ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയനായ ഗായകൻ ശ്രീനാഥ് ശിവശങ്കരനും തിരക്കഥാകൃത്ത് സേതുവിൻറെ മകൾ അശ്വതിയും വിവാഹിതരായി. കൊച്ചിയിൽ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സിനിമ മേഖലയിലെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി. ഗായകന് പുറമെ സംഗീത സംവിധായകൻകൂടിയാണ് ശ്രീനാഥ്,
സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ശ്രീനാഥാണ്.
English Summary : idea star singer sreenath sivasankaran got married to director sethu’s daughter
വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രം ഡിസംബർ രണ്ടിന് റിലീസ് ചെയ്യും.
ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്.
മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. ഡോ.ജാസ്സി ഗിഫ്റ്റ്, അൻവർ സാദത്ത്, എന്നിവരോടൊപ്പം നടൻ സിദ്ധിഖ് മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു. കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി കുടുംബ ചിത്രങ്ങൾക്കിടയിൽ കുടുബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ കഥ ഓർമ്മ പെടുത്തുന്ന രീതിയിൽ ആണ് പുതിയ പോസ്റ്റർ. വീൽചെയർ ക്രിക്കറ്റിൻ്റെ കഥ പറയുന്ന ചിത്രം വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. വീൽചെയർ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ ലോക സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും.
പോസ്റ്ററിൽ ചിത്രത്തിലെ കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ സന്തോഷത്തെ പങ്കുവയ്ക്കുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നതു. ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും ആണ് വേഷമിടുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, പി.ആർ.ഒ : പി. ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ
അടുത്തക്കാലത്ത് തിയേറ്ററുകളിൽ പ്രേക്ഷകർ ഏറ്റെടുത്ത രണ്ട് സിനിമകളിൽ എടുത്തു പറയേണ്ടവയാണ് പത്മയും, കുമാരിയും. രണ്ട് സിനിമകളെക്കുറിച്ചും സംസാരിക്കുമ്പോൾ പ്രേക്ഷകർക്ക് മനസിലേക്ക് ആദ്യം വരുന്ന മുഖം നടി സുരഭിലക്ഷ്മിയുടേതായിരിക്കും. മലയാളത്തിൽ ഇന്ന് തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്മി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുരഭി ഏവരുടെയും മനസുകളിൽ നിറഞ്ഞ് നിൽക്കുന്നത് മലബാറിന്റെ സൗന്ദര്യം എന്നറിയപ്പെട്ട ഭാഷാശൈലിയിലൂടെയാണ്. ടെലിവിഷൻ, നാടക രംഗത്ത് നിന്ന് സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയ താരം, 2016ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വാങ്ങി സിനിമാ ലോകത്ത് തൻ്റേതായ സ്ഥാനം ഉറപ്പിച്ചു.
അടുത്തിടെയാണ് നടൻ അനൂപ് മേനോൻ നിർമ്മാണം വഹിച്ച പത്മ തീയേറ്ററുകളിൽ എത്തിയത്. ഭാര്യ ഭർത്താക്കന്മാരുടെ ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയത് സുരഭിയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. പത്മയിലെ സുരഭിയുടെ അഭിനയ മികവ് പ്രേക്ഷകെ തെല്ലും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. നിർമ്മാണത്തിന് പുറമെ, അനൂപ് മേനോൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പത്മ. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെട്ടതായിരുന്നു ചിത്രം. മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്ന ചിത്രം പല വീട്ടമ്മമാരെയുമാണ് വരച്ചു കാണിച്ചത്.
പത്മയിൽ എല്ലാം മനസിലൊതുക്കി ചിരിച്ച് കഴിയുന്ന പത്മയെയാണ് കണ്ടതെങ്കിൽ നടി ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ച കുമാരിയിൽ ആരും ഇതുവരെ കാണാത്ത മുഖമാണ് സുരഭി ലക്ഷ്മി സമ്മാനിച്ചത്. ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തിയതോടെയാണ് സുരഭി ലക്ഷ്മി എന്ന നടിയുടെ അഭിനയ പാടവം പ്രേക്ഷകർ തിരിച്ചറിഞ്ഞത്. ചാത്തനെ ആരാധിക്കുന്നവളായി എത്തിയ സുരഭി കോഴിക്കോട്ടുകാരിയായിട്ടില്ല, മറിച്ച് കാട്ടിൽ വസിച്ച് ചാത്തനെ ആരാധിക്കുന്ന ഗോത്ര സ്ത്രീയായിരുന്നു. ആദ്യ കാഴ്ചയിൽ സുരഭി തന്നെയാണോ ഇത് എന്ന് തോന്നിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ, തൻ്റെ മാസ്റ്റർപീസായ കോഴിക്കോട് ഗ്രാമീണ ഭാഷയെ മാറ്റി നിർത്തി പ്രത്യേകതരം സംസാരരീതിയാണ് സുരഭി ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തനി ഗോത്രവിഭാഗക്കാരിയായി മാറുകയായിരുന്നു യഥാർത്ഥത്തിൽ അവർ. കണ്ണുകൾ വരെ ചിത്രത്തിലെ കഥാപാത്രത്തിന് അനുസരിച്ച് ചലിച്ചു എന്നതും ശ്രേദ്ധയമാണ്.
മലയാള സിനിമാ ലോകത്തിന് ഇന്ന് ഒഴിച്ചു കൂടാനാവാത്ത നടിയാണ് സുരഭി ലക്ഷ്മി എന്ന് നിശേഷം പറയാൻ മേൽപറഞ്ഞ പത്മ, കുമാരി എന്ന ചിത്രങ്ങളിലൂടെ പറയാൻ സാധിക്കും എന്നതിൽ സംശയമില്ല. ടൊവിനോ തോമസ് ത്രിപ്പിൾ റോളിൽ എത്തുന്ന ‘അജയൻ്റെ രണ്ടാം മോഷണം’ എന്ന സിനിമയിൽ അഭിനയിക്കുകയാണ് താരമിപ്പോൾ. ടൊവിനോ നായികയായ എത്തുന്ന ചിത്രമുൾപ്പടെ മലയാളത്തിൽ തിരക്കേറിയ നായികയായി മാറിയിരിക്കുകയാണ് സുരഭി.
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. വീൽചെയർ ക്രിക്കറ്റിനെ ഓർമ്മിപ്പിക്കും വിധം വിജയിയായ ഒരു മനുഷ്യൻ ബാറ്റും പിടിച്ച് ഒരു സ്റ്റേഡിയത്തിന് സമീപം വീൽചെയറിൽ ഇരിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. വീൽചെയർ ക്രിക്കറ്റിൻ്റെ കഥ പറയുന്ന ചിത്രം വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ലോക സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും വീൽചെയർ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്. ചിത്രത്തിൻ്റേതായി മുൻപ് ഇറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ആദ്യ പോസ്റ്ററിൽ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും ചിത്രമാണുള്ളത്.
ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും വേഷമിടുന്നത്. വി എം ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നത്.
മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, പി.ആർ.ഒ : പി. ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
മൈത്രി മൂവി മേക്കേഴ്‌സിന്റെ കീഴിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നതസിംഹ നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. തിയറ്ററുകളിൽ ആരാധകർക്ക് ആവേശം പകരാൻ തക്ക ഘടകങ്ങൾ ചിത്രത്തിലുണ്ടാകും എന്നാണ് പ്രതീക്ഷകൾ. ചിത്രത്തിൻറെ ആദ്യ സിംഗിൾ ജയ് ബാലയ്യ എന്ന ഗാനം ഇപ്പൊൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
ജയ് ബാലയ്യ എന്നത് ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഒരു മാസ് ഒരു ഗാനമാണ്, സംഗീത സംവിധായകൻ എസ് എസ് തമൻ ആണ് ഗാനം ഒരുക്കിയത്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയുടെ വരികൾ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. ബാലകൃഷ്ണയുടെ നൃത്തച്ചുവടുകൾ ആണ് ഗാനത്തിന്റെ മറ്റൊരു ആകർഷണം. ഇതിനോടകം തന്നെ ഹിറ്റ്ലിസ്റ്റുകളിൽ ഇടംപിടിച്ച ഗാനം ബിഗ് സ്ക്രീനിൽ കാണുവാനായി ആരാധകർ ആവേശത്തോടെ കൂടി കാത്തിരിക്കുകയാണ്.
ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷി പഞ്ചാബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ക്രാഫ്റ്റ്സ്മാൻ നവിൻ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. രാം-ലക്ഷ്മൺ ജോഡിയും വെങ്കട്ടും ചേർന്ന് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചന്തു രവിപതിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിലാണ് നടക്കുന്നത്. 2023-ലെ സംക്രാന്തിക്ക് ഇത് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്.
അഭിനേതാക്കൾ: നന്ദമുരി ബാലകൃഷ്ണ, ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി (പ്രത്യേക നമ്പർ) തുടങ്ങിയവർ.
കഥ, തിരക്കഥ, സംവിധാനം: ഗോപിചന്ദ് മലിനേനി നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ ബാനർ: മൈത്രി മൂവി മേക്കേഴ്സ് സംഗീത സംവിധായകൻ: തമൻ എസ് DOP: ഋഷി പഞ്ചാബി എഡിറ്റർ: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ് സംഭാഷണങ്ങൾ: സായ് മാധവ് ബുറ സഘട്ടണം : രാം-ലക്ഷ്മൺ, വെങ്കട്ട് സിഇഒ: ചിരഞ്ജീവി (ചെറി) സഹസംവിധായകൻ: കുറ രംഗ റാവു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു രവിപതി ലൈൻ പ്രൊഡ്യൂസർ: ബാല സുബ്രഹ്മണ്യം കെ.വി.വി പബ്ലിസിറ്റി: ബാബ സായ് കുമാർ പിആർഒ: ശബരി
തുടർച്ചയായ ഹിറ്റുകൾ നൽകി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരം വിശ്വക് സെൻ നായകനായി എത്തുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗം സൃഷിച്ച് കഴിഞ്ഞിരുന്നു. നട സിംഹം നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിൻ്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൻറെ റിലീസ് ഡേറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്, 2023 ഫെബ്രുവരി 17ന് ചിത്രം ലോകമെമ്പാടുമായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
10,000 കോടി സമ്പാദ്യമുള്ള വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും വിശ്വക് സെൻ ചിത്രത്തിൽ ഇരട്ട വേഷം ചെയ്യുന്നു.ധനികൻ്റെ മരണശേഷം, അവന്റെ കമ്പനിയും കുടുംബവും അപകടത്തിലാണ്. കമ്പനിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വെയിറ്ററോട് ആവശ്യപ്പെടുന്നു. പണക്കാരൻ ശരിക്കും മരിച്ചോ? ആരാണ് വിശ്വകിന്റെ കമ്പനിയെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നത്?
വളരെ രസകരമായ കഥാഗതിയാണ് ചിത്രം പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു കമ്പ്ലീറ്റ് എന്റർടൈനറായാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. കോമഡി, പ്രണയം, ആക്ഷൻ, ത്രില്ലുകൾ, വികാരങ്ങൾ, എല്ലാ ചേരുവകളും ചിത്രത്തിൽ കൃത്യമായി അടങ്ങിയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു. ട്രെയിലർ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുകയും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു.
നിവേത പേതുരാജിന്റെ പ്രണയം നേടാൻ തന്റെ ഐഡന്റിറ്റി വ്യാജമാക്കുന്ന വെയിറ്റർ എന്ന നിലയിൽ വിശ്വക് സെൻ വളരെ രസകരമാണ് കാണുവാൻ സാധിക്കുന്നത്. നിവേത പേതുരാജ് ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഹൈപ്പർ ആദിയും രംഗസ്ഥലം മഹേഷും വിശ്വകിന്റെ സുഹൃത്തുക്കളായി ചിരി ഉണർത്തുവാൻ ചിത്രത്തിൽ ഉണ്ട്. റാവു രമേഷ്, രോഹിണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്‌സെൻ സിനിമാസിന്റെയും ബാനറുകളിൽ കരാട്ടെ രാജു നിർമ്മിച്ചിരിക്കുന്നു. ദിനേശ് കെ ബാബുവിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്, ലിയോൺ ജെയിംസാണ് പശ്ചാത്തല സ്കോർ. അൻവർ അലി എഡിറ്റിംഗും എ.രാമാഞ്ജനേയുലു കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം 2023 ഫെബ്രുവരിയിൽ പുറത്തിറങ്ങും.
അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്
സംവിധായകൻ: വിശ്വക് സെൻ നിർമ്മാതാവ്: കരാട്ടെ രാജു ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ് സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ ഡിഒപി: ദിനേശ് കെ ബാബു സംഗീതം: ലിയോൺ ജെയിംസ് എഡിറ്റർ: അൻവർ അലി കലാസംവിധാനം: എ.രാമഞ്ജനേയുലു സഘട്ടണം : ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട് പിആർഒ: ശബരി പബ്ലിസിറ്റി ഡിസൈനർ: പാഡ കാസറ്റ്
പൗർണമിത്തിങ്കൽ കാണാകണ്മണി എന്നീ സീരിയലുകളിലൂടെ ശ്രദ്ധേനേടിയ നടി ഗൗരി കൃഷ്ണൻ വിവാഹിതയായി. സംവിധായകൻ മനോജ് പേയാട് ആണ് വരൻ. ക്ഷേത്രത്തിൽവെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഗൗരിയുടെ കഴുത്തിൽ മനോജ് താലി ചാർത്തി.
തുടർന്നുള്ള ചടങ്ങ് കോട്ടയം മാമൻ മാപ്പിള ഹാളിലാണ് നടന്നത് . ബന്ധുക്കളും സുഹൃത്തുക്കളും സിനിമ മേഖലയിലെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
English Summary : Actress gowri krishnan got married video
ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന “ഷെഫീക്കിന്‍റെ സന്തോഷം” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ റിലീസായി.ഹിറ്റ് ചിത്രമായ മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് “ഷെഫീക്കിന്‍റെ സന്തോഷം”.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന “ഷെഫീക്കിന്‍റെ സന്തോഷം”, നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം-എൽദോ ഐസക്,സംഗീതം-ഷാൻ റഹ്‍മാൻ, എഡിറ്റർ- നൗഫൽ അബ്ദുള്ള, ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്-അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ.നവംബർ 25-ന് ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ” ഷെഫീഖിന്റെ സന്തോഷം”തിയ്യേറ്ററിലെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോക്ടർ റോബിൻ സംവിധായകനാകുന്നു. ചിത്രത്തിൽ നായികയാകുന്നത് ആരതി പൊടി ആണ്. ചിത്രത്തിന് വേണ്ടി തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടാൻ തയ്യാറാവുകയാണ് റോബിൻ ഇപ്പോൾ.
ചിത്രത്തിന്റെ കഥ തിരക്കഥ സംവിധാനം പ്രൊഡക്ഷൻ പ്രധാന നായക കഥാപാത്രം എന്നിവയെല്ലാം റോബിൻ ആണ് ചെയ്യുന്നത്, എൻ്റെ വീഴ്ചകൾ എന്നാണ് ചിത്രത്തിന്റെ പേര്.
വീഡിയോ കാണാം
English Summary : Robin Radhakrishnan talks about new Movie with Arathi Podi
മലയാളി മനസ്സുകളിൽ ചെറിയ സമയത്തിനുള്ളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. താരമിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’യുടെ ട്രയിലർ റിലീസായി. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു. എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്. പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.
എം.എൻ ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്. കൂടാതെ കന്നഡയിൽ റിലീസ്സിനൊരുങ്ങി നിൽക്കുന്ന ‘ഹണ്ടർ’ എന്ന ചിത്രവും, തെലുങ്കിൽ രണ്ടക്ഷര ലോകം, ടാക്സി, ടൈറ്റിൽ അനൗൺസ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തിൽ ശലമോൻ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
അമലാ പോൾ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലർ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. അമല പോളിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക.നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേകാണ്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ഡിസംബർ രണ്ടാം തീയതിയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ടീച്ചറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ. Trailer link :