കാസര്‍കോഡ്: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി. കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. നാല്മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് ബിന്ദുവിന്റെ മൃതദേഹം . വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ബിന്ദു തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള വൈദ്യുത കാറാണ് എംജി കോമെറ്റ് ഇവി. 2023 ഏപ്രിലാണ് ആദ്യമായി എംജി 7.98 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഇതോടെ കാട്ടുതീ പോലെ സെയിലും നടന്നു. ഇന്ത്യയില്‍ ഇന്ന് വേഗത്തില്‍ വിറ്റ് പോകുന്ന ഇലക്ട്രിക്ക് കാറുകളുടെ പട്ടികയില്‍ ഒന്നാമതാണ് എം.ജി കോമെറ്റ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബാറ്ററി സെല്ലുകളുടെ ചെലവ് കുറഞ്ഞപ്പോള്‍ കുഞ്ഞന്‍ ഇവിയുടെ വില കുറച്ച് എംജി ഉപഭോക്താക്കളെ സഹായിച്ചിരുന്നു.
ഇപ്പോഴിതാ ആരാധകര്‍ക്ക് ആശങ്ക പകരുന്ന വാര്‍ത്ത എത്തുകയാണ്. പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ എംജി തങ്ങളുടെ മോഡല്‍ നിരയുടെ വില പരിഷ്‌കരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ബജറ്റ് ഇവിക്കും വില വര്‍ധനവ് ലഭിച്ചിരിക്കുകയാണ്. എക്‌സിക്യുട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇത്തവണ വിപണിയില്‍ എത്തുന്നത്. എക്സ്സൈറ്റ്, എക്സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍ അടക്കം ലഭ്യമാക്കിയിട്ടുണ്ട്. ൈ
ഏപ്രിലില്‍ എന്‍ട്രി ലെവല്‍ വേരിയന്റായി എക്സിക്യൂട്ടീവില്‍ മാത്രം എംജി കൈവെച്ചിട്ടില്ല. മറ്റെല്ലാ വേരിയന്റുകള്‍ക്കും 10000 രൂപയുടെ വില വര്‍ധനവ് ലഭിച്ചു. 6.99 ലക്ഷം രൂപ മുതലാണ് കുഞ്ഞന്‍ ഇവിയുടെ വില. എക്സൈറ്റ് വേരിയന്റിന് 7.98 ലക്ഷം രൂപയും എക്സൈറ്റ് എഇ വേരിയന്റിന് 8.33 ലക്ഷം രൂപയുമാണ പുിതുക്കിയ വില എത്തുന്നത്. അതേസമയം എക്സ്‌ക്ലൂസീവ് വേരിയന്റിന് ഇനി മുതല്‍ 8.88 ലക്ഷം രൂപ വില വരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
കൊച്ചി: പുതുച്ചേരി വ്യാജ വിലാസം ഉപയോഗിച്ച് നടനും ബി.ജെ.പി തൃശൂര്‍ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരിച്ചടി. നികുതി വെട്ടിച്ചുവെന്നായിരുന്നു കേസ്. 2010, 2016 വര്‍ഷങ്ങളിലായി രണ്ട് ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു സംസ്ഥാന ക്രൈംബ്രാഞ്ചിേെന്റ കണ്ടെത്തല്‍. മെയ് 28ന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും
വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഹര്‍ജികള്‍ എറണാകുളം എസിജെഎം കോടതി തള്ളി. ഇതോടെ് സ്ഥാനാര്‍ത്ഥിയായി താരം പ്രചരണം കൊഴുക്കുപ്പിക്കവെ ചക്രവ്യൂഹത്തിലായിരിക്കുകയാണ്. തൃശൂര്‍ മണ്ഡലം ഇത്തവണ പിടിച്ചടക്കുമെന്ന് ഉറപ്പിച്ചാണ് സുരേഷ് ഗോപി മത്സരരംഗത്തുള്ളത്. മുരളീധരനും സുനില്‍കുമാറും മത്സരം കടുപ്പിക്കുമ്പോള്‍ തൃശൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. പ്രധാനമന്ത്രി മോദിയടക്കം സുരേഷ് ാേഗപിക്കായി തൃശൂരില്‍ പ്രചാരണത്തിനായി എത്തിയപ്പോഴാണ് നികുതി വെട്ടിപ്പ് കേസ് വീണ്ടും തലപൊക്കി എത്തുന്നതും.
ചെന്നൈ: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ അധിക്ഷേപ പ്രസംഗവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിര്‍മല ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകള്‍ പറയുകയാണെന്ന് അദേഹം പൊതുവേദിയില്‍ ആഞ്ഞടിച്ചു.സംസ്ഥാനം അടിയന്തരഘട്ടത്തില്‍ കേന്ദ്രസഹായം ചോദിക്കുമ്പോള്‍ ഒരുബന്ധവുമില്ലാത്ത കണക്കുകളാണ് അവര്‍ പറയുന്നത്.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ദുരിതാശ്വാസ സഹായത്തെ പോലും ഭിക്ഷയെന്ന് പരിഹസിക്കുകയാണ് അവ. തമിഴ്‌നാട് സര്‍ക്കാര്‍ വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പയെ ധനമന്ത്രി കേന്ദ്രസഹായമായി ചിത്രീകരിക്കുന്നെന്നും സ്റ്റാലിന്‍ ആരോപിച്ചു. ചെന്നൈയിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് അദേഹം നിര്‍മലക്കെതിരെ ആഞ്ഞടിച്ചത്. അതേ സമയം ബി.ജെ.പി വിഷത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.
തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈ ഇത്തവണ കോയമ്പത്തൂരാണ് മത്സരിക്കുന്നത്. ്മുന്‍കേന്ദ്രമന്ത്രി പൊന്ഡ രാധാകൃഷ്ണനടക്കം എന്‍.ഡി.എ ്മുന്നണിയില്‍ അണിനരത്തുന്നത് മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ്. ഡി.എം.കെയുടെ ഭരണത്തിലെ വീഴ്ചകളും അഴിമതികളും എണ്ണിപ്പറഞ്ഞാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ തമിഴ്‌നാട്ടില്‍ നേരിടുന്നത്.
തിരുവനന്തപുരം: പ്രശസ്ത നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം.
താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ഐശ്വര്യയുടെ വരൻ രോഹിത് ആണ്. ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്. ഐശ്വര്യ ഡോക്ടറാണ്. കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ്
വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബൈജു, രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ. ലോകനാഥ് ആണ് സഹോദരൻ.
ഷാജി കൈലാസ്, ആനി, സോന നായർ, ഭാഗ്യലക്ഷ്മി, കാർത്തിക തുടങ്ങി നിരവധി സിനിമ, സീരിയൽ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. വീഡിയോ കാണാം https://youtu.be/mqeLCOKW9FM
ഈ വർഷം റിലീസ് ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ബ്ലോക്ക്ബസ്റ്ററടിച്ചതോടെ 2024 മലയാള സിനിമയുടെ സുവർണ്ണകാലഘട്ടമായ് മാറും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ ഒന്നടങ്കം. മലയാളം ഫിലിം ഇന്റസ്ട്രിയുടെ പ്രതിഛായ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് മലയാള സിനിമ കാണാനായ് തിയറ്ററുകളിലേക്ക് എത്തുന്നത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’. പ്രേക്ഷകർക്ക് ആവേശം പകരാൻ ചിത്രത്തിന്റെ ഒരു ബിഗ് അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ സംഗീത വിഭാഗത്തിന്റെ വർക്കുകൾ പുരോഗമിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ക്രിസ്റ്റോ സേവ്യറും ടീമും ചേർന്ന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോ കണ്ടവരെല്ലാം തിയേറ്ററുകൾ ഇളക്കി മറിക്കുന്ന ബിജിഎം ആയിരിക്കും ഇതെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ‘ടർബോ’ എന്നും റിപ്പോർട്ടുകളുണ്ട്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ‘ടർബോ’യിൽ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്
കാർത്തികേയ 2’വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് ‘സ്വയംഭൂ’. ചിത്രത്തിലെ നായിക നഭ നടേഷിന്റെ പോസ്റ്റർ പുറത്തുവിട്ട് ചിത്രത്തിന്റെ ഒരു ബിഗ് അപ്ഡേറ്റ് നിർമ്മാതാക്കൾ ഇന്ന് അറിയിച്ചു. കൈക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നഭ ജോലിയിൽ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാൻ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉൾപ്പെടുത്തിയ ഒരു വിഡിയോയും പോസ്റ്ററിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നിർണായകവും ശക്തവുമായ ഒരു കഥാപാത്രത്തെയാണ് നഭ ചിത്രത്തിൽ അവതരിപ്പിക്കുന്നുത്. താരത്തിന് പരിക്കേറ്റ സമയത്ത് ചിത്രത്തിലെ നായികമാരിലൊരാളായി അഭിനയിക്കുന്ന മലയാളി താരം സംയുക്തയാണ് നഭയുടെ കഥാപാത്രത്തിന് വേണ്ടി പരിശീലനം എടുത്തിരുന്നത്.
പിക്സൽ സ്റ്റുഡിയോയുടെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ‘സ്വയംഭൂ’ ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. വിജയ് കാമിസെട്ടി, ജിടി ആനന്ദ് എന്നിവരാണ് സഹനിർമ്മാതാക്കൾ. നിഖിൽ സിദ്ധാർത്ഥയുടെ ഇരുപതാമത്തെ സിനിമയാണിത്. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങൾ, ആയോധന കലകൾ, കുതിരസവാരി എന്നിവയിൽ തീവ്രപരിശീലനം താരം നടത്തിയിരുന്നു.
‘കെജിഎഫ്’, ‘സലാർ’ ഫെയിം രവി ബസ്രൂർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എം പ്രഭാഹരനാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ തയ്യാറാക്കിയത് വാസുദേവ് മുനേപ്പഗരിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പിആർഒ: ശബരി.
മലയാള സിനിമക്ക് നാഴികക്കല്ലുകളായി കാത്തുസൂക്ഷിക്കാവുന്ന നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പ്യാരാ മേരാ വീരാ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അമൃത് രാംനാഥ് ഈണമിട്ടിരിക്കുന്ന ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസനും ആലപിച്ചിരിക്കുന്നത് സിദ്ധാർത്ഥ് ബശ്രുററുമാണ്. നിവിൻ പോളിയുടെ ഒരു കിടിലൻ പ്രകടനം ഈ ഗാനത്തിലൂടെ ഉണ്ടാകുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷ വെച്ചിരിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകി എത്തുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിൻ്റെ മാർക്കറ്റിംഗ് പാർട്ണർ.
അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – വിശ്വജിത്ത്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് – അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ – വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് – ബിജിത്ത്, പർച്ചേസിംഗ് മാനേജർ – ജയറാം രാമചന്ദ്രൻ, വരികൾ – ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി – വിപിൻ നായർ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ത്രിൽസ് – രവി ത്യാഗരാജൻ, കളറിസ്റ്റ് – ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്സ്, ടൈറ്റിലർ – ജെറി, സബ് ടൈറ്റിൽസ് – വിവേക് രഞ്ജിത്ത്, പ്രോമോ കട്സ് – കട്‌സില്ല Inc., ഓഡിയോ പാർട്ണർ – തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഫാഴ്‌സ് ഫിലിം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.
മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം ‘വിശ്വംഭര’യുടെ ആക്ഷൻ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. സംഭാഷണങ്ങൾ, ഒരു ഗാനം, ആക്ഷൻ ബ്ലോക്ക് എന്നിവയുടെ ചിത്രീകരണത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ചത്. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി തൃഷ കൃഷ്ണനാണ് എത്തുന്നത്. 2025 ജനുവരി 10 സംക്രാന്തിക്ക് ചിത്രം തിയറ്ററുകളിലെത്തും.
‘ബിംബിസാര’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വസിഷ്ഠ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘വിശ്വംഭര’. ഹൈദരാബാദിലെ അലൂമിയം ഫാക്ടറിയിൽ ഫൈറ്റ് മാസ്റ്റേഴ്‌സ് ജോഡികളായ രാം-ലക്ഷ്മണിൻ്റെ മേൽനോട്ടത്തിൽ ചിരഞ്ജീവിയും എതിരാളികളും തമ്മിലുള്ള തീവ്രമായ ആക്ഷൻ സീക്വൻസാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. വലിയ ക്യാൻവാസിൽ ചിത്രീകരിക്കുന്ന ഈ ആക്ഷൻ സീക്വൻസ് സിനിമ കാണുന്ന കാഴ്ചക്കാർക്ക് ഒരു പ്രത്യേക അനുഭവം നൽകും.
ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘വിശ്വംഭര’. നവംബർ അവസാനവാരത്തിലാണ് ‘വിശ്വംഭര’യുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം ഹൈദരാബാദിൽ സ്ഥാപിച്ചിരിക്കുന്നത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുന്നെ 2006 സെപ്തംബർ 20ന് പുറത്തിറങ്ങിയ ‘സ്റ്റാലിൻ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.
തിരുവനന്തപുരം; തലസ്ഥാനത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി. മണ്ണന്തലയിലാണ് സംഭവം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പതിനേഴ്കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡയിലെടുത്തു. മാരക ശേഷിയുള്ള അമിട്ടാണ് പൊട്ടിയതെന്നാണ് പോലീസ് അറിയിച്ചത്. അമിട്ട് കൂട്ടുകാര്‍ പൊട്ടിക്കാന്‍ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്കനിര്‍മാണ്ശാലയില്ല. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണഅ പരുക്കേറ്റവര്‍. മുന്‍പ് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം പരുക്കേറ്റരില്‍ ഒരാള്‍ക്കെതിരെ കേസുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ബോളിവുഡ് താരം രൺവീർ സിങ്ങും മുതിർന്ന താരമായ ജോണി സിൻസും വീണ്ടും ഇന്ത്യൻ പരസ്യത്തിൽ ഒന്നിക്കുന്നു. ജോണി സിൻസ് മുൻപ് ചെയ്ത പരസ്യം ഇന്ത്യയിൽ വൈറലായതോടെയാണ് വീണ്ടും ഈ കൂട്ടുകെട്ട് പരസ്യത്തിലൂടെ രംഗത്തെത്തുന്നത്. ഇത്തവണ 90കളിലെ ജനപ്രിയ ടെലിഷോപ്പിംഗ് പരസ്യങ്ങളിലാണ് ഇരുവരും ഒന്നിക്കുന്നത്. ഹിന്ദി ടിവി സീരിയലുകൾ പാരഡി ചെയ്ത് ലൈംഗിക വെൽനസ് ബ്രാൻഡിനായി ഇരുവരും മുമ്പ് സഹകരിച്ചിരുന്നു.
പുതിയ വീഡിയോയിൽ, രൺവീർ അവതാരകനായിട്ടാണ് അഭിനയിക്കുന്നത്. ഉപഭോക്താവിന്റെ റോളിലാണ് സിൻസ് രംഗത്തെത്തുന്നത്. പരസ്യത്തിൽ നമ്മൾ കാണുന്നതെല്ലാം ടെലിഷോപ്പിംഗിൻ്റെ പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതിനാൽ എഴുത്തുകാർ, സെറ്റ്, കോസ്റ്റ്യൂം ഡിസൈനർമാർ എന്നിവരാണ്.
കമൻ്റ് ബോക്സിൽ സിംഗിനും സിൻസിനും അഭിനന്ദനങ്ങളും പ്രശംസയും നൽകി രംഗത്തെത്തിയിട്ടുണ്ട്. ഹാസ്യനടനും എഴുത്തുകാരനുമായ തൻമയ് ഭട്ട്, ദേവയ്യ ബൊപ്പണ്ണ തുടങ്ങിയവരാണ് പരസ്യത്തിന് പിന്നിൽ. , കിയാര അദ്വാനിയും അഭിനയിക്കുന്ന ഫർഹാൻ അക്തറിൻ്റെ ഡോൺ 3 എന്നിവയുടെ റിലീസിനായി രൺവീർ സിംഗ് കാത്തിരിക്കുകയാണ്. അതിനിടയിലാണ് ജോണി സിൻസിനെ പ്രധാനവേഷത്തിൽ എത്തിച്ച് പരസ്യവും എത്തുന്നത്.
ബെംഗളൂരു: നടിയും എംപിയുമായ സുമലത അംബരീഷ് സംഘപരിവാർ പാളത്തിലേക്ക്. ബി.ജെ.പി നേതാക്കളുമായി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നടി ബി.ജെ.പി അംഗത്വമെടുക്കുന്ന കാര്യം വെളിപ്പെടുത്തിയത്. 2019ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച സുമലത പിന്നീട് ബിജെപിയുമായി സഹകരിച്ച് നാളിതുവരെ പ്രവർത്തിച്ചത്. കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും സഖ്യത്തിലെത്തിയ സാഹചര്യത്തിൽ സുമലത മത്സരിച്ച മാണ്ഡ്യ മണ്ടലം ആവശ്യപ്പെട്ട് തർക്കങ്ങളും നിലനിന്നിരുന്നു. മാണ്ഡ്യ സീറ്റ് വേണമെന്ന് ജെഡിഎസ് അധ്യക്ഷന്‍ കുമാരസ്വാമി ആവശ്യപ്പെട്ട് രംഗത്തെത്തതിയതോടെ ഇവിടെ തർക്കങ്ങളും നിലനിന്നിരുന്നു. ഇതോടെ സ്വതന്ത്ര എന്ന ആവശ്യം വിട്ട് പൂർണബിജെ.പിക്കാരിയായി സുമലത മാറുകയാണ്.
ഇതോടെ മാണ്ഡ്യ മണ്ഡലത്തിലെ സീറ്റ് ചൊല്ലിയുള്ള തർക്കത്തിനും പരിഹാരമായി. മാണ്ഡ്യയിൽ മത്സരിക്കുന്ന കുമാരസ്വാമിക്ക് വേണ്ടി താൻ പ്രചാരണ രംഗത്തുണ്ടാകുമെന്നും സുമലത പ്രഖ്യാപിക്കുകയും ചെയ്തു. 2019ൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് കാൽവച്ചത്. എന്നാൽ എൻ.ഡി.എ മുന്നണി ധാരണ പ്രകാരം മാണ്ഡ്യ മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതോടെ സുമലത മുഴുവൻ സമയ പ്രവർത്തകയായി മാറുകയാണ്.