Home Blog Page 267

പൃഥ്വിരാജ് – ആസിഫ് അലി – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലെർ പുറത്തിറങ്ങി

0

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ പുറത്തിറങ്ങി ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.
ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
സംവിധാനം-ഷാജി കൈലാസ്
നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ
തിരക്കഥ – ജി ആർ ഇന്ദുഗോപൻ
ഛായാഗ്രഹണം- ജോമോൻ ടി ജോൺ
എഡിറ്റർ-ഷമീർ മുഹമ്മദ്
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ
അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ
കലാസംവിധാനം- ദിലീപ് നാഥ്
വസ്ത്രാലങ്കാരം- സമീറ സനീഷ്
മേക്കപ്പ്- സജി കാട്ടാക്കട
സ്റ്റിൽസ്-ഹരി തിരുമല
പിആർഓ – ശബരി

സെന്തിലും അനുമോളും ഒന്നിക്കുന്ന ‘ത തവളയുടെ ത’; ചിത്രത്തിൻ്റെ ആദ്യ ടീസർ റിലീസായി

0

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ച് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അച്ഛൻ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമെ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാൻ്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: നിഖിൽ രാജൻ മേലേയിൽ, രചന: ബീയാർ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി.കെ, പി.ആർ.ഒ: പി. ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പുത്തൻ വണ്ടികളിൽ ഡീലർമാരുടെ കൃത്രിമം തടയിടാൻ മോട്ടോർ വാഹന വകുപ്പ് 

0

പുത്തൻ വണ്ടികളിൽ ഡീലർമാരുടെ കൃത്രിമത്തിന് തടയിടാൻ മോട്ടോർ വാഹന വകുപ്പ് .ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.

വാഹനം വിൽപ്പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ചില സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനം ആയതിനാൽ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ ആണ് വ്യവസ്ഥയുള്ളത്. കഴിഞ്ഞദിവസം പാങ്ങ് ചേണ്ടിയിൽ പൊതുസ്ഥലത്ത് പ്രദർശനത്തിന് വെച്ച രണ്ട് മോട്ടോർസൈക്കിൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചപ്പോൾ ഇരു വാഹനങ്ങളിലെയും ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. പെരിന്തൽമണ്ണയിലെ ഒരു ഡീലറുടെ കൈവശത്തിലുള്ള മോട്ടോർസൈക്കിളുകൾക്ക് ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാത്തതിനാലും 10,3000 (ഒരു ലക്ഷത്തി മുആയിരം രൂപ) വീതം പിഴ ചുമത്തി.

 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ എം വി ഐമാരായ കെ.ആർ ഹരിലാൽ, പി ബോണി എന്നിവരാണ് പരിശോധന നടത്തിയത്.മൂന്ന് മാസങ്ങൾക്ക് മുമ്പും ഇത് പോലെ ഒരു കാർ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.

മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു

0

ചെന്നൈ : മാൻഡസ് ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ കാരക്കലിനു സമീപം തീരം തൊടും. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ദേശിയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയിൽ വിന്യസിച്ചു.

Ksrtc ശമ്പളം മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി

0

തിരുവനതപുരം : കെ എസ്‌ ആർ ടി സി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാതിരുന്നത് നിയമസഭയിൽ ചോദിയോത്തരവേളയിൽ ഉന്നയിച്ചു പ്രതിപക്ഷം. എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന മുഖ്യമന്ത്രി യുടെ ഉറപ്പ് പാഴ് വാക്കായി. ഒരു മാസം മാത്രമാണ് അഞ്ചാം തീയതി ശമ്പളം വിതരണം ചെയ്തതെന്ന് കോൺഗ്രസ്‌ അംഗം എം വിൻസെന്റ് ചുണ്ടിക്കാട്ടി. ശമ്പളം വൈകുന്നതിനെ കുറിച്ചുള്ള എം എൽ എയുടെ ചോദ്യത്തിനു ഗതാഗതമന്ത്രി  മറുപടി പറഞ്ഞില്ല.

സിൽവർ ലൈൻ വിരുദ്ധ ജനകിയസമിതി തുടർപ്രക്ഷോഭത്തിന് തയാറെടുക്കുന്നു

0

പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ തന്നെ വ്യക്തമായതോടെ പദ്ധതി പ്രദേശത്തെ ജനങ്ങൾ ആശങ്കയിൽ.പദ്ധതി വരുമോ ഇല്ലയോ എന്നു മാത്രമല്ല, ഭൂമി ഈടു വെച്ച് വായ്പയെടുക്കാനും ക്രയവിക്രയത്തിനും തടസമില്ലെന്നുള്ള മുഖ്യമന്ത്രി വാക്കും ഇവർ വിശ്വസിക്കുന്നില്ല. സിൽവർ ലൈൻ വിരുദ്ധ ജനകിയസമിതി തുടർപ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.

കേന്ദ്രം അനുമതി നൽകിയാലും മുഖ്യമന്ത്രി പറഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കിലെന്നു നിലപാടിലാണ് പദ്ധതി പ്രദേശത്തെ ജനങ്ങൾ.വായ്പയും സ്ഥലം വാങ്ങലും വിൽക്കലും തടസമില്ലാതെ നടക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെ എന്നു ജനങ്ങൾ പറയുന്നു.

സുപ്രീം കോടതിയുടെ മൊബൈൽ ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ചീഫ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി

0

കോടതി മൊബൈൽ ആപ്പ് 2.0’യിൽ പുതിയ സേവനങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്.

അഭിഭാഷകർക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഓഫീസർമാർക്കും നിയമ ഉദ്യോഗസ്ഥർക്കും ആപ്പിൽ ലോഗിൻ ചെയ്ത് കോടതി നടപടികൾ തത്സമയം കാണാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ്‌ ഡി. വൈ ചന്ദ്രചൂഡ് പറഞ്ഞു.

നോഡൽ ഓഫീസർമാർക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും സുപ്രീം കോടതിയിലുള്ള അവരുടെ കേസുകളുടെ നിലവിലെ അവസ്ഥയും വിധി സംബന്ധിച്ച വിവരങ്ങളുമെല്ലാം ആപ്പിലുടെ ലഭിക്കും. പരിഷ്കരിച്ച ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഐ.ഒ. എസിൽ ഒരാഴ്ചയ്ക്കകം ആപ്പ് ലാഭ്യമാവുമെന്നാണ് വിവരങ്ങൾ.

ഓൺലൈൻ മാപ്പുമായി മോട്ടോർ വാഹനവകുപ്പ്

0

സംസ്ഥാനത്തെ പ്രധാനപാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങൾ എവിടെയെല്ലാമെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ മാപ്പുമായി മോട്ടോർ വാഹനവകുപ്പ്. ഗൂഗിൾ മാപ്പ് മുഖാന്തരമാണ് സംസ്ഥാനത്തെ 3,117 അപകടകേന്ദ്രങ്ങളെ തിരിച്ചറിയാനാവുക. അപകടങ്ങളുടെ തോതനുസരിച്ചു ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെയുള്ള നിറത്തിലാണ് സ്ഥലങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളത്.

3 ക്ലസ്റ്ററുകളാക്കിയാണ് അപകടകേന്ദ്രങ്ങളെ തിരിച്ചിട്ടുള്ളത്. ഏറ്റവും അപകടങ്ങൾ കുടിയയിടം (ഹൈ റിസ്ക് ) മാസത്തിൽ പത്തിൽ കുറയാതെ അപകടങ്ങൾ നടക്കുന്നഇടം (മോഡറേറ്റ് റിസ്ക് ) അഞ്ചു അപകടങ്ങൾവരെ നടക്കുന്ന (ലോ റിസ്ക് ) എന്നി കേന്ദ്രങ്ങളാണ് മാപ്പിൽ അടയാളപ്പെടുത്തിട്ടുള്ളത്. ദേശിയ സംസ്ഥാന പാതകൾ, പ്രധാന ജില്ലാറോഡുകൾ, മറ്റ് റോഡുകൾ എന്നിവയിലെ അപകടങ്ങളും മാപ്പിലുണ്ട്.

ആദ്യം പാലക്കാട്‌ ജില്ലയിലെ അപകടകേന്ദ്രങ്ങളെ ഇത്തരത്തിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്കു ഉപയോഗിക്കുന്നതിനായി പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു തുടർച്ചയായാണ് സംസ്ഥാനത്തെ എല്ലാ അപകടകേന്ദ്രങ്ങളെയും മാപ്പിൽ ഉൾപെടുത്തിയത്.

ഒരുക്കങ്ങൾ പൂർണ്ണം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

0

ഇരുപത്തിയേഴാമത്  കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്.2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി.മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ   സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം .ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4K സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്.മേളയുടെ ഉദ്ഘാടന സമാപനചടങ്ങുകളും നിശാ ഗന്ധിയിൽ നടക്കും.

മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു ,പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം ,മീറ്റ് ദി ഡിറക്റ്റേഴ്സ് ,ഇൻ കോൺവർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു

0

നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന് നടന്നു. സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഗംഭീരമായ ലോഞ്ച് ഇന്ന് രാവിലെ ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെയാണ് ആരംഭിച്ചത്..

ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഹൈദരാബാദിൽ ഒരു വലിയ ജയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ട്, ഈ സെറ്റിൽ ആയിരിക്കും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുക.. ചിത്രത്തിൽ ബാലകൃഷ്ണയ്‌ക്കായി ഒരു പ്രെത്യേക ഗെറ്റപ്പ് ആണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതിനെപ്പറ്റി അണിയറപ്രവർത്തകർ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തിവിട്ടിട്ടില്ല…

ചിത്രത്തിൽ ബാലകൃഷ്ണയുടെ മകളായി ശ്രീ ലീലയും നായികയായി പ്രിയങ്ക ജവാൽക്കറും എത്തുമെന്നാണ് സൂചന. തമൻ സംഗീതവും അഖണ്ഡ ഫെയിം രാം പ്രസാദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷൈൻ സ്‌ക്രീൻസ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നുത്.. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും.

ആക്ഷനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്.. സി രാം പ്രസാദ് ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിംഗും രാജീവൻ പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. വി വെങ്കട്ട് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യും. പിആർഒ:  ശബരി

മഹേഷ് നാരായണന്റെ അറിയിപ്പ് ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു

0

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹേഷ് നാരായണൻ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവ്വഹിച്ച അറിയിപ്പിൻ്റെ ട്രൈലർ പുറത്തിറങ്ങി.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷെബിൻ ബാക്കർ പ്രൊഡക്ഷൻ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻ, മൂവിംഗ് നരെറ്റീവ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2022 ഡിസംബർ 16 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങും.

ഡൽഹിയിലെ ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോഹനും ദിവ്യപ്രഭയുംമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തിൻ്റെ കഥാഗതി.

സംവിധായകനും നിർമ്മാതാവുമായ മഹേഷ് നാരായണൻ്റെ വാക്കുകളിലെക്ക്
“അറിയിപ്പ്ൻ്റെ യാത്ര തികച്ചും സംതൃപ്തമാണ്. ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളിൽ ചിത്രത്തിന് ലഭിച്ച പ്രതികരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നെറ്റ്ഫ്ലിക്സ് വഴി അവസാനം അത് നിങ്ങൾക്ക് മുമ്പിൽ എത്തിക്കുവാൻ സാധിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിനിമ കാണുന്നതിനും അതിനോടുള്ള അവരുടെ പ്രതികരണങ്ങൾക്കുമായി ഞാൻ കാത്തിരിക്കുകയാണ്. ഈ സിനിമ മഹാമാരിയെയും ഒരു ദമ്പതികളുടെ കഥയെയും അതിലൂടെ അതിജീവിക്കാനുള്ള അവരുടെ പോരാട്ടത്തെയും കുറിച്ചാണ്.
 പിആർഒ: ശബ

റിയാസ് പത്താൻ നായകനായ ട്രാവൽ മൂവി “ഉത്തോപ്പിൻ്റെ യാത്ര”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

0

എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, നൗഫൽ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബിനു ക്രിസ്റ്റഫർ സഹനിർമ്മാതാവുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്. സംഗീതം: രാഹുൽ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സജീഷ് ഫ്രാൻസിസ്, ബി.ജി.എം: ധനുഷ് ഹരികുമാർ, ഡിഐ: ആൽവിൻ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടർ: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടർ: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാൻസ് മാനേജർ: നൗഷൽ നൗഷ, എഫക്ട്സ് & മിക്സിങ്: ഷിബിൻ സണ്ണി, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.