ഇന്ത്യൻ നിരത്തുകളിൽ ആഡംബര വാഹനങ്ങളിൽ വെള്ള എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച് ഓടുന്നതിന് ഉടൻ പിടിവീഴും. ബി.എം.ഡബ്ള്യു. അടക്കമുള്ള വിദേശ നിർമ്മിത വാഹനങ്ങളിൽ ഇത്തരത്തിൽ വെള്ള എൽ.ഇ.ഡി ലൈറ്റുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ അനധികൃതമായി എൽ.ഇ.ഡി ലൈറ്റുകളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇത്തരം പ്രവണതയ്ക്ക് തടയിടാൻ ഒരുങ്ങുകയാണ്.
സമീപകാല റെക്കോർഡ് പ്രകാരം, തങ്ങളുടെ വാഹനങ്ങളിൽ അനധികൃത ആഫ്റ്റർ മാർക്കറ്റ് വൈറ്റ് എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് പിഴ ചുമത്തിക്കഴിഞ്ഞു. ഗുജറത്തിലാണ് ആദ്യ നടപടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്ത് വന്നു കഴിഞ്ഞു.
അഹമ്മദാബാദ് പോലീസ് ഇത്തരം നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നും ഗതാഗത കമ്മീഷണറേറ്റിൽ നിന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ആഫ്റ്റർ മാർക്കറ്റ് പരിഷ്‌ക്കരണങ്ങളിൽ സാധാരണയായി കാണുന്ന വെളുത്ത എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് പലപ്പോഴും മൂർച്ചയേറിയതും നീലകലർന്ന വെള്ള നിറവും ഉണ്ടായിരിക്കും, ഇത് റോഡിൽ അസ്വാസ്ഥ്യത്തിനും സുരക്ഷാ അപകടങ്ങൾക്കും ഇടയാക്കും.
അവ തെളിച്ചമുള്ളതായി തോന്നാമെങ്കിലും, ഈ ഹെഡ്‌ലൈറ്റുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, മാത്രമല്ല വരുന്ന ട്രാഫിക്കിന് തിളക്കം ഉണ്ടാക്കുകയും ചെയ്യും.അനധികൃത വൈറ്റ് എൽഇഡി ലൈറ്റുകൾ ശ്രദ്ധ തിരിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർക്ക് നിരവധി പരാതികൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്, മറുവശത്ത് നിന്ന് വരുന്ന വാഹനയാത്രികർക്ക് കാഴ്ച തടസ്സം സൃഷ്ടിക്കുന്നതരത്തിലാണ് അനധികൃതമായ എൽ.ഇ.ഡി ലൈറ്റുകൾ ഇത്തരം കാറുകളിൽ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ശക്തമായ പരിശോധനയ്ക്കാണ് അഹമ്മദാബാദ് പൊലീസ് ഒരുങ്ങുന്നത്. എന്നാൽ കേരളത്തിലേക്കും ഈ പരിശോധന എത്തുന്നതിനുള്ള സാധ്യതകളും കാണുന്നു. അനധികൃത നിയമലംഘനത്തിൽ മോട്ടോർ വാഹന വകുപ്പ് സദാ ജാഗരൂകരായിട്ടാണ് നിലവിൽ പ്രവർത്തിക്കുന്നത്.