സാറ്റർഡേ നൈറ്റ്‌ ഒടിടിയിലേക്ക്

റോഷൻ ആൻഡ്രയുസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ്‌ ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 27 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. നിവിൻ പോളി, അജു വർഗീസ്, സൈജു കുറിപ്പ്, സിജു വിൽസൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. മാളവിക ശ്രീകാന്ത്, ഗ്രേസ് ആന്റണി, സാനിയ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിറുക്കനും കൂട്ടുകാരും എന്നാണ് ‘സാറ്റർഡേ നൈറ്റ്‌ ‘ ന്റെ ടാഗ് ലൈൻ.

സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്ന, നാലു ചങ്ങാതിമാരുടെ കഥ പറയുന്ന ചിത്രമാണിത്. സ്റ്റാൻലി, പൂച്ച സുനിൽ, അജിത്ത് എബ്രഹാം, ജസ്റ്റിൻ എന്നിവരാണ് ഒന്നിച്ചു പഠിച്ച കൂട്ടുകാർ. കൂട്ടത്തിൽ ആത്മാർത്ഥ കൂടുതൽ സ്റ്റാൻലിയ്ക്കും സുനിലിനുമാണ്. അജിത്തും ജസ്റ്റിനും ആ സൗഹൃദത്തിന് വലിയ വിലയൊന്നും കൊടുക്കുന്നിലെന്നു തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇരുവർക്കുമിടയിൽ പ്രത്യക്ഷത്തിൽ തന്നെ ചില അസ്വാരസ്യങ്ങൾ ഉണ്ടുതാനും. കൂട്ടത്തിലെ നേതാവ് സ്റ്റാൻലിയാണ്, എല്ലാരേയും ചേർത്തുനിർത്താൻ ഇഷ്ട്ടപെടുന്ന, ചങ്ങാതിമാർക്ക് ജീവിതത്തിൽ അമിതപ്രധാന്യം നൽകുന്ന ൾ, മൊത്തത്തിൽ ആദ്യകാഴ്ചയിൽ തന്നെ അൽപ്പം കിറുക്കുണ്ടോ എന്നുതോന്നിപ്പിക്കുന്ന ഒരാൾ.

പ്രൈവറ്റ് ജെറ്റ് പൈലറ്റായ സ്റ്റാൻലി അവധിക്കു എത്തുന്നതുതന്നെ കൂട്ടുകാർക്കൊപ്പം ‘WTF weekend with saturday night ‘ എന്ന ആശയവുമയാണ്. ചങ്ങാതിമാർക്കൊപ്പം എല്ലാം മറന്നു ‘ചിൽ’ ചെയ്യണം എന്നതിൽ കഴിഞ്ഞു സന്തോഷമുള്ള ഒന്നും സ്റ്റാൻലിയുടെ ജീവിതത്തിലില്ല. എന്നാൽ പലവിധ കാരണത്താൽ സ്റ്റാൻലിയുടെ സ്വപ്നങ്ങളൊന്നും നടക്കാതെ പോകുന്നു. ചില പിണക്കങ്ങളുടെ പേരിൽ ആ ചങ്ങാതികൂട്ടം പിരിയുന്നു. എന്നാൽ പിണങ്ങി അകന്നു പോയവർ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയാണ്. എന്നാൽ ഇത്തവണ ഒരു ലോഡ് പ്രശ്നങ്ങളും ഇവർക്കൊപ്പമുണ്ട്. ട്രെയിലറും ടീസറുമൊന്നും വാഗ്ദാനം ചെയ്ത ആ ഫൺ മൂഡ്  സമ്മാനിക്കാൻ ചിത്രത്തിനു കഴിയാത്തത് തീയേറ്ററിൽ തിരിച്ചടിയാവുകയായിരുന്നു.

English Summary : Saturday night movie ott release

admin:
Related Post