പ്യോങാങ് : ദക്ഷിണ കൊറിയൻ സിനിമ കാണുകയും വിൽക്കുകയും ചെയ്ത 2 ആ ൺകുട്ടികളെ വെടിവെച്ചു കൊന്ന് ഉത്തരകൊറിയ. 16,17 വയസ്സുള്ള കുട്ടികളെയാണ് ഉത്തരകൊറിയയിലെ ഫയറിങ് സ്‌ക്വാർഡ് വെടിവെച്ചു കൊന്നതെന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള റിയാങ് ഗാങ് പ്രാവിശ്യയിലെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളാണിവർ.
പൊതുജന മാധ്യത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയൻ സിനിമകൾക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുനവർക്കെതിരെ കർശന നടപടി ഭരണകുടം സ്വീകരിക്കുന്നുണ്ട്. ദർശന കൊറിയൻ സിനിമകൾക്കും പാട്ടുകൾക്കും ഷോകൾക്കും വർധിച്ചു വരുന്ന ജനപ്രിതി കാരണമാണ് ഇവ കിം ജോങ് ഉൻ ഭരണകുടം 2020-ൽ നിരോധിച്ചത്
ന്യൂഡൽഹി: വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹസ്വകാല വായ്പയുടെ പലിശ നിരക്ക് റിസേർവ് ബാങ്ക് വീണ്ടും കൂട്ടി. റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പയുടെ പലിശ ബാങ്കുകൾ കൂട്ടും. പ്രതിമാസ തിരിചടവോ (ഇ എം ഐ ) തിരിച്ചടവ് കാലയളവോ വർധിക്കും. നാണ്യപെരുപ്പം ഉയരുന്നതായും നാണ്യപെരുപ്പം നിയന്ത്രിക്കനാണ് വർധനയെന്നും റിസേർവ്വേ ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിലയിരുത്തി.
നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യൻ, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറക്കിയ ടൈറ്റില്‍ പോസ്റ്ററും. അഖില്‍ ശ്രീനിവാസിൻ്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണൻ, നൗഫൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് ചിത്രത്തിൻ്റെ കോ-ഡയറക്ടര്‍. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സല്‍മാന്‍ അനസ്, റുമ്ഷി റസാക് എന്നിവരാണ്.
ഛായാഗ്രഹണം- ഷമീര്‍ ഗിബ്രാന്‍, ബാല മുരുഗന്‍, എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍- സാബു റാം, മേക്കപ്പ്- റോണി വെള്ളത്തൂവല്‍- കോസ്റ്റ്യൂം- അരുണ്‍ മനോഹർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്. മുരുഗന്‍, സംഘട്ടനം- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- ഗോകുല്‍ ഗോപിനാഥന്‍, സൗണ്ട് മിക്സിങ്- ജൈസൺ ജോസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- നിതിന്‍, ഡിസൈന്‍- എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മഹാറാണി”യുടെ ഡബ്ബിങ് പുരോഗമിക്കുന്നു. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗര ഗോപകുമാർ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രം ഉടൻ തീയേറ്റർ റിലീസിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
എഡിറ്റർ- നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, ഫിനാൻസ് കൺട്രോളർ- റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ – പി ശിവപ്രസാദ്, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഹൈദരാബാദ് : വളർത്തുമൃഗങ്ങൾക്കായി ഹൈദരാബാദിൽ ശ്മശാനം സ്ഥാപിച്ചു. എൽ ബി നഗർ സോണിലെ ഫത്തുള്ള ഗുഡയിലാണ് ഈ സൗകര്യം. മാലിനികരണ നിയന്ത്രണ ബോർഡിന്റെ (പി സി ബി ) മാനദണ്ഡങ്ങൾ അനുസരിച്ച് ശാസ്ത്രീയമായ രീതിയിൽ വളർത്തു മൃഗങ്ങൾക്ക് മാന്യമായ അന്തിമോപചാരം നൽകുന്നതിനാണ് ഇതു സ്ഥാപിച്ചത്.
സീറോ എമിഷൻ ഇല്ലാത്ത പി സി ബി മാനദണ്ഡങ്ങൾ അനുസരിച്ച് ശ്മശാനങ്ങൾ നിർമ്മിക്കാൻ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത മൃഗക്ഷേമ സംഘടനയായ പീപ്പിൾ ഫോർ അനിമൽസിന് (പി എഫ് എ )അനുമതി നൽകുകയും ചെയ്തു. ഫത്തുള്ളഗുഡയിൽ സ്ഥിതി ചെയ്യുന്ന ജി എച്ച് എം സി മൃഗസംരക്ഷണ കേന്ദ്രത്തിൽ എൽ പി ജി വാതക ദഹിപ്പികളോടുകുടിയ മൃഗശ്മശാനമാണ്.
ഒരു കോടി രൂപ ചെലവിലാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനാണ് (ജി എച്ച് എം സി ) ശ്മശാന നിർമാണത്തിന്റെ ചെലവുകൾ ഏറ്റെടുത്തത്. ഒരു സൈക്കിളിൽ ഏകദേശം നാല് നായ്ക്കളെ ദഹിപ്പിക്കാനുള്ള ശേഷി ശ്മശാനത്തിനുണ്ട്. ഏകദേശം 2 മണിക്കൂർ പൂർണ്ണ ശവസംസ്കാര സമയം. വളർത്തുമൃഗങ്ങളെ സംസ്കരിക്കുന്നതിനു ഉടമകളിൽ നിന്ന് ഉപയോക്തയ നിരക്കുകളും ഈടാക്കും.
തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകാൻ സാധ്യത . വ്യാഴാഴ്ചയോടെ തമിഴ്‌നാട് തീരത്തിനു സമാന്തരമായി ‘മന്ദൂസ്’ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഡിസംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് അപൂർവമാണ്. ബംഗാൾ ഉൾക്കടലിൽ കാലവർഷ സീസണു ശേഷം രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും മന്ദൂസ്. നേരത്തെ സിത്രാങ് ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയത് യുഎഇയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രയുടെ തെക്കൻ മേഖല എന്നിവിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത.
വാൾട്ട് ഡിസ്‌നി : വാൾട്ടർ ഏലിയാസ് ഡിസ്‌നി എന്ന വാൾട്ട് ഡിസ്‌നി പ്രേക്ഷകരെ കാർട്ടൂണിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയ അമേരിക്കൻ അനിമേഷൻ വ്യവസായത്തിന്റ തലതൊട്ടപ്പൻ. വാൾട്ട് ഡിസ്‌നിയുടെ നൂറ്റിഇരുപത്തൊന്നം ജന്മവാർഷികമാണ് ഇന്ന്. ചിക്കാഗോയിൽ ഒരു ദരിദ്ര കുടുംബത്തിൽ 1901ഡിസംബർ 5-നാണു ഡിസ്‌നിയുടെ ജനനം. 4 മക്കളിൽ രണ്ടാമൻ. ദാരിദ്ര്യം കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു. ചിത്രം വരയായിരുന്നു ജീവിതം. ട്രെയിനുകളിൽ ചായയും കാപ്പിയും ലഘു ഭക്ഷണവും വിറ്റു. വരുമാനത്തിൽ നിന്ന് കിട്ടിയ തുകയിൽ രാത്രി കാലങ്ങളിൽ ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രരചന പഠിച്ചു.
16 വയസിൽ പട്ടാളത്തിൽ ചേരാൻ ശ്രെമിച്ചെങ്കിലും പ്രായം തികയാത്തതിനാൽ അവിടെ നിന്നും പുറത്താക്കി. തുടർന്ന് റെഡിക്രോസ്സിന്റെ ആംബുലൻസിൽ ഡ്രൈവറായി ജോലി നോക്കി. ഒഴിവു സമയങ്ങളിൽ ചിത്രരചന അഭ്യസിച്ചു. 1921-ൽ ആലിസ് കോമെഡിസ് എന്ന അനിമേഷൻ സിനിമ നിർമാതകളുടെ കൂടെകൂടി. 1923-ൽ വാൾട്ട് ഡിസ്‌നി, മുത്തസഹോദരൻ റോയ് ഡിസ്‌നിയുമായി ചേർന്ന് ദി വാൾട്ട് ഡിസ്‌നി കമ്പനി എന്ന പേരിൽ അനിമേഷൻ സ്റ്റുഡിയോ ആരംഭിച്ചു.
1927-ൽ യൂണിവേഴ്സൽ സ്റ്റുഡിയോയ്ക്കായി മുഴുനിളം അനിമേഷൻ ചിത്രം നിർമിക്കാൻ കരാറിൽ ഏർപ്പെട്ടു. ഓസ്വാൾഡ് എന്ന അവരുടെ അനിമേഷൻ കഥാപാത്രമായ മുയലിനെ കേന്ദ്രികരിച്ചുള്ള സിനിമയായിരുന്നു ആവശ്യം.
ആദ്യം നിർമ്മിച്ച ചിത്രം നിർമാതകൾക്ക് ഇഷ്ടപ്പെട്ടില്ല. കഥാപാത്രത്തിൽ ചെറിയ മാറ്റം വരുത്തി ചെയ്തത്തോടെ ആ സിനിമ സ്വീകരിക്കപ്പെട്ടു. അങ്ങനെ 1927സെപ്റ്റംബർ 5ന് ചിത്രം റിലീസ് ചെയ്തു. ഓസ്വാൽഡിൻറെ മേൽ അവകാശം ഡിസ്‌നി ക്കു നൽകിയിരുന്നില്ല. അങ്ങനെ ഡിസ്‌നി സ്വതന്ത്രമായി മറ്റൊരു കഥാപാത്രത്തെ സൃഷ്ടിച്. മുയലിനു പകരം എലി.1928-ൽ മിക്കി മൗസ് ജനിച്ചു.
പിന്നീട് വാൾട്ട് ഡിസ്‌നിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ചലച്ചിത്ര നിർമാതാവ്, സംവിധായാകാൻ, തിരക്കഥകൃത്ത് തുടങ്ങി എല്ലാ നിലയിലും തിളങ്ങി. 1923- ൽ തുടങ്ങിയ അനിമേഷൻ സ്റ്റുഡിയോ ഇന്ന് ഹോളിവുഡ്‌ലെ ഏറ്റവും വലിയ സ്റ്റുഡിയോകളിൽ ഒന്നാണ്. 59 തവണ ഓസ്കാർ അവാർഡ് നു നമ്മനിർദേശം ചെയ്യപ്പെട്ട വാൾട്ട് ഡിസ്‌നിയ്ക്കു 22ഓസ്കാർ അവാർഡ് ലഭിച്ചു. ഏറ്റവും കൂടുതൽ ഓസ്കാർ ലഭിച്ച വ്യക്തി എന്ന റെക്കോർഡ് ഡിസ്‌നിയുടെ പേരിലാണ്. 1965ഡിസംബർ 15ന് അദ്ദേഹം വിടവാങ്ങി.
മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളിൽ തുടങ്ങി, ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ് സിയാദ് കോക്കർ സാരഥ്യം വഹിച്ച കൊക്കേഴ്സ് ഫിലിംസ്. “കൂടും തേടി”യിൽ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, മഴവിൽക്കാവടി, ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബത്ലഹേം, ദേവദൂതൻ തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച കോക്കേഴ്സ്; 2022ൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകവേഷത്തിലെത്തിയ ‘കുറി’യിലൂടെ നവയുഗ മലയാള സിനിമാ രംഗത്തെ തങ്ങളുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പുക്കുകയായിരുന്നു.
നിർമ്മാണ രംഗത്തും, ഡിസ്ട്രിബൂഷൻ മേഖലയിലും തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനായി മുഖം മിനുക്കിയ കോക്കേഴ്സ്, “കോക്കേഴ്സ് മീഡിയ എന്റർടെൻമെന്റ്സ്” എന്ന പുതിയ നാമത്തിൽ സിയാദ് കോക്കറിൻ്റെ മകളായ ഷെർമ്മീൻ സിയാദിൻ്റെ നേതൃത്വത്തിൽ വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് പുതിയ കാലത്തിന്റെ ചരിത്രമെഴുതാൻ കൊക്കേഴ്സ് എന്ന ബ്രാൻഡ് തയ്യാറെടുക്കുന്നത്. വമ്പൻ താരനിരയിൽ ഒരുക്കുന്ന ചിത്രമടക്കം; മൂന്നിൽ കൂടുതൽ ബിഗ് ബഡ്ജറ്റ് സിനിമകളുടെ നിർമ്മാണവും, സ്വന്തം ചിത്രങ്ങളോടൊപ്പം, വലിയ ചില വമ്പൻ പടങ്ങളുടെ വിതരണവും ചെയ്തു കൊണ്ടായിരിക്കും കോക്കേഴ്സ് 2023ൽ മലയാളികൾക്ക് വിരുന്നൊരുക്കുക!
38 വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിൽ; സിനിമാ നിർമ്മാണം മാത്രമായി ചുരുങ്ങാതെ സിനിമ ഡിസ്ട്രിബ്യൂഷൻ, സിനിമാ മാർക്കറ്റിംങ്ങ്, പ്രൊഡക്ഷൻ കൺസൾട്ടേഷൻ & സെയിൽസ് തുടങ്ങി മലയാള സിനിമയ്ക്ക് സഹായകരമാകുന്ന പല പുതിയ തലങ്ങളിലേക്കും കോക്കേഴ്‌സിൻ്റെ പുതുതലമുറ ഊന്നൽ നൽകുന്നുണ്ട്. അതിനായി ഏറെ പ്രാഗൽഭ്യമുള്ളൊരു ടീം തന്നെ ഇതിനോടകം കോക്കേഴ്സിൻ്റെ കീഴിൽ സജ്ജമായി കഴിഞ്ഞു. സിനിമയുടെ വിതരണത്തിനോ, പരസ്യത്തിനോ, കച്ചവടത്തിനോ, നിർമ്മാണ സംബന്ധമായ വിദഗ്ദ്ധോപദേശത്തിനോ, തുടങ്ങി.. സിനിമാ സംബന്ധമായ പല സഹായങ്ങൾക്കും ‘www.kokers.in’ എന്ന വെബ്സൈറ്റിലൂടെ കോക്കേഴ്സിനെ ബന്ധപ്പെടാവുന്നതാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡി ജനുവരി 12 2023 ന് ഗ്രാൻഡ് റീലീസ് ആയി തീയേറ്ററുകളിൽ എത്തും.. മൈത്രി മൂവി മേക്കേഴ്‌സിന്റെ കീഴിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നതസിംഹ നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. തിയറ്ററുകളിൽ ആരാധകർക്ക് ആവേശം പകരാൻ തക്ക ഘടകങ്ങൾ ചിത്രത്തിലുണ്ടാകും എന്നാണ് പ്രതീക്ഷകൾ.
ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷി പഞ്ചാബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ക്രാഫ്റ്റ്സ്മാൻ നവിൻ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. രാം-ലക്ഷ്മൺ ജോഡിയും വെങ്കട്ടും ചേർന്ന് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചന്തു രവിപതിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിലാണ് നടക്കുന്നത്.
അഭിനേതാക്കൾ: നന്ദമുരി ബാലകൃഷ്ണ, ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി (പ്രത്യേക നമ്പർ) തുടങ്ങിയവർ.
കഥ, തിരക്കഥ, സംവിധാനം: ഗോപിചന്ദ് മലിനേനി നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ ബാനർ: മൈത്രി മൂവി മേക്കേഴ്സ് സംഗീത സംവിധായകൻ: തമൻ എസ് DOP: ഋഷി പഞ്ചാബി എഡിറ്റർ: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ് സംഭാഷണങ്ങൾ: സായ് മാധവ് ബുറ സഘട്ടണം : രാം-ലക്ഷ്മൺ, വെങ്കട്ട് സിഇഒ: ചിരഞ്ജീവി (ചെറി) സഹസംവിധായകൻ: കുറ രംഗ റാവു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു രവിപതി ലൈൻ പ്രൊഡ്യൂസർ: ബാല സുബ്രഹ്മണ്യം കെ.വി.വി പബ്ലിസിറ്റി: ബാബ സായ് കുമാർ പിആർഒ: ശബരി
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ചിത്രീകരണം പൂർത്തിയായി. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയാവുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. ഇവരെ കൂടാതെ ശ്രീകാന്ത് മുരളി, റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, സിബി തോമസ്, അജിഷ പ്രഭാകരൻ, ലല്ലി അനാർക്കലി, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
സതീഷ് മനോഹർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ: അജ്മൽ & ശ്രീജിത്ത് വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത് വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നു നൽകാൻ വൈകിയിട്ടില്ലെന്നും പരിശോധനകൾ പൂർത്തിയാക്കാനുള്ള സമയമാണ് എടുത്തതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ പറഞ്ഞു.
നവംബർ 15ന് പാത തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും അന്ന് തുറന്നില്ല. പിന്നീട് നവംബർ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 2018 ഡിസംബറിലാണ് പാതയുടെ നിർമാണം തുടങ്ങിയത്.
200 കോടി രൂപയാണ് നിർമാണ ചെലവ്. ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ സിഎസ്ഐ മിഷൻ ആശുപത്രിയുടെ മുന്നിൽ വരെ 2.71 കിലോമീറ്ററാണ് നീളം. ഇരുഭാഗത്തും 7.5 മീറ്ററിൽ സർവീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്.
ഈ വർഷം ഒക്ടോബർ 21 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത വിഷ്ണു മഞ്ചുവിന്റെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് ഹിറ്റ് ജിന്ന ബോക്‌സ് ഓഫീസിലെ ഗംഭീര പ്രകടനത്തിന് ശേഷം OTT റിലീസിന് ഒരുങ്ങുകയാണ്. കോമഡി ത്രില്ലറായി തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു നേടിയെടുത്തത്.
സണ്ണി ലിയോൺ, പായൽ രാജ്പുത്, വെണ്ണേല കിഷോർ, സുനിൽ, രഘു ബാബു, ചമ്മക് ചന്ദ്ര, സത്യം രാജേഷ്, നരേഷ്, സദ്ദാം, ഭദ്രം തുടങ്ങിയവരാണ് ജിന്ന സിനിമയിൽ അണിനിരന്നത്. ജിന്ന എന്ന ചിത്രം ഡിജിറ്റൽ റിലീസിന് തയ്യാറായിക്കഴിഞ്ഞു, ഡിസംബർ 2 മുതൽ തെലുങ്കിലും മലയാളത്തിലും ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.പി.ആർ.ഒ: ശബരി