സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു; അന്ത്യം അർബുദബാധിതനായി ചികിത്സയിലിരിക്കെ

തിരുവനന്തപുരം∙ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

admin:
Related Post