Home Blog Page 229

പതിനെട്ടാമത് ഫ്യൂറ റീട്ടെയില്‍ ജൂവലര്‍ അവാര്‍ഡ്സ് കല്യാണ്‍ ജൂവലേഴ്സിന്‍റെ സെലിബ്രേറ്റിംഗ്എവരിഇന്ത്യന് ഈ വര്‍ഷത്തെ മികച്ച ടിവി പ്രചാരണ പുരസ്കാരം

0

കൊച്ചി: പതിനെട്ടാമത് എഡിഷന്‍ ഫ്യൂറ റീട്ടെയ്ല്‍ ജൂവലര്‍ ഇന്ത്യ അവാര്‍ഡ്സില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍ എന്ന ദീപാവലി പ്രചാരണ പരിപാടി ഈ വര്‍ഷത്തെ മികച്ച ടിവി പ്രചാരണ പുരസ്കാരം സ്വന്തമാക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സോമസുന്ദരത്തില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യയിലെ ബുള്ളിയന്‍ജെംസ്ആഭരണ വ്യവസായരംഗത്തെ പ്രശസ്തരും ഏറ്റവും ആദരണീയരും കൊമോഡിറ്റി എക്സ്ചേഞ്ച്സെന്‍ട്രല്‍ ബാങ്കുകള്‍ബുള്ളിയന്‍ ബാങ്കുകള്‍ എന്നിവയില്‍നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തതായിരുന്നു പതിനെട്ടാമത് എഡിഷന്‍ ഫ്യൂറ റീട്ടെയ്ല്‍ ജൂവലര്‍ പുരസ്കാര ചടങ്ങ്. ആഭരണരംഗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പുരസ്കാര ചടങ്ങുകളിലൊന്നാണിത്.

2022-ല്‍ ദീപാവലിക്കായി പുറത്തിറക്കിയ സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍ പരസ്യപ്രചാരണം വലിയ ഹിറ്റായിരുന്നു. ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ മാത്രം പത്ത് ദശലക്ഷം പേരാണ് ഈ പ്രചാരണപരിപാടി കണ്ടത്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ ജയ ബച്ചന്‍അക്കിനേനി നാഗാര്‍ജുനശിവ രാജ്കുമാര്‍പ്രഭു ഗണേശന്‍ എന്നിവരും പ്രചാരണത്തില്‍ അണിനിരന്നു. ഈ ഉത്സവകാല പ്രചാരണ പരിപാടിയില്‍ യുവതാരങ്ങളായ കല്യാണി പ്രിയദര്‍ശന്‍പൂജ സാവന്ത്റിതഭാരി ചക്രബര്‍ത്തികിഞ്ചാല്‍ രാജ്പ്രിയറജീന കസാന്‍ഡ്ര എന്നിവരും ദീപാവലിയോട് അനുബന്ധിച്ചുള്ള വിവിധ വ്യക്തിഗതപ്രാദേശിക പാരമ്പര്യങ്ങള്‍ അവതരിപ്പിച്ചു.

ഏറെ ആദരിക്കപ്പെടുന്ന വേദിയില്‍ ഈ വര്‍ഷത്തെ മികച്ച ടിവി പ്രചാരണത്തിനുള്ള പുരസ്കാരം നേടുകയെന്നത് വലിയ ആദരവായാണ് കണക്കാക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സിലെ എല്ലാവര്‍ക്കും വളരെ സവിശേഷമായി തോന്നിയിരുന്ന ദീപാവലി പ്രചാരണപരിപാടിയായിരുന്നു സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍. ദീപാവലിയുടെ അവസരത്തില്‍പരമ്പരാഗതമായ ആഘോഷങ്ങളും ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന ജീവിതത്തിലെ നിമിഷങ്ങളും അവതരിപ്പിക്കുക എന്നതായിരുന്നു ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ച ഞങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്കും വൈദഗ്ദ്ധ്യത്തോടെ ഇന്ത്യയുടെ സാരാംശം കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ച ക്രിയേറ്റീവ് സംഘത്തിനും നന്ദി. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിനുള്ള ഉപഹാരമാണ് സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍ പ്രചാരണപരിപാടി എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങളിലെ നിക്ഷേപത്തിനുള്ള പുതിയ അവസരങ്ങളും നവീനമായ ഉത്പന്നവിഭാഗങ്ങളും തുറന്നുകൊടുക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് തുടര്‍ച്ചയായി ഉത്പന്നങ്ങളുടെ കാറ്റലോഗ് വിപുലപ്പെടുത്തുകയും പുതുക്കുകയും ചെയ്തുവരികയാണ്. സ്വര്‍ണത്തിന്‍റെ പരിശുദ്ധിയെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് വിവിധ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരികയാണ്. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വിവിധ പരിശുദ്ധി പരിശോധനയ്ക്കു വിധേയമാകുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്യപ്പെട്ടവയുമാണ്. കൂടാതെ പരിശുദ്ധി ഉറപ്പാക്കുന്നതിനും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങളുടെ മെയിന്‍റനന്‍സ് നടത്തുന്നതിനും വിശദമായി ഉത്പന്ന വിവരങ്ങളും സുതാര്യമായ കൈമാറ്റവും മാറ്റിവാങ്ങുന്നതിനുള്ള നയങ്ങളും ഉള്‍ക്കൊള്ളുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ഏറ്റവും മികച്ചത് ഉപയോക്താക്കള്‍ക്ക് നല്കണമെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

ഹാപ്പി ബര്‍ത്ത്ഡേ ഫഹദ്; താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട്‌ പുഷ്പ 2 അണിയറപ്രവര്‍ത്തകര്‍

0

അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ’യിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദ് ഫാസിലിന് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട്‌ പുഷ്പ 2 അണിയറപ്രവര്‍ത്തകര്‍. പുഷ്പയിലും, ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന പുഷ്പ 2വിലും ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന വില്ലനായ പോലീസുകാരന്റെ വേഷം അവതരിപ്പിക്കുന്ന ഫഹദിന് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ആശംസ അറിയിച്ചത്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പോലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്. മാമന്നനാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2: ദ റൂൾ’ ആദ്യഭാഗമായ ‘പുഷ്പ 1: ദി റൈസ്’ എന്ന ചിത്രത്തിന് ശേഷം അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.
അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

300ൽ അധികം തീയേറ്ററുകളിൽ കേരളത്തിൽ വമ്പൻ റിലീസിനൊരുങ്ങി ‘ജയിലർ’ ; അഡ്വാൻസ് ബുക്കിങ്ങ് ഏറ്റെടുത്ത് ആരാധകർ

0

ഹുക്കും. ടൈഗർ കാ ഹുക്കും. നെൽസന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ വൈറലാണ്. ആദ്യ ഗാനം ‘കാവാലാ’ ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകർക്ക് അടിപൊളി ട്രീറ്റായി മാറുന്നു. രത്തമാരെ എന്ന ഗാനം കുടുംബ ബന്ധങ്ങൾക്ക് കരുത്തേകുന്ന ഗാനമായി മാറുന്നു. ട്രെയിലർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മാസ്സായി രജനികാന്ത് എത്തുമ്പോൾ ആരാധകർക്ക് ഇതിൽപരം ആവേശം വേറെയൊന്നുമില്ല.

വമ്പൻ താരനിരയിൽ ചിത്രം ഒരുങ്ങുന്നത് മറ്റൊരു പ്രത്യേകതയായി മാറുന്നു. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കേരളത്തിൽ ഗോകുലം മൂവീസ് തീയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുമ്പോൾ 300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്‌. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിക്കുന്നത്. അതിരാവിലെയുള്ള ഷോസിൽ രജനി ആരാധകരുടെ തൂക്കിയടിയാണ് നടക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട തീയേറ്ററുകളിൽ എല്ലാം തന്നെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഹൗസ്ഫുൾ ഷോസായി മാറിയിരിക്കുന്നു. എങ്ങും രജനി ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ് കാഴ്ച. ചിത്രത്തിനായി ഗോകുലം മൂവീസ് ഗംഭീര പ്രൊമോഷനാണ് നടത്തുന്നത്. ഇതിന്റെയും കൂടി ഭാഗമായി ചിത്രത്തിന് കൂടുതൽ ബുക്കിങ്ങുകൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകളും ഹൗസ്ഫുലിലേക്ക് കുതിക്കുന്നു.

മറ്റ് ഭാഷകളിലെ വമ്പൻ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗോകുലം മൂവീസ് എപ്പോഴും മുന്നിൽ ഉണ്ടാകും. പൊന്നിയിൻ സെൽവൻ 1& 2 കേരളത്തിൽ എത്തിച്ചതും ഗോകുലം മൂവീസ് തന്നെയായിരുന്നു. ചിത്രത്തിനായി ഗോകുലം നടത്തിയ പ്രൊമോഷൻസ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വിക്രം ചിത്രം കോബ്രയും സ്ഥാനം പിടിക്കുന്നു. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. രജനി ചിത്രം പോലെ തന്നെ വിജയുടെ ലിയോയും മലയാളി പ്രേക്ഷകർ കാണുന്നത് ഗോകുലം മൂവീസിലൂടെ എന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. പി ആർ ഒ – ശബരി

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

0

മോഹൻലാൽ, റോഷൻ മേക്ക പ്രധാന വേഷങ്ങളിലെത്തി സഹ്‌റ എസ് ഖാന്റെയും ഷാനയ കപൂറിന്റെയും പാൻ-ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്യുന്ന വൃഷഭയുടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തർലോ എത്തുന്നു.

നിരവധി ഹോളിവുഡ് സിനിമകൾ നിർമ്മിക്കുകയും സഹനിർമ്മാതാവ് ചെയ്യുകയും ചെയ്തിട്ടുള്ള നിക്ക് തർലോ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. അക്കാദമി അവാർഡ് നേടിയ മൂൺലൈറ്റ് (2016), ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസോറി (2017) എന്നീ സിനിമകൾക്ക് പുരസ്‌കാരം നേടി.

നിക്ക് തർലോ എത്തുന്നതോടുകൂടി ഹോളിവുഡ് സിനിമയുടെ മാതൃകയിൽ നിർമ്മിക്കപ്പെടുന്ന ചിത്രമായി വൃഷഭ വളരുന്നു.

ചിത്രത്തിന്റെ വമ്പൻ സ്കെയിലിലുള്ള നിർമാണം കാണിക്കാനായി 57 സെക്കന്റുള്ള വീഡിയോ നിർമാതാക്കൾ പങ്കുവെച്ചിരുന്നു. സെറ്റിന്റെ മോഡലും ടെക്നിക്കൽ വിഷയത്തിൽ അണിയറപ്രവർത്തകരോട് പങ്കുവയ്ക്കുകയും മുഴുവൻ ഷൂട്ടിങ്ങിലും പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ചും ക്രൂവിനെ അറിയിച്ചു. ഹോളിവുഡിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ സാധാരണയായി പിന്തുടരുന്ന ഈ ശൈലി ഇന്ത്യയിൽ ആദ്യമായി സ്വീകരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

നിക് തുർലോയുടെ വാക്കുകൾ “നിക്ക് തർലോ പങ്കുവെച്ചു, “വൃഷഭ എന്റെ ആദ്യ ഇന്ത്യൻ സിനിമയാണ്. ഞാൻ വളരെ ആവേശത്തിലാണ്. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ ക്രിയേറ്റിവ് സൈഡ് ഉൾപ്പെടെയുള്ള ഫിലിം മേക്കിംഗിന്റെ വ്യത്യസ്ത വശങ്ങൾ ഞാൻ പരിശോധിക്കും. ഒരു ബഹുഭാഷാ സിനിമയിൽ പ്രവർത്തിക്കുന്ന എന്റെ ആദ്യ അനുഭവം കൂടിയായതുകൊണ്ട് തന്നെ ഞാൻ ത്രില്ലിലാണ്. ഓരോ സിനിമയും എനിക്ക് ഒരു പുതിയ അനുഭവമാണ്, എനിക്ക് പഠിക്കാൻ എന്തെങ്കിലും തരുന്നു, വൃഷഭയ്‌ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

നിർമ്മാതാവ് വിശാൽ ഗുർനാനിയുടെ വാക്കുകൾ, “നിക്ക് തർലോ ഞങ്ങളോടൊപ്പം ഒന്നിക്കുമ്പോൾ ഞങ്ങളുടെ സിനിമ നിർമ്മിക്കപ്പെടുന്ന സ്കെയിൽ നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ് ഹോളിവുഡ് സിനിമകൾക്ക് തുല്യമായി നിർമ്മിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമകളിൽ ഒന്നാണ് വൃഷഭ. നിക്ക് ടീമിലേക്ക് എത്തിയത് ഞങ്ങളുടെ ഭാഗ്യമാണ്.”

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

സിനിമ നിർമാണത്തിൽ ഇനി ‘നൻപൻ എന്റർടെയിന്മെന്റ്സ്’; SIAA പ്രസിഡന്റ് നാസർ ലോഞ്ച് ചെയ്‌തു

0

സിനിമ മേഖലയിൽ കുതിക്കാൻ നൻപൻ എന്റർടെയിന്മെന്റ്സ് ഒരുങ്ങിക്കഴിഞ്ഞു. നൻബൻ എന്റർടൈൻമെന്റ്, നൻബൻ ആർട്സ് കൾച്ചറൽ സ്റ്റഡി ആൻഡ് ട്രഷറി സെന്റർ എന്നിവയുടെ ഉദ്ഘാടന ചടങ്ങ് ഓഗസ്റ്റ് 3 ന് ചെന്നൈ ട്രേഡ് സെന്ററിൽ വൻ ആഘോഷത്തോടെ നടന്നു. നൻബൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഗംഭീരമായ അവാർഡ് ദാന ചടങ്ങും നടന്നു.

നൻബനിസത്തിനൊപ്പം ഈ ഗ്രൂപ്പിൽ ചേരൂ എന്നായിരുന്നു നടൻ ആരി അർജുനന്റെ വാക്കുകൾ. കഷ്ടപ്പെടുന്ന അഭിനേതാക്കൾക്ക് വേണ്ടിയാണ് നൻപൻ എന്റർടെയിന്മെന്റ്സ് നിലകൊള്ളുന്നത് എന്നായിരുന്നു നൻപൻ ഗ്രൂപ്പ് ഹെഡ് നരേൻ രാമസ്വാമിയുടെ വാക്കുകൾ.

വിശിഷ്ഠ അതിഥികളുമായി ഗംഭീരമായ ചടങ്ങായിരുന്നു നടന്നത്. മഹതി അക്കാദമിയിലെ വിദ്യാർത്ഥികൾ ‘തമിഴ് തായ് വാഴ്ത്ത്’ എന്ന തമിഴ് പ്രാർത്ഥന ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തൊട്ട് പിന്നാലെ ശിവമണി, രാജേഷ് വൈദ്യ, ലിഡിയൻ എന്നിവരുടെ ഫ്യുഷൻ പ്രകടനം സ്റ്റേജിന് തീ പിടിക്കുന്ന തരത്തിലായിരുന്നു. നൻബൻ ഗ്രൂപ്പ് സഹസ്ഥാപകൻ മണിവന്നൻറെ സ്വാഗത പ്രസംഗത്തിന് മുമ്പ് ഹാസ്യതാരങ്ങളായ ബാല-കുറൈഷി സദസ്സിന് ചിരിവിരുന്ന് സമ്മാനിച്ചു.

പ്രേക്ഷകരുടെ ഉള്ളിലെ ചോദ്യങ്ങൾ ഓരോന്നും എടുത്ത് ചോദിച്ചാണ് മണിവന്നൻ പ്രസംഗം തുടങ്ങിയത്. “നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ നിരവധി ചോദ്യങ്ങളുണ്ടാകാം. എന്തിനാണ് നൻബൻ ഗ്രൂപ്പ് ഇന്ത്യയിൽ വന്നത്? എന്തിനാണ് അവർ കലാകാരന്മാർക്ക് അവാർഡ് നൽകുന്നത്? എന്തിനാണ് അവർ ഒരു ചലച്ചിത്ര നിർമ്മാണം ആരംഭിക്കാൻ ശ്രമിക്കുന്നത്? കമ്പനി ഇപ്പോൾ തന്നെ ധാരാളം സിനിമാ നിർമ്മാണ കമ്പനികൾ ഇവിടെ ഉള്ളപ്പോൾ എന്താണ് അവർ പുതിയ കാര്യങ്ങൾ നേടാൻ നോക്കുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ നൻബൻ ഗ്രൂപ്പിൽ നിരവധി ആളുകളുണ്ട്. നൻബൻ ഗ്രൂപ്പിനെക്കുറിച്ചുള്ള ഒരു പ്രധാന വസ്തുത പങ്കിടുന്നു. നൻബൻ (ഇംഗ്ലീഷിൽ സുഹൃത്ത് എന്നാണ് അർത്ഥമാക്കുന്നത്) – സ്നേഹത്തോടെസഹായം ആവശ്യമുള്ള ആർക്കും ഒരു കൈ സഹായം. കല, സംസ്‌കാരം എന്നീ മേഖലകളിൽ വിപുലമായ പിന്തുണ നൽകാനാണ് നൻബൻ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിനായി നൻബൻ എന്റർടൈൻമെന്റ്, നൻബൻ ആർട്ട് ആൻഡ് കൾച്ചർ ട്രഷറി സെന്റർ എന്ന പേരിൽ പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഞങ്ങൾക്ക് ആവശ്യമാണ്.”

ഇന്ത്യയിലെ നൻബൻ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ ആരി അർജുനന്റെ വാക്കുകൾ ഇങ്ങനെ “സുഹൃത്തുക്കൾ കാരണമാണ് ഞാൻ ജീവിതത്തിൽ ഈ നിലയിലേക്ക് എത്തിയതും ഈ വേദിയിൽ എന്നെത്തന്നെ കണ്ടെത്താൻ സാധിക്കുന്നതും. എന്റെ സുഹൃത്തുക്കൾ എന്നെ എല്ലാ തരത്തിലും സഹായിച്ചിട്ടുണ്ട്. പണവും ഭക്ഷണവും നൽകി എന്നെ സഹായിച്ചിട്ടുണ്ട്. ഞാൻ എങ്ങനെ ഇതെല്ലാം തിരിച്ചടയ്ക്കുമെന്ന് എനിക്കറിയില്ല. ഈ പ്ലാറ്റ്‌ഫോം എനിക്ക് നൽകിയതിന് നിരവധി സുഹൃത്തുക്കൾ ഉത്തരവാദികളാണ്. അവർക്ക് എന്റെ ആദ്യ നന്ദി. ബിഗ് ബോസ് വിജയിച്ചതിന് ശേഷം ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞാൻ ചിന്തിച്ചു. എന്റെ ഉത്തരവാദിത്തങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് ഞാൻ ആശങ്കാകുലനായിരുന്നു. ഈ സമയത്താണ് നൻബൻ ഗ്രൂപ്പിലെ അംഗവും സുഹൃത്തുമായ നരേൻ രാമസാമിഎനിക്ക് ഗ്രൂപ്പിലേക്ക് പരിചയപ്പെടുത്തി. നൻബൻ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും വർഷത്തിലെ എല്ലാ ദിവസവും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു.

ഞാൻ അവരോട് നൻബൻ ഗ്രൂപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവരെല്ലാം അതിനെ മാനവികതയും സേവനവും നിറഞ്ഞ ഒരു സ്ഥാപനമെന്നും നിരുപാധികമായി ആളുകളെ സഹായിക്കാൻ ശ്രമിക്കുന്ന ഒരു സംഘടനയാണെന്നും വിശേഷിപ്പിച്ചു. നൻബൻ ഗ്രൂപ്പിന്റെ സ്ഥാപകനായ ശ്രീ ഗോപാല കൃഷ്ണനാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അദ്ദേഹം പലപ്പോഴും പറയാറുണ്ട്. “നമ്മൾ നിരന്തരം നമ്മുടെ ജോലി ചെയ്തുകൊണ്ടേയിരിക്കണം. മറ്റുള്ളവർക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് മാത്രം ചിന്തിക്കണം. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നമ്മൾ ചിന്തിക്കരുത്. അതുപോലെ തന്നെ, ജനങ്ങൾക്ക് വേണ്ടി നമുക്ക് എന്തുചെയ്യാൻ കഴിയും എന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ദൈവം നമുക്ക് പണം തന്നു, അധികാരം തന്നു, അത് ഉപയോഗിച്ച് ആളുകൾക്ക് വേണ്ടി നമുക്ക് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കണം.’ നൻബൻ ഗ്രൂപ്പിന്റെ ആദ്യ താരക മന്ത്രമാണിത്.”

തുടർന്ന് സംസാരിച്ച നൻബൻ ഗ്രൂപ്പ് സ്ഥാപകൻ ഗോപാല കൃഷ്ണൻ സ്വാഗതം പറഞ്ഞു, സന്നിഹിതരായവരുടെ പങ്കാളിത്തവും സഹകരണവും ഇല്ലായിരുന്നുവെങ്കിൽ ഈ ചടങ്ങ് ഇത്രയും ഗംഭീരമാകില്ലായിരുന്നു. “നൻബൻ ഗ്രൂപ്പ് നിരവധി സാമൂഹിക ആവശ്യങ്ങൾക്കായി സഹായഹസ്തം നീട്ടുന്നു. നൻബൻ ഗ്രൂപ്പ് ആരംഭിക്കുന്നതിന്റെ പ്രധാന കാരണം നൻബനിസമാണ്. നമ്മൾ ഏതുതരം ജീവിതമാണ് നയിക്കുന്നതെന്നും എവിടെയാണെന്നും പരിഗണിക്കാതെ, ചുറ്റുമുള്ളവർക്ക് സ്നേഹത്തോടെ നിരുപാധികമായ സഹായം നൽകുന്നതാണ് നൻബനിസം. നൻബനിസം ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്നില്ല, ഗിന്നസ് റെക്കോർഡ് ഉടമയായ കുറ്റാലീശ്വരൻ ഉൾപ്പെടെ ഇവിടെയുള്ള എല്ലാവരും നൻബനോ സുഹൃത്തുക്കളോ ആണ്. നൻബൻ ഗ്രൂപ്പ് ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ്. ഞങ്ങൾ ഇപ്പോൾ ഈ ഗ്രൂപ്പിൽ നിന്ന് നൻബൻ എന്റർടൈൻമെന്റ് എന്ന പേരിൽ ഒരു പുതിയ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഈ സംഘടന സിനിമാ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തമിഴ്നാട്ടിലുള്ളവർക്ക് കഴിയുന്നത്ര സഹായം നൽകുകയും ചെയ്യും. ഇന്ത്യയിലുള്ളവർക്കും പിന്നെ ലോകമെമ്പാടുമുള്ളവർക്കും സഹായം ലഭിക്കും”.

നൻബൻ എന്റർടെയ്ൻമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച നടൻ നാസർ പറഞ്ഞു, “ആരി നൻബൻ ഗ്രൂപ്പിനെക്കുറിച്ച് വിശദമായി പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉദാത്തമായ ബന്ധം ഒരു സുഹൃത്താണ്, ഈ ഉദാത്തമായ ബന്ധം ഒരു ആശയമാക്കിയതിന് ഞാൻ അവരോട് ആദ്യം നന്ദി പറയുന്നു. എന്നിട്ട് അത് ലോകമെമ്പാടും പ്രചരിപ്പിക്കാൻ നോക്കുന്നു.

വിദേശികൾ എന്തെങ്കിലും ചെയ്യുമ്പോൾ, അവർ അത് രേഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ പല നേട്ടങ്ങളും സംരക്ഷിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. നൻബാനിസത്തിന് ഒരു നിർവചനവും ആവശ്യമില്ല. സൗഹൃദത്തെ നിർവചിക്കേണ്ട ആവശ്യമില്ല. ആ ലളിതമായ ബന്ധം, ആ ലളിതമായ വികാരം ലോകമെമ്പാടുമുള്ള എല്ലാവരോടും പങ്കുവയ്ക്കുന്ന നിങ്ങൾക്ക്, ഈ ഓഡിറ്റോറിയത്തിലെ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി നിങ്ങൾക്ക് സൗഹൃദം സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമാ നിർമ്മാണ കമ്പനിയായ നൻബൻ എന്റർടൈൻമെന്റ് ഉദ്ഘാടനം ചെയ്യുന്നത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു. നമുക്ക് സുഹൃത്തുക്കളാകാം. ഇവിടെ അവാർഡുകൾ നൽകി ആദരിച്ചവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. എന്തെന്നറിയാത്ത കാലം മുതൽ എന്നെ നയിച്ചവരാണ് അവർ. പ്രൊഫസർ രാമസാമിയുമായി ഞാൻ പങ്കുവെക്കുന്ന ബന്ധം ഒരു പസിൽ പോലെയാണ്.

കവി അറിവുമതിയുടെ വാക്കുകൾ “അച്ഛൻ എനിക്ക് മതിയഴകൻ എന്ന് പേരിട്ടു, കടലൂർ തുറമുഖത്ത് ജനിച്ച എന്റെ സുഹൃത്തിന്റെ പേര് അറിവഴകൻ, ഞങ്ങൾ അണ്ണാമലൈ സർവകലാശാലയിൽ സുഹൃത്തുക്കളായി, ഞാൻ ആ കുടുംബത്തിന്റെ കുട്ടിയായി, അവൻ എന്റെ കുടുംബത്തിലെ കുട്ടിയായി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലെ എന്റെ സൗഹൃദത്തിന് വേണ്ടിയാണ് ഞാൻ അറിവുമതി എന്ന് പേരിട്ടത്’.

ഈ അവസരത്തിൽ അവാർഡ് ലഭിച്ചവരിലൊരാളായ പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീറാം പറഞ്ഞു, “ഇവിടെ വന്നതിന് ശേഷമാണ് സൗഹൃദം എന്ന ആരോഗ്യകരമായ സ്ഥലത്തിലെത്തിയതെന്ന് മനസ്സിലായത്, എനിക്ക് ലഭിച്ച അവാർഡ് എനിക്ക് പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എന്റെ ജോലി നന്നായി ചെയ്യാനായി കരുത്തായി കാണുന്നു. നന്ദി.”

കലാസംവിധായകനും അവാർഡ് ജേതാവുമായ ഡി മുത്തുരാജ് പ്രസംഗത്തിനിടെ പറഞ്ഞു, “എന്റെ എല്ലാ നിർമ്മാതാക്കൾക്കും ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു. ഛായാഗ്രാഹകൻ പി സി ശ്രീറാം ഒരു പ്രതിഭയാണ്. കോയമ്പത്തൂരിലെ പല്ലവി തിയേറ്ററിൽ അദ്ദേഹത്തിന്റെ പേര് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടിയിട്ടുണ്ട്. പിന്നീട് അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു അവാർഡ് ലഭിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

സംവിധായകൻ ചേരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു, “നമ്മുടെ സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ എല്ലാവരും കൈകോർത്തിരിക്കുന്നു, ഞങ്ങൾ നൽകുന്ന പണം ഉപയോഗിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്, ഞങ്ങൾക്ക് ആവശ്യമുള്ളത് സർക്കാർ ചെയ്യുന്നു, എന്നിരുന്നാലും, സർക്കാരിന് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളായ സുഹൃത്തുക്കളെ ഈ ഗ്രൂപ്പ് നൽകുന്നു.അതിനാൽ അവർ ഒരു മിനി ഗവൺമെന്റ് ആണ്. പി സി ശ്രീറാം പറഞ്ഞതുപോലെ ഈ ലഭിച്ച അവാർഡ് എന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്ന് തീർച്ച.”

സംവിധായകൻ ഭാഗ്യരാജ്, ഛായാഗ്രാഹകൻ പി സി ശ്രീറാം, സംവിധായകൻ ചേരൻ, കലാസംവിധായകൻ മുത്തുരാജ്, സംവിധായകൻ വെട്രിമാരൻ എന്നിവർക്കാണ് ക്രാഫ്റ്റ് മാസ്റ്റേഴ്‌സ് അവാർഡുകൾ സമ്മാനിച്ചത്.

ആർട്ടിസ്റ്റ് ഡ്രാറ്റ്‌സ്‌കി മരുദു, പ്രൊഫ.മു രാമസാമി, കവി അറിവുമതി, പുരസൈ കണ്ണപ്പ സംബന്ധം, പെരിയമേളം കലൈഞ്ജർ മൂന്നുസാമി എന്നിവർക്ക് നൻബൻ അവാർഡുകൾ സമ്മാനിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പ്രസിഡന്റ് തേനാണ്ടൽ മുരളി രാമസാമി, നടികർ സംഘം പ്രസിഡന്റ് നാസർ, ഛായാഗ്രാഹകൻ പി സി ശ്രീറാം എന്നിവർ ചേർന്നാണ് അവാർഡുകൾ വിതരണം ചെയ്തത്.

നൻബൻ ടാലന്റ് ഗേറ്റ്‌വേ അവാർഡുകൾ മന്ദിരമൂർത്തിക്കുവേണ്ടി നവാഗത സംവിധായകരായ ഗണേഷ് കെ ബാബു, വിഘ്‌നേഷ് രാജ, വിനായക് ചന്ദ്രശേഖരൻ, മുത്തുകുമാർ, അരുവി മദൻ എന്നിവർക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള ചെക്കും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു അവാർഡുകൾ. പി ആർ ഒ – ശബരി.

കല്യാൺ റാം – സംയുക്ത പീരിയോഡിക്ക് ക്രൈം ത്രില്ലർ ചിത്രം ‘ഡെവിൾ’; നവംബർ 24ന് തീയേറ്ററുകളിൽ

0

സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ എപ്പോഴും മികച്ച് നിന്നിട്ടുള്ള താരമാണ് നന്ദമുരി കല്യാൺ റാം. ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സംയുക്ത നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം തെലുങ്കിൽ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് ‘ഡെവിൾ’.

കുറച്ച് നാളുകൾക്ക് മുൻപ് റിലീസായ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഒരുപാട് പ്രതീക്ഷകളാണ് ആരാധകർക്ക് ഗ്ലിമ്പ്സ് വീഡിയോ സമ്മാനിച്ചത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ആരാധകരുടെ ആഗ്രഹം പോലെ ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന് പ്രഖ്യാപിച്ചു. നവംബർ 24, 2023 ൽ ചിത്രം തീയേറ്ററുകളിലെത്തും.

ആരെയും ഞെട്ടിക്കുന്ന പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം ബിംബിസാര എന്ന ചിത്രത്തിലൂടെ തെലുഗ് ഇന്ഡസ്ട്രിയുടെ തന്നെ വലിയ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച കല്യാൺ അടുത്ത പ്രതീക്ഷയുണർത്തുന്ന ചിത്രവുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ നിർമിക്കുന്നു.

നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. മ്യുസിക്ക് – ഹർഷവർഥൻ രമേശ്വർ, ഛായാഗ്രഹണം – സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ, എഡിറ്റർ – തമ്മി രാജു, പി ആർ ഒ – ശബരി.

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ ;വടക്കൻ ജില്ലകളിൽ ബോയിൽഡ് റൈസും തെക്കുള്ള ജില്ലകളിൽ ചമ്പാവരിയും

0

ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23 നുമാണ്.

ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോംബോ ഓഫറുകൾ അടക്കം വലിയ ഓഫറുകളാണ് നൽകുന്നത്. ഇതു പ്രകാരം 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.

ഓണക്കാലത്ത് 250 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സപ്ലൈകോ സംഭരിക്കുന്നത്. ഓണം പ്രമാണിച്ച് 6120 മെട്രിക് ടൺ പയറുവർഗങ്ങളും 600 മെട്രിക് ടൺ സുഗന്ധവ്യഞ്ജനങ്ങളും 4570 മെട്രിക് ടൺ പഞ്ചസാരയും 15880 മെട്രിക് ടൺ വിവിധ തരം അരികളും 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ് സംഭരിക്കുക.

ഓഗസ്റ്റ് 10 ഓടെ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത സപ്ലൈകോയിൽ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ വിൽപനശാലകളിൽ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന മാധ്യമങ്ങളുടെ റിപ്പോർട്ട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. മാസത്തിലെ അവസാന നാളുകളിൽ രണ്ടോ മൂന്നോ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്. ഇതല്ലാതെ മറ്റു തരത്തിൽ സാധനങ്ങൾ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകാറില്ല.

2022 ൽ ഒരു മാസം സപ്ലൈകോ വിൽപനശാലകളിലെ ശരാശരി വിൽപന 250-252 കോടി ആയിരുന്നത് 2023 ൽ 270 കോടിയായി വർധിച്ചു. സാധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടതോടെ കൂടുതൽ ഗുണഭോക്താക്കളെ ആകർഷിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ ഒരു മാസം 45 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വിൽപ്പനശാലകളെ ആശ്രയിക്കുന്നുണ്ട്. ഓണം പ്രമാണിച്ച് ആഗസ്റ്റിൽ റേഷൻ കടലിലൂടെയുള്ള അരി വിതരണം 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും എന്ന രീതിയിലായിരിക്കും. പുഴുക്കലരിയിൽ വടക്കൻ ജില്ലകളിൽ ബോയിൽഡ് റൈസും തെക്കുള്ള ജില്ലകളിൽ ചമ്പാവരിയുമാണ് വിതരണം ചെയ്യുക.

വെള്ള കാർഡ് ഉടമകൾക്ക് നിലവിലുള്ള രണ്ടു കിലോ അരിക്കുപുറമെ അഞ്ച് കിലോ അരി കൂടി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി അഞ്ച് കിലോ അരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. എ.എ.വൈ കാർഡ് ഉടമകൾക്ക് മൂന്നുമാസത്തിലൊരിക്കൽ കൊടുക്കുന്ന അരലിറ്റർ മണ്ണെണ്ണയ്ക്ക് പുറമെ ഓണത്തിന് അരലിറ്റർ മണ്ണെണ്ണ കൂടി വിതരണം ചെയ്യും.

ഓണത്തോടനുബന്ധിച്ച്  ഓഗസ്റ്റ് 27, 28 തീയതികളിൽ തുറന്നുപ്രവർത്തിക്കുന്ന റേഷൻ കടകൾക്ക്  29, 30, 31 തീയതികളിൽ അവധിയായിരിക്കും. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഓണ ഫയറിൽ ഉണ്ടാവും.  കൂടാതെ പ്രാദേശിക കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ഉണ്ടാകും. 

ഓണം ഫെയറിലെ വില്പന വർദ്ധിപ്പിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടത്തെ ജീവനക്കാർക്ക് 500, 1000 രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യമായി വിതരണം ചെയ്യും. ഈ കൂപ്പൺ പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ ഏത് വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാം.

ഓണത്തോടനുബന്ധിച്ച് ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിങ്ങനെ അഞ്ചിനം ശബരി ഉത്പന്നങ്ങളും പുതുതായി വിപണിയിലിറക്കും. ഇവയ്ക്ക് പൊതുവിപണിയിലെ വിലയിൽ നിന്നും നാല്, അഞ്ചു രൂപവരെ കുറവുണ്ടാകും. 25 ഓളം ശബരി ഉത്പന്നങ്ങൾ ആകർഷകമായ പുതിയ പായ്ക്കിൽ ലഭ്യമാകും.

കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ പുതിയ 11 ഷോറൂമുകള്‍ തുറക്കുന്നു

0

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ആഗോളതലത്തിലുള്ള കല്യാണിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലാണ് തുറക്കുന്നത്. വിശ്വാസത്തോടും സുതാര്യതയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാല്‍ അടയാളപ്പെടുത്തിയ കല്യാണിന്‍റെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിലെ നാഴികക്കല്ലാണ് ജമ്മുവിലെ പുതിയ ഷോറൂം.

ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിന് ഗള്‍ഫിലെ നാല് രാജ്യങ്ങളിലും ഷോറൂമുകളുണ്ട്. നിലവില്‍ തെക്കേയിന്ത്യയില്‍ 76 ഷോറൂമുകളും വടക്കേയിന്ത്യമധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 48 ഷോറൂമുകളും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 23 ഷോറൂമുകളും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 16 ഷോറൂമുകളും ഗള്‍ഫില്‍ 33 ഷോറൂമുകളുമാണുള്ളത്. സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ വിപണികള്‍ക്ക് അപ്പുറത്തേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ഇന്ത്യയിലെമ്പാടും ഷോറൂമുകള്‍ തുറക്കുന്നതിനുമാണ് കമ്പനി പരിശ്രമിക്കുന്നത്

ബിഹാറിലെ പാറ്റ്നനവാഡസീതാമാര്‍ഹിഅറാ എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്പാനിപ്പട്ട് എന്നിവിടങ്ങളിലും ഗുജറാത്തിലെ ആനന്ദിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും മധ്യപ്രദേശിലെ ജബല്‍പൂരിലും മുംബെയിലെ ചെമ്പൂരിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ആഗോളതലത്തില്‍ കല്യാണ്‍ ബ്രാന്‍ഡിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലെ ചന്നിയില്‍ തുറക്കും. സേവനത്തില്‍ അധിഷ്ഠിതമായ ഷോപ്പിംഗ് അനുഭവവും സവിശേഷമായ രൂപകല്‍പ്പനകളുമായി 2, 3 നിര വിപണികളിലെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുത്തുന്നതിനാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നത്.

ഒരു കമ്പനിയെന്ന നിലയില്‍ കല്യാണ്‍ ജൂവലേഴ്സ് അനന്യസാധാരണമായ നാഴികക്കല്ലാണ് പിന്നിടുന്നതെന്നും ഈ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കല്യാണ്‍ ജൂവലേഴ്സിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ടി. എസ്. കല്യാണരാമന്‍ പറഞ്ഞു. തൃശൂരിലെ ഒറ്റ സ്റ്റോറില്‍നിന്ന് ആഗോളതലത്തില്‍ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ തുറക്കുമ്പോള്‍ എല്ലാം അതിശയകരമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ടുള്ള യാത്രയിലും വിശ്വാസ്യതയും സുതാര്യതയും ഉയര്‍ത്തിപ്പിടിക്കുന്നതിനും ആഭരണരംഗത്തെ വിശ്വാസ്യതയും സല്‍പ്പേരുമുള്ള ബ്രാന്‍ഡ് എന്ന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നത്. അടുത്തഘട്ട വളര്‍ച്ചയില്‍ ഏറെ സാധ്യതകളുള്ള ടിയര്‍-2, ടിയര്‍ – 3 വിപണികളില്‍ ബ്രാന്‍ഡിന്‍റെ സേവനത്തില്‍ അധിഷ്ഠിതമായ ഷോപ്പിംഗ് അനുഭവവും സവിശേഷമായ രൂപകല്‍പ്പനയും അവതരിപ്പിക്കുമെന്ന് ടി. എസ്. കല്യാണരാമന്‍ പറഞ്ഞു. ആഭരണനിര്‍മ്മാണ രംഗത്ത്  ശ്രദ്ധേയമായ വിജയവും പാരമ്പര്യവുമുള്ള മുന്‍നിരക്കാര്‍ എന്ന നിലയില്‍ തുടര്‍ന്നും ഉപയോക്തൃകേന്ദ്രീകൃതമായ രീതി സുപ്രധാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒട്ടേറെ നവീനമായ പാതകള്‍ വെട്ടിത്തുറന്ന് ഇന്ത്യന്‍ ആഭരണവ്യവസായരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്നിരുന്നത് കല്യാണ്‍ ജൂവലേഴ്സാണ്. രണ്ടായിരത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ സ്വമേധയാ ലഭ്യമാക്കുകയും 2018-ല്‍ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം അവതരിപ്പിക്കുകയും ചെയ്ത കല്യാണ്‍ ജൂവലേഴ്സ് ആഭരണരംഗത്ത് സമഗ്രതയും ഉപയോക്തൃകേന്ദ്രീകൃതമായ പുതിയ നിലവാരങ്ങളും അവതരിപ്പിച്ചു.

ചാഞ്ചല്യമില്ലാത്ത പ്രതിബദ്ധതയും സുതാര്യതയും സമാനതകളില്ലാത്ത ഉപയോക്തൃ സമര്‍പ്പണവും കൈമുതലാക്കി ശക്തമായ അടിത്തറയും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പുതിയ വികസനപരിപാടിയിലൂടെ തിളക്കമേറിയ ഭാവിയിലേയ്ക്കുള്ള പാതകള്‍ രൂപപ്പെടുത്തുകയാണ് കല്യാണ്‍ ജൂവലേഴ്സ്.

റീൽ ആണോ റിയൽ ആണോ കളർഫുൾ? കാണാം ‘റീൽ സ്‌റ്റോറി’ മനോരമമാക്‌സിൽ

0

സോഷ്യൽ മീഡിയ സൂപ്പർ താരങ്ങളെ നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ അവരെങ്ങനെ താരങ്ങളായി എന്ന് നിങ്ങൾക്കറിയാമോ? ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി ‘റീൽ സ്‌റ്റോറി’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു.

റീലുകളിൽ കാണും പോലെ നിറം പിടിപ്പിച്ച, സുഖമമായ ജീവിതകഥകൾ മാത്രമാണോ ഇവർക്കുള്ളത്? ഒരു ഫോണും, ഒരു റീലും കൊണ്ട് ആർക്കും എളുപ്പത്തിൽ പണവും പ്രശസ്തിയും നേടുവാനാകുമോ? ഇവരുടെ റിയലും, റീലുമായ ജീവിതകഥകൾ ഇതിനെല്ലാം ഉത്തരം നൽകുന്നു. വിജയത്തിലേക്കെത്തുവാൻ പിന്നിട്ട ഓരോ ചുവടുകളും, രസകരവും വിജ്ഞാനപ്രദവുമായി ‘റീൽ സ്‌റ്റോറി’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

കല്യാണി അനിൽ ആണ് ആദ്യ എപ്പിസോഡിൽ പ്രേക്ഷകർക്ക് മുൻപിലെത്തുന്ന സോഷ്യൽ മീഡിയ സൂപ്പർ താരം. ടിക് ടോക്കിൽ തുടങ്ങി മെഗാസ്റ്റാർ മമ്മൂട്ടിയോടപ്പം ആഡ് ഫിലിമിൽ അഭിനയിച്ചത് വരെയുള്ള തൻ്റെ വെർച്വൽ ലോകത്തെ യാത്രയും, കുടുംബവിശേഷങ്ങളും, ആരാധകരെ കുറിച്ചുള്ള രസകരമായ കഥകളുമെല്ലാം കല്യാണി ഈ എപ്പിസോഡിൽ പങ്ക് വയ്ക്കുന്നു.

12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ആസ്വദിക്കാവുന്നതാണ്

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

0

2021-22 വർഷത്തെ സിനിമകൾക്കുള്ള പുരസ്‌ക്കാരങ്ങളുമായി നാലാമത് യൂറോപ്യൻ മലയാള ചലച്ചിത്രപുരസ്‌ക്കാരം “ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” , ഏഷ്യാനെറ്റുമായി സഹകരിച്ച് യൂകെ , മാഞ്ചസ്റ്ററിലെ ഒ2 അപ്പോളോ ( O2 , Apollo ) തിയേറ്ററിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ വിതരണം ചെയ്തു.

മലയാളത്തിന്റെ ഇതിഹാസതാരം മമ്മൂട്ടിയെ മഞ്ജു വാരിയർ , കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ് , സൂരജ് വെഞ്ഞാറമൂട് , ജോജു ജോർജ് , വിനീത് ശ്രീനിവാസൻ , അപർണ ബാലമുരളി , രമേഷ് പിഷാരടി , ആനന്ദ് ടിവി എം.ഡി ശ്രീകുമാർ എന്നിവർ ചേർന്ന് ആദരിച്ചു.

2021-ലെ മികച്ച നടനായി ടോവിനോ തോമസിനെയും 2022 – ലെ മികച്ചനടനായി കുഞ്ചാക്കോ ബോബനെയും മികച്ചനടിയായി മഞ്ജു വാരിയരെയും മികച്ച സിനിമയായി റോഷാക്കും തെരഞ്ഞെടുത്തു.കൂടാതെ ഔട്‍സ്റ്റന്റിങ് പെർഫോർമർ ഓഫ് ദി ഇയർ സൂരജ് വെഞ്ഞാറമൂട് , വെർസറ്റൈൽ ആക്ടർ ജോജു ജോർജ് , സ്വഭാവനടൻ രമേശ് പിഷാരടി , സ്വഭാവനടി സാസ്‌തിക , ഹാസ്യനടൻ അസീസ് , സംവിധയകൻ വിനീത് ശ്രീനിവാസൻ , ഗായകൻ ഹരിശങ്കർ , ബേസ്ഡ് ഹെൽത്ത്കെയർ എൻട്രപെനെർ ഓഫ് ദി ഇയർ തേമ്പലത്ത് രാമചന്ദ്രൻ എന്നിവർക്ക് പുരസ്സരങ്ങൾ സമ്മാനിച്ചു.വേദിയിൽ വച്ച് ദേശീയപുരസ്‌കാരം നേടിയ അപർണ ബലമുരളിയെ ആദരിച്ചു .

സാനിയ അയ്യപ്പൻ , സാസ്‌തിക , ആര്യ , രഞ്ജിനി തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസും സൂരജ് വെഞ്ഞാറമൂട് , അസീസ് , ലാൽബാബു , ലക്ഷ്മിപ്രിയ , ആര്യ തുടങ്ങിയവർ അണിനിരന്ന കോമഡി സ്കിറ്റും , വിനീത് ശ്രീനിവാസൻ , ഹരിശങ്കർ , അപർണ ബാലമുരളി എന്നിവരുടെ സംഗീതവിരുന്നും അവാർഡ് നിശയുടെ പ്രധാന ആകർഷണങ്ങളായിരുന്നു .

“ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’ ട്രെയിലർ പുറത്തിറങ്ങി

0

മെഹർ രാമേശ് സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഭോളാ ശങ്കർ’. ചിത്രത്തിൽ ചിറഞ്ജീവി, തമന്ന ഭാട്ടിയ, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസായി.

 കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്

കൊള്ള’ ജൂലൈ 27 മുതൽ മനോരമമാക്‌സിൽ

0

രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള’ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഹൈസ്റ്റ്’ കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം, ആവേശഭരിതമായ ഒരു ത്രില്ലറാണ്. ഒരു ചെറിയ നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന രണ്ട് ചെറുപ്പകാരികളും, അവരുടെ അപ്രതീക്ഷിത നീക്കങ്ങളുമാണ് ചിത്രത്തിൻ്റെ കഥയെ മുന്നോട്ട് നയിക്കുന്നത്. സൂപ്പർഹിറ്റ് എഴുത്തുകാരായ ബോബി – സഞ്ജയ് ആണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. ജസീം ജലാൽ – നെൽസൺ ജോസഫ് എന്നിവരുടേതാണ് തിരക്കഥ. സുരാജ് വർമയാണ് സംവിധായകൻ. വിനയ് ഫോർട്ട്, അലൻസിയർ ലോപ്പസ്, ജിയോ ബേബി, ഡെയ്ൻ ഡേവിസ് തുടങ്ങി ഒരു പറ്റം ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സിനിമ ആസ്വദിക്കാവുന്നതാണ്.