വിഷ്ണു മഞ്ചുവിന്റെ ജിന്ന OTT റിലീസ് തീയതി പ്രഖ്യാപിച്ചു

ഈ വർഷം ഒക്ടോബർ 21 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത വിഷ്ണു മഞ്ചുവിന്റെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് ഹിറ്റ് ജിന്ന ബോക്‌സ് ഓഫീസിലെ ഗംഭീര പ്രകടനത്തിന് ശേഷം OTT റിലീസിന് ഒരുങ്ങുകയാണ്. കോമഡി ത്രില്ലറായി തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു നേടിയെടുത്തത്.

സണ്ണി ലിയോൺ, പായൽ രാജ്പുത്, വെണ്ണേല കിഷോർ, സുനിൽ, രഘു ബാബു, ചമ്മക് ചന്ദ്ര, സത്യം രാജേഷ്, നരേഷ്, സദ്ദാം, ഭദ്രം തുടങ്ങിയവരാണ് ജിന്ന സിനിമയിൽ അണിനിരന്നത്.
ജിന്ന എന്ന ചിത്രം ഡിജിറ്റൽ റിലീസിന് തയ്യാറായിക്കഴിഞ്ഞു, ഡിസംബർ 2 മുതൽ തെലുങ്കിലും മലയാളത്തിലും ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.പി.ആർ.ഒ: ശബരി

admin:
Related Post