Home Blog Page 271

സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു

0

സത്യജിത് റേ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം 2022 മത്സര വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

SSDF ന്റെ ലോഗോ സിനിമാ താരം ശ്വേതമേനോൻ പ്രകാശനം ചെയ്തു.
30 മിനിറ്റ് വരെ ദൈർഖ്യമുള്ള ഹ്രിസ്വചിത്രത്തിന്റെ ഗൂഗിൾ ഡ്രൈവ്, ലിങ്ക് അയക്കണം.

ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം,കുട്ടികളുടെ ചിത്രം, വ്ലോഗ്സ്, കുക്കറി ഷോ, സോഷ്യൽ മീഡിയ വാർത്തകൾ, മികച്ച ബുക്സ്, മികച്ച ലേഖനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. അവാർഡ് വിതരണം ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും.വിശദ വിവരങ്ങൾ ക്ക്‌ 9995004390,9995130085( ബീന ബാബു, ഫെസ്റ്റിവൽ ഡയറക്ടർ ) മെയിൽ : satyajitrayfilmfestival @gmailco

ഗുസ്തി ക്കൊരുങ്ങി വിഷ്ണു വിശാൽ, തല്ലിനൊരുങ്ങി ഐശ്വര്യ ലക്ഷ്മി. ഗട്ടാ ഗുസ്തി ഡിസംബർ 2- ന്

0

ഗുസ്തി ക്കൊരുങ്ങി വിഷ്ണു വിശാൽ, തല്ലിനൊരുങ്ങി ഐശ്വര്യ ലക്ഷ്മി. ഗട്ടാ ഗുസ്തി ഡിസംബർ 2- ന്. 

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ ജോഡികളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രമാണ് ” ഗട്ടാ ഗുസ്തി “. നേരത്തെ വിഷ്ണു വിശാലിനെ നായകനാക്കി ” സിലുക്കുവാർപെട്ടി സിങ്കം ” എന്ന ഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകനാണ് ചെല്ലാ അയ്യാവു എന്നതും ശ്രദ്ധേയമാണ്. തെലുങ്ക് താരം രവി തേജ, വിഷ്ണു വിശാൽ, എന്നിവർ ചേർന്നാണ് ആർ ടി ടീം വർക്സിൻ്റെയും വി വി സ്റ്റുഡിയോസിൻ്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന്  സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോൾ പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.

ഗുസ്തിയും തല്ലും ബഹളവുമായി നടക്കുന്ന യുവാവ് ആണ് വീര. പക്ഷേ, താൻ കല്യാണം കഴിക്കുന്ന കുട്ടി അടക്കവും ഒതുക്കവും ഉള്ള 

പാവമായിരിക്കണമെന്നാണ് വീരയുടെ ഏക ആഗ്രഹം.നാട്ടിൽ വഴക്കാളിയായതു കൊണ്ട് സ്വന്തം നാട്ടിൽ നിന്നാരും തന്നെ വീരയ്ക്ക് പെണ്ണിനെ നല്‍കില്ല. അവസാനം കേരളത്തിൽ നിന്നും കീർത്തി എന്ന പെൺകുട്ടിയെ  വീര വിവാഹം കഴിക്കുന്നു.മൂക്കത്ത് ദേഷ്യമുള്ള, ഒന്നു പറഞ്ഞ് രണ്ടാമത് തല്ലിനിറങ്ങുന്ന പരാക്രമിയായ പെൺകുട്ടിയാണ് കീർത്തി. കല്യാണത്തെ തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന  രസകരങ്ങളായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പ്രയാണം. 

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങുകയാണ് ഐശ്വര്യ ലക്ഷ്‍മി.മണിരത്‍നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൽ സെൽ‌വനിൽ പൂങ്കുഴലി എന്ന ​ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് താരം കൈയ്യടി നേടിയിരുന്നു. ” ഗട്ടാ ഗുസ്തി”യും താരത്തിനു മറ്റൊരു വഴിത്തിരിവായി ഭവിക്കും എന്നാണു പ്രതീക്ഷ. അത്രയും വ്യത്യസ്തതയുള്ള ശക്തമായ  നായികാ കഥാപാത്രത്തെയാണത്രെ ഈ സിനിമയിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, കരുണാസ്, മുനീഷ് കാന്ത്, കിംഗ്സ്ലി,

ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും , റിച്ചാർഡ് എം നാഥൻ ഛായ ഗ്രഹണവും നിർവഹിക്കുന്നു. ഡിസംബർ 2-ന് മാജിക് ഫ്രെയിംസ് ” ഗട്ടാ ഗുസ്തി” കേരളത്തിൽ റിലീസ് ചെയ്യും. 

സി.കെ.അജയ് കുമാർ, പി ആർ ഒ 

ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ ഡിസൈനുകളായ എസ് വീഡ രാജ്യത്തെ ഊര്‍ജ്ജസ്വലമായ ഫുട്ബോള്‍ സംസ്കാരത്തിനുള്ള ആദരവാണ്.

‘ഇത് ജീവിതമാണ്’ എന്നതാണ് എസ് വീഡ എന്ന സ്പാനിഷ് പ്രയോഗത്തിന്‍റെ അര്‍ത്ഥം. ദശലക്ഷക്കണക്കിന് ആരാധകരുള്ള ഫുട്ബോളിനെക്കുറിച്ചും അന്വര്‍ത്ഥമാണ് ഈ വാ ക്കുകള്‍. ഫുട്ബോള്‍ ആരാധകര്‍ക്ക് അവരുടെ അഭിനിവേശം നെഞ്ചുറപ്പോടെ പ്രകടിപ്പിക്കുന്നതിനുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ പ്ലാറ്റിനം, റോസ് ഗോള്‍ഡ് ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ എസ് വീഡ.

എസ് വീഡ ആഭരണങ്ങളുടെ പ്രചാരണങ്ങളില്‍ ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമില്‍ മത്സരിച്ച യുവതാരങ്ങളായ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാണ് അണിനിരക്കുന്നത്.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലേയും ഫുട്ബോളിനോട് അതീവ താത്പര്യമുള്ള സമൂഹത്തിനായി എസ് വീഡ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഫുട്ബോളിനെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഡിസൈനുകള്‍ കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സീസണില്‍ അണിയുന്നതിന് പ്രിയപ്പെട്ടതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രാന്‍ഡിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യയിലെ ഫുട്ബോള്‍ ഇതിഹാസങ്ങളാണ് എസ് വീഡയുടെ പ്രചാരണത്തിനായി സഹകരിക്കുന്നത്. ഫുട്ബോളിനെ ജീവനായി കാണുന്നവര്‍ എസ് വീഡയെ നെഞ്ചോടു ചേര്‍ക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫുട്ബോള്‍ എന്നത് പലര്‍ക്കും വെറുമൊരു കളിയല്ല ജീവിതമാണ്. ഈ വികാരം മനസില്‍ സൂക്ഷിച്ചാണ് കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ രൂപകല്‍പ്പനയിലുള്ള എസ് വീഡ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നത്.

ആകര്‍ഷകമായ ഫുട്ബോള്‍ തീമിലുള്ള പെന്‍ഡന്‍റാണ് എസ് വീഡ ആഭരണങ്ങളിലൊന്ന്. ഒരു നിറം മാത്രമുള്ള ഈ പെന്‍ഡന്‍റ് ഏറ്റവും മികച്ച ഗുണമേന്മയുള്ള പ്ലാറ്റിനം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിറത്തിലുള്ള മാറ്റ് ഫിനിഷ് പെന്‍ഡന്‍റാണ് മറ്റൊന്ന്. റോസ് ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയിലുള്ള പെന്‍റഗണ്‍ രൂപകല്‍പ്പനയിലാണ് ഇവ അവതരിപ്പിക്കുന്നത്. സോക്കര്‍ സീസണിന് ഏറ്റവും അനുയോജ്യമായ ആക്സസറികളാണിവ.

ഫുട്ബോള്‍ ആരാധകര്‍ക്ക് എസ് വീഡ അണിഞ്ഞ് അവരുടെ അഭിനിവേശമായ ഫുട്ബോള്‍ ടീമുകളെ പ്രോത്സാഹിപ്പിക്കാം. ഇന്ത്യയിലെയും ഖത്തറിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയും ഒമാനിലേയും കുവൈറ്റിലേയും തെരഞ്ഞെടുത്ത ഷോറൂമുകളില്‍നിന്ന് എസ് വീഡ രൂപകല്‍പ്പനകള്‍ സ്വന്തമാക്കാം. 45,000 രൂപ മുതലാണ് വില.

ദിലീപിൻ്റെ “വോയിസ് ഓഫ് സത്യനാഥൻ”; ഡബ്ബിങ് പുരോഗമിക്കുന്നു

0

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ഡബ്ബിങ് പുര ഗമിക്കുന്നു. ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. റോഷിത് ലാൽ, പ്രിജിൻ ജെ.പി എന്നിവരാണ് സഹനിർമ്മാതാക്കൾ. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

മമ്മൂട്ടിക്കൊപ്പം പൊലീസ് വേഷത്തില്‍ ഷൈൻ; ‘ക്രിസ്റ്റഫർ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

0

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് കോട്രക്കൻ(George Kottrakkan) എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിൽ തോക്കുമായി നിൽക്കുന്ന ഷൈൻ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. നെ​ഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും ഷൈനിന്റേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി

0

ബേസിൽ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും പ്രേക്ഷകരുടെ പ്രിയ നടൻ ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ തന്നെ പറയുന്നത്. നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിൽ പുഴു,ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷത് കഥയും തിരക്കഥയും നിർവഹിക്കുന്നു.

അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, ആർട്ട്‌ ഡയറക്ഷൻ ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്.

ഒരു ഇടവേളയ്ക്കു ശേഷം ബേസിലിന്റെ ഒരു ഫീൽ ഗുഡ് സിനിമയുടെ ദൃശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയിൽ കഠിന കഠോരമി അണ്ഡകടാഹം തിയേറ്ററുകളിലേക്കെത്തും. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

തൻമയി ടൈറ്റിൽ , ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

ഇന്നു സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയുമായി എത്തുന്ന സിനിമയാണ് “തൻമയി “. ചിത്രത്തിന്റെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ, എറണാകുളം അബാദ് പ്ളാസ്സയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു. ടീന ഭാട്യ, ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവർ അഭിനയിക്കുന്നു. ബാനർ – മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം – മായ കൃഷ്ണകുമാർ , സംവിധാനം – സജി കെ പിള്ള , കഥ, തിരക്കഥ – എൻ ആർ സുരേഷ്ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം – ദൃശ്യ, ഡിസൈൻസ് – ആനന്ദ് പി എസ് , പി ആർ ഓ -അജയ് തുണ്ടത്തിൽ .

‘നാനി’യുടെ”മീറ്റ് ക്യൂട്ട്” എന്ന ആന്തോളജിയുടെ ട്രെയിലർ പുറത്തിറങ്ങി

0

വാൾ പോസ്റ്റർ സിനിമയ്ക്ക് കീഴിൽ വ്യത്യസ്തമായ ചിത്രങ്ങൾ നിർമ്മിക്കുന്ന നാച്ചുറൽ സ്റ്റാർ നാനി പ്രശാന്തി തിപ്പിർനേനി നിർമ്മിച്ച പുതിയ ചിത്രം “മീറ്റ് ക്യൂട്ട്” ട്രെയിലർ പുറത്തിറങ്ങി.

നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. രോഹിണി മൊല്ലേറ്റി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയിലെ കഥകളിലൊന്നിൽ സത്യരാജ് ഒരു പ്രധാന വേഷം ചെയ്യുന്നു. ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സോണി ലിവ് ആന്തോളജിയുടെ അവകാശം സ്വന്തമാക്കി, OTT പ്ലാറ്റ്‌ഫോമിൽ മാത്രമായി ഉടൻ പ്രീമിയർ ചെയ്യും.

മികച്ച അഭിനേതാക്കൾക്കൊപ്പം പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വസന്ത് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ വിജയ് ബൾഗാനിനാണ് സംഗീത സംവിധാനം. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവർ യഥാക്രമം ആർട്ട്, എഡിറ്റിംഗ് വിഭാഗങ്ങൾ കൈകാര്യം ചെയ്യും.

അഭിനേതാക്കൾ – സത്യരാജ്, രോഹിണി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാംക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ട്കുരി, ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ

രചനയും സംവിധാനവും: ദീപ്തി ഘണ്ട
നിർമ്മാതാവ്: പ്രശാന്തി തിപിർനേനി
ബാനർ: വാൾ പോസ്റ്റർ സിനിമ
ഡിഒപി: വസന്തകുമാർ
സംഗീത സംവിധായകൻ: വിജയ് ബൾഗാനിൻ
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എഡിറ്റർ: ഗാരി ബിഎച്ച്
വരികൾ: കെ.കെ
പിആർഒ: ശബരി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കിട്ടരത്നം (വെങ്കട്ട്)

ഒരു അടാർ ലവ്”ന് ശേഷം ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം; അനൗൺസ്മെന്റ് വീഡിയോ പുറത്ത്

0

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതൽ അവസാന പുറത്തിറങ്ങിയ ‘ഒരു അഡർ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ചിത്രീകരണം പൂർത്തിയാക്കി ഇതുവരേയും പേരിടാത്ത ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

കരിക്കിലെ അർജുൻ വിവാഹിതനായി

0

കരിക്ക് യൂട്യൂബ് വെബ് സീരീസിലൂടെ ശ്രദ്ധേയനായ താരം അർജുൻ രത്തൻ വിവാഹിതനായി, ശിഖ മനോജ് ആണ് വധു, ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. വടകര സ്വദേശിയാണ് ശിഖ.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.

karikku actor arjun ratan got married today

വിശ്വക് സെൻ ചിത്രം “ദാസ് കാ ധാമ്കി ” 2023 ഫെബ്രുവരിയിൽ പ്രദർശനത്തിനൊരുങ്ങുന്നു

0

വിശ്വക് സെൻ – നിവേദപേഥുരാജ് ചിത്രം ‘ദാസ് കാ ധാമ് കി ‘ -വാൻ മയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ 2023 ഫെബ്രുവരിയിൽ, ലോകമാകമാന പ്രദർശനത്തിന് ഒരുങ്ങുന്നു. യുവത്വത്തിൻ്റെ ഹരമായ വിശ്വക് സെൻ, തൻ്റെ മുൻ ചിത്രമായ ‘ഫലക് നുമ ദാസി ‘ലൂടെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. വാൻമയ ക്രിയേഷൻസിൻ്റേയും, വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ, കരാട്ടേ രാജു നിർമ്മിക്കുന്ന ‘ദാസ് കാ ധാമ്കി’ യിൽ വിശ്വക് സെൻ ശീർഷക റോളിൽ അഭിനയിക്കുന്നു. നിവേദ പേഥുരാജാണ് നായിക. തിരക്കഥയും സംവിധാനവും വിശ്വക് സെൻ നിർവഹിച്ചിരിക്കുന്ന ‘ദാസ് കാ ധാ മ്കി ” യുടെ സംഭാഷണം പ്രസന്നകുമാറിൻ്റേതാണ്. ഇന്ന് പ്രകാശിതമായിരിക്കുന്ന “ദാസ് കാ ധാമ്കി “യുടെ ആദ്യ പോസ്റ്ററിൽ ,സ്റ്റൈലിഷും, കാർക്കശ്യവുമായ വിശ്വക് സെൻ മാസ്- ആക്ഷൻ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന കാര്യം. “ദാസ് കാ ധാമ്കി ” എന്ന ആക്ഷൻ ത്രില്ലർ സിനിമ പ്രേക്ഷകർക്ക് നവ്യാനുഭൂതി പ്രദാനം ചെയ്യുമെന്നതിൽ സംശയമേതുമില്ല. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ സിനിമയുടെ വിസ്മയിപ്പിക്കുന്ന ആക്ഷൻ സീനുകൾ ഒരുക്കിയിരിക്കുന്നത്, ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് – ജുജി ആണ്.കൂടാതെ ഹരിഹര മല്ലു ഒരുക്കിയിരിക്കുന്ന ക്ലൈമാക്സ് ആക്ഷൻ സീനുകൾ, ആക്ഷൻ മൂവി പ്രേമികളായ പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കും. ബിംബി സാര ആക്ഷൻ കോറിയോഗ്രാഫർ രാമകൃഷ്ണ മാസ്റ്ററ്റും, വെങ്കട് മാസ്റ്ററും “ദാസ് കാ ധാമ്കി “യുടെ ഭാഗമായിരിക്കുന്നു എന്ന സവിശേഷതയുo എടുത്തു പറയേണ്ടതാണ്. ദിനേഷ്.കെ.ബാബു ഛായാഗ്രഹണവും, ലിയോൺ ജയിംസ് സംഗീതവും, അൻവർ അലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി 2023 ഫെബ്രുവരിയിൽ ദാസ് കാ ധാമ്കി പ്രദർശനത്തിനൊരുങ്ങുന്നു. അഭിനേതാക്കൾ: വിശ്വക് സെൻ, നിവേദപേഥുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ്. സാങ്കേതിക വിദഗ്ദ്ധർ: സംവിധായകൻ: വിശ്വക് സെൻ.നിർമ്മാതാവ്: കരാട്ടേ രാജു. ബാനർ: വാൻ മയ ക്രിയേഷൻസ് & വിശ്വക് സെൻ സിനിമാസ്.കഥ: പ്രസന്നകുമാർ ബസവാഡ .ഛായാഗ്രഹണം: ദിനേഷ്.കെ.ബാബു . സംഗീതം: ലിയോൺ ജയിംസ്. എഡിറ്റർ: അൻവർ അലി കലാസംവിധാനം: എ.രാമാൻജനേയുലു. ഫൈറ്റ്: ടൊഡോർ ലാസ റോവ് -ജു ജി ,ദിനേഷ് കെ.ബാബു ,വെങ്കട്. പി. ആർ. ഓ: ശബരി.

നഞ്ചിയമ്മ പാടിയ
സിഗ്നേച്ചർ സിനിമയിലെ ‘അട്ടപ്പാടി സോങ്ങ്’ ജനപ്രിയനായകൻ ദിലീപ് റിലീസ് ചെയ്തു

0

നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ “സിഗ്നേച്ചർ” എന്ന ചിത്രത്തിൽ പാടിയ ‘അട്ടപ്പാടി സോങ്ങ് ‘ ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.
എറണാകുളത്തു വെച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചതിനുശേഷമാണ് നഞ്ചിയമ്മയും ദിലീപും ചേർന്ന് പാട്ട് റിലീസ് ചെയ്തത്.

നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടെന്ന് സിഗ്നേച്ചർ ടീമംഗങ്ങളോട് പറഞ്ഞു.

കാർത്തിക് രാമകൃഷ്ണൻ,ടിനി ടോം,ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന “സിഗ്നേച്ചർ”നവംബർ 18-ന് തീയറ്ററുകളിലേക്ക് എത്തും