മമതയ്ക്ക് അത് കഷ്ടകാലം; ഹെലികോപ്റ്ററിൽ കയറുമ്പോൾ കാല്ഡ വഴുതി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊൽക്കത്ത: ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഹെലികോപ്റ്ററിൽ നിന്ന് വീണ് പരിക്ക്. ഹെലികോപ്റ്ററിലേക്ക് കയറുമ്പോളാണ് അപകടം സംഭവിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു.

തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ് തൃണമൂൽ നേതാവ്. മാര്‍ച്ച് 14 ന് ഖലിഗട്ടിലെ വസതിയില്‍ വെച്ചും വെച്ച് മമതാ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് വീണാണ് മമതാ ബാനർജിക്ക് പരിക്കേറ്റത്. തന്നെ പിന്നിൽ നിന്ന് ആരോ തള്ളിയിട്ടതുപോലെ തോന്നിയെന്ന് അന്ന് മമത പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് മമതയക്ക് അടുത്ത അപകടം സംഭവിച്ചത്.

ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു. വീണുടൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ പിടിച്ചെഴുന്നേല്‍പിക്കുന്നത് വീഡിയോയില്‍ കാണാം. ദുര്‍ഗാപൂരില്‍ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു. വിശാലമായ ഇന്ത്യ സഖ്യത്തിൽ സഹകരിക്കണമെങ്കിൽ പ്രധാനമന്ത്രി പദവിയിലേക്ക് മമത എത്തണമെന്നാണ് ത്രിണമൂലിൻെറ ആവശ്യം. മോദിക്ക് ശക്തനായ എതിരാളി എന്ന നിലയിലായിരുന്നു മമതയെ അവതരിപ്പിച്ചിരുന്നത്.

admin:
Related Post