തിരുവനന്തപുരം∙ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ നിരത്തുകളിൽ ആഡംബര വാഹനങ്ങളിൽ വെള്ള എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച് ഓടുന്നതിന് ഉടൻ പിടിവീഴും. ബി.എം.ഡബ്ള്യു. അടക്കമുള്ള വിദേശ നിർമ്മിത വാഹനങ്ങളിൽ ഇത്തരത്തിൽ വെള്ള എൽ.ഇ.ഡി ലൈറ്റുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ അനധികൃതമായി എൽ.ഇ.ഡി ലൈറ്റുകളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇത്തരം പ്രവണതയ്ക്ക് തടയിടാൻ ഒരുങ്ങുകയാണ്. സമീപകാല റെക്കോർഡ് പ്രകാരം, തങ്ങളുടെ വാഹനങ്ങളിൽ അനധികൃത ആഫ്റ്റർ മാർക്കറ്റ് വൈറ്റ് എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് പിഴ ചുമത്തിക്കഴിഞ്ഞു. ഗുജറത്തിലാണ് ആദ്യ നടപടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്ത് വന്നു കഴിഞ്ഞു.
അഹമ്മദാബാദ് പോലീസ് ഇത്തരം നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നും ഗതാഗത കമ്മീഷണറേറ്റിൽ നിന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ആഫ്റ്റർ മാർക്കറ്റ് പരിഷ്‌ക്കരണങ്ങളിൽ സാധാരണയായി കാണുന്ന വെളുത്ത എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് പലപ്പോഴും മൂർച്ചയേറിയതും നീലകലർന്ന വെള്ള നിറവും ഉണ്ടായിരിക്കും, ഇത് റോഡിൽ അസ്വാസ്ഥ്യത്തിനും സുരക്ഷാ അപകടങ്ങൾക്കും ഇടയാക്കും.
അവ തെളിച്ചമുള്ളതായി തോന്നാമെങ്കിലും, ഈ ഹെഡ്‌ലൈറ്റുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, മാത്രമല്ല വരുന്ന ട്രാഫിക്കിന് തിളക്കം ഉണ്ടാക്കുകയും ചെയ്യും.അനധികൃത വൈറ്റ് എൽഇഡി ലൈറ്റുകൾ ശ്രദ്ധ തിരിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർക്ക് നിരവധി പരാതികൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്, മറുവശത്ത് നിന്ന് വരുന്ന വാഹനയാത്രികർക്ക് കാഴ്ച തടസ്സം സൃഷ്ടിക്കുന്നതരത്തിലാണ് അനധികൃതമായ എൽ.ഇ.ഡി ലൈറ്റുകൾ ഇത്തരം കാറുകളിൽ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ശക്തമായ പരിശോധനയ്ക്കാണ് അഹമ്മദാബാദ് പൊലീസ് ഒരുങ്ങുന്നത്. എന്നാൽ കേരളത്തിലേക്കും ഈ പരിശോധന എത്തുന്നതിനുള്ള സാധ്യതകളും കാണുന്നു. അനധികൃത നിയമലംഘനത്തിൽ മോട്ടോർ വാഹന വകുപ്പ് സദാ ജാഗരൂകരായിട്ടാണ് നിലവിൽ പ്രവർത്തിക്കുന്നത്.
പട്‌ന: അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടമായി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഹെലികോപറ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെയായിരുന്നു അപകടം
പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ചൂണ്ടികാണിച്ചാണ് റിപ്പോര്‍ട്ടുകള്‍.ഹെലികോപ്റ്റര്‍ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും ഏതാണ്ട് നിലത്ത് തൊടാന്‍ പോകുന്നതും വിഡിയോയില്‍ കാണാം.. എന്നാല്‍ അത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാല്‍. അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ഈ സൈബര്‍ കുഞ്ഞ് എന്തൊക്കെയാണ് പറയുന്നതെന്ന് ചോദിച്ച പത്മജ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ത്രീകളോട് വലിയ ദേഷ്യമാണെന്നും അഭിപ്രായപ്പെട്ടു.
കെകെ ശൈലജയെ കുറിച്ചും പറയുന്നത് കേട്ടു. രാഷ്ട്രീയം ഏതായാലും അവര്‍ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തകയാണ്. അതിലുപരി ഒരു സ്ത്രീയാണെന്നും പത്മജ വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. നേതാക്കന്മാരെ മണിയടിക്കുന്നതൊക്കെ കൊള്ളാം പക്ഷേ ഇലക്ഷന് നില്‍ക്കേണ്ടി വന്നാല്‍ സ്ത്രീകളാരും തന്നെ വോട്ട് ചെയ്‌തെന്ന് വരില്ല. ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നും പത്മജ പറഞ്ഞു.
തന്റെ മാതാവിനെ രാഹുല്‍ ആക്ഷേപിച്ചത് തന്റെ അമ്മ സ്വന്തം മക്കളെ പോലെ കണ്ട മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും ആസ്വദിച്ചുവെന്നും പത്മജ കുറ്റപ്പെടുത്തി. തന്നെ കുറിച്ച് പറഞ്ഞത് ക്ഷമിച്ചു. അച്ഛനെ കുറിച്ചും പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന തന്റെ അമ്മയെ കുറിച്ചും പറഞ്ഞുവെന്നും പത്മജ ആരോപിച്ചു.
മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. തെന്നിന്ത്യയിലെ നിറസസാനിധ്യമാണ് താരം.ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നിത്യ മേനോൻ. കൂടാതെ തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും നിത്യ പറയുന്നു.
“മലയാളി ആണെങ്കിലും ഞാൻ ബാഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷയും പറയുന്നവരുമുണ്ട്. ഞാൻ പഠിച്ച കന്നഡ സ്കൂളിലാണ്. എനിക്ക് കന്നഡയിൽ എഴുതാനും വായിക്കാനും അറിയാം. പക്ഷെ മലയാളത്തിൽ എഴുതാനും വായിക്കാനും പറ്റില്ല. എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം വേണ്ടായിരുന്നില്ല. മേനേൻ എന്ന് ഞാനിട്ടതാണ്. അതൊരു സർ നേം അല്ലെന്നും നിത്യ മേനോൻ പറയുന്നു.
അവർ ന്യൂമമറോളജി നോക്കി. ഞാൻ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ അറിയപ്പെട്ടത്. അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്. പക്ഷെ അതൊരു ഐഡന്റിറ്റി അല്ല. പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും. ബാംഗ്ലൂരിൽ എല്ലാവർക്കും ഇനീഷ്യൽ ഉണ്ട്. എനിക്ക് എൻ. എസ് നിത്യ എന്നായിരുന്നു. നളിനി സുകുമാരൻ നിത്യ. ഞാൻ വളർന്ന് പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി.
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഹെലികോപ്റ്ററിൽ നിന്ന് വീണ് പരിക്ക്. ഹെലികോപ്റ്ററിലേക്ക് കയറുമ്പോളാണ് അപകടം സംഭവിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു.
തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ് തൃണമൂൽ നേതാവ്. മാര്‍ച്ച് 14 ന് ഖലിഗട്ടിലെ വസതിയില്‍ വെച്ചും വെച്ച് മമതാ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് വീണാണ് മമതാ ബാനർജിക്ക് പരിക്കേറ്റത്. തന്നെ പിന്നിൽ നിന്ന് ആരോ തള്ളിയിട്ടതുപോലെ തോന്നിയെന്ന് അന്ന് മമത പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മമതയക്ക് അടുത്ത അപകടം സംഭവിച്ചത്.
ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു. വീണുടൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ പിടിച്ചെഴുന്നേല്‍പിക്കുന്നത് വീഡിയോയില്‍ കാണാം. ദുര്‍ഗാപൂരില്‍ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു. വിശാലമായ ഇന്ത്യ സഖ്യത്തിൽ സഹകരിക്കണമെങ്കിൽ പ്രധാനമന്ത്രി പദവിയിലേക്ക് മമത എത്തണമെന്നാണ് ത്രിണമൂലിൻെറ ആവശ്യം. മോദിക്ക് ശക്തനായ എതിരാളി എന്ന നിലയിലായിരുന്നു മമതയെ അവതരിപ്പിച്ചിരുന്നത്.
ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകളും അതിൻ്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടോവിനോ തോമസ് എത്തുന്ന ലാൽ ജൂനിയർ ചിത്രം നടികർ മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. IMDBയുടെ ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രമിപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലാണ്. പക്കാ എൻ്റർടെയ്ൻമെൻ്റ് ഉറപ്പ് നൽകിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. സെൻസർ ബോർഡിൻ്റെ U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വ്യത്യസ്ത വേഷപ്പകർച്ചകളിലാണ് ടോവിനോ ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി – ഭൂപതി, ആക്ഷൻ – കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പ്രോമോ ഡിസൈൻ – സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആരംഭിച്ചു. സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിച്ച ഈ ചിത്രം ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘പ്രണയ വിലാസം’ത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച നടനാണ് ജിത്തു അഷറഫ്.
ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട്ട് ഡയറക്ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ, പിആർഒ: ശബരി.
പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ പിറന്ന ‘ഹനു-മാൻ’ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് (പിവിസിയു)ലെ രണ്ടാമത്തെ ചിത്രമായ ‘ജയ് ഹനുമാൻ’ന്റെ പുതിയ പോസ്റ്റർ ഹനുമാൻ ജയന്തി ആഘോഷവേളയിൽ പുറത്തുവിട്ടു. കൈയിൽ ഗദയുമായ് ഒരു പർവ്വതത്തിന് മുകളിൽ ധീരനായ് നിൽക്കുന്ന ഹനുമാൻ ഭഗവാനെയാണ് പോസ്റ്ററിൽ കാണുന്നത്. ഹനുമാന്റെ തലക്ക് മുകളിലായ് ആകാശത്ത് വലിയൊരു ഡ്രാഗണും നിൽക്കുന്നുണ്ട്.
‘ഹനു-മാൻ’ന്റെ രണ്ടാം ഭാഗമാണ് ‘ജയ് ഹനുമാൻ’. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഡ്രാഗൺസിനെ ആദ്യമായ് ഇന്ത്യൻ സ്‌ക്രീനിൽ എത്തിക്കുകയാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. ഐമാക്സ് 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ തിരക്കഥ സമർപ്പിച്ചുകൊണ്ടാണ് ‘ജയ് ഹനുമാൻ’ന്റെ പ്രാരംഭ ഘട്ടത്തിന് പ്രശാന്ത് വർമ്മ തുടക്കമിട്ടത്. വമ്പൻ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിന് വലിയ രീതിയിലുള്ള വിഎഫ്എക്സ് വർക്കുകളുടെ ആവശ്യകതയുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിലായ് പുറത്തുവിടും.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ദൃശ്യാവിഷ്കരിച്ചത്. 100 കോടിയിലേറെ കളക്ഷൻ നേടിയ ഈ ചിത്രം ജനുവരി 12ന് തിയറ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ 100 ദിന വിജയം ടീം ഇന്ന് ആഷോഷിക്കും. പിആർഒ: ശബരി.
സിനിമ താരങ്ങളായ അപർണദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് പുലർച്ചെയായിരുന്നു താലികെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണദാസ് സിനിമയിലെത്തുന്നത്. മനോഹരം എന്ന ചിത്രത്തിലെ ഇരുവരുടേം കോംബോ ശ്രദ്ധനേടിയിരുന്നു. മഞ്ഞുമേൽ ബോയ്സ് ആണ് ദീപകിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം വീഡിയോ https://youtu.be/3987pnkiX7w
മലയാളികൾകളുടെ എവർഗ്രീൻ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിലൂടെയുണ്ട് ഇരുവരും ഒരിക്കൽ കുടി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ചിത്രത്തിൽ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. എം.രഞ്ജിത്താണ് നിർമാണം. 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും അവസാനമായി താര ജോഡികളായി എത്തിയത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’യിലും ഒന്നിച്ചഭിനയിച്ചെങ്കിലും മനോജ് കെ.ജയൻറെ ഭാര്യയായിട്ടായിരുന്നു ശോഭന എത്തിയത്. 2020ൽ റിലീസ് ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ് ശോഭനയുടെ അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന ഇൻസ്റ്റഗ്രാം വിഡിയോയിൽ വ്യക്തമാക്കി. താനും മോഹൻലാലും ഒന്നിച്ചുള്ള 56 ആം സിനിമയാണിതെന്നും താരം വെളിപ്പെടുത്തി. ‘എൽ360’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഏപ്രിൽ 30വരെ നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചത്.
ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്നും കമ്പനി അറിയിച്ചു. ടാറ്റാ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഔദ്യോഗിക എസ്ക് അക്കൗണ്ടിലൂടെയാണ് കമ്പനി ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്.ആഴ്ചയിൽ നാല് വിമാന സർവീസുകളാണ്, ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലിനും ഡൽഹിക്കുമിടയിൽ എയർ ഇന്ത്യ നടത്തുന്നത്.
പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ എയർ ഇന്ത്യ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നു. ഞങ്ങൾ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാലയളവിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ബുക്കിങ് സ്ഥിരീകരിച്ച ഞങ്ങളുടെ യാത്രക്കാർക്ക് പിന്തുണ നൽകുന്നു, പണം തിരികെ നല്‍കും’ എയർ ഇന്ത്യ എക്സിൽ കുറിച്ചു.