Home Blog Page 203

ദസറ കോംബോ വീണ്ടും! നാനി – ശ്രീകാന്ത് ഒഡേല – സുധാകർ ചെറുകുരി ചിത്രം #നാനി 33 പ്രഖ്യാപിച്ചു

0

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച് ശ്രീകാന്ത് ഒഡെലയുടെ സംവിധാനത്തിൽ #നാനി 33 ഒരുങ്ങുകയാണ്.

ദസറയിലൂടെ ശ്രീകാന്ത് ഒഡെല മികച്ച തുടക്കമാണ് നടത്തിയത്. ബോക്‌സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കൽ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ശ്രീകാന്ത് ഒഡെല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്.

വയലന്റ് അന്നൗൺസ്‌മെന്റ് പോസ്റ്ററാണ് പുറത്ത് വന്നത്. കൂറ്റൻ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററിൽ കാണാം. സ്റ്റൈലായി സിഗരറ്റ് വലിക്കുന്നതും പോസ്റ്ററിൽ കാണാം.

ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രത്യേക ജോണറിൽ ഒതുങ്ങാതെ വ്യക്തമായി പല സബ്ജക്ടുകൾ തിരഞ്ഞെടുക്കുകയാണ്. ശ്രീകാന്ത് ഒഡെലയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് നാനി. 2025 വേനൽക്കാലത്ത് ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

അദിവി ശേഷിനൊപ്പം ബനിത സന്ധു ! ‘ജി2’വിന്റെ അടുത്ത ഷെഡ്യൂൾ ഗുജറാത്തിലെ ഭുജിൽ

0

അദിവി ശേഷ് നായകനാകുന്ന ജി2വിൽ നടി ബനിത സന്ധു നായികയായി എത്തുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങുന്ന ബനിതയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ജി 2. ഗുജറാത്തിലെ ഭുജിൽ ബനിത ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ, സർദാർ ഉദം, ആദിത്യ വർമ്മ തുടങ്ങിയ ചിത്രങ്ങളിൽ ബനിത അഭിനയിച്ചിട്ടുണ്ട്.

2018-ൽ പുറത്തിറങ്ങിയ ഗൂഡചാരി എന്ന ചിത്രത്തിൻ്റെ സീക്വൽ ആറ് വർഷത്തിന് ശേഷം എത്തുകയാണ്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എൻ്റർടൈൻമെൻ്റ്‌സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് കുമാർ സിരിഗിനീടിയാണ് സംവിധാനം. ഇമ്രാൻ ഹാഷ്മി മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.

ജി 2 വിൻ്റെ ഭാഗമാകുന്നത് തനിക്ക് സന്തോഷമാണെന്ന് ബനിത നേരത്തെ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിൽ ബനിതയുടെ വേഷം മുമ്പത്തെ കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പി ആർ ഒ – ശബരി

പുള്ളുവത്തി പെൺകുട്ടി മായമ്മയുടെ അതിജീവന കഥയുമായി മായമ്മ റിലീസിംഗിന് ഒരുങ്ങുന്നു

0

പുണർതം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മായമ്മ” റിലീസിംഗിന് തയ്യാറാകുന്നു.

നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

നിർമ്മാണം – പുണർതം ആർട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം -രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം – നവീൻ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ കഴക്കൂട്ടം, ചമയം – ഉദയൻ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടർ – റാഫി പോത്തൻകോട്, ഗാനരചന – രമേശ്കുമാർ കോറമംഗലം, ഉമേഷ്പോറ്റി ( നാവോറ്), സംഗീതം – രാജേഷ് വിജയ്, ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയൻ, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, കോറിയോഗ്രാഫി -രമേശ്, പ്രൊഡക്ഷൻ മാനേജർ – പത്മാലയൻമംഗലത്ത്, സംവിധാന സഹായികൾ – കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ് – വിജയകുമാർ, റിക്കോർഡിസ്റ്റ് – ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്സിംഗ് – ആദർശ്, സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പിആർഓ – അജയ് തുണ്ടത്തിൽ

ആൻഡ്രിയാ ചിത്രം ‘ കാ – ദി ഫോറസ്റ്റ് ‘ ൻ്റെ പ്രദർശനം കോടതി തടഞ്ഞു

0

ആൻഡ്രിയായെ കേന്ദ്ര കഥാപാത്രമാക്കി നാഞ്ചിൽ സംവിധാനം ചെയ്ത സിനിമയാണ് ‘ കാ – ദി ഫോറസ്റ്റ് ‘. ഷാലോം സ്റ്റുഡിയോസാണ് നിർമ്മാതാക്കൾ. സിനിമ ഇന്ന് മാർച്ച് 29 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈ ഹൈകോടതി ന്ന് പ്രസ്തുത ചിത്രത്തിൻ്റെ പ്രദർശനം തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്. എയ്ഡ് എൻ്റർടൈൻമെൻ്റ് ഉടമ ജയകുമാണ് നിറർമ്മാതാവിനെതിരെ കോടതിയിൽ അപേക്ഷ നൽകി സ്റ്റേ നേടിയത്. സിനിമ നിർമ്മിക്കുന്നതിനായി നിർമ്മാതാവ് ജോൺ മാക്സ് തൻ്റെ പക്കൽ നിന്നും ഇരുപതു ലക്ഷം രൂപ കടം വാങ്ങിയെന്നും, ഈ തുക നഷ്ട പരിഹാരത്തോടൊപ്പം മൂന്നു മാസം കൊണ്ടു തിരിച്ചു നൽകാം എന്നും ചിത്രത്തിൻ്റെ സാറ്റ്‌ലൈറ്റ് അവകാശം തനിക്ക് നൽകാം എന്നും ഉടമ്പടി ഉണ്ടാക്കി. എന്നാൽ ഉടമ്പടി പ്രകാരം പണം തിരിച്ചു നൽകാതെയും തന്നെ അറിയിക്കാതെയും റിലീസ് ചെയ്യാൻ തീരുമാനിച്ചു. സിനിമ റിലീസ് ചെയ്താൽ അത് തനിക്ക് നികത്താനാവാത്ത നഷ്ടം ഉണ്ടാക്കുമെന്നും ജയകുമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. ഹർജി സ്വീകരിച്ച കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ നൽകി കേസിൻ്റെ വിചാരണ ഏപ്രിൽ 12 ലേക്ക് മാറ്റി വെച്ചു. ഇതോടെയാണ് ‘ കാ – ദി ഫോറസ്റ്റ് ‘ ൻ്റെ പ്രദർശനം പ്രതിസന്ധിയിലായത്. ആൻഡ്രിയായെ സംബന്ധിടത്തോളം ഏറെ പ്രതീക്ഷയുള്ള വുമൺ സെൻ്റ്റിക്ക് സിനിമയാണ് ‘ കാ – ദി ഫോറസ്റ്റ് ‘.

രാം ചരൺ-ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ! ​’ജര​ഗണ്ടി’ ലിറിക്കൽ വീഡിയോ പുറത്ത്.

0

ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഗെയിം ചേഞ്ചർ’ലെ ‘ജര​ഗണ്ടി’ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അനന്ത ശ്രീറാം വരികൾ ഒരുക്കിയ ​ഗാനം ദലേർ മെഹന്ദിയും സുനിധി ചൗഹാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തമൻ എസിന്റെതാണ് സം​ഗീതം. ​​പ്രഭുദേവയുടെതാണ് കോറിയോ​ഗ്രഫി.

‘ആർആർആർ’ന്റെ മികച്ച വിജയത്തിന് ശേഷം രാം ചരൺ നായകനായെത്തുന്ന ‘ഗെയിം ചേഞ്ചർ’ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമ്മിക്കുന്നത്. ഹർഷിത്താണ് സഹനിർമ്മാതാവ്. ശ്രീമതി അനിതയാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെതാണ് കഥ. സു വെങ്കിടേശൻ, ഫർഹാദ് സാംജി, വിവേക് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിലെ സംഭാഷണങ്ങൾ തയ്യാറാക്കിയത് സായ് മാധവ് ബുറയാണ്.

അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന പാൻ ഇന്ത്യൻ സിനിമയാണ് ‘ഗെയിം ചേഞ്ചർ’. കിയാര അദ്വാനി നായികയായെത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, ഗാനരചന: രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർള ശ്യാം, ലൈൻ പ്രൊഡ്യൂസർ: എസ് കെ സബീർ, നരസിംഹറാവു എൻ, കലാസംവിധാനം: അവിനാഷ് കൊല്ല, ആക്ഷൻ: അൻബരിവ്, കോറിയോഗ്രഫി: പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർഷ്യ, ജാനി, സാൻഡി, സൗണ്ട് ഡിസൈൻ: ടി ഉദയ് കുമാർ, പിആർഒ: ശബരി.

ആരാധകരിൽനിന്നും രക്ഷപെടാൻ എയർപോർട്ടിൽനിന്നും പുറത്തേക്കോടി റോക്കി

0

സഹ മത്സരാർത്ഥിയെ മർദിച്ചതിനാൽ ബിഗ്ഗ്‌ബോസിൽനിന്നും പുറത്തായി റോക്കി . തിരിച്ചെത്തിയ റോക്കിക്ക് സ്വീകരണമൊരുക്കി സ്നേഹിതരും ഫാൻസും, ചുറ്റും കൂടിയ ആളുകളിൽനിന്നും രക്ഷപെടാൻ എയർപോർട്ടിൽനിന്നും പുറത്തേക്ക് ഓടി റോക്കി റോക്കിയുടെ പ്രതികരണം ഇങ്ങനെ,

ഞാൻ വലിയ ഗെയിംമർ അല്ലാത്തതിനാൽ എനിക്ക് ഗെയിം ഒന്നും കളിക്കാൻ പറ്റിയില്ല ഞാൻ എങ്ങനാണോ അതുപോലെയാണ് അവിടെ നിന്നത്. എനിക്ക് പേടിയൊന്നും ഇല്ല അതുപോലെ ഞാൻ രണ്ടുകാര്യങ്ങൾ കൊണ്ടാണ് കരഞ്ഞത് ഒന്ന്‌ എനിക്ക് ആറു വർഷം കാത്തിരുന്നു കിട്ടിയ അവസരം നഷ്ടമായി രണ്ടാമത്തെ കാര്യം സിജോയെ ഞാൻ ഒരു ദിവസമെങ്കിലും സുഹൃത്തായി കണ്ടു അങ്ങനൊരാളുടെ ദേഹത്ത് കൈവെയ്ക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്, അയാളുടെ കുടുംബത്തെയും സ്നേഹിക്കുന്നവരെയും ഓർത്താണ് ഞാൻ കരഞ്ഞത്. അല്ലാതെ ഞാൻ പേടിച്ചിട്ട് കരഞ്ഞതല്ല, റോക്കിക് എവിടെയും ഒറ്റയ്ക്ക് പോയി കളിച്ച് ജയിച്ച് വരാനറിയാം , ആരെയും ഞാൻ പേടിക്കില്ല എന്നും റോക്കി പറയുന്നു.

തനിക്ക് ഇനിയും ഒരുപാട് സംസാരിക്കാൻ ഉണ്ടെന്നും ഇപ്പോഴത്തെ ബിഗ്ഗ് ബോസ്സിന്റെ നിയമം വെച്ച് ഉടൻ അത് സാധിക്കില്ല എന്നും റോക്കി പറയുന്നു

തന്നെ പ്രഘോപിപ്പിച്ചതിനാലാണ് സിജോയെ ഇടിക്കേണ്ടി വന്നതെന്നും തന്നെ സപ്പോർട്ട് ചെയ്ത ജനങ്ങളോട് നന്ദി ഉണ്ടെന്നും റോക്കിയുടെ വാക്കുകൾ.

English Summary : Biggboss rocky reaction after out of Biggboss show

‘ആർസി17’നായ് രാം ചരണും സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്നു !

0

‘പുഷ്പ’ സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് ഗ്ലോബൽ സ്റ്റാർ രാം ചരൺ എത്തുന്നു. എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ൻ്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്. ചിത്രത്തിന്റെ നിർമ്മാണം ഈ വർഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.

‘ആർസി17’ എന്നാണ് ചിത്രത്തിന് താൽകാലികമായ് ടൈറ്റിൽ നൽകിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തിൽ ഗംഭീരമായ് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

2018 മാർച്ച് 30ന് റിലീസ് ചെയ്ത സുകുമാർ ചിത്രം ‘രംഗസ്ഥലം’ത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം രാം ചരൺ, സുകുമാർ, മൈത്രി മൂവി മേക്കേഴ്‌സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇവർ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാൻ-ഇന്ത്യ സിനിമാറ്റിക് അനുഭവം ആരാധകർക്ക് പ്രതീക്ഷിക്കാം. പിആർഒ: ശബരി

ജയം രവി ചിത്രം ‘ജീനി ! ഫസ്റ്റ് ലുക്ക് പുറത്ത്…

0

ജയം രവിയെ നായകനാക്കി​ അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന ‘ജീനി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ വെൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗനേഷാണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശനാണ് നായിക. കീർത്തി ഷെട്ടി, വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്.

ജയം രവിയുടെ 32-ാമത്തെ ചിത്രമായ ‘ജീനി’ ജയം രവിയുടെ ബി​ഗ് ബജറ്റ് ചിത്രമാണ്. 100 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ലോഞ്ചിങ് ചെന്നൈയിൽ വെച്ചാണ് നടന്നത്. പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് മിഷ്‌കിൻറെ മുൻ അസോസിയേറ്റായിരുന്ന അർജുനൻ ജൂനിയറിന്റെ ആദ്യ സിനിമയായ ഈ ചിത്രം വെൽസ് ഇന്റർനാഷണലിന്റെ 25-ാമത്തെ സംരംഭമാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശ്വിൻ കുമാർ കെ, ക്രിയേറ്റിവ് പ്രൊഡ്യുസർ: കെ ആർ. പ്രഭു, ഛായാഗ്രഹണം: മഹേഷ് മുത്തുസ്വാമി, ചിത്രസംയോജനം: പ്രദീപ് ഇ രാഘവ് (‘ലവ് ടുഡേ’ ഫെയിം), കലാസംവിധാനം: ഉമേഷ് ജെ കുമാർ, ആക്ഷൻ: യാനിക്ക് ബെൻ, പിആർഒ: ശബരി.

പെപ്പെ നായകനാകുന്ന മാസ് ചിത്രത്തിനായി 20 അടിയുടെ കൂറ്റൻ സ്രാവിനെ ഒരുക്കി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്

0

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം വ്യത്യസ്ഥ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്. ആർ.ഡി.എക്സിൻ്റ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ഏപ്രിൽ ആദ്യവാരത്തോട് കൂടി ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാകും.

കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസ്സങ്ങളോളം കടലിൽ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിൻ്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്ക വിധമാണ് ഈ ചിത്രത്തിൻ്റെ അവതരണം. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിൽ ഏറെയും കടലിലെ തകർപ്പൻ റിവഞ്ച് ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ശരത് സഭ, നന്ദു, സിറാജ് (ആർ.ഡി.എക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ.എം. റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിൻ്റേതാണു സംഗീതം. ഗാനരചന – വിനായക് ശശികുമാർ, ഛായാഗ്രഹണം – ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് – ശ്രീജിത്‌ സാരംഗ്, കലാസംവിധാനം – വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ് – അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ – സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്). റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സനൂപ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പി ആർ ഒ – ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി !

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ​ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തീകരിച്ചത്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘ബസൂക്ക’. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ‘ബെഞ്ചമിൻ ജോഷുവ’ എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്ഫടികം ജോർജ്, തുടങ്ങിയവരും അഭിനയിക്കുന്നു.

തിയറ്ററുകളിൽ വൻ വിജയം കൊയ്ത പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ‘ബസൂക്ക’.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സൂരജ് കുമാർ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ്മ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്‌, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.

ഇളയരാജ ബയോപ്പിക്ക് മൂവി ലോഞ്ച്

0

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം സംഗീത സംവിധായകൻ ഇളയരാജയുടെ ജീവചരിത്ര സിനിമയായ ‘ഇളയരാജ’യുടെ ഒഫിഷ്യൽ ലോഞ്ച് ഇന്ന് രാവിലെ ചെന്നൈയിൽ നടന്നു. കമൽ ഹാസൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു. പോസ്റ്ററിൽ ഇളയരാജയുടെ വേഷത്തിൽ ധനുഷിനെ കാണാം. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.

കണക്ട് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവരുടെ ബാനറിൽ ശ്രീറാം ഭക്തിസരൻ, സി കെ പദ്മ കുമാർ, വരുൺ മാതുർ, ഇളംപരീതി ഗജേന്ദ്രൻ , സൗരഭ് മിശ്ര എന്നിവർ നിർമിക്കുന്നു. ഡിഒപി – നീരവ് ഷാ, പ്രൊഡക്ഷൻ ഡിസൈൻ – മുത്തുരാജ്,

ലോഞ്ചിങ്ങ് എവെന്റിൽ ഇളയരാജയോടൊപ്പം സംവിധായകരായ വെട്രിമാരനും ത്യാഗരാജ കുമാരരാജനും ഒപ്പം സിനിമ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ചടങ്ങിൽ ധനുഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെ “ഈ നിമിഷം എനിക്ക് പൂർണതയുടെതായി മാറുകയാണ്. കുട്ടിക്കാലം മുതൽ തന്നെ ഇളയരാജ സാറിന്റെ മെലഡി ഗാനങ്ങൾ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ടത്. എന്റെ മാർഗവെളിച്ചമായി എപ്പോഴും ഇളയരാജ സർ ഉണ്ടാകും. അദ്ദേഹത്തിനെ ചിത്രത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ചടങ്ങിൽ എത്തിച്ചേർന്ന കമൽ ഹാസൻ സാറിനോട് എന്റെ നന്ദി ഞാൻ അറിയിക്കുന്നു.

ഗുണ എന്ന ചിത്രത്തിൽ ‘കണ്മണി അൻബോട് കാതലൻ’ എന്ന ഗാനത്തെക്കുറിച്ച് കമൽ ഹാസൻ സംസാരിച്ചു. ഇളയരാജയുമായി ഒന്നിച്ച് ചെയ്ത ആ ഗാനത്തിൽ പ്രണയത്തിന്റെയും ഇമോഷൻസിനെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ധനുഷിന് എല്ലാ വിധ ആശംസകളും കമൽ ഹാസൻ നേർന്നു. പി ആർ ഒ – ശബരി

രാം ചരൺ – ബുച്ചി ബാബു സന ചിത്രം #RC16; പൂജ

0

രാം ചരൺ – ബുച്ചി ബാബു സന ചിത്രം #RC16 ന്റെ പൂജ നടന്നു. മെഗാസ്റ്റാർ ചിരഞ്ജീവി ക്ലാപ് നിർവഹിച്ചു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

RC16 ഇന്ന് ലോഞ്ച് ചെയ്തു. ചിത്രത്തിന്റെ മുഴുവൻ ടീമും സിനിമ ഇൻഡസ്ട്രിയിലെ വിശിഷ്ഠ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. രാം ചരണും ജാൻവി കപൂറിന്റെയും ആദ്യത്തെ ക്ലാപ് ചിരഞ്ജീവി നിർവഹിച്ചു. നിർമാതാവ് അല്ലു അരവിന്ദ് സ്ക്രിപ്പ് കൈമാറിയപ്പോൾ ബോണി കപൂർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. സംവിധായകൻ ശങ്കർ ചിത്രത്തിന്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു. ഓസ്കർ അവാർഡ് ജേതാവ് എ ആർ റഹ്മാനും ചടങ്ങിൽ പങ്കെടുത്തു.

സംവിധായകൻ ബുച്ചി ബാബുവിന്റെ വാക്കുകൾ ഇങ്ങനെ ” എന്റെ മെന്റർ സുകുമാർ സാറിനും മെഗാസ്റ്റാർ ചിരഞ്ജീവി സാറിനും എന്റെ നന്ദി. രംഗസ്ഥലം എന്ന രാം ചരൺ സാറിന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ഞാൻ. ഇപ്പോൾ രാം ചരൺ സാറിനെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഈ അവസരം ഞാൻ പൂർണമായി മുതലാക്കും. എ ആർ റഹ്മാൻ സാറുമായി ഒരുമിച്ച് എന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ വർക്ക് ചെയ്യാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ചരൺ സർ, സുകുമാർ സർ, രവി, നവീൻ, സതീഷ് എന്നിവർ കാരണമാണ് ഇത് സാധിച്ചത്. ചിത്രത്തിൽ ജാൻവി തന്നെ നായികയായി ലഭിച്ചതിൽ സന്തോഷം.”
രാം ചരണും ജാൻവി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഡിഒപി – ആർ രത്നവേലു, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, പി ആർ ഒ – ശബരി