Home Blog Page 228

പുഷ്പ തരംഗം തുടരുന്നു; റെക്കോര്‍ഡിട്ട് പുഷ്പ 2 ഫസ്റ്റ് ലുക്ക്‌

0

ഇന്ത്യയെമ്പാടും തരംഗമായ ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ 2: ദ റൂളും’ റിലീസിനു മുന്‍പുതന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് 7 മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ പുഷ്പ 2-വിനായി കാത്തിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2: ദ റൂൾ’ ആദ്യഭാഗമായ ‘പുഷ്പ 1: ദി റൈസ്’ എന്ന ചിത്രത്തിന് ശേഷം അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.
അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

ഇത് ‘പൊതുവാള്‍ സിനിമാറ്റിക് യൂണിവേഴ്‌സ്’; സ്റ്റേറ്റ് അവാര്‍ഡിന് ശേഷം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യില്‍ കൊഴുമ്മല്‍ രാജീവനായി ചാക്കോച്ചന്‍ വീണ്ടും

0

കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ‘ന്നാ താന്‍ കേസ് കൊട്’ റിലീസായത് ഓഗസ്റ്റ്‌ 11-നാണ്. ഇപ്പോഴിതാ കൃത്യം ഒരു വര്‍ഷത്തിനുശേഷം ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനാകാനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ബിഗ്‌ ബജറ്റ് സ്പിൻ ഓഫ് ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലാണ് ചാക്കോച്ചന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനായി വേഷമിടുന്നത്. സ്റ്റേറ്റ് അവാര്‍ഡിന്റെ മധുരത്തിനുശേഷം കുഞ്ചാക്കോ ബോബന്‍ അവാര്‍ഡ്‌ വാങ്ങിത്തന്ന അതേ വേഷമണിയുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലൂടെ നായികാനായകന്മാരായി തിരികെയെത്തുന്നത്. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിന്‍ജ, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് – ആതിര ദിൽജിത്ത്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ക്ലൈമാക്സ് ഷൂട്ട് പൂർത്തിയായി

0

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. ശ്യാം സിങ് റോയ് എന്ന ചിത്രത്തിലൂടെ സിനിമയോടുള്ള തന്റെ സ്നേഹം വെങ്കട് ബൊയാനപ്പള്ളി കാണിക്കുകയും ചെയ്തിരുന്നു.

വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് യാതൊരു കോമ്പ്രോമൈസ് ഇല്ലാതെയാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വളരെ ഇമോഷണൽ ആയുള്ള ക്ലൈമാക്സ് രംഗം 16 ദിവസങ്ങൾ കൊണ്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളിൽ അഭിനയിച്ചത്. രാം- ലക്ഷ്മൺ മാസ്റ്ററുടെ നേതൃത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്. ചിത്രം വരുന്ന രീതിയിൽ അണിയറപ്രവർത്തകർ സന്തോഷത്തിലാണ്.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. മ്യുസിക് – സന്തോഷ് നാരായണൻ, സഹ നിർമാതാവ് – കിഷോർ തല്ലുർ, ക്യാമറ – എസ് മണികണ്ഠൻ, എഡിറ്റർ – ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ – അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ – പ്രവീൺ. ഡിസംബർ 22 ക്രിസ്മസ് ആഴ്ചയിൽ ചിത്രം തീയേറ്ററുകളിലെത്തും. 

പി ആർ ഒ – ശബരി

ആർ ഡി എക്സ് ട്രെയിലർ പുറത്തിറങ്ങി; ചിത്രം ഓണത്തിന് തീയേറ്ററുകളിലേക്ക്

0

മലയാളി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ  സമ്മാനിച്ച് ഹൃദയം കീഴടക്കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സിൻ്റെ തകർപ്പൻ ട്രെയിലർ പുറത്തിറങ്ങി. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേർന്ന ചിത്രത്തിൻ്റെ ട്രെയിലർ ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.

‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ടീസർ പുറത്തിറങ്ങി; ചിത്രം ഓണത്തിന് തീയറ്ററുകളിലേക്ക്

0

പ്രേക്ഷകർ കാണുവാൻ കൊതിക്കുന്ന നിവിൻ പോളിയുടെ പക്കാ ഫാമിലി എൻ്റർടൈനർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’യുടെ ടീസർ പുറത്തിറങ്ങി. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ടീസറിൽ തന്നെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ഏറെയുണ്ട്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,  മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

ചന്ദ്രമുഖി 2′; ആദ്യ ഗാനം ‘സ്വാഗതാഞ്ജലി’ റിലീസ് ചെയ്തു

0

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ൽ ആദ്യ ഗാനം റിലീസായി. സ്വാഗതാഞ്ജലി എന്ന ഗാനം റിലീസായതോടെ വൈറലായി. ചന്ദ്രമുഖി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം ഉടനടി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തിയറ്റർ റിലീസ് ചെയ്യും. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

പി.വാസുവിന്റെ 65-മത്തെ ചിത്രമായ ‘ചന്ദ്രമുഖി 2’ ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി അവ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസാണ് ‘ലൈക്ക പ്രൊഡക്ഷൻസ്’.

വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.

കോപം ലിറിക്കൽ വീഡിയോ പ്രകാശിതമായി (നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം) 

0

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറായിരുന്നു.

തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.

നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷൻ ഡിസൈനർ – ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനിൽ നേമം, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവൻ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .
ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 ഏഷ്യാനെറ്റിൽ

0

ജനപ്രീതിയിൽ എന്നും മുന്നിൽ നിന്ന മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.

നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു .

ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്തിനൊപ്പം കേരള സ്റ്റേറ്റ് ചലച്ചിത്രഅവാർഡുജേതാക്കളായ അലൻസിർ , ദേവി വർമ്മ , ബേബി തന്മയ , ഗായിക മൃദുല വാരിയർ എന്നിവർ ചേർന്നാണ്. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 5 മത്സരാര്ഥികളായ ശോഭ , നാദിറ , ജുനൈസ് , ആണ് ജോസഫ് , ലച്ചു , റിനോഷ് , സെറീന , വിഷ്ണു ജോഷി , മനീഷ , ശ്രുതി ലക്ഷ്മി എന്നിവരാണ്.

വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 ഓഗസ്റ്റ് 13 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഐഡിന്റിറ്റിയിൽ വിനയ് റായും

0

തെന്നിന്ത്യൻ താരം വിനയ്റോയ് വീണ്ടും മോളിവുഡിലേക്ക്. ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയിലൂടെയാണ് മലയാളത്തിലേക്ക് തന്റെ രണ്ടാം വരവിന് തെന്നിന്ത്യയുടെ പ്രിയതാരം ഒരുങ്ങുന്നത്.
മുൻപ് മമ്മൂട്ടി ബി.ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറിലൂടെ മലയാളത്തിൽ വിനയ്റോയ് അരങ്ങേറ്റം കുറിച്ചിരുന്നു.
നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.2020 പുറത്തിറങ്ങിയ ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.

തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.  ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകൾ.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ അനസ് ഖാൻ എന്നിവർക്കുള്ള കഴിവ് ഫോറൻസിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നൽകിയതാണ്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ 30 ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. 50 കോടിയിൽ പരം മുതൽമുടക്കിൽ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൻറെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ജെൻ്റിൽമാൻ2 വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു

0

മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിനു ലഭിച്ചത് .

 തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച ‘ ജെൻ്റിൽമാൻ ‘. ഇന്ത്യൻ സിനിമയിലെ മുമ്പൻ സംവിധായകരുടെ നിരയിൽ ഷങ്കറിന് സ്ഥാനം നേടാൻ കാരണമായി ഭവിച്ച സിനിമയായിരുന്നു ഇത് , മുപ്പതു വർഷങ്ങൾക്കു ശേഷം അതേ പേരുമായി ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധരെ അണിയറയിൽ അണി നിരത്തിയാണ് മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ ബ്രഹ്മാണ്ഡമായി തന്നെ ‘ജെൻ്റിൽമാൻ-II ‘ നിർമ്മിക്കുന്നത്. സാധാരണയായി താരങ്ങളെ ആശ്രയിക്കാതെ,വളർന്നു വരുന്ന കഴിവുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച് ,ശക്തമായ കഥയിലും മേക്കിങ്ങിലും വിശ്വാസമർപ്പിച്ച്‌ വെള്ളിത്തിരയിൽ വിസ്‌മയം തീർക്കുക എന്നതാണ് കുഞ്ഞുമോൻ സ്‌റ്റൈൽ . ഇക്കുറിയും അങ്ങനെ തന്നെ . കീരവാണി, കവി പേരാരശ് കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമൻ അജയൻ വിൻസെൻറ് , എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി എന്നിങ്ങനെ ഒട്ടനവധി പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധർ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട് . ജെൻ്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന 

 ബ്രഹ്മാണ്ഡ ചിത്രമായ ‘ജെൻ്റിൽമാൻ-II ‘ വിന് വരുന്ന ആഗസ്റ്റ് -19 ന് ചെന്നൈയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ തുടക്കം കുറിക്കപ്പെടും .

സി. കെ. അജയ്കുമാർ

അഞ്ജന ലോക ചാമ്പ്യൻഷിപ്പിലേക്ക്; സഹായവുമായി അദീബ് അഹമ്മദ്

0

കൊച്ചി; റൊമാനിയയിൽവെച്ച് ഓഗസ്റ്റിൽ നടക്കുന്ന ലോക  പവർലിഫ്റ്റിം​ഗ് ചാമ്പ്യൻഷിപ്പിൽ  പങ്കെടുക്കാൻ കോഴിക്കോട് സ്വദേശിനി വി.കെ അഞ്ജന കൃഷ്ണന് ഇനി പറക്കാം.  ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സ് എംഡി അദീബ് അഹമ്മ​ദ് സഹായം നൽകിയതോടെയാണ്  അഞ്ജനയുടെ പ്രതീക്ഷകൾക്ക് ചിറക് വെച്ചത്.

അഞ്ചുതവണ ദേശീയ ചാമ്പ്യൻ, രണ്ടു തവണ ഏഷ്യൻ ചാമ്പ്യൻ, സ്ട്രോങ് വുമൺ ഓഫ് കേരള, ഇന്ത്യ, ഏഷ്യ പട്ടങ്ങൾ ഒട്ടേറെ തവണ നേടിയ കോഴിക്കോട് ഈസ്റ്റ് തളിയിൽ അ‍‍ഞ്ജനാഞ്ചലിയിൽ അഞ്ജന കൃഷ്ണന് റൊമാനിയിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്താൽ ഒരു മെഡൽ ഉറപ്പാണെന്ന  കാര്യത്തിൽ അഞ്ജനയ്ക്കും കോച്ചുകൂടിയായ അച്ഛൻ അനിലിനും സംശയമില്ല. എന്നാൽ പോകുന്നതിനുള്ള പണച്ചെലവ് ബാധ്യത ആയതോടെ പ്രതീക്ഷകൾ മങ്ങുമോ എന്ന ആശങ്കയിലായിരുന്നു ഇവർ. തുടർന്നാണ് ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സ് എംഡി അദീബ് അഹമ്മദിന്റെ ശ്രദ്ധയിൽ ഈക്കാര്യം പെട്ടത്. തുടർന്ന് 17 വയസിന് ഇടയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഞ്ജന കൃഷ്ണന് സഹായം നൽകാൻ അദീബ് അഹമ്മദ് തീരുമാനിക്കുകയായിരുന്നു.  അതോടെ ലോക ചാമ്പ്യൻഷിപ്പിൽ പോകാനുള്ള വാതിൽ  അഞ്ജനയ്ക്ക് മുന്നിൽ തുറന്നത്.

കൊച്ചിയിലെ ലുലു ഫോറെക്സിന്റെ  ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അദീബ് അ​ഹമ്മദിന്റെ നിർദ്ദേശപ്രകാരം  ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ് മൂന്നര ലക്ഷം രൂപയുടെ ചെക്ക് അഞ്ജന കൃഷ്ണനും, പിതാവും കോച്ചുമായ അനിലിനും കൈമാറി.

ഇത്തരത്തിൽ മികവ് പുലർത്തുന്ന കായിക താരങ്ങൾക്ക് മികച്ച പിൻതുണ നൽകേണ്ടത് ആവശ്യമാണെന്നും, അത് കൊണ്ട് ഇവർക്ക് സഹായം നൽകാൻ ലുലു ഫോറെക്സ് മുന്നോട്ട് വന്നതെന്നും അദീബ് അഹമ്മദ്  പറഞ്ഞു. ഇത് ഒരു അവസരമായി കണ്ട് അ‍ഞ്ജനക്ക് കൂടുതൽ നേട്ടം കൊയ്യാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നിരവധി തവണ കടം വാങ്ങി മത്സരത്തിൽ പോയപ്പോഴും മികച്ച പ്രകടനം നടത്താനായി. ആ ഇനത്തിൽ തന്നെ ബാധ്യതയുള്ളപ്പോഴാണ് ഈ ലോക ചാമ്പ്യൻഷിപ്പിന് യോ​ഗ്യത ലഭിച്ചത്. സാമ്പത്തിക സഹായം ഇല്ലാതെ പോകാൻ കഴിയാത്ത സാഹചര്യത്തിൽ സഹായവുമായി എത്തിയ ലുലു ഫിനാൾഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനോടും, ലുലു ഫോറെക്സിനോടുമുള്ള നന്ദിയും അഞ്ജനയും പിതാവ് അനിലും അറിയിച്ചു.ഫോട്ടോ കാപ്ഷൻ; റൊമാനിയയിൽവെച്ച് ഓഗസ്റ്റിൽ നടക്കുന്ന പവർലിഫ്റ്റിംഗിൽ പങ്കെടുക്കാൻ പോകുന്ന കോഴിക്കോട് സ്വദേശിനി അഞ്ജന കൃഷ്ണന്  ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ് ചെക്ക് കൈമാറുന്നു

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

0

കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നാളെ രാവിലെ 9.00മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം ക്രമീകരിച്ചിരിക്കുന്നു. വൈകീട്ട് എറണാകുളം സെൻട്രൽ
ജുമാ മസ്ജിദിൽ 6.00മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.