Home Blog Page 252

ചെകുത്താൻ ലാസറിനെ അവതരിപ്പിച്ച ഹരിപ്രശാന്ത് വർമ്മ മോഹൻലാലിനോപ്പം ചിത്രത്തിന്റെ ഭാഗമാകും

0

‘മലൈക്കോട്ടെ വാലിബൻ’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. സിനിമപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം അടുത്തിടെ നടന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ആട് 2ലെ ചെകുത്താൻ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതിനേടിയ ഹരിപ്രശാന്ത് വർമ്മ മോഹൻലാലിനോപ്പം ചിത്രത്തിന്റെ ഭാഗമാകും. ‘ഞാൻ സിനിമ കാണാൻ ആരംഭിച്ചതിന് തന്നെ കാരണം ഈ മനുഷ്യനാണ്. അന്നുമുതലേ ഞാൻ ബഹുമാനിക്കുന്നയാൾ. ഈ ഇതിഹാസത്തിനൊപ്പം സ്ക്രീൻ പങ്കിടാൻ എനിക്കു അവസരം നൽകിയ ദൈവത്തിനും മലൈക്കോട്ടെ വാലിബന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും എന്റെ നന്ദി. മോഹൻലാലിനോപ്പമുള്ള  ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

സമീപകാലത്ത് മലയാള സിനിമ സ്വാദകർക്കിടയിൽ വലിയ ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം. രാജസ്ഥാനിൽ പൂർണ്ണമായും ചിത്രികരിക്കുന്ന സിനിമയിൽ മറാഠി നടി സോണാലി കുൽക്കർണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുനത്. അതെ സമയം ജിത്തു ജോസെഫിന്റെ ‘റാം’ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് മുടങ്ങിയ ചിത്രത്തിന്റെ വിദേശ ഷെഡ്യൂളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ്‌ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

0

ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം വലിയ ആഹ്ഗ്ലാദ ത്തോടെയാണ് സിനിമസ്വാദകർ സ്വീകരിച്ചത്. ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. ജനുവരി 19 നാണ് ചിത്രം തീയേറ്റർ റിലീസിനു എത്തിയത്. പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ്‌ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് എപ്പോ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം വളരെ മനോഹരവും പുതുമയുള്ളതാനെന്നു മമ്മൂട്ടിടെ ചിത്രവും പങ്കുവെച്ചുകൊണ്ട് കാർത്തിക് പറയുന്നത്. ലിജോയെയും കാർത്തിക് അഭിനന്ദിക്കാൻ മറന്നിട്ടില്ല. ഇതിനു മമ്മൂട്ടി നന്ദി അറിയിക്കുകയും ചിത്രം കണ്ടതിൽ സന്തോഷമുണ്ടെന്നുമാണ് കുറിച്ചത്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ, ദീപു ജോസഫാണ് എഡിറ്റർ. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരുന്നത്. ശബ്ദമുഖരിതമായ ഒരു ലോകത്തിന്റെ കഥ പറഞ്ഞ ‘ചുരുളി’യിൽ നിന്നും നൻപകൽ ‘നേരത്തി’ലേക്ക്  എത്തുമ്പോൾ സൗമ്യതയാണ് ഇവിടെ ലിജോയുടെ ഭാഷ. തമിഴ് ക്ലാസ്സിക്‌ ചിത്രങ്ങളിലെ സംഭാഷണങ്ങൾ, പഴയ തമിഴ് ഗാനങ്ങൾ, കീർത്തനങ്ങൾ എന്നിങ്ങനെ സിനിമയ്ക്കു സമാന്തരമായി സഞ്ചരിക്കുന്ന ശബ്ദ ലോകം ആ നാടിനെയും അതിന്റെ സംസ്‍കാരത്തെയും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ കൊത്തിവയ്ക്കാൻ സഹായിക്കുന്നുണ്ട്.

നാനിയുടെ ദസ്റയുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

0

സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ തകർക്കുന്നു.
അത് കൈകാര്യം ചെയ്യുന്ന വിഷയം വലിയൊരു വിഭാഗം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നുവെങ്കിൽ, സിനിമ ഒരു പാൻ ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടും. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ചിത്രം അത്തരം വേരോട്ടമുള്ള ചിത്രമാണ്, ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. എസ്എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ദസറ ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നതാണ്. രാവണന്റെ പ്രതിമകൾ കത്തിക്കുന്നതും തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദസറ ചിത്രീകരിക്കുന്നത്. ടീസർ നോക്കുമ്പോൾ, ഉള്ളടക്കം യഥാർത്ഥവും രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതുമാണ്.

അഭിനേതാക്കളുടെ മേക്ക് ഓവർ മുതൽ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരുടെ ലോകം കാണിക്കുന്നത് വരെ അവർ പിന്തുടരുന്ന ആചാരങ്ങൾ വരെ ദസറയുടെ ടീസർ ഒരു പുതിയ അനുഭവം നൽകുന്നു. ആദ്യ ഫ്രെയിം തന്നെ ധരണി (നാനി) ഒരു കൂറ്റൻ രാവണ പ്രതിമയുടെ മുന്നിൽ നിൽക്കുന്നതായി കാണിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ആണ് ടീസറിൽ കാണിക്കുന്നത്.

ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്റ എന്നാണ് ടീസർ നൽകുന്ന സൂചനകൾ.
ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം.
അദ്ദേഹത്തിന്റെ കഥാപാത്രരൂപീകരണം, സംഭാഷണങ്ങൾ, പെരുമാറ്റരീതികൾ, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.

അഭിനേതാക്കൾ: നാനി, കീർത്തി സുരേഷ്, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്

സംവിധാനം : ശ്രീകാന്ത് ഒഡെല
നിർമ്മാണം: സുധാകർ ചെറുകൂരി
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്
  പിആർഒ: ശബരി

വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചുകൊണ്ട് ശ്വേത മേനോൻ

0

സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്വേത. മോഡലിംഗിൽ നിന്നാണ് ശ്വേത സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയ്ക്കെതിരെ ശ്വേത പ്രതികരിച്ചത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ വിവാഹ ആലോചനയുമായി വന്നുവെന്ന വാർത്തയാണ് ശ്വേത മേനോനെ

പ്രകോപിപ്പിച്ചത്. ‘എന്നോടുള്ള അടുപ്പം വെച്ച് മോഹൻലാൽ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോൻ’ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ തലക്കെട്ട്. ശ്വേതയുടെയും മോഹൻലാലിന്റെയും ചിത്രവും വാർത്തയ്ക്കു ഒപ്പമുണ്ട്. ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതം ആണ് എന്നാണ് ശ്വേത മേനോൻ പറയുന്നത്. അപകീർത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേർണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല.ഇത്തരം വാർത്ത എടുത്തു മാറ്റിയില്ലെങ്കിൽ, നിയമനടപടി നേരിടാൻ തയ്യാറായിക്കൊള്ളു എന്ന് ഈ വാർത്ത ലിങ്കിൽ ശ്വേത കമന്റ്‌ ചെയ്തിട്ടുമുണ്ട്. സ്ത്രീകളെ കുറിച്ച് ഇങ്ങനെ ദുരുദ്ദേശപരമായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിർത്തി അവരെ ബഹുമാനിക്കാൻ പഠിക്കൂ എന്നാണ് ശ്വേത വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 5 ഉടൻ

0

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ സംപ്രേഷണം ഉടൻ ആരംഭിക്കുന്നതയാണ് റിപ്പോർട്ട്‌ പുറത്തു വന്നിരിക്കുന്നത്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ഏഷ്യാനെറ്റിലാണ്  സംപ്രേഷണം. മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകൻ. ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ടൈറ്റിൽ സ്പോൺസറക്കുന്നത് ഭാരതി എയർടെലാണ്.

പ്രേക്ഷകർക്കു പരിചിതരായ വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാർതഥികൾക്കൊപ്പം, എയർടെൽ മുഖേന ഒരാളെ പൊതുജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രതേക്യത  കൂടി ഈ സീസണിനുണ്ട്. കമൽ ഹാസൻ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് തമിഴിന്റെ ആറാം സീസണിൽ രണ്ടോ മൂന്നോ സാധാരണക്കാർ പങ്കെടുത്തിരുന്നു.അതിനു വേണ്ടി ഒരു പ്രോമോ വന്നു. നിങ്ങളൊരു സാധാരണക്കാരൻ ആണെങ്കിലും നിങ്ങൾക്ക് ബിഗ് ബോസിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ഹോട്ട്സ്റ്റാറിലൂടെ അപേക്ഷ അയക്കാവുന്നതാനെന്നു പ്രോമോ വീഡിയോയിൽ പറഞ്ഞിരുന്നു. ഏഷ്യാനെറ്റിനു പുറമെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ 24 ×7 സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.

“പ്രണയ വിലാസം”
ഫെബ്രുവരി 17ന്

0

സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന
” പ്രണയ വിലാസം ഫെബ്രുവരി 17ന് തീയേറ്ററിൽ.
നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.

ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
ജ്യോതിഷ് എം,സുനു എ വി എന്നിവർ ചേർന്ന് എഴുതുന്നു.
സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, , സൗണ്ട് മിക്‌സ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്,ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എൻ, ടൈറ്റില്‍ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്,ശബരി.

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ആരംഭിച്ചു

0

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ‘എൽ.ജി.എം’ ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

നവാഗത സംവിധായകൻ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന LGM ( “ലെറ്റ്സ് ഗെറ്റ് മാരീഡ്” )കഥ ഒരുക്കിയത് ധോണിയുടെ ഭാര്യ കൂടിയായ സാക്ഷി തന്നെയാണ്., ഹരീഷ് കല്യാൺ, നദിയ, ഇവാന യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിശ്വജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംവിധായകൻ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും.

അർഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ലക്ഷ്യമെന്നും ആ ചിന്തയുമായി ചേർന്നാണ് ഈ സിനിമയെന്നും ധോണി എന്റർടൈൻമെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു. ‘ധോണി എന്റർടൈൻമെന്റ് നല്ല തിരക്കഥകൾക്കായുള്ള അന്വേഷണങ്ങളിൽ ആണ് , തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഇന്നത്തെ തുടക്കം, തമിഴ് സിനിമയിലെ ധോണി എന്റർടെയ്ൻമെന്റിന്റെ ദീർഘവും ഫലപ്രദവുമായ ഇന്നിംഗ്‌സിനെ അടയാളപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നു.’ വികാസ് കൂട്ടിച്ചേർത്തു.

ഈ സിനിമയുടെ ലോഞ്ചിംഗിൽ സന്തോഷവും ആഹ്ലാദവുമുണ്ട്. സാക്ഷിയുടെ ആശയം രമേശിന്റെ ഒരു എന്റർടെയ്‌നിംഗ് സ്‌ക്രിപ്റ്റാക്കി മാറ്റിയതും നേരിട്ട് കണ്ട താൻ ചിത്രം ബിഗ് സ്ക്രീനിൽ കാണുവാനായി ആകാംക്ഷയടക്കാതെ കാത്തിരിക്കുകയാണെന്ന് ധോണി എന്റർടൈൻമെന്റ് ക്രിയേറ്റീവ് ഹെഡ് പ്രിയാൻഷു ചോപ്ര പറഞ്ഞു.  
പി.ആർ.ഒ : ശബരി

കുഞ്ചാക്കോ നായകനാകുന്ന ‘ചാവേർ’ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്ത്

0

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ‘ചാവേർ’ ന്റെ ടീസർ പുറത്തുവന്നിരുന്നു. ‘അജഗജന്താരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേർ’. ആന്റണി വർഗീസും അർജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. അടുത്തിടെ സിനിമയുടെ ചിത്രികരണം

പൂർത്തിയായിരുന്നു. കിടിലൻ ആക്ഷൻ രംഗങ്ങളാണ് ടീസറിലുള്ളത്. ഇതുവരെ കാണാത്ത രീതിയിലുള്ള ചാക്കോച്ചന്റെ ആക്ഷൻ രംഗമാണ് ടീസറിലെ ഹൈലൈറ്റ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജന്താരം എന്നി ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം വരുന്ന ചാവേർ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ആക്ഷൻ സീക്വൻസുകൾ ഉണ്ടാകുമെങ്കിലും മുൻ ചിത്രങ്ങളുടെത്തിനു സമാനമായിരിക്കില്ലെന്നു സംവിധായകൻ വ്യക്തമാക്കിയിരുന്നു.

അരുൺ നാരായണൻ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമാണം. ജോയ് മാത്യുവാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായഗ്രഹണം ജിന്റോ ജോർജ്, എഡിറ്റിംഗ് നിഷാദ് യുസഫ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, സംഗീതം ജസ്റ്റിൻ വർഗീസ്, വസ്ത്രലങ്കാരം മെൽവി ജെ, മേക്കപ്പ് റോണക്സ് സേവിയർ. പ്രൊഡക്ഷൻ കൺട്രോളർ ആസാദ്‌ കണ്ണാടിക്കൽ, അസോസിയേറ്റ് ഡയറക്ടർ കിരൺ എസ്, അനന്ദു വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസെർസ് ജിയോ എബ്രഹാം. 

‘മലൈക്കോട്ടെ വാലിബൻ’ ഓഫർ നിരസിച്ചു, കാന്താര നായകൻ ഋഷഭ് ഷെട്ടി

0

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം സിനിമപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് അടുത്തിടെ നടന്നത്. ‘മലൈക്കോട്ടെ വാലിബൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ‘മലൈക്കോട്ടെ വാലിബൻ’ സിനിമയിൽ ‘കാന്താര’ നായകൻ ഋഷഭ് ഷെട്ടിയും ഉണ്ടാവുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

‘മലൈക്കോട്ടെ വാലിബൻ’ നിലൂടെ  ഋഷഭ് ഷെട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഋഷഭ്. ലിജോയുടെ സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി തന്നെ ക്ഷണിച്ചിരുന്നെന്നും എന്നാൽ മറ്റൊരു കന്നഡ ചിത്രത്തിന്റെ ഭാഗമാക്കേണ്ടതായതിനാൽ ഈ ഓഫർ നിരസിക്കേണ്ടി വന്നു എന്നാണ് ഋഷഭ് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

ജനുവരി 18 ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുകയാണ്. കമൽ ഹാസൻ ചിത്രത്തിന്റെ ഭാഗമായേക്കും എന്നും റിപ്പോർട്ട്‌ ഉണ്ട്. മോഹൻലാൽ ഗുസ്തിക്കാരാനയാണ് ചിത്രത്തിൽ വേഷമിടുന്നത് എന്നും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രാജസ്ഥാനിൽ ചിത്രികരിക്കുന്ന സിനിമയിൽ മറാഠി നടി സോണാലി കുൽക്കർണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതിയ സംവിധായർക്കൊപ്പം അഭിനയിക്കാൻ മോഹൻലാൽ തയ്യാറാകണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിനിടെയാണ് വമ്പൻ പ്രഖ്യാപനവുമായി എത്തിയത്. 

ശർവാനന്ദ് രക്ഷിത വിവാഹനിശ്ചയം

0

ടോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരിൽ ഒരാളായ യുവ നായകൻ ശർവാനന്ദ് തൻ്റെ ബാച്ചിലർഹുഡ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐടി പ്രൊഫഷണൽ ആയ രക്ഷിതയാണ് വധു. ഇന്ന്, ശർവാനന്ദിന്റെയും രക്ഷിതയുടെയും വിവാഹ നിശ്ചയം ഹൈദരാബാദിൽ ഗംഭീരമായി നടന്നു, ദമ്പതികൾ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മോതിരം മാറ്റി. വിവാഹ തീയതി ഉടൻ പ്രഖ്യാപിക്കും.

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബം, നാഗാർജുനയുടെ കുടുംബം, രാം ചരൺ, ഉപാസന, അഖിൽ, നാനി, റാണ ദഗ്ഗുബതി, സിദ്ധാർത്ഥ്, അദിതി റാവു ഹൈദരി, നിതിൻ, ശ്രീകാന്ത്, മൈത്രി മൂവി മേക്കേഴ്‌സ് നവീൻ, രവി, സിത്താര നാഗ വംശി, നിർമ്മാതാവ് ചൈനബാബു, സംവിധായകൻ കൃഷ്, സുധീർ വർമ്മ, ചന്ദു മൊണ്ടേട്ടി, വെങ്കി അറ്റ്‌ലൂരി, അഭിഷേക് അഗർവാൾ, സുപ്രിയ, സ്വപ്ന ദത്ത്, ഏഷ്യൻ സുനിൽ, സുധാകർ ചെറുകുരി, ദേവ കട്ട, വൈര എന്റർടെയ്ൻമെന്റ്‌സ്, യുവി ക്രിയേഷൻസ് വംശി, വിക്രം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി

0

26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ അടുത്ത തമിഴ് ഒറിജിനൽ സീരീസ് ‘അയാലി’ 2023 ജനുവരി 26-ന് പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു.കൗമാരക്കാരിയായ തമിഴ് സെൽവിയെയും സമൂഹത്തിലെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ അവളുടെ പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് പരമ്പര. നാഷണൽ ഗേൾ ചൈൽഡ് ദിനത്തിലും ഇന്റർനാഷണൽ എഡ്യൂക്കേഷൻ ദിനത്തിലും പ്ലാറ്റ്‌ഫോം ഒന്നിലധികം സ്‌ക്രീനിംഗ് സംഘടിപ്പിച്ചു. ഈ വരാനിരിക്കുന്ന പരമ്പര, ഇൻഡസ്ട്രിയും പ്രേക്ഷകരും ഒരുപോലെ അപ്‌ലോഡ് ചെയ്തു. ദുൽഖർ സൽമാൻ, വെങ്കട്ട് പ്രഭു, വിജയ് സേതുപതി, മിത്രൻ ആർ ജവഹർ, സംവിധായകൻ പ്രശാന്ത് തുടങ്ങിയ സെലിബ്രിറ്റികൾ ഷോയെ അഭിനന്ദിക്കാനും സംസാരിക്കാനും ട്വിറ്ററിൽ എത്തി

കെജിഎഫ്2 നെ മറികടന്നു ഷാരുഖ് ചിത്രം ‘പഠാൻ’ മുന്നോട്ട്

0

ബോക്സ്‌ ഓഫീസിൽ വമ്പൻ നേട്ടങ്ങളില്ലാതിരുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് പഠാനെ കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പു വെറുതെയായില്ലെന്നാണ് ചിത്രത്തിന്റെ ആദ്യ ദിനത്തിലെ കളക്ഷൻ കണക്കുകൾ വ്യക്തമാക്കുന്നത്. തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിനെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ച് ഷാരുഖ് ഖാൻ ചിത്രം ‘പഠാൻ’. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാരുഖ് ഖാന്റെ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ദീപിക പദുകോൺ, ജോൺ എബ്രഹാം തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നതും മറ്റൊരു സവിശേഷതയാണ്. യാഷ് നായകനായെത്തിയ കെജിഎഫ് 2 ന്റെ ആദ്യദിന കളക്ഷൻ പഠാൻ മറികടന്നിരിക്കുകയാണ്. നിർമാതാക്കളായ യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ആദ്യ സിനിമകൂടിയാണ് പഠാൻ. റിലീസായ ആദ്യദിനം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 50 കോടി ക്ലബ്ബിൽ ഇടംpപിടിച്ചു. ആഗോളതലത്തിലെ കണക്കുകൾ പരിശോധിച്ചാൽ ചിത്രം 70- 80 കോടിയോളം നേടികഴിഞ്ഞു. ചിത്രത്തിലെ ഗാനരംഗവുമായി ബന്ധപെട്ട് ഉയർന്നു വന്ന വിവാദങ്ങളെയെല്ലാം പഠാൻ കാറ്റിൽപറത്തിയാണ് കുത്തിക്കുന്നത്.