നൃത്തത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങുന്ന മലയാളികളുടെ നായികയാണ് ശോഭന. ഗ്രേസ് എന്ന തിന്റെ പര്യായമാണ് ശോഭന. ഇപ്പോൾ അഭിനയത്തിൽ അത്ര സജിവമലെങ്കിലും ഇന്നും മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്ന ഒരു നായിക കൂടിയാണ്. അഭിനയത്തേക്കാൾ ഉപരിനൃത്തത്തിനു വേണ്ടിയാണു ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവെക്കുന്നത്. ശോഭന ഓരോ ചിത്രങ്ങളും വീഡിയോകളും തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
നർത്തകനും നടനുമായ വിനീതിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. “ഞാനും എന്റെ സഹോദരനും, പത്മാസുബ്രഹ്മണ്യത്തി ന്റെ ആശംസ പരിപാടിയിൽ നിന്ന് ” എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. ശോഭനയുടെ ബന്ധുകൂടിയാണ് വിനീത്. രണ്ടു പേരും നൃത്തവേഷമണിഞ്ഞാണ് ചിത്രത്തിൽ പ്രതീക്ഷപെട്ടിരിക്കുന്നത്. ചെന്നൈയിൽ ‘കലാതർപ്പണ’ എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് ശോഭന. രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്തപരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ. വാങ്ക് എന്ന കാവ്യാ പ്രകാശ് ചിത്രത്തിലാണ് വിനീത് അവസാനമായി അഭിനയിച്ചത്. ഡബ്ബിങ് മേഖലയിലും സജിവാണ് വിനീത്.
മലയാള സിനിമപ്രേക്ഷകരുടെ പ്രിയ നടൻ ജോജു ജോർജ് വീണ്ടും വ്യത്യസ്ത കഥാപാത്രത്തിൽ എത്തുന്നു. നായാട്ടിനു ശേഷം മാർട്ടിൻ – പ്രക്കാട്ട് ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രമാണ് “ഇരട്ട “. ചിത്രത്തിന്റെ ട്രൈയ്ലർ പുറത്തിറങ്ങിയിരിക്കുന്നു. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിലാണ് താരം
അഭിനയിക്കുന്നത്. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെ കൂടെ കഥയാണ് എന്നുള്ളത് ട്രൈയ്ലർ നൽകുന്ന സൂചനകൾ. ഇവർക്കിടയിൽ ഉണ്ടാകുന്ന ചില സംഭവവികസങ്ങളാണ് ചിത്രത്തെ കൂടുതൽ ആകാംഷനിറഞ്ഞതാക്കുന്നു.
ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായിക കഥാപാത്രവും പ്രതീക്ഷ നൽകുന്നതാണ്. സംവിധാനം, തിരക്കഥ, ഇരട്ടയുടെ കഥ എന്നിവ നിർവഹിക്കുന്നത് നവഗതനായ രോഹിത് എം ജി കൃഷ്ണനാണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ചർച്ചചെയ്യപ്പെട്ടിരുന്നു. അഞ്ജലി, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, സ്രിന്ധ, ആര്യ സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ട്രെയിലർ വൻ വരവേൽപ്പ്. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയത്. ‘ഉടൻ വരുന്നു!!! വെടിക്കെട്ട്…’ എന്ന ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെടുത്തപ്പോൾ കാലം പിന്നോട്ട് സഞ്ചരിച്ചോ എന്ന് ഒരു നിമിഷം നമ്മൾ അതിശയിച്ചെക്കാം. എന്നാൽ, പഴംയെ കൂട്ടുപിടിച്ച് കൊണ്ടാണ് ‘വെടിക്കെട്ടി’ന്റെ അണിയറ പ്രവർത്തകർ തങ്ങളുടെ ആശയത്തെ മുന്നോട്ട് വെയ്ക്കുന്നത്.
രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകന് നൽകുന്നത് ഒരു ത്രില്ലർ അനുഭവമാണ്. നാടന്‍ പാട്ടോടെ തുടങ്ങുന്ന ട്രെയിലർ കെട്ടിലും മട്ടിലും കട്ടക്കലിപ്പ് ആയിട്ടാണ് വിഷ്ണുവും ബിബിനും എത്തുന്നത്. ഗുണ്ടായിസവും പോലീസും കോടതിയും ജയിലും പ്രണയവും ഒക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്.
ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 03 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ലീക്കായതിനെ തുടർന്ന് നിർമ്മാതാക്കളും സംവിധായകരും തമ്മിലടിയായ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവർ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് നായിക. ഇവർക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നാളിതുവരെ നാം കണ്ടതിൽ വച്ച് തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വി.സി പ്രവീൺ, ബൈജു ഗോപാലൻ, ജിയോ ജോസഫ്, ഹന്നാൻ മാരമുറ്റം എന്നിവരാണ് സഹനിർമ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേളത്തിലെ 130ഓളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് ശ്യം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുൺ രാജ് എന്നിവർ ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. അൽഫോൺസ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. കൃഷ്ണമൂർത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
കലാസംവിധാനം: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി & ജിബിൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ & നിതിൻ ഫ്രഡ്ഡി, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക് & റോബിൻ അഗസ്റ്റിൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, സൗണ്ട് മിക്സിംങ്: അജിത് എ ജോർജ്, അസോ.ഡയറക്ടർ: സുജയ് എസ് കുമാർ, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, കോറിയോഗ്രഫി: ദിനേശ് മാസ്റ്റർ, ഗ്രാഫിക്സ്: നിധിൻ റാം, കളറിസ്റ്റ്: ലിജു പ്രഭാകർ, പി.ആർ.ഒ: പി. ശിവപ്രസാദ്, മാർക്കറ്റിംങ് & പ്രൊമോഷൻ: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: ടെൻപോയിൻ്റ്, ടൈറ്റിൽ ഡിസൈനർ: വിനീത് വാസുദേവൻ, സ്റ്റിൽസ്: അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. അഷ്‌നിർ ഗ്രോവർ എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ലായിരിക്കും. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഇദ്ദേഹത്തിന്റെ ബാംഗ്ലാവിന്റെ ദൃശ്യങ്ങൾ കാണാത്തവർ കുറവാണ്. അതിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടത് പത്തു കോടി വിലവരുന്ന തീൻമേശയെകുറിച്ചാണ്.
പത്തു കോടി വിലയുള്ള തീൻമേശയെകുറിച്ചുള്ള വാർത്തകളോട് അഷ്നിർ പ്രതികരിക്കുകയും ചെയ്തു. “എന്റെ വീടിന് പത്തു കോടിയെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, പക്ഷെ വാർത്തകളിൽ തീൻ മേശയ്ക്ക് മാത്രം തന്നെ പത്ത് കോടിയെന്നായി മാറി” അഷ്‌നിർ തമാശപൂർവ്വം പറയുന്നു. വളരെ മറ്റൊരു പ്രത്യേകത ഈ വീടിന്റെ ഫ്രിഡ്ജ് ആണ്. ഇവർ ഇതുവരെ സഞ്ചരിച്ച രാജ്യങ്ങളേതോക്കെയെന്ന് അതിൽ നിന്ന് മനസിലാക്കാം. വീടിനകത്തേക്ക് തീൻ മേശ കൊണ്ടു വരാനായി ഒരു ഉന്തു വണ്ടി തന്നെ ഏർപ്പാടാക്കേണ്ടി വന്നെന്നു അഷ്‌നിർ പറയുന്നു. ഷാർക് ടാങ്ക് എന്ന ടെലിവിഷൻ ഷോയുടെ വിധികർത്താ ക്കളിലൊരാളായിരുന്നു അഷ്‌നിർ. ആർട്ട് വർക്കുകൾ കൊണ്ട് നിറഞ്ഞ ബംഗ്ലാവ് വളരെ വിശാലവും മനോഹരവുമാണ്.
സോഷ്യൽ മീഡിയയിലും സിനിമയിലും ഏറെ സജീവമായ താരകുടുംബമാണ് കൃഷ്ണകുമാറും കുടുംബവും. താരകുടുംബം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വൻസ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും യൂട്യുബിലും ഇവർക്ക് ഒട്ടേറെ ഫോളോവെയ്സാണ് ഉള്ളത്. മക്കളായ അഹാനയും, ഇഷാനിയും, ഹൻസികയും ഇതിനോടകം സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ ഒടുവിലത്തെ മലയാള ചിത്രം.
യാത്രകൾ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന. ഇപ്പോൾ ഗോവയിൽ അവധി ആഘോഷിക്കുകയാണ് താരം. സ്വിമ് സ്യൂട്ടിൽ അതീവ ഗ്ലാമറസ്സായി എത്തിയ അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. സഹോദരിമാർക്കൊപ്പം യാത്രകൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും തന്റെ സോഷ്യൽ അക്കൗണ്ട് വഴി പങ്കുവെക്കാറുണ്ട്. നാൻസി റാണി, അടി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ പുതു ചിത്രങ്ങൾ.
ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീവിദ്യ കഴിഞ്ഞ ദിവസം പ്രീ എൻഗേജ്മെന്റ് ടീസർ പങ്കുവെച്ചിരുന്നു. ഒടുവിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനോടൊപ്പം പ്രിയതമനെയും പരിചയപെടുത്തിയിരിക്കുകയാണ് ശ്രീവിദ്യ. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രിയതമൻ. ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്നു ശ്രീവിദ്യ പറയുന്നു. ജനുവരി 22 നാണ് ശ്രീവിദ്യ യുടെ വിവാഹനിശ്ചയം.
2019 ൽ പുറത്തിറങ്ങിയ ജിംബൂബ യാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഞങ്ങൾ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നു എന്ന് ഇരുവരും പറയുന്നുണ്ട്. കുട്ടനാടൻ ബ്ലോഗ്, നൈറ്റ് ഡ്രൈവ്, ഒരു പഴയ ബോംബ് കഥ എന്നി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ ‘എന്നതാണ് ശ്രീവിദ്യയുടെ അടുത്ത ചിത്രം. രാഹുൽ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രമാണ് ‘251’.
2022 ലെ ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ എഫ് ഐ ) മികച്ച സിനിമ, നടൻ, നടി എന്നിവരെ പ്രഖ്യാപിച്ചു. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, റിഷബ്‍ ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി, ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ ചെല്ലോ ഷോ എന്നിവയാണ് യഥാക്രമം ടോപ് റേറ്റഡ് ചിത്രങ്ങൾ.
ന്നാ താൻ കേസ് കൊട്, അറിയിപ്പ്, പട എന്നി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബൻ ടോപ്പ് റേറ്റഡ് നടനായി തിരഞ്ഞെടുക്കപെട്ടത്. കാന്താരയിലെ പ്രകടനത്തിലൂടെ റിഷബ് ഷെട്ടി രണ്ടാമത്തെ ടോപ്പ് റേറ്റഡ് നടനായി തിരഞ്ഞെടുക്കപെട്ടു. ആലിയാ ഭട്ടാണ് ടോപ്പ് റേറ്റഡ് നടി. സായി പല്ലവി, ദീപിക പദുക്കോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മാധവൻ, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
ഐ എഫ് എഫ് ഐ മുൻ തലവൻ മനോജ് ശ്രീവാസ്തവ, ചലച്ചിത്ര നിരൂപകൻ സൈബാൾ ചാറ്റർജി എന്നിവർ ചേർന്നാണ് ഐ എഫ് ഐ രൂപീകരിച്ചത്. ചലച്ചിത്ര നിരൂപകരായ ആറാംഗസമിതിയാണ് റേറ്റിംഗ് നിശ്ചയിച്ചത്. ആറ് സംസ്ഥാനങ്ങളെയാണ് ഇവർ പ്രതിനിധികരിക്കുന്നത്. ക്രിസ്റ്റാഫർ ഡാൾട്ടൺ (കേരളം ), എം കെ രാഘാ വേന്ദ്ര (കർണാടക ), ഭരദ്വാജ് രംഗൻ (തമിഴ്നാട് ), മുർത്താസ അലി ഖാൻ (ഡൽഹി ), ഉത്പൽ ദത്ത (അസം ), സ്വപൻ മല്ലിക് (പശ്ചിമ ബംഗാൾ ) എന്നിവരാണ് ജൂറി അംഗങ്ങൾ. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള 41 ഫീച്ചർ ഫിലിമുകളാണ് റേറ്റിംഗിനായി പരിഗണിക്കുന്നത്.
മലയാളികളുടെ യുവനടനായ ടോവിനോ തോമസിന് ഇന്ന് പിറന്നാൾ. കഥാകൃത്തും, മലയാള നോവലിസ്റ്റും, സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്റെയും ജന്മദിനവാർഷികവും ഇന്നാണ്. പിറന്നാൾ ദിനത്തിൽ ബഷീറിനു ആശംസകൾ നേർന്നു തന്റെ ഏറ്റവും പുതിയ ചിത്രമായ നീല വെളിച്ചത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ടോവിനോ തോമസ്.
ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീല വെളിച്ചം’. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവിനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
1964- ലായിരുന്നു നീല വെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗവിനിലയം എന്ന സിനിമ പുറത്തു വന്നത്. ഏ വിൻസെന്റ് ആയിരുന്നു സംവിധാനം ചെയ്തത്. നീല വെളിച്ചം എന്ന ചിത്രത്തിൽ ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിക്കുന്നത്.
ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്. സജിൻ അലി പുലാൽ, അബ്ബാസ് പുതുപറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. ഭാർഗവിനിലയത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീല വെളിച്ചത്തിൽ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായഗ്രഹണം, എഡിറ്റിംഗ് വി സാജനാണ്. ചെമ്പൻ വിനോദ് ജോസ്, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, തസ്‌നിം, ദേവകി ഭാഗി, ജെയിംസ് എലിയാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ഒരു പൂവൻ കോഴി കാരണം ഉറക്കവും സ്വസ്ഥവും നഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരൻ, അയാളുടെ ചുറ്റുമുള്ള കുറെ നിത്യജീവിത കാഴ്ചകൾ. കൗതുകമുണ്ടാക്കുന്ന കഥാഗതിയാണ് ഒറ്റ കേൾവിയിൽ ‘പൂവന്റേത്.’ ഇവരുടെ നിത്യജീവിതം, പ്രണയം, പരിഭവം, ആശയക്കുഴപ്പങ്ങൾ എന്നിവയിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. ക് ളീഷേ എന്ന വാക്കിനു സിനിമയെ പറ്റിയുള്ള വിശകലനങ്ങളും ആസ്വാദനങ്ങളും തുടങ്ങിയ കാലത്തോളം ഒരു പക്ഷെ പഴക്കമുണ്ടാവാം.
‘പൂവൻ ‘ അടിമുടി ഒരു ക് ളീഷേയാണെന്ന് പറയാം. സിനിമയിലെ ക്യാമറ, കഥാപാത്രം, ഹാസ്യം, പ്രണയം, അഭിനയം, നിർമിതിയൊക്കെ കുറെ പതിവ് ശൈലികളെ അതെ പടി പിന്തുടർന്നു. വളരെയടുത്ത് താമസിക്കുന്ന കുറച്ചു വിടുകളിൽ ഒന്നിലേക്ക് യാദൃശ്ചികമായാണ് ഒരു കോഴികുഞ്ഞ് കടന്നുവരുന്നത്. വളർന്നു വരുംതോറും ഉടമകൾക്കൊഴികെ അവിടെ താമസിക്കുന്ന ഓരോരുത്തർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.
പക്ഷെ ഈ ബുദ്ധിമുട്ടുകൾക്കിടയിലും നിത്യജീവിത കാഴ്ചകളും കഥാപാത്രങ്ങളും വന്നു പോകുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. പക്ഷെ ആ ലക്ഷ്യത്തെ ആസ്വാദ്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമ പരാജയപെട്ടു. ഉറക്കം നഷ്ട്ടപെടുന്ന, സ്വാസ്ഥ്യം നഷ്ട്ടപെടുന്ന, പ്രണയം നഷ്ടപെടുന്ന കുറച്ചു മനുഷ്യരാണ് ഈ സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ.നന്മ, ഫീൽ ഗുഡ്, സ്ലൈസ് ഓഫ് ലൈഫ് സിനിമകൾക്ക് ഇവിടെ വളരെയധികം ആസ്വദക്കാരുണ്ട്.
ആസ്വാദകർ ആഗ്രഹിക്കുന്ന യാതൊരു തലത്തിലും അലോസരപെടുത്താത്ത സിനിമ കാഴ്ചയും ഉണ്ട്. അതിനോട് ചേർന്നു നിൽക്കുന്നുവെന്ന തോന്നൽ വൻ തരംഗമായ പാട്ടിലൂടെയും മറ്റു പരസ്യങ്ങളിലൂടെയും സിനിമ ഉണ്ടാക്കിയിട്ടുണ്ട്. ക്ലൈമാക്സ് എത്തുമ്പോൾ എന്തു പറയണം എന്നതറിയാതെ അവസാനിപ്പിച്ചത് പോലെയും തോന്നി.
ഒട്ടേറേ തമിഴ് – തെലുങ്ക് സിനിമകളിൽ ബാലതാരമായി അഭിനയിച്ച മാസ്റ്റർ മഹേന്ദ്രൻ നായകനാവുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘ നീലകണ്ഠൻ ‘ – ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. മലയാളം , തമിഴ് , തെലുങ്ക്, കന്നഡ , ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. Essence of Karma ( കർമ്മത്തിൻ്റെ സാരം) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ . രാകേഷ് മാധവനാണ് രചനയും സംവിധാനവും . എൽ എസ്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികമാർ യാഷ്‌നാ ചൗധരി, നേഹാ പത്താൻ എന്നിവരാണ്. സ്നേഹാ ഉള്ളാൽ ശ്രദ്ധേയ വേഷം ചെയ്യുന്നു. പ്രശാന്ത് ബീജെയാണ് സംഗീത സംവിധായകൻ. ശ്രാവൺ ജി കുമാർ എഡിറ്റിങ്ങും ഛായഗ്രഹണവും നിർവഹിക്കുന്നു . രാംകി, ബബ്ലു, പൃത്വിവിരാജ്,,ശുഭ ലേഖ സുധാകർ, സത്യ പ്രകാശ്, ചിത്രം സീനു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലകണ്ഠൻ ഉടൻ പ്രദർശനത്തിനെത്തും.
എഫ് 3 യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിക്ടറി വെങ്കിടേഷ് നിഹാരിക എന്റർടെയ്ൻമെന്റിന്റെ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ “ഹിറ്റ് വേഴ്‌സ്” വിജയപരമ്പരകൾ തീർത്ത സൈലേഷ് കൊളാനുമൊത്ത് കൈകോർക്കുന്നു.
വെങ്കിടേഷിന്റെ 75-ാമത്തെ ചിത്രംത്തിന് താൽക്കാലികമായി #വെങ്കി75 എന്നാണ് പേര് നൽകിയിരിക്കുന്നത്. ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും വെങ്കി75.
ഇതിനോടകം തന്നെ പുറത്തുവന്ന പ്രീക് പോസ്റ്റർ ആരാധകരെ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. പൂർണ്ണമായും ഒരു ആക്ഷൻ സ്വഭാവമുള്ള ചിത്രം ആയിരിക്കും എന്നാണ് പ്രീ ലുക്ക് പോസ്റ്റർ നൽകുന്ന സൂചനകൾ. ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 25നാണ് പുറത്തിറങ്ങുന്നത്.നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായ മൈക്കിൾ മലയാളം ട്രെയ്‌ലർ നിവിൻ പോളി പുറത്തിറക്കി. സുൻദീപ് കിഷൻ വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മൈക്കിൾ രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നു. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സംവിധാനം: രഞ്ജിത് ജയക്കൊടി നിർമ്മാതാക്കൾ: ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവു ബാനറുകൾ: ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, കരൺ സി പ്രൊഡക്ഷൻസ് എൽഎൽപി പിആർഒ: ശബരി