‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നൂ. ടെസ്ല കാറ് സ്വന്തമാക്കിയ സന്തോഷവുമായി മനോജ് കെ ജയൻ

വാഹനപ്രേമികളുടെ പ്രിയപ്പെട്ട ആഡംബര വാഹനമാണ് ടെസ്ല കാറുകൾ. വിദേശത്ത് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച കാറിന് എന്നാൽ ഇന്ത്യയിൽ ലോഞ്ച് ഇതുവരെ ആയിട്ടില്ല. രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തന്റെ സ്വപ്ന സാക്ഷാത്കാരം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരംമനോജ് കെ ജയൻ. യുകെയിലാണ് പുത്തൻ ടെസ്‌ല കാർ സ്വന്തമാക്കിയത്. ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായ ടെസ്‌ല മോഡൽ 3 -ആണ് താരം സ്വന്തമാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്.

ടെസ്ല മോഡൽ 3 -യുടെ ഏറ്റവും പുതിയ അപ്പ്ഡേറ്റാണ് മനോജ് കെ ജയൻ സ്വന്തമാക്കിയത്. കാറിനൊപ്പം നിൽക്കുന്ന താരത്തിൻെറ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടു തന്നെ വൈറലായി മാറി. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തോടെയാണ് ടെസ്ല മോഡൽ 3 അവതരിപ്പിച്ചിരിക്കുന്നത്. മുൻ തലമുറ മോഡലിൽ നിന്ന് 50 ശതമാനത്തോളം പാർട്സുകൾ മാറിക്കൊണ്ട് ഫ്രെഷ് അപ്പ്ഡേറ്റുകളാണ് വാഹനത്തിന് ലഭിച്ചത്. അതോടൊപ്പം തന്നെ വാഹനത്തിന്റെ വേരിയന്റിനെ ആശ്രയിച്ച് 5.0 മുതൽ 8.0 ശതമാനം വളരെ ഡ്രൈവിംഗ് റേഞ്ച് ബൂസ്റ്റും വാഹനത്തിന് ലഭിക്കുന്നു. ഒരു സിംഗിൾ ചാർജിൽ WLTP സൈക്കിൾ അനുസരിച്ച് ഏറ്റവും ടോപ്പ് മോഡലിന് 629 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും താരത്തിന് അഭിനന്ദനം നിറയുകയാണ്.

admin:
Related Post