Home Blog Page 202

വെള്ളം പോലും കുടിച്ചില്ല, രാത്രി 30 ml വോഡ്ക മാത്രം; ആട് ജീവിതത്തിനായി പൃഥ്വിനടത്തിയ മരണ ഡയറ്റിങ് ഇതാണ്

0

ബെന്യാമിന്റെ ആടുജീവിതം മലയാളത്തിന്റെ സർവകാല റെക്കോർഡുകളും തകർത്താണ് ബോക്സോഫീസിൽ കുതിച്ചു പായുന്നത്. പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ ഇന്ത്യയൊട്ടാകെ ചർച്ചയായി മാറി കഴിഞ്ഞു. പല അറബ് രാജ്യങ്ങളും ചിത്രം വിലക്കുമെന്ന് പറഞ്ഞെങ്കിലും പലയിടത്തും ഇതിന് അയവും ലഭിച്ചു. ഇപ്പോഴിതാ ആട് ജീവിതത്തിലെ നജീബായി പൃഥ്വിരാജ് മാറിയ ട്രാസ്ഫർമേഷനെ കുറിച്ച് ചിത്രത്തിന്റെ ഛായാഗ്രഹകൻ സുനിൽ കെ. എസ് പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

ചിത്രീകരണത്തിന് മുന്നാരുക്കമായി മൂന്ന് ദിവസം പട്ടിണി കിടന്ന് ഉച്ചമുതൽ വെള്ളം പോലും കുടിക്കാതെ, രാത്രി 30 ml വോഡ്ക കൂടി കഴിച്ച ശേഷമാണ് പിറ്റേന്ന് ഉച്ചയ്ക്ക് പൃഥ്വിരാജ് ഷോട്ടിന് വേണ്ടി എത്തിയത്. പൃഥ്വിരാജിനെ ചെയറിൽ കൊണ്ടുവന്നിരുത്തി ഷോട്ട് എടുത്ത് അതുപോലെ തിരിച്ചുകൊണ്ടാക്കും. ഷോട്ട് കഴിഞ്ഞ് ഇരുന്നാൽ പൃഥ്വിക്ക് എഴുന്നേൽക്കാനായി ആരുടെയെങ്കിലും സഹായം വേണമായിരുന്നു. അത്രയും ഡ്രൈൻഡ് ആയിരുന്നു പൃഥ്വിരാജ്. അന്നത്തെ ദിവസം ആ ഷോട്ട് മാത്രമേയൊളളൂ.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സുനിൽ കെ. എസ് പറഞ്ഞത്.

“ഓരോ ഷോട്ടിനും സമയമുണ്ട്. ആ സമയത്ത് മാത്രമേ ഷോട്ട് എടുക്കുകയൊളളൂ. പൃഥ്വിരാജ് മൂന്ന് ദിവസമായി ഫാസ്റ്റിങ് ആണ്. തലേ ദിവസം ഉച്ചമുതൽ വെള്ളം കുടിച്ചിട്ടില്ല, രാത്രി 30 ml വോഡ്ക കൂടെ കൊടുത്തു. അതുകൂടെ കൊടുത്തു കഴിഞ്ഞപ്പോൾ ശരീരത്തിലെ മുഴുവൻ ജലാംശവും വറ്റി ഡീഹൈഡ്രേറ്റഡ് ആവും.വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം തരം​ഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്

നടി അപർണ ദാസ് വിവാഹിതയാകുന്നു; വരൻ നടൻ ദീപക് പറമ്പോൾ; പ്രണയസാഫല്യമോ?

0

മലയാളികളുടെ പ്രിയ നടി അപർണദാസ് വിവാഹിതയാകുന്നു. നടൻ ദീപക്ക് പറമമ്പോളാണ് വരൻ. ഇരുവരുേടതും പ്രണയവിവാഹമെന്നാണ് സിനിമാ മേഖലയിൽ നിന്ന് പുറത്തെത്തുന്ന വാർത്തകൾ. അപർണയുടെ വിവാഹത്തിന്റെ ക്ഷണക്കത്തും ഇതിനോടകം തന്നെ ചർച്ചയായി മാറിയിട്ടുണ്ട്. ഏപ്രിൽ 24ന് വടക്കാഞ്ചേരി തേവർക്കാട് കൺവൻഷണൽ സെന്ററിൽ വച്ചാണ് വിവാഹം. കണ്ണൂർ സ്വദേശിയാണ് നടൻ ദീപക്.
ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ നായികയായി അപർണ അഭിനയ രം​ഗത്തേക്ക് കടന്നെത്തുന്നത്.

പിന്നീട് മനോഹരം എന്ന ചിത്രത്തിൽ ദീപക്കിനൊപ്പം ഒന്നിച്ച് അഭിനയിച്ചിരുന്നു. ​ദിലീപിന്റെ നിർമാണത്തിലെത്തിയ വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആട്സ് എന്ന ചിത്രത്തിലൂടെയാണ് ദീപക് സിനിമയിലേക്ക് എത്തുന്നത്. നിവിൻ പോളി, അജുവർ​ഗീസ് ഉൾപ്പടെ യുവനിരയെ സമ്മാനിച്ച ചിത്രത്തിൽ ദീപക് പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. വിജയ് ചിത്രം ബീസ്റ്റിലൂടെ തമിഴകത്ത് കാൽവച്ച അപർണയ്ക്ക് തമിഴിലും നിരവധി ആരാധക പിന്തുണയുണ്ട്. ആദികേശവയിലൂടെ തെലുങ്കിലും അപർണ അരങ്ങേറ്റം കുറിച്ചു. സീക്രട്ട് ഹോം എന്ന ചിത്രമാണ് അവസാനമായി അപർണയുടേതായി റിലീസിനെത്തിയ ചിത്രം.

തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ വരെ ദീപ്ക് പ്രധാനവേഷം ചെയ്തു. വിനീത് ശ്രീനിവാസൻ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രം.

സുഹൃത്തുക്കളെ പറ്റിക്കാനായി പ്രാങ്ക് ആത്മഹത്യ; ഏപ്രിൽ ഫൂൾ ദിനത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0

ഭോപ്പാൽ: ഏപ്രിൽ ഫൂൾ ദിനത്തിൽ സുഹൃത്തിനെ പറ്റിക്കാനായി ആത്മഹത്യാ നാടകം അഭിനയിച്ച 17 വയസുകാരന് ദാരുണാന്ത്യം.മധ്യപ്രദേശിലെ ഇൻഡോറിലാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് പ്രാങ്കിനിടയിൽ അബദ്ധത്തിൽ തൂങ്ങിയത്. തിങ്കളാഴ്ച ഏപ്രിൽ ഫൂൾ ദിനത്തിൽ സുഹൃത്തുക്കൾക്ക് പ്രാങ്ക് ചെയ്യാനായി വ്യാജ ആത്മഹത്യ നടത്താനായിരുന്നു വിദ്യാർത്ഥിയുടെ നീക്കം.

വിദ്യാർത്ഥി തൻ്റെ സുഹൃത്തുമായി വീഡിയോ ചാറ്റിനിടെ സ്റ്റൂളിൽ കയറി നിന്ന് ഞാൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറയുകയായിരുന്നു. പ്രാങ്ക് ചെയ്യാനായി അഭിഷേക് കയർ കഴുത്തിലിട്ടെങ്കിലും കഴുത്തിലെ കയർ മുറുകുകയും ബോധംനഷ്ടപ്പെടുകയും ആയിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ അഭിഷേകികന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ മുറിയിലേക്ക് ഓടിയെത്തി കെട്ട് അഴിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അവർ ബ്ലാക്ക് മാജിക്കിൽ വീണുപോയി; അരുണാചലിൽ ദമ്പതികളും സുഹ‍ൃത്തും മരിച്ചത് ആഭിചാരം മൂലമെന്ന് സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി

0

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളേയും സുഹൃത്തിനേയും മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത പുറത്തായത് ഇന്ന് ഉച്ചയോടെയാണ്. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരെയാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് കഴിഞ്ഞ മാസം 27 മുതൽ പൊലീസിൽ പരാതിയുമെത്തിയിരുന്നു.പിന്നാലെയാണ് മരണവാർത്തയും എത്തുന്നത്. സംഭവത്തിൽ ദുരൂഹയുണ്ടെന്നും ബ്ലാക്ക് മാജിക്കാണ് മരണത്തിന് പിന്നിലെന്നും ആരോപിച്ച് രം​ഗത്തെത്തുകയാണ് സാംസ്കാരിക പ്രവർത്തകനും മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യകൃഷ്ണമൂർത്തി.

നവീനും ദേവിയും ബ്ലാക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്നാണ് ദേവിയുടെ പിതാവ് ബാലൻ പറഞ്ഞതതെന്നും അദ്ദേഹം പറയുന്നു.-
നവീനും ദേവിയും ബ്ലാക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്നാണ് ദേവിയുടെ പിതാവ് ബാലൻ പറഞ്ഞത്. അദ്ദേഹത്തെ സമാധാനിപ്പിക്കാമെന്നു കരുതിയാണ് ഞാൻ വന്നത്. എന്നാൽ എന്നെപ്പോലെ ഒരാൾക്കു സമാധാനിപ്പിക്കാൻ പറ്റിയ ദുഃഖമൊന്നുമല്ല അദ്ദേഹത്തിന്റേത്. മരിച്ച മൂന്നു പേരും ഉയർന്ന വിദ്യാഭ്യാസം നേടിയവരാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ മാസം 27 മുതലാണ് ആര്യയെ കാണാതായത്. ഇത് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ വട്ടിയൂർക്കാവ് പൊലീസിന്റെ അന്വേഷണം എങ്ങും എത്തിയിരുന്നില്ല. മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു.

They fell for black magic; Culture activist Surya Krishnamurthy says couple and friend died in Arunachal due to witchcraft

ശങ്കർ മഹാദേവൻ പാടിയ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി

0

ഗായകനും , സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ പാടുന്ന ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി. പാടൂ ബാസുരീ നീ എന്ന് തുടങ്ങുന്നതാണ് ഗാനം . കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിൻ്റെ ഇതിവൃത്തം. പ്രശ്സ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ ബി.കെ ഹരിനാരായണനാണ് ഗാനത്തിൻ്റെ രചന. ഇന്ത്യയിലെ പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ്. ആകാശ്, കി ബോർഡ് മാന്ത്രികൻ തുടങ്ങിയവരാണ് ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. സജി ആർ നായരാണ് ശബ്ദമിശ്രണം നിർവ്വഹിച്ചത്. ബാസുരി ആൻറ് ബീറ്റ്സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത്

English Summary : The first Guruvayurappa devotional song sung by Shankar Mahadevan was released

പി.കെ ബിജുവിന്റെ വെല്ലുവിളി വിനയായി; കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ.ഡി നോട്ടീസ് ; ഹാജരാകാൻ നിർദേശം

0

കൊച്ചി: ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ വിട്ട് വേട്ടയാടൽ നടത്തുന്നു എന്ന ആരോപണം കത്തിപ്പടരവേ സി.പി.എം സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ എം.പിയുമായ പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്. കരുവന്നൂർ സഹകരണ ബാങ്ക് കേസുമാ.യി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരിക്കുന്നത്.വ്യാഴ്യാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബിജുവിനെ കൂടാതെ സിപിഐഎമ്മിൻ്റെ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എം ആർ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം മുൻ എം.പിക്ക് പങ്കുണ്ടെന്ന് ഇ.ഡിയെ ഉദ്ധരിച്ച വാർത്തകൾ എത്തിയതിന് പിന്നാലെയാണ് പി.കെ ബിജുവിന് നോട്ടീസ് എത്തിയിരിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. കരുവന്നൂർ ബാങ്കിലെ സിപിഐഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് അഞ്ചാം തവണയാണ് എം എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകുന്നത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് നേരത്തെ ഇ ഡി നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നു. കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായി പി കെ ബിജുവിന് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഇ.ഡി കണ്ടെത്തൽ എത്തിയിരുന്നു. എന്നാൽ വാർത്ത നിഷേധിക്കുക മാത്രമല്ല. തെളിവുണ്ടെങ്കിൽ കാണിക്കാൻ വെല്ലുവിളി നടത്തിയായിരുന്നു പി.കെ ബിജു രം​ഗത്തെത്തിയത്.

കരുവന്നൂരിൽ സി.പി.എമ്മിന് ബിനാമി അക്കൗണ്ടുകൾ വഴി പണം നിക്ഷേപമുണ്ടെന്നും എന്നാൽ അന്വേഷണത്തെ ഭയന്നതോടെ ഇത് പിൻവലിച്ചെന്നും ഇ.ഡി നി​ഗമനം എത്തിയിരുന്നു. എന്നാൽ പാർട്ടി ഇത് നിഷേധിക്കുക മാത്രമല്ല. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും അടക്കം വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് പി.കെ ബിജുവിലേക്കും നോട്ടീസ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഇ.ഡി അന്വേഷണ പരിധിയിൽ നിൽക്കുന്നതും, അരവിന്ദ് കെജ്രിവാളടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെ ബി.ജെ.പി സർക്കാർ വേട്ടയാടുന്നത് ചൂണ്ടിക്കാട്ടി രാഷ്ട്രീയപരമായി നേരിടാനാണ് സി.പി.എമ്മിന്റേയും പ്രതിപക്ഷ പാർട്ടികളുടേയും ശ്രമം.

English Summary : P K Biju is set to be interrogated by the Enforcement Directorate regarding the Karuvannur bank scam

ശബരിമല വിഷു മേടമാസ പൂജ 2024: വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതൽ

0

ശബരിമല ക്ഷേത്രത്തിലെ മേടമാസ പൂജയോടനുബന്ധിച്ച് ദർശനം ബുക്ക് ചെയ്യുന്നതിനുള്ള വെർച്വൽ-ക്യൂ പോർട്ടൽ ഇന്ന് വൈകിട്ട് 5 മണി മുതൽ സജ്ജമാകും. തീർത്ഥാടകർക്ക് http://sabarimalaonline.org എന്ന വെബ്സൈറ്റ് വഴി വെർച്വൽ-ക്യൂ ബുക്കിംഗ് നടത്താവുന്നതാണ്. ശബരിമല ക്ഷേത്രം മേടമാസ പൂജക്കായി 10-04-2024 തുറക്കും , വിഷു 14-04-2024 , 18-04-2024 പൂജ കഴിഞ്ഞ് ക്ഷേത്രം അടക്കും.

പ്രധാന കാര്യങ്ങൾ:

  • വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
  • ബുക്കിംഗ് http://sabarimalaonline.org വെബ്സൈറ്റ് വഴി നടത്താം.
  • ദർശനത്തിനുള്ള തീയതിയും സമയവും തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.
  • ഒരു ക്യൂവിൽ പരമാവധി 5 പേരെ വരെ ഉൾപ്പെടുത്താം.
  • ക്യൂ ബുക്ക് ചെയ്യുമ്പോൾ, ഭക്തരുടെ ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
  • ദർശനത്തിന് ഹാജരാകുമ്പോൾ, ക്യൂ ബുക്കിംഗ് കन्फर्मेशन സ്ലിപ്പും ഐഡന്റിറ്റി പ്രൂഫും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക്:

ശ്രദ്ധിക്കുക:

  • വെർച്വൽ ക്യൂ ബുക്കിംഗ് സൗജന്യമാണ്.
  • ഏജന്റുമാർ / മധ്യസ്ഥർ വഴി ബുക്കിംഗ് നടത്താതിരിക്കാൻ ശ്രദ്ധിക്കുക.
  • തെറ്റായ വിവരങ്ങൾ നൽകിയാൽ ക്യൂ ബുക്കിംഗ് റദ്ദാക്കപ്പെടും.

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് കരുതുന്നു. ദയവായി ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുക.

ഉമ്മൻ ചാണ്ടിയുടെ മക്കൾ തുണ്ടം ചെയ്താലും പാർട്ടി വിടില്ല. അനിൽ എനിക്ക് ചാണ്ടി മോനെ പോലെ; പത്തനംതിട്ടയിൽ പ്രചരണത്തിന് ഇറങ്ങുമെന്ന് മറിയമ്മ ഉമ്മൻ

0

പത്തനംതിട്ട: പത്തംനംതിട്ടയിൽ എൻ.ഡി.എസ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ കുടുംബം ഒന്നാകെ രം​ഗത്തിറങ്ങുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയാമ്മ ഉമ്മൻ. അനിൽ ആന്റണിക്കെതിരെ പ്രചരണ രം​ഗത്ത് ഉണ്ടാകില്ലെന്ന തരത്തിൽ മറിയം ഉമ്മൻ പ്രതികരിച്ച രീതിയിൽ വാർത്ത എത്തിയതിന് പിന്നാലെയാണ് കടുംബത്തിന്റെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ മക്കൾ പാർട്ടി വിടുമെന്നാണ് പല തരത്തിലുള്ള വാർത്തകൾ എത്തുന്നത്.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ മക്കൾ തുണ്ടം ചെയ്താലും പാർട്ടി വിടില്ലെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. അനിൽ ആന്റണിക്കെതിരെ നാളെ മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ഉണ്ടാകും. അച്ചുവിനെക്കുറിച്ചും, ചാണ്ടിയെക്കുറിച്ചുമെല്ലം കേൾക്കുന്നത് തെറ്റായ വാർത്തയാണ്. പാർട്ടി മാറ്റം ഉമ്മൻചാണ്ടിയുടെ മക്കൾക്ക് ഉണ്ടാകില്ലെന്നും മറിയാമ്മ ഉമ്മൻ പ്രചികരിച്ചു.

പത്തനംതിട്ടയിൽ പ്രചരണത്തിന് ഇറങ്ങുന്നത് അനിൽ ആന്റണിക്ക് എതിരെയല്ല, കോൺ​ഗ്രസ് എന്ന പ്രസ്ഥാനത്തിന് വേണ്ടിയാെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. ഇന്ത്യ മുന്നണി, കോൺ​ഗ്രസ് , ജയിക്കണം , അതിൽ വ്യക്തിപരമായ കാരണങ്ങളില്ലെന്നും മറിയമ്മ ഉമ്മൻ വ്യക്തമാക്കി. എനിക്ക് അനിൽ ചാണ്ടി മോനെ തന്നെയാണ്, മാതൃബന്ധം അങ്ങനെ പൊട്ടിച്ചുകളയാൻ കഴിയുമോ എന്നും മറിയാമ ഉമ്മൻ പ്രതികരിച്ചു.

ഫസ്റ്റ് ആഫ് കണ്ടപ്പോഴെ ശരീരം വല്ലാതെയായി, സിനിമ കണ്ട് തീർന്നപ്പോൾ എന്താ പറയേണ്ടതെന്ന് അറിയില്ല; ആട് ജീവിതം കണ്ട് കണ്ണ് നിറഞ്ഞ് മല്ലിക സുകുമാരൻ

0

ആട് ജീവിതം കണ്ട് കരഞ്ഞു പോയെന്ന് നടി മല്ലികാ സുകുമാരൻ. കഴിഞ്ഞ ​ദിവസമാണ് തിരുവനന്തപുരത്തെ തീയറ്ററിലെത്തി മല്ലികാ സുകുമാരൻ ആട് ജിവിതം കണ്ടത്. സിനിമ കണ്ടിറങ്ങിയ ശേഷം കേരള 9 നോട് പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു. ഫസ്റ്റ് ആഫ് കണ്ടപ്പോഴെ ശരീരം വല്ലാതെയായി, സിനിമ കണ്ട് തീർന്നപ്പോൾ എന്താ പറയേണ്ടതെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു. സിനിമയിൽ ഒരിടത്തും ഞാൻ പൃഥ്വിരാജിനെ കണ്ടില്ല, നജീബിനെയാണ് കണ്ടത്. ഏങ്ങനൊക്കെയോ അവിടെ കിടന്നു കഷ്ടപ്പെടുന്ന ഒരാളായിട്ടാണ് കണ്ടത്. ആകഷ്ടപ്പാടിന്റെ തീവ്രത കണ്ടപ്പോൾ നല്ല വിഷമം തോന്നി. സിനിമ കണ്ടപ്പോൾ നജീബിനെ പിടിച്ചു കൊണ്ടുപോകുമോ എന്നൊക്കെ ആദിയായിരുന്നെന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു.

16 വർഷം മുൻപാണ് കഥ പൃഥ്വി കണ്ടത്. പിന്നീട് തിരുവല്ലയിൽ ഷൂട്ടിങ് നടന്നു. കോറോണ സമയത്ത് ഷൂട്ടിങ്ങ് നടത്തിയെങ്കിലും അവർ മരുഭൂമിയിൽ പെട്ട് പോയിരുന്നു. ഫ്ളൈറ്റില്ല, കടകളില്ല, ഞാൻ വിളിക്കുമ്പോൾ പറയുന്നത്. അമ്മ പേടിക്കണ്ട, അവർ ഇവിടെ സുരക്ഷിതരായിരുന്നു എന്നാണ്,. സിനിമ കണ്ടപ്പോൾ അവരുടെ കഷ്ടപ്പാടിനെല്ലാം നല്ല റിസൾട്ട് കിട്ടിയതായി തോന്നി. അവനെ വിളിക്കണം, സംസാരിക്കണം എന്നുമായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

English SUmmary : Mallika Sukumaran Reacts to Prithviraj Aadujeevitham

ഇരച്ചെത്തിയത് ഭീമൻതിര; 15 വീടുകൾ നിലംപ്പൊത്തി, കള്ളക്കടലിൽ കണ്ണീരിലായി മത്സ്യത്തൊഴിലാളികൾ

0

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിൽ തിരുവനന്തപുരം ജില്ലയിലെ വലിയതുറ, കോവളം, വിഴിഞ്ഞം തീരപ്രദേശങ്ങളിലായി തകർന്നത് 15ലധികം ഭവനങ്ങൾ. നാല് ദിവസത്തെ മുന്നറിയിപ്പിൽ ഭയന്ന് വീട് വിട്ട് ഓടാനൊരുങ്ങുകയാണ് തീരദേശ ജനത. കഴിഞ്ഞ ദിവസത്തെ ഭീമമായ കടൽകയറ്റത്തിന്റെ നടുക്കുന്ന ഓർമകളാണ് മത്സ്യത്തൊഴിലാളികൾ കേരള 9 നോട് പങ്കുവച്ചത്. ഇരച്ചെത്തിയ തിരമാലകൾ ആദ്യം വീടുകൾ തകർത്തു. ഇറങ്ങി ഓടിയ പല കുടുംബങ്ങളും തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. മത്സ്യത്തൊഴിലാളി കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണിയാണ് പ്രതികരണം രേഖപ്പെടുത്തിയത്.

സർക്കാർ കൊണ്ടുവന്ന അശാസ്ത്രീയമായ തീരസുരക്ഷാ രീതികൾ മൂലമാണ് അടിക്കടി കടൽക്ഷോഭത്തിൽ വീടുതൾക്ക് നാശനഷ്ടം ഉണ്ടാകുന്നതെന്ന് തീരദേശ വാസികളുടെ പ്രതികരണം. ഇന്നലെ ഉച്ചയോടെയാണ് കടൽ ഉൾവലിയുകയും പിന്നീട് തീരത്തേക്ക് അതിഭാകരമായ തിര എത്തിയതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഭീമമായ തിരയിൽ വലിയ തുറ, പൊഴിയൂർ ഭാ​ഗത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 15ലധികം വീടുകൾ, ബീച്ചിലേക്കുള്ള റോഡ്, മത്സ്യഫെഡിന് കീഴിലുള്ള സ്ഥാപനങ്ങൾ, മിനിഹാർബറുകൾ ഉൾപ്പടെ ഭീമമായ തകർച്ചയാണ് പൊഴിയൂർ തീരം സാക്ഷ്യം വഹിച്ചിരിക്കുന്നത്. വീട് തകർന്നവരെ ജില്ലാ അധികൃതർ പൊഴിയൂർ സർക്കാർ സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ഇന്നലെ മുതൽ തുടരുന്ന ഭീമൻ തിരയിൽ തമിഴ്നാട്ടിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസം കൂടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം കോവളം ബീച്ചിൽ സന്ദർശകരെ പൂർണമായും വിലക്കി. ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികളേയും വിദേശ സഞ്ചാരികളേയും ലൈഫ് ​ഗാർഡുമാർ പ്രത്യേക നിർദേശത്തോടെയാണ് ബീച്ചിൽ നിന്ന് മാറ്റിയത്.

‘ഓമൽ കനവേ’;ബാല്യത്തിലെ തനിച്ചായ ഡേവിഡ്, കുഞ്ഞുമനസിന്റെ വിങ്ങലുമായി ‘നടിക‍ർ’ സിനിമയിലെ പാട്ടെത്തി

0

മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ സിനിമയിലെ ഏറ്റവും പുതിയ പാട്ടെത്തി. ഓമൽ കനവേ എന്ന് തുടങ്ങുന്ന ഗാനം ഒരു നൊമ്പരത്തോടെ മാത്രമേ കണ്ടു തീ‍ർക്കാൻ കഴിയൂ. വിനായക് ശശികുമാറിന്റെ വരികൾക്ക് യാക്സൻ ഗാരി പെരേരയും നേഹ നായറുമാണ് സംഗീതം നൽകിയിരിക്കുന്നത്. ജോബ് കുര്യൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി –  ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി – ഭൂപതി, ആക്ഷൻ – കാലൈ കിങ്സൺ,  വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പ്രോമോ ഡിസൈൻ –  സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.

ദസറ കോംബോ വീണ്ടും! നാനി – ശ്രീകാന്ത് ഒഡേല – സുധാകർ ചെറുകുരി ചിത്രം #നാനി 33 പ്രഖ്യാപിച്ചു

0

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച് ശ്രീകാന്ത് ഒഡെലയുടെ സംവിധാനത്തിൽ #നാനി 33 ഒരുങ്ങുകയാണ്.

ദസറയിലൂടെ ശ്രീകാന്ത് ഒഡെല മികച്ച തുടക്കമാണ് നടത്തിയത്. ബോക്‌സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കൽ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ശ്രീകാന്ത് ഒഡെല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്.

വയലന്റ് അന്നൗൺസ്‌മെന്റ് പോസ്റ്ററാണ് പുറത്ത് വന്നത്. കൂറ്റൻ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററിൽ കാണാം. സ്റ്റൈലായി സിഗരറ്റ് വലിക്കുന്നതും പോസ്റ്ററിൽ കാണാം.

ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രത്യേക ജോണറിൽ ഒതുങ്ങാതെ വ്യക്തമായി പല സബ്ജക്ടുകൾ തിരഞ്ഞെടുക്കുകയാണ്. ശ്രീകാന്ത് ഒഡെലയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് നാനി. 2025 വേനൽക്കാലത്ത് ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി