HomeNewsകഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകാൻ സാധ്യത

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകാൻ സാധ്യത

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകാൻ സാധ്യത . വ്യാഴാഴ്ചയോടെ തമിഴ്‌നാട് തീരത്തിനു സമാന്തരമായി ‘മന്ദൂസ്’ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഡിസംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് അപൂർവമാണ്. ബംഗാൾ ഉൾക്കടലിൽ കാലവർഷ സീസണു ശേഷം രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും മന്ദൂസ്. നേരത്തെ സിത്രാങ് ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയത് യുഎഇയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രയുടെ തെക്കൻ മേഖല എന്നിവിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത.

RELATED ARTICLES
- Advertisment -
Google search engine

Most Popular