എഡിറ്റർ-വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ. കാസർകോട്,കൂർഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.”കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി” എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ്”മദനോത്സവം” വരവ് പ്രഖ്യാപിച്ചത്.പി ആർ ഒ-എ എസ് ദിനേശ്, ശബരി.

നിരഞ്ജ് മണിയൻ പിള്ളയുടെ “വിവാഹ ആവാഹനം”: പുതിയ വീഡിയോ ഗാനം റിലീസായി

0

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കഥയെഴുതിയതാരോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. സാം മാത്യൂവിൻ്റെ വരികൾക്ക് രാഹുൽ ആർ ഗോവിന്ദ് ആണ് സംഗീതം നൽകുന്നത്. തികച്ചും യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.

എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സ്കൂൾ പ്രണയകാലത്തിന്റെ മനോഹരാവിഷ്ക്കാരവുമായി പറയുവാൻ മോഹിച്ച പ്രണയം മ്യൂസിക്കൽ ആൽബം വൈറലാകുന്നു

0

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നല്കി, ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ മ്യൂസിക്കൽ ആൽബമാണ് ” പറയുവാൻ മോഹിച്ച പ്രണയം ” . വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച്, നിരവധി സൂപ്പർഹിറ്റ് മ്യൂസിക്കൽ ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധായകൻ. സ്കൂൾ പ്രണയകാലത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആൽബത്തിൽ കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീർ പപ്പയാണ്. അഡ്വ: ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് സംഗീതം നല്കിയിരിക്കുന്നത് ഷേർദിൻ തോമസ്സാണ്. നിസാം അലിയാണ് ആലാപനം. എഡിറ്റിംഗ് – ശ്രീകേഷ് , ആർട്ട് – വിഷ്ണു നെല്ലായ , മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ – അസിം കോട്ടൂർ , അസ്സോ: ക്യാമറ – ജോയ് വെള്ളത്തൂവൽ, ആരിഫ്, ചമയം -ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ – ഉസ്മാൻ ഒമർ , പ്രൊ.കൺട്രോളർ – സലിം പി എച്ച്, കോസ്‌റ്റ്യും – ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടർ – ഡെൻസൺ ഡേവിസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ ….

റാം അല്ലാടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘പേജസ്’; ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി

0

പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം അല്ലാടി കൽപ്പന തിവാരിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ “പേജസ്”ൻ്റെ ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി. ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, മലയാളം എന്നീ ആറ് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് പേജസ് റിലീസാവുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായ പേജസിൽ കൽപ്പന തിവാരിയെ കൂടാതെ പങ്കജ് മുൻഷി, ആനന്ദ് രംഗരാജൻ, ശിൽപ ദാസ്, സാമന്ത മുഖർജി, വിജയ് മേരി, മധു, അരുണശ്രീ സാദുല, പ്രസാദ് കമലനാഭ, രവി വൈഡ്, നിഹാരി മണ്ഡൽ, ആനന്ദ കിഷോർ, ദാവൂദ് തുടങ്ങിയവരും അഭിനയിക്കുന്നു.

സ്വാതന്ത്ര്യാനന്തര സംഭവവികാസങ്ങളാൽ ബാധിച്ച ഒരു രാഷ്ട്രീയ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിന് സ്വാതന്ത്ര്യാനന്തര പശ്ചാത്തലമുണ്ട്. ബംഗ്ലാദേശുമായി ബന്ധപ്പെട്ട ഒരു ട്രാക്കും തെലങ്കാനയുമായി ബന്ധിപ്പിച്ചിരിക്കുന്ന രീതിയും ഇതിന് ഉണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പത്തെ പറയുന്ന സിനിമ നിർമ്മിക്കുന്നത് എ.ആർ ഐടി വർക്ക്സ് ഇന്ത്യ ആണ്. റാം അല്ലാടി, ശ്രീധർ സമ്മേത, കൃഷ്ണ ഗുണ്ടുപള്ളി എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം: ശ്രീബർദൻ സായ്, എഡിറ്റർ: രുദ്ര അല്ലാടി, പ്രൊഡക്ഷൻ മാനേജർ: മധു ഗുണ്ടുപള്ളി, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; നവംബറിൽ തീയേറ്ററുകളിലേക്ക്

0

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും
നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ നവംബർ ആദ്യവാരം തീയേറ്ററുകളിലേക്ക് ഒരുങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മമ്മൂട്ടി ജ്യോതിക ചിത്രം “കാതൽ”

0

പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത്‌ മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ. കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20 ന് കൊച്ചിയിൽ ആരംഭിക്കും

ബേസിൽ ജോസഫ് നായകനായ ‘കഠിന കഠോരമീ അണ്ഡകടാഹം’; ചിത്രീകരണം പൂർത്തിയായി

0

ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം “കഠിന കഠോരമീ അണ്ഡകടാഹം” ചിത്രീകരണം പൂർത്തിയായി. നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്. ഷിനാസ് അലി ആണ് ലൈൻ പ്രൊഡ്യൂസർ. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.