HomeEntertainmentസൂപ്പർഹിറ്റ് ചിത്രം മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് അഭിനയിക്കുന്ന പുതിയ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ പൂജ

സൂപ്പർഹിറ്റ് ചിത്രം മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് അഭിനയിക്കുന്ന പുതിയ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ പൂജ

കനകരാജ്യത്തിനും ആസാദിക്കും ശേഷം സാഗർ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.SN THOUGHTS പ്രൊഡക്ഷൻ പ്രേസന്റ് ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം പ്രദീപ്‌ മഞ്ജുവാണ്.

സൈജു കുറുപ്പിനെ കൂടാതെ ശ്രീനാഥ് ഭാസി, വിജയരാഘവൻ, സുധീഷ്, അഭിരാം, അൽത്താഫ്, ജീൻ പോൾ, സുധി കോപ്പ, ഉണ്ണിലാലു എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇൻസ്റ്റയിൽ ട്രെൻഡിങ് ഡയലോഗ് ആയ ‘ നീ കാട്ടാക്കട എവിടടാ’ ടീമിന്റെ പാൻ ഇന്ത്യൻ ടീം ഈ ചിത്രത്തിന്റെ ഭാഗമാവുന്നു എന്നതാണ്.

എഡിറ്റർ: ഷഫീക്ക്, മ്യൂസിക്: സെയ്ദ് മുഹമ്മദ്‌,Dop: സനീഷ് സ്റ്റാൻലി,മിക്സ്‌: എം ആർ രാജാകൃഷ്ണൻ,, കൺട്രോളർ: ആന്റണി എലൂർ,പി. ആർ. ഒ: അരുൺ പൂക്കാടൻ

ഇൻസ്റ്റാഗ്രാം റീൽസ് വഴി സിനിമയിലെത്തി മലയാള സിനിമയുടെ ഭാഗമാവുന്ന ട്രെൻഡ് അടുത്ത കാലത്തായി മലയാള സിനിമയിൽ കാണാം. ട്രെന്ഡുകളുടെ തുടർച്ചയായി പാൻ ഇന്ത്യൻ ടീമും ഇപ്പോൾ മലയാള സിനിമയുടെ ഭാഗമാവുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular