Home Blog Page 269

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

0

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടു, അതിൽ കോപ്പൻഹേഗനിൽ നടക്കുന്ന “ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ” മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും സിൽക്ക് റോഡ് ഫിലിം അവാർഡും ചിത്രത്തിന് ലഭിച്ചു. കാൻ, മികച്ച സയൻസ് ഫിക്ഷൻ ഫീച്ചർ, മികച്ച നിർമ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്കാരങ്ങൾ ആണ് ചിത്രം സ്വന്തമാക്കിയത്.

വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോർക്കിലെ ഒനിറോസ് ഫിലിം അവാർഡിന്റെയും ക്വാർട്ടർ ഫൈനലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗഗനാചാരി ഔദ്യോഗികമായി തിരഞ്ഞെടുത്ത മറ്റ് ഫിലിം ഫെസ്റ്റിവലുകളുടെ പട്ടിക

  1. ഫാന്റസി/സയൻസ് ഫിക്ഷൻ ഫിലിം ആൻഡ് സ്‌ക്രീൻപ്ലേ ഫെസ്റ്റിവൽ, ചിക്കാഗോ
  2. അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
  3. FILMESQUE CineFest, New York
  4. ക്രൗൺ പോയിന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
  5. ലിഫ്റ്റ്-ഓഫ് ഫിലിം മേക്കർ സെക്ഷൻ – പൈൻവുഡ് സ്റ്റുഡിയോസ്
  6. 8 ഹാൾ ഫിലിം ഫെസ്റ്റിവൽ
  7. ഫൈവ് കൊണ്ടിനൻ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രമേള

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ആണ് ഗഗനചാരി. അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന “ഗഗനചാരി’ വ്യത്യസ്‌തമായ ‘mockumentary’ ശൈലിയിൽ ആണ് ഒരുങ്ങുന്നത്. ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്‌ട‌ർ ആയിരുന്ന ശിവയും ഡയറക്‌ർ അരുൺ ചന്ദുവും ചേർന്നാണ് സംഭാഷണവും എഴുതിയിരിക്കുന്നത്. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം ബാവയാണ് കലാസംവിധായകൻ.

അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭു ആണ് ആക്ഷൻ. വിഎഫ്എക്‌സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.
പി.ആർ. ഒ – ശബരി

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്

0

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും
നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9 ന് തീയേറ്ററുകളിലേക്ക് ഒരുങ്ങി. തീർത്തുമൊരു പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, സൗണ്ട് ഡിസൈൻ- അജിത് എ ജോർജ്, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’; ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്

0

മലയാളി മനസ്സുകളിൽ ചെറിയ സമയത്തിനുള്ളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. താരമിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബർ 9 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു. എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.
പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

എം.എൻ ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്. കൂടാതെ കന്നഡയിൽ റിലീസ്സിനൊരുങ്ങി നിൽക്കുന്ന ‘ഹണ്ടർ’ എന്ന ചിത്രവും, തെലുങ്കിൽ രണ്ടക്ഷര ലോകം, ടാക്സി, ടൈറ്റിൽ അനൗൺസ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തിൽ ശലമോൻ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

വിവാദങ്ങൾക്കൊടുവിൽ യോഗി ബാബുവിന്റെ “ദാദാ”; ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്

0

എനി ടൈം മണി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച് യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ”ദാദാ”. ഗിന്നസ്സ് കിഷോർ ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 9ന് മൂന്ന് ഭാഷകളിലായി തീയേറ്റർ റിലീസിന് ഒരുങ്ങി. തുടക്കം മുതലേ ഏറെ വിവാദങ്ങൾ കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ച ചിത്രമാണിത്. തീർത്തുമൊരു ക്രൈം ത്രില്ലർ ആയ ചിത്രം തമിഴിന് പുറമേ മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

യോഗി ബാബുവിന് കൂടാതെ നിതിൻ സത്യ, ഗായത്രി, മനോ ബാല, സിംങ്കമുത്തു, നാസർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. ആർ.എച്ച് അശോക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഡി.നാഗാർജുൻ എഡിറ്റിംങ് നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം കാർത്തിക് ക്രിഷ്ണൻ ഒരുക്കുന്നു. കേരളത്തിലും കർണാടകയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് സാൻഹ ആർട്ട് റിലീസ്സാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

നാടക കളരി ഇന്നു  മുതൽ

0

നാടക സിനിമ രംഗത്തെ പ്രമുഖകർ ക്ലാസുകൾ നയിക്കും.

തിരുവനന്തപുരം; നാടറിയും നാടകത്തിനായി ഒരു കളിയാട്ടം എന്ന  പേരിൽ നടൻ അലൻസിയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തൻതോപ്പ് ഭരതഗ്രഹത്തിൽ വെച്ച്  ഏഴ് ദിവസമായി നടക്കുന്ന   തീയറ്റർ വർക്ക്ഷോപ്പിന് ഇന്ന്  തുടക്കമാകും.

വൈകുന്നേരം 5 മണിക്ക് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ഉഘ്ടാനം ചെയ്യും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും.  തുടർന്നുള്ള ദിവസങ്ങളിൽ നാടക – സിനിമ രംഗത്തെ പ്രമുഖർ ക്യാമ്പുകൾ നയിക്കും.

നാലാം  തീയതി അപ്പൻ സിനിമ ടീം അംഗങ്ങളായ സംവിധായകൻ മജു, സണ്ണിവെയ്ൻ, രാധിക തുടങ്ങിയ താരങ്ങളും പിന്നണി പ്രവർത്തകരും അനുഭവങ്ങൾ പങ്ക് വെയ്ക്കും, മുൻമന്ത്രി എം.എ ബേബി മുഖ്യാതിഥിയായി എത്തും.

5 ന് ചതുരം സിനിമ ടീമിലെ സിദ്ധാർത്ഥ് ഭരൻ, സ്വാസ്തിക, നിശാന്ത് സാഗർ അടക്കമുള്ള താരങ്ങളും, പിന്നണിപ്രവർത്തകരും സംവാദനം നടത്തും. നടനും സംവിധായകനുമായ മധുപാൽ മുഖ്യാതിഥിയായിരിക്കും
7 ന് നടക്കുന്ന സമാപനസമ്മേളനം സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ജെ.സി ഡാനിയൽ അവാർഡ് നേടിയ സംവിധായകൻ കെപി കുമാരനെ സാഹിത്യകാരൻ പെരുമ്പടം ശ്രീധരൻ ആദരിക്കും. ക്യാമ്പ് ഡയറക്ടർ നടൻ അലൻസിലർ അധ്യക്ഷത വഹിക്കും.

പ്രേക്ഷക മനസ്സുകള്‍ കീഴടക്കാന്‍ ‘പെപ്പെ ചിത്രം ഓ മേരി ലൈല..’; ക്രിസ്മസിന് തിയേറ്ററുകളില്‍

0

ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ മനോഹരമായ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്.. ഡിസംബർ 23 ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക.. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും, രണ്ടു ഗാനങ്ങളും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഡോ.പോൾസ് എന്റർടെയ്ൻമെന്റിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും
ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും..

ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. എഡിറ്റർ-കിരൺ ദാസ്, വിനായക് ശശികുമാർ, ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അങ്കിത്ത് മേനോൻ ആണ്.
പശ്ചാത്തലസംഗീതം – സിദ്ധാർഥ പ്രദീപ് , പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പി ആർ ഒ- ശബരി.

ശ്രീരാമന്റെ അനുഗ്രഹം തേടി പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിക്കുന്നു

0

സംവിധായകൻ പ്രശാന്ത് വർമ്മയ ഒരുക്കുന്ന തേജ സജ്ജ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഇന്ത്യൻ സൂപ്പർഹീറോ ചിത്രമായ ഹനു-മാൻ അണിയറയിൽ തയ്യാറെടുക്കുകയാണ്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഇന്ന്, ശ്രീരാമന്റെ അനുഗ്രഹം തേടി ഹനു-മാൻ ടീം അയോധ്യ ക്ഷേത്രത്തിലേക്ക് സന്ദർശനത്തിന് തയ്യാറാവുകയാണ്. തേജ സജ്ജയും പ്രശാന്ത് വർമ്മയും മറ്റ് ചിലരും ഇന്ന് ക്ഷേത്രം സന്ദർശിക്കും. ടീസറിന് ലഭിച്ച പ്രതികരണത്തിൽ ടീം ആഹ്ലാദത്തിലാണ്, അടുത്ത സെറ്റ് പ്രൊമോഷനുകൾ ആരംഭിക്കുന്നതിന് മുമ്പ് ആത്മീയ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ഹനുമാൻ ടീം.

അമൃത അയ്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ചിത്രം കെ നിരഞ്ജൻ റെഡ്ഡിയാണ് വമ്പൻ ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമാണ്.
ഹനു-മാൻ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടങ്ങളിലാണ്, നിർമ്മാതാക്കൾ ഉടൻ റിലീസ് തീയതി പ്രഖ്യാപിക്കും. 
പി.ആർ.ഒ : ശബരി

നിഗൂഡതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്ര ഉദ്വേഗവും സസ്പെൻസും നിറച്ച് റെഡ്ഷാഡോ ഡിസംബർ 9 ന്

0

മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്പെൻസും നിറച്ച “റെഡ് ഷാഡോ ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഡിസംബർ 9 – ന് തീയേറ്ററുകളിലെത്തുന്നു. മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു. ബാനർ , നിർമ്മാണം – ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം – ജോളിമസ്, തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് , കളറിസ്റ്റ് – വിഷ്ണു കല്യാണി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനിൽ പീറ്റർ , ബൈജു അഞ്ചൽ, ഗായകർ – എം ജി ശ്രീകുമാർ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്സൺ ജോർജ് സ്റ്റാലിൻ , ചമയം – രതീഷ് രവി , കല- അനിൽ പുതുക്കുളം, കോസ്റ്റ്യും – വി സിക്സ് , കൊറിയോഗ്രാഫി – ഈഹ സുജിൻ , ആക്ഷൻ -രതീഷ് ശിവ, അസ്സോസിയേറ്റ് ഡയറക്ടർ – ബിജു സംഗീത , ലൊക്കേഷൻ മാനേജർ – സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ – അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ, മെസ് മാനേജർ – ഷാജി ചീനിവിള , യൂണിറ്റ്, സ്റ്റുഡിയോ – എച്ച് ഡി സിനിമാകമ്പനി, ഓൺലൈൻ പാർട്ട്ണർ – പുലരി ടീവി , ഓൺലൈൻ പ്രൊമോട്ടർ – അജോൺ ജോളിമസ്, വിതരണം – 72 ഫിലിം കമ്പനി, ഡിസൈൻ – അഖിൽ വിജയ്, സ്റ്റിൽസ് – സിയാദ്, ജിയോൻ ജി ജിട്രസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

മലയാള സിനിമയിലേക്ക് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിലൂടെ മറ്റൊരു സംവിധായകൻ കൂടി

0

എന്നും മികച്ച ചിത്രങ്ങളും, കയ്യടികളിലൂടെ പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക് ഉസ്മാൻ. ഈ ഇടെ പുറത്തിറങ്ങി മെഗാഹിറ്റ് ആയി മാറി ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ  ടോവിനോ തോമസ് മുഖ്യ വേഷം കൈകാര്യം ചെയ്ത “തല്ലുമാല” ഇതിനൊരു ഉത്തമ ഉദാഹരണമാണ്. നല്ലൊരു ചിത്രം പുറത്തിറങ്ങാൻ വെറും സാമ്പത്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള നിർമ്മാണ കമ്പനികളിൽ നിന്നും തീർത്തും വേറിട്ടു നിൽക്കുന്നതാണ് ‘ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്’ എന്ന ബാനർ. ഇപ്പോൾ ഇതാ പ്രസ്തുത നിർമ്മാണ കമ്പനിയുടെ അടുത്ത ചിത്രത്തിലൂടെ കഴിവുറ്റ മറ്റൊരു പുതുമുഖ സംവിധയകനെ കൂടി മലയാള സിനിമക്ക് ലഭിക്കുകയാണ്.

തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെട്ടിയോളാണെന്റെ മാലാഖ’എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.

വാർത്ത പ്രചരണം: പി.ശിവപ്രസാദ്

‘ഗട്ടാ ഗുസ്തി’ കണ്ടന്റ് ഓറിയന്റഡ് ചിത്രമെന്ന് വിഷ്ണു വിശാൽ !

0

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രമാണ് ‘ഗട്ടാ ഗുസ്തി’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ഇന്ന് കേരളത്തിലെത്തിയിരുന്നു. എറണാകുളം ‘ഹോളിഡേ ഇൻ’ ഹോട്ടലിൽ വെച്ച് നടന്ന പ്രസ്സ് മീറ്റിൽ ചിത്രത്തെ കുറിച്ച് താരങ്ങൾ പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

“ഞാൻ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ എന്റെ സിനിമകളിൽ പ്രേക്ഷകർ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. ‘ഗട്ടാ ഗുസ്തി’ ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ്. സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രത്തിൽ വീരയായി ഞാനും കീർത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീർത്തിയുടെയും വിവിഹശേഷം അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി വിഷ്ണു വിശാൽ പറഞ്ഞത്. വലിയ ട്വിസ്റ്റുകൾ ഉള്ള സിനിമ അല്ല. എന്നാൽ ചില സർപ്രൈസുകൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കും എന്നും വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.

“ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘ഗട്ടാ ഗുസ്തി’ എനിക്കത്യാവശ്യം പെർഫോം ചെയ്യാൻ സാധിച്ച സിനിമയാണ്. കീർത്തിയെ നന്നായി അവതരിപ്പിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.” എന്നാണ് കീർത്തിയെ കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യ പറഞ്ഞത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടെയായ വിഷ്ണുവാണ് എനിക്കീ കഥാപാത്രത്തെ നൽകിയതെന്നും ഐശു പറയുകയുണ്ടായി.

‘ആർ ടി ടീം വർക്സ്’ൻ്റെയും ‘വി വി സ്റ്റുഡിയോസ് ‘ൻ്റെയും ബാനറിൽ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 2 ന് ‘മാജിക് ഫ്രെയിംസ്’ ചിത്രം കേരളത്തിലെത്തിക്കും. റിച്ചാർഡ് എം നാഥൻ ഛായഗ്രഹണവും ജസ്റ്റിൻ പ്രഭാകരൻ സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ ഒരു പുതിയ ഗാനവും കൊച്ചിയിലെ പത്ര സമ്മേളനത്തിൽ വെച്ച് പുറത്തുവിട്ടു.സി.കെ.അജയ് കുമാറാണ്, പി ആർ ഓ

മെഗാ പവർ സ്റ്റാർ രാം ചരൺ, ബുച്ചി ബാബു സന, വെങ്കട സതീഷ് കിലാരു, വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, പാൻ ഇന്ത്യ ഫിലിം പ്രഖ്യാപിച്ചു

0

RRR എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ മെഗാ പവർ സ്റ്റാർ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരുകയാണ്. ചരണിന്റെ അടുത്ത ചിത്രം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയാണ് രാം ചരൺ സംവിധാനം ചെയ്യുന്നത്. ഒരു പാൻ ഇന്ത്യ എന്റർടെയ്‌നർ ആക്കാനുള്ള സാർവത്രിക അപ്പീലോടുകൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകൻ തയ്യാറാക്കിയത്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെയും സുകുമാർ റൈറ്റിംഗ്‌സിന്റെയും ബാനറുകളിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ വെളിപ്പെടുത്തും.

രചന, സംവിധായകൻ: ബുച്ചി ബാബു സന
അവതരിപ്പിക്കുന്നത്: മൈത്രി മൂവി മേക്കേഴ്സ്
ബാനർ: വൃദ്ധി സിനിമാസ്, സുകുമാർ റൈറ്റിംഗ്സ്
നിർമ്മാതാവ്: വെങ്കിട സതീഷ് കിലാരു
പി. ആർ.ഒ : ശബരി

ടൊവീനോ ത്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’; ചിത്രത്തിൽ കൃതി ഷെട്ടി ജോയിൻ ചെയ്തു

0

യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലൂടെ തെന്നിന്ത്യൻ നായിക കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂളിൽ ആണ് കൃതി ജോയിൻ ചെയ്തിരിക്കുന്നത്. നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് കൃതി ഷെട്ടി അജയന്റെ രണ്ടാം മോഷണത്തിലേക്ക്എത്തിയിരിക്കുന്നത്. കൃതിയെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും സിനിമയിലെ നായികമാരാണ്. നവാഗതനായ ജിതിൻ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ ആണിത്.

ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ. ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.