Home Blog Page 253

താൻ പ്രതികരിച്ച രീതി ശരിയായില്ലെന്നും, എന്നാൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും: ഉണ്ണി മുകുന്ദൻ

0

ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് മാളികപ്പുറം. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പല ഭാഗങ്ങളിൽ നിന്നായി എത്തിയിരുന്നു. ശബരിമലയ്ക്ക്‌  പോകാൻ ആഗ്രഹിക്കുന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. യൂട്യൂബ് ചാനലുകളിൽ റിവ്യൂകൾ ചെയ്യുന്നവരും ചിത്രം കണ്ടതിനു ശേഷം വ്യത്യാസ്‌ത രീതികളിലാണ് പ്രതികരിച്ചത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്നു തിരകഥ യൊരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.

സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബറുടെ അഭിപ്രായ വീഡിയോ കണ്ട ഉണ്ണിമുകുന്ദൻ, അതിൽ ഉയർന്ന പരാമർശങ്ങൾക്ക്‌ മറുപടി നൽകാനായി യൂട്യൂബറെ നേരിട്ട് വിളിച്ചിരുന്നു. സംസാരത്തിനിടെ ഉണ്ണി മുകുന്ദൻ അസഭ്യവാക്കുകൾ ഉപയോഗിക്കയും ഈ കോൾ റെക്കോർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

താൻ പ്രതികരിച്ച രീതി തെറ്റായി പോയെന്നും ശരിയായില്ലെന്നും താരം പറയുന്നുണ്ട്. അയ്യപ്പനെ വിറ്റ് കാശാക്കി എന്ന് പറഞ്ഞ സ്റ്റേറ്റ്മെന്റ് തന്നെ രോഷാകുലനാക്കിയെന്നും താരം പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ച കുട്ടിയെ കുറിച്ച് പറഞ്ഞതും ശരിയായില്ലെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. താൻ പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്ന എന്നും എന്നാൽ പറഞ്ഞ രീതിയോർത്താണ് മാപ്പ് പറയുന്നതെന്നും ഉണ്ണി പറഞ്ഞു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്ന് തീയേറ്ററുകളിൽ എത്തും. രഞ്ജി പണിക്കർ, സൈജു കുറിപ്പ്, മനോജ്‌ കെ ജയൻ, ദേവനന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

സൗബിനും ഭാസിയും ഒന്നിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’; ചിത്രീകരണം കൊടൈക്കനാലിൽ തുടങ്ങി

0

സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ൻ്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു. ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘പറവ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഭീഷ്മ പർവ്വം’ എന്നീ സിനിമകൾക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ‘പറവ’ ഫിലിംസിൻ്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.

ചിത്രത്തിൽ ബാലുവർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുരിയൻ, ഖാലിദ് റഹ്മാൻ, ചന്ദു സലീംകുമാർ, വിഷ്ണു രഘു എന്നിവരും അഭിനയിക്കുന്നു. എഡറ്റർ: വിവേക് ഹർഷൻ, ആർട്ട്: അജയൻ ചാലിശ്ശേരി, സംഗീതം: സുഷിൻ ശ്യാം, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ: ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഫ്എക്സ്: എഗ്ഗ് വൈറ്റ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്ന ചിത്രം ‘റാണി’; ചിത്രീകരണം പൂർത്തിയായി

0

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. 

മണിസ് ദിവാകർ, ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസി എന്നിവരാണ് സഹനിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി.ഉണ്ണികൃഷ്ണൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നാൾ, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് ആർ.എഫ്.ഐ, ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ്ട്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തീയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

‘നൻപകൽ നേരത്ത് മയക്കം’ ചിത്രത്തെ കുറിച്ച് സത്യൻ അന്തിക്കാട്

0

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തീയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുന്നു. സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ്. ഐ എഫ് എഫ് കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രശംസിക്കുകയാണ് സത്യൻ അന്തിക്കാട്.

സത്യൻ അന്തിക്കാടിന്റെ വാക്കുകളിൽ ‘നൻപകൽ നേരത്ത് മയക്കം’ കണ്ടു, ഉച്ചമയക്കത്തിലെ  സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ ലിജോ പറഞ്ഞത്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ് പാട്ടുകളും ആ ഗ്രാമഭംഗി മുഴുവനും ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്റെ നാടക വണ്ടി ഗ്രാമം വിട്ടു പോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തു നായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ, ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം – സത്യൻ അന്തിക്കാട് പറഞ്ഞു.

മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ്. പ്രേക്ഷകർക്കും തീയേറ്ററിൽ

ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ്‌ ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്. അശോകൻ, രമ്യ പാണ്ഡ്യാൻ, സുരേഷ് ബാബു, കൈനകരി തങ്കരാജ്‌, ചേതൻ ജയലാൽ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.

മലയാളികളുടെ ഹാസ്യനടി കല്പനയുടെ ഓർമ്മകൾക്ക്‌ ഏഴ് വയസ്സ്

0

മലയാളികളുടെ ഹാസ്യ നടി കല്പനയുടെ ഓർമകൾക്ക് ഏഴ് വയസ്സ്. വിട പറഞ്ഞിട്ടും കല്പനയുടെ ഇന്നും ഒഴിഞ്ഞു കിടക്കുന്നു. മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന ഹാസ്യ കഥാപാത്രങ്ങളെ മാറ്റി

എഴുതിക്കൊണ്ടായിരുന്നു കല്പനയുടെ വരവ്. 1977 ൽ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിൽ കല്പന ബാലതാരമായി എത്തി. പിന്നീട് ശിവന്റെ യാഗം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. തുടർന്ന് എം ടി വാസുദേവൻ നായരുടെ മഞ്ഞ്, അരവിന്ദന്റെ പൊക്കുവെയിൽ എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. പോക്കു വെയിലെ നിഷ എന്ന കഥാപാത്രം കല്പനയുടെ കരിയറിലെ വഴിതിരിവായി മാറിയത്.

ഹാസ്യ വേഷങ്ങൾ മാത്രമല്ല നിരവധി സിനിമകളിൽ സ്വഭാവ നടിയായും കല്പന അഭിനയിച്ചു. “ചിന്നവീട് “എന്ന ചിത്രത്തിലൂടെ തമിഴകത്തും കല്പന തന്റെ സാന്നിധ്യമറിയിച്ചു. പിന്നീട് കമൽ ഹാസനൊപ്പം സതി ലീലാവതി, തിരുമഹി ഒരു ബഹുമതി, പമ്മൽ കെ സംബന്ധം എന്നി ചിത്രങ്ങളിലും കല്പന അഭിനയിച്ചു. ഡോക്ടർ പശുപതി എന്ന ചിത്രത്തിലെ യുഡിസി എന്ന കഥാപാത്രമാണ് കല്പനയിലെ ഹാസ്യ താരത്തെ അടയാളപെടുത്തിയത്. ഹാസ്യം മാത്രമല്ല ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് കല്പന എത്രയോ തവണ തെളിയിച്ചു കളഞ്ഞു. 

ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ഹരി ശ്രീ അശോകൻ എന്നിവരുടെ ജോഡിയായി കല്പന തിളങ്ങി. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കാബൂളിവാല, കാവടിയാട്ടം, സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്, ചന്താമാമ, ആലിബാബയും ആറര കള്ളന്മാരും തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളികൾ മറക്കാത്ത ഹാസ്യ കഥാപാത്രങ്ങൾ കല്പന സമ്മാനിച്ചിട്ടുണ്ട്. മൂന്നുറിലേറെ സിനിമകളിൽ കല്പന അഭിനയിച്ചിട്ടുണ്ട്. തന്റെ ഓർമ്മ കളുടെ സമാഹാരമായി ഞാൻ കല്പന എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘ചാർലി’ യാണ് ഒടുവിൽ അഭിനയിച്ച ചിത്രം. സംവിധായകൻ അനിലാണ് ഭർത്താവ്. 16 വർഷത്തെ ദാമ്പത്യത്തിനു ശേഷം അവർ വിവാഹമോചിതരായി. ഏക മകൾ ശ്രീമയി പ്രിയദർശിനി. ‘തനിച്ചല്ല  ഞാൻ’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

സിനിമ മേഖലയിൽ നിന്ന് തനിക്കു മോശമായ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പ്രമുഖ നടി പ്രിയങ്ക ചോപ്ര

0

ബോളിവുഡും കടന്നു ഹോളിവുഡിൽ എത്തി നിൽക്കുന്ന പ്രിയങ്കയുടെ ഓരോ വിശേഷങ്ങളും സിനിമ ആരാധകർ സ്വീകരിക്കാറുള്ളത്. ഇന്ത്യയിലും പുറത്തും നിരവധി ആരാധകരുള്ള താരം ഒരർത്ഥത്തിൽ ഗ്ലോബൽ ഐക്കൺ എന്ന പട്ടം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്. പ്രിയങ്കയുടെ ആദ്യ ഹിന്ദി ചിത്രമാണ് അനിൽ ശർമ്മ സംവിധാനം ചെയ്ത ദി ഹീറോ : ലവ് സ്റ്റോറി ഓഫ് എ സ്പൈ 2003 ൽ. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം.

 അന്താശ് ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രക്കു ലഭിക്കുകയുണ്ടായി. എന്നാൽ നേട്ടങ്ങളുടെ കൊടുമുടിൽ നിൽക്കുമ്പോഴും തനിക്കും സിനിമ മേഖലയിൽ നിന്ന് മോശമായ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു പ്രിയങ്ക വെളിപ്പെടുത്തുന്നു. നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീൻ ചിത്രികരിക്കുന്നതിനിടെയായിരുന്നു സംവിധായകൻ തന്നോട് പാന്റ് മാറ്റി അടിവസ്ത്രം ഒന്ന് കാണിക്കാൻ ആവശ്യപെട്ടത്. തന്റെ സ്റ്റൈലിഷിനോട് പോലും സംവിധായകൻ ഇതിനെ പറ്റി സംസാരിച്ചെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. സംവിധായാകനോട് താൻ ഇക്കാര്യം സംസാരിച്ചപ്പോൾ എന്തു വന്നാലും അടിവസ്ത്രം കാണിച്ചേ തീരൂ എന്നാണ് പറഞ്ഞത്. ഇതോടെ താൻ ആ ചിത്രത്തിൽ നിന്ന് പിന്മാറി. അതെ സംവിധായകൻ തന്റെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി മോശമായി പെരുമാറി എന്നും അയ്യാളുടെ സംസാരവും പെരുമാറ്റവും തന്നെ വല്ലാതെ ചൊടിപ്പിച്ചെന്നും പ്രിയങ്ക വ്യക്തമാക്കി. നടൻ സൽമാൻ ഖാൻ തന്നെ അന്ന് രക്ഷിച്ചതെന്നും പ്രിയങ്ക പറഞ്ഞു. ‘അൺഫിനിഷ് ‘ എന്ന തന്റെ പുസ്തകത്തിലൂടെയാണ് പ്രിയങ്ക സിനിമ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതകളെ കുറിച്ച് വെളിപ്പെടുത്തിയത്.

ഷാരുഖ് ചിത്രം ‘പഠാൻ’ തീയേറ്ററുകളിൽ

0
https://www.youtube.com/watch?v=Kw_0Vz_48eY

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘പഠാൻ’ തീയേറ്ററുകളിൽ. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ഷാരുഖ്  ഖാൻ ചിത്രം രാജ്യത്താകെ അയ്യായിരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുക. കേരളത്തിലും മികച്ച പ്രതികരണമാണ്  പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പി വി ആർ സിനിമാസിൽ മാത്രം പത്തു ലക്ഷം ടിക്കറ്റുകൾ ബുക്ക്‌ ചെയ്തു കഴിഞ്ഞു. ഏകദേശം 50 കോടി രൂപയാണ്  ആദ്യദിനം ബോക്സ്‌ ഓഫീസിൽ നിന്നു പ്രീതീക്ഷിക്കുന്നത്. യാഷ്  രാജ്‌ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം.

കേരളത്തിൽ ഹിന്ദി പതിപ്പാണ് പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ 130 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴിലും തെലുങ്കിലും ഇറങ്ങുന്ന പഠാന് ദക്ഷിണേന്ത്യയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രൈയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഷാരുഖ് ഖാന്റെയും ജോൺ എബ്രഹാമിന്റെയും സ്ക്രീൻ പ്രസൻസും അതിഗംഭീര ആക്ഷൻ രംഗങ്ങളുമായാണ് പഠാൻ എത്തുന്നത്.

ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ്  ചിത്രത്തിൽ ഷാരുഖിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ വർഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പഠാൻ. നിർമാതാക്കളായ യാഷ് രാജിന്റെ സ്പൈ  യൂണിവേഴ്സൽ ഒരുങ്ങുന്ന ആദ്യ സിനിമകൂടിയാണ് പഠാൻ. പഠാനിലെ ബെഷറം രംഗ്‌ എന്ന ഗാനം വലിയ വിവാദങ്ങൾക്ക്‌ തിരികൊളുത്തിയിരുന്നു. ഗാനത്തിലെ ഒരു രംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ ബോയ്കോട്ട് ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു  ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പഠാൻ. 

മമ്മൂട്ടി ചിത്രമായ ‘അഥർവ്വ’ത്തിൽ സിൽക്ക് സ്മിത പൂർണ നഗ്നയായി അഭിനയിച്ചു

0

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കിവാണ താര റാണിയായിരുന്നു സിൽക്ക് സ്മിത. ശ്രദ്ധേയമായ രൂപവും ലൈംഗിക ആകർഷണവും വിടർന്ന കണ്ണുകളും,ചിരിയും മദാക   സൗന്ദര്യവും കാരണം സിൽക്ക് സ്മിത സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യമായി വാഴ്ത്തപെട്ടു. 1989 ൽ മമ്മൂട്ടി നായകനായി തകർപ്പൻ വിജയം നേടിയ അഥർവ്വം എന്ന ചിത്രത്തിൽ സിൽക്ക് സ്മിത മുഴുനീള വേഷം ചെയ്തിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക്‌ മുന്നിൽ  പൂർണ്ണ നഗ്നയായി സ്മിത അഭിനയിച്ചിരുന്നു. ആ ചിത്രരംഗം ചിത്രികരിച്ചപ്പോഴുണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന വേണു ബി നായർ.

അങ്ങനെയുള്ള രംഗത്തെ കുറിച്ചു പറയാൻ സംവിധായകനായ ഡെന്നിസ് ജോസഫിനും വേണുവിനും ബുദ്ധിമുട്ടുണ്ടായിരുന്നു. സ്മിത കാര്യം തിരക്കിയപ്പോൾ പറയാൻ കഴിയാത്തതിനാൽ ഡെന്നിസ് ജോസഫ് avide നിന്നും എണീറ്റു പോകുകയായിരുന്നു. പിന്നീട് വേണുവാണ് ആ രംഗത്തെ കുറിച്ച് സ്മിതയോട് പറഞ്ഞത്. എന്നാൽ ഇത് നേരത്തെ പറയാമായിരുന്നില്ലേ എന്നും നേരത്തെ പറഞ്ഞിരുന്നെങ്കിൽ ആ രംഗത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിച്ചു കൊണ്ട് ഷൂട്ടിംഗിന് വരാമായിരുന്നു എന്നുമാണ് സ്മിത പറഞ്ഞത്. 

ആ രംഗത്തിൽ പൂർണ നഗ്നയായി സ്മിത അഭിനയിച്ചു. എന്നാൽ അങ്ങനെ അഭിനയിക്കുന്നതിനു സ്മിത ഒരു വ്യവസ്ഥ മുന്നോട്ടു വെച്ചിരുന്നു. പൂർണ നഗ്നയായിട്ടുള്ള രംഗം ചിത്രികരിക്കുമ്പോൾ അവിടെ അധികമാരും ഉണ്ടാകരുത് എന്നായിരുന്നു സ്മിതയുടെ ഡിമാൻഡ്. ഇതുപ്രകാരം മമ്മൂട്ടിയുൾപെടെ അത്യാവശ്യമുള്ള കുറച്ചു പേർ മാത്രമാണ് ചിത്രികരണ സ്ഥലത്തു ഉണ്ടായിരുന്നത് എന്ന് വേണു പറഞ്ഞു

English Summary : silk Smitha’s naked scene in mammoottys adharvam

സാറ്റർഡേ നൈറ്റ്‌ ഒടിടിയിലേക്ക്

0

റോഷൻ ആൻഡ്രയുസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ്‌ ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 27 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. നിവിൻ പോളി, അജു വർഗീസ്, സൈജു കുറിപ്പ്, സിജു വിൽസൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. മാളവിക ശ്രീകാന്ത്, ഗ്രേസ് ആന്റണി, സാനിയ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിറുക്കനും കൂട്ടുകാരും എന്നാണ് ‘സാറ്റർഡേ നൈറ്റ്‌ ‘ ന്റെ ടാഗ് ലൈൻ.

സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്ന, നാലു ചങ്ങാതിമാരുടെ കഥ പറയുന്ന ചിത്രമാണിത്. സ്റ്റാൻലി, പൂച്ച സുനിൽ, അജിത്ത് എബ്രഹാം, ജസ്റ്റിൻ എന്നിവരാണ് ഒന്നിച്ചു പഠിച്ച കൂട്ടുകാർ. കൂട്ടത്തിൽ ആത്മാർത്ഥ കൂടുതൽ സ്റ്റാൻലിയ്ക്കും സുനിലിനുമാണ്. അജിത്തും ജസ്റ്റിനും ആ സൗഹൃദത്തിന് വലിയ വിലയൊന്നും കൊടുക്കുന്നിലെന്നു തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇരുവർക്കുമിടയിൽ പ്രത്യക്ഷത്തിൽ തന്നെ ചില അസ്വാരസ്യങ്ങൾ ഉണ്ടുതാനും. കൂട്ടത്തിലെ നേതാവ് സ്റ്റാൻലിയാണ്, എല്ലാരേയും ചേർത്തുനിർത്താൻ ഇഷ്ട്ടപെടുന്ന, ചങ്ങാതിമാർക്ക് ജീവിതത്തിൽ അമിതപ്രധാന്യം നൽകുന്ന ൾ, മൊത്തത്തിൽ ആദ്യകാഴ്ചയിൽ തന്നെ അൽപ്പം കിറുക്കുണ്ടോ എന്നുതോന്നിപ്പിക്കുന്ന ഒരാൾ.

പ്രൈവറ്റ് ജെറ്റ് പൈലറ്റായ സ്റ്റാൻലി അവധിക്കു എത്തുന്നതുതന്നെ കൂട്ടുകാർക്കൊപ്പം ‘WTF weekend with saturday night ‘ എന്ന ആശയവുമയാണ്. ചങ്ങാതിമാർക്കൊപ്പം എല്ലാം മറന്നു ‘ചിൽ’ ചെയ്യണം എന്നതിൽ കഴിഞ്ഞു സന്തോഷമുള്ള ഒന്നും സ്റ്റാൻലിയുടെ ജീവിതത്തിലില്ല. എന്നാൽ പലവിധ കാരണത്താൽ സ്റ്റാൻലിയുടെ സ്വപ്നങ്ങളൊന്നും നടക്കാതെ പോകുന്നു. ചില പിണക്കങ്ങളുടെ പേരിൽ ആ ചങ്ങാതികൂട്ടം പിരിയുന്നു. എന്നാൽ പിണങ്ങി അകന്നു പോയവർ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയാണ്. എന്നാൽ ഇത്തവണ ഒരു ലോഡ് പ്രശ്നങ്ങളും ഇവർക്കൊപ്പമുണ്ട്. ട്രെയിലറും ടീസറുമൊന്നും വാഗ്ദാനം ചെയ്ത ആ ഫൺ മൂഡ്  സമ്മാനിക്കാൻ ചിത്രത്തിനു കഴിയാത്തത് തീയേറ്ററിൽ തിരിച്ചടിയാവുകയായിരുന്നു.

English Summary : Saturday night movie ott release

കൂട്ടുകാരിക്കൊപ്പം പങ്കുവെച്ച ചിത്രത്തിനു വന്ന കമെന്റിനു ചുട്ട മറുപടി നൽകി അഹാന

0

യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന താരമാണ് അഹാന കൃഷ്ണ. നടി,  യൂട്യൂബർ എന്നി നിലകളിലെല്ലാം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധനേടിയിട്ടുണ്ട്. പ്രിയപ്പെട്ടവർക്ക്‌ എന്നും സർപ്രൈസ് ഒരുക്കാനും മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. ഇടക്കിടെ പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ സംഘടിപ്പിക്കാറുമുണ്ട്.

ഗോവയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇപ്പോൾ അഹാനയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത്. കൂട്ടുകാരി റിയക്കൊപ്പം അവധി ആഘോഷിക്കുകയാണ് അഹാന. ഗ്ലാമറസ് വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ താരത്തിനു നേരെ വിമർശനങ്ങളും ഉയർന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം അഹാന പങ്കുവെച്ചിരുന്നു. അതിനു താഴെ വന്ന കമെന്റിനു ചുട്ട മറുപടി നൽകിയിരിക്കുന്നു അഹാന.

‘ വലുതായപ്പോൾ തുണി ഇഷ്ടമില്ലാണ്ടായി’ എന്നാണ് പോസ്റ്റിനു കമന്റ്‌ നൽകിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലിംസിന്റെ ചിത്രമായ അടിയിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. നാൻസി റാണി, അടിയാണ് വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ. ചിത്രത്തിന്റെ പോസ്റ്റർ അഹാനയുടെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. “മീ മൈസെൽഫ് ആൻഡ് ഐ “എന്ന ഒരു വെബ്സീരിസും അഹാന അഭിനയിച്ചിരുന്നു. യൂട്യൂബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നൽകിയത്.

മലയാളികളുടെ സ്വന്തം പത്മരാജന്റെ ഓർമദിനമാണ് ഇന്ന്

0

മലയാളികളുടെ സ്വന്തം പത്മരാജന്റെ ഓർമ ദിനമാണ് ജനുവരി 24 ന്. അനശ്വര പ്രണയ കഥകളുടെ രചയിതാവായ, ഗന്ധർവ്വൻ വിടവാങ്ങിയിട്ടു 32 വർഷം. മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ കഥാകൃത്തായിരുന്നു പത്മരാജൻ. ഒരു കാർമേഘക്കിറായി ഒഴുകിയെത്തി, മഴയായി പെയ്ത്, പുഴയായി ഒഴുകി കാലത്തിന്റെ ചക്രവാളങ്ങൾക്കപ്പുറത്തെ ഏതോ മഹാസാഗരത്തിലേക്ക്, ഏതോ ഗന്ധർവ ലോകത്തേക്ക് മറഞ്ഞ മഹാപ്രതിഭ.

മനുഷ്യ മനസ്സിന്റെ സൂക്ഷ്മതകളിലെ ക്കിറങ്ങിചെന്ന് അവിശ്വാസി നിയമെന്ന് തോന്നുന്ന പലതും നമുക്കു മുന്നിൽ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. സൂര്യതേജസ്വീയായ കഥാക്കാരൻ, നോവലിസ്റ്റ്, സംവിധായകൻ, തിരകഥാകൃത്ത് തുടങ്ങിയ വിശേഷങ്ങളാൽ സമ്പന്നനാണ് പത്മരാജൻ. ഏകദേശം മൂന്ന് പതിറ്റാണ്ട് മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടനവധി ചെറുകഥകൾ, മുപ്പതിലേറെ നോവൽ, സ്വന്തം തിരക്കഥയിൽ പതിനെട്ടു സിനിമകൾ, കൂടാതെ മറ്റു സംവിധായകർക്കു വേണ്ടി ഇരുപതോളം തിരകഥകൾ.

പത്മരാജൻ രചനകൾ വർണനാതീത മാണ്. പ്രണയവും ജീവിതവും ഏറ്റവും മനോഹരമായി അഫ്രപാളിയിൽ ചിത്രികരിച്ച ഗന്ധർവസാനിധ്യം എഴുത്തിൽ നിലനിർത്തിയ പ്രണയത്തിന്റെ അനന്തമായ സാധ്യതകൾ പത്മരാജൻ സിനിമകളെ പുതിയതലത്തിലേക്ക് ഉയർത്തി. 1987 ലാണ് തൂവാനത്തു മ്പികൾ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളിൽ നിറഞ്ഞു നിന്നു. ഉപാധികളില്ലാത്ത സ്നേഹമാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രം മുന്നോട്ട് വെക്കുന്നത്. സ്വാവർഗ അനുരാഗത്തെകുറിച്ചുള്ള തുറന്നു പറച്ചിലുകൾ മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്താണ് ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിർവേദം, മഞ്ഞുകാലം നോറ്റകുതിര, ഉദകപോള, നക്ഷത്രങ്ങളേ കാവൽ എന്നി നോവലുകൾ ജീവിതയാഥാർത്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു.

English Summary : today director padmarajans 32nd death anniversary

‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ‘ ചിത്രത്തെ കുറിച്ച് മനസ്സുതുറക്കുന്നു വിനീത്

0

നടനും നർത്തകനുമായ വിനീത് വർഷങ്ങളായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ബാലതാരമായിട്ടാണ് വിനീത് സിനിമയിലേത്തിയത്. സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭപട്ടം നേടിയ ശേഷമാണ് സിനിമയിലെക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ‘ഇടനിലങ്ങൾ ‘ ആയിരുന്നു വിനീതിന്റെ ആദ്യ ചിത്രം. പിന്നീടാങ്ങോട്ട് ഐ വി ശശി, പത്മരാജൻ thudangiya മഹാന്മാർക്കൊപ്പം തുടക്കകാലത്തു തന്നെ സിനിമകൾ ചെയ്യാൻ വിനീതിനു കഴിഞ്ഞു.

മോഹൻലാൽ നായകനായ പത്മരാജന്റെ എക്കാലത്തെയും മികച്ച പ്രണയ കാവ്യമായ ചിത്രം “നമുക്ക് പാർക്കാൻ മുന്തിരിതോപ്പിൽ”  വിനീതിനും ഒരു മുഴുനീള കഥാപാത്രം ലഭിച്ചിരുന്നു. ഈ സിനിമയുടെ ചിത്രികരണ കാലത്തു നടന്ന രസകരമായ ഒരു സംഭവം കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കു വെച്ചിരിക്കുകയാണ് വിനീത്. മോഹൻലാലിനൊപ്പമുള്ള മദ്യപാന രംഗത്തെ കുറിച്ചാണ് വിനീത് പറഞ്ഞിരിക്കുന്നത്.

ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടൻ ശ്രമിച്ചത്. പക്ഷെ മദ്യം ഒഴിച്ചു തരികയായിരുന്നു പിന്നീട് ചെയ്തത്. മദ്യപാനത്തിൽ ലാലേട്ടനിൽ നിന്ന് ശിക്ഷത്യം സ്വീകരിച്ചെന്നും പറഞ്ഞു ഇന്നും എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്നും ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണെന്നും വിനീത് കൂട്ടിച്ചേർത്തു. ആന്റണി എന്ന ആ  കഥാപാത്രം ചെയ്യുമ്പോൾ താൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.