Home Blog Page 198

സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ‘മിറൈ’ ! ഗ്ലിംപ്സ് വീഡിയോ പുറത്ത്

0

സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മിറൈ’ എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്സ് വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ പേര് വെളിപ്പെടുത്തികൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

രവി തേജ ചിത്രം ‘ഈഗിൾ’ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ എത്തുന്ന 36-ആമത്തെ സിനിമയാണിത്.

തേജ സജ്ജയെ മികച്ച കഥാപാത്രമായ് അവതരിപ്പിക്കാൻ ​ഗംഭീരമായൊരു തിരക്കഥയാണ് ചിത്രത്തിനായ് തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണം തിരക്കഥ രചിച്ച ചിത്രം ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്.

തേജ സജ്ജയുടെ ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത പ്രശാന്ത് വർമ്മ ചിത്രം ‘ഹനു-മാൻ’ ചരിത്ര വിജയം കൊയ്ത് സുപ്പർഹിറ്റടിച്ചിരുന്നു. തന്റെ മുൻ ചിത്രമായ ‘ഹനു-മാൻ’ലൂടെ തേജ സജ്ജ വമ്പൻ ഹിറ്റ് സ്വന്തമാക്കിയതിനാൽ അദ്ദേഹത്തിൻ്റെ അടുത്ത ചിത്രത്തിനായ് രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

നാദബ്രഹ്മമേ……ദാസ്സേട്ടനുള്ള ശതാഭിഷേക ഗാനം അഞ്ചു ഭാഷകളിൽ

0

ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനമാണ് “നാദബ്രഹ്മമേ…… ” .
എം എസ് ക്രിയേഷൻസിൻ്റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മ മേ ഒരുക്കുന്നത്. അതിൽ മലയാളം, തമിഴ് പതിപ്പുകൾ ഉടൻ റിലീസാകും.
മടവൂർ സുരേന്ദ്രനാണ് നിർമ്മാണവും പ്പെം മലയാളം പതിപ്പിൻ്റെ വരികളും രചിച്ചിരിക്കുന്നത്. കടയാൽ സത്യരാജാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. മലയാളത്തിൻ്റെ ഭാവഗാന ഗായകൻ കല്ലറ ഗോപനാണ് മലയാളഗാനം ആലപിച്ചിരിക്കുന്നത്. നാദബ്രഹ്മമേ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ ജി കെ ഹരീഷ്മണിയാണ്. ഹരീഷ്മണി തന്നെയാണ് തമിഴ് പതിപ്പ് പാടിയിരിക്കുന്നതും.
പി ആർ ഓ അജയ് തുണ്ടത്തിൽ.

പുരാവസ്തു തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കെ

0

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചത്.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. അധ്യാപികയാണ് ത്രേസ്യാമ്മ. മക്കള്‍: മാനസ്, നിമിഷ.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ തടവിലാണ്. മോശയുടെ അംശവടി മുതൽ ശബരിമലയിലെ ചെമ്പോല തിട്ടൂരം വരെ തന്റെ പക്കൽ ഉണ്ടെന്നായിരുന്നു മോൻസൺ മാവുങ്കലിന്റെ വാദങ്ങൾ. പുരാവസ്തു തട്ടിപ്പിൽ പലരിൽ നിന്നായി കോടികൾ തട്ടിയതോടെയാണ് മോൻസണിന്റെ തട്ടിപ്പ് പുറംലോകം അറിയുന്നത്. സിനിമാതാരങ്ങളുടെ വാഹനങ്ങൾ മുതൽ നീണ്ട വാഹനനിരയും പൊലീസ് ഉന്നതരുമായും അടുപ്പവും മോൻസൺ പുലർത്തിയിരുന്നു.

കാശുണ്ടാക്കുക എന്നല്ലാതെ ഡി.കെ ശിവകുമാറിന് കോൺഗ്രസിൽ എന്ത് റോൾ; പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

0

തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ വിമർശിച്ച് തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖർ. കാശുണ്ടാക്കുക എന്നല്ലാതെ ഡി.കെ ശിവകുമാറിന് കോൺഗ്രസിൽ വേറെ റോളില്ലെന്ന് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. കള്ളപ്പണക്കേസിൽ പ്രതിയായ ഡി.കെ ശിവകുമാർ തനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ ആരും വിശ്വസിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഇന്നലെ നടത്തിയ ആരോപണങ്ങൾക്കാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ലെന്നായിരുന്നും ഡി കെ ശിവകുമാറിന്റെ വിമര്‍ശനം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ഡി.കെ ശിവകുമാർ ചോദിച്ചു.അതേ സമയം കെ സുധാകരനായി വടകരയിൽ തുറന്ന വാഹനത്തിൽ പ്രചരണവുമായിട്ടാണ് ഡി.കെ ശിവകുമാർ എത്തിയത്. കെ.കെ ശൈലജയും സുധാകരനും മാറ്റുരയ്ക്കുന്ന വടകരയിൽ സുധാകരനായി തകർപ്പൻ പ്രചാരണമായിരുന്നു ഡി.കെ ശിവകുമാറിന്റ സാന്നിധ്യത്തിൽ നടത്തിയത്.

രാജ്യത്ത് ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് എത്തുന്നു; ഭാരത് ബെൻസും ഡെയ്ംലറും കൈകോർക്കുന്നു

0

ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്കിനായി ഡെയ്ംലർ ഇന്ത്യയുടെ ഭാരത്‌ബെൻസ് കൈകോർക്കുന്നു,.അടുത്ത 12 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് ട്രക്ക് വപണിയിൽ കൊണ്ടുവരും. ഡെയ്ംലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (ഡിഐസിവി) അടുത്ത തലമുറയിലെ ഇകാൻ്ററിനൊപ്പം ഇന്ത്യയുടെ ബാറ്ററി ഇലക്ട്രിക് വിപണിയിലേക്കുള്ള പ്രവേശനം കൂടിയാണ് ഇതോടെ പ്രഖ്യാപിച്ചത്. ഭാരത്ബെൻസിന്റെ തണലിൽ ഇന്ത്യൻ വിപണിയിൽ eCanter ഇലക്ട്രിക് ട്രക്ക് റീബ്രാൻഡ് ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി ഈ പ്രഖ്യാപനം നടത്തുന്നത്. ഇതോടെ ട്രക്ക് വാഹനരം​ഗത്തെ വിപ്ലവകരമായ മാറ്റത്തിന് രാജ്യം സാക്ഷ്യം കുറിക്കുകയും ചെയ്യും. ഹെവി വാഹനങ്ങളിൽ പ്പെടുന്ന ബസുകളും ടൂറിസ്റ്റ് ബസുകളുമെല്ലാം രാജ്യത്ത് ഇലട്ക്രിക്ക് വാഹന വിപണി കയ്യടക്കുമ്പോഴാണ് ട്രക്കുകളെ എത്തിച്ച് അടുത്ത തലമുറയെ സൃഷ്ടിച്ച് വിപണി കയ്യടക്കാൻ ഒരുങ്ങുന്നത്.

അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ ഇന്ത്യയുടെ ലൈറ്റ് ഡ്യൂട്ടി ട്രക്ക് വിഭാഗത്തിൽ അടുത്ത തലമുറ eCanter ഇലക്ട്രിക് ട്രക്ക് അവതരിപ്പിക്കുമെന്ന് DICV വെളിപ്പെടുത്തൽ. കമ്പനിയുടെ ഈ നീക്കം ഗതാഗത മേഖലയെ വൃത്തിയുള്ളതും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് മാറ്റാനുള്ള ഭാരത സർക്കാരിന്റെ നീക്കങ്ങളെ സഹായിക്കുകയുെ ചെയ്യും. നിലവിൽ പെട്രോൾ, ഡീസൽ വാഹന ഉപയോ​ഗം കുറച്ചു കൊണ്ടാണ് രാജ്യം ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ട്രക്ക് മേഖലയിലെ ഇൗ നീക്കം ​ഗുണം ചെയ്യുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ

ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് പുതിയ അതിഥികൾ കൂടി; ഇവർ വേറെ ലെവൽ തന്നെ

0

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് GX(O) വേരിയൻ്റിൻ്റെ പുതിയ അതിഥിയേക്കൂടി വാഹന പ്രേമികൾക്ക് മുന്നലേക്ക് അവതരിപ്പിച്ചു.എംപിവിയുടെ പെട്രോൾ പതിപ്പിലാണ് കമ്പനി ഈ പുതിയ ശ്രേണി ടോപ്പിംഗ് വേരിയൻ്റ് അവതരിപ്പിച്ചിരിക്കുന്നത്. 7-സീറ്റ്, 8-സീറ്റ് ലേഔട്ടുകളിൽ GX(O) വേരിയൻ്റാണ് ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, സൂപ്പർ വൈറ്റ്, ബ്ലാക്ക്മിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് എന്നിങ്ങനെ 7 കളർ ഓപ്ഷനുകളിലാണ് ടൊയോട്ട GX(O) വേരിയൻ്റ് എത്തുന്നത്.

ഇന്ത്യയിൽ ഇന്നോവ ഹൈക്രോസ് പെട്രോളിൻ്റെ GX(O) 7-സീറ്റർ, GX(O) 8-സീറ്റർ പതിപ്പുകളാണ് പുറത്തിറക്കിയത്. ആദ്യത്തേതിന് 20.99 ലക്ഷം രൂപയും രണ്ടാമത്തേതിന് 21.13 ലക്ഷം രൂപയുമാണ് (രണ്ടും എക്‌സ് ഷോറൂം വില). ഇന്നോവ ഹൈക്രോസ് പെട്രോൾ ശ്രേണി 18.92 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു, ഈ പുതിയ വേരിയൻ്റുകൾ ഈ MPV യുടെ പെട്രോൾ പതിപ്പിൻ്റെ ലൈനപ്പിന് മുകളിലാണ്.

ടൊയോട്ട ഇന്നോവ GX(O) വേരിയൻ്റുകളിൽ സുരക്ഷ, സൗകര്യം, യൂട്ടിലിറ്റി ഫീച്ചറുകൾ എന്നിവയുണ്ട് – ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ ഡീഫോഗർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പനോരമിക് വ്യൂ മോണിറ്റർ, 16. -ഇഞ്ച് സിൽവർ അലോയ് വീലുകൾ, റൂഫ് സ്‌പോയിലർ, എൽഇഡി സ്റ്റോപ്പ് ലാമ്പ്, ഓട്ടോ ഫോൾഡ് & ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ ഇലക്ട്രിക് ഒആർവിഎമ്മുകൾ, പിൻ സൺഷേഡുകളുള്ള ചെസ്റ്റ്നട്ട് ഇൻ്റീരിയറുകൾ. സുരക്ഷാ മുൻവശത്ത് ടൊയോട്ട ഇന്നോവ GX(O) വേരിയൻ്റുകളിൽ സജ്ജീകരിച്ചിരിക്കുന്നു – 6 എയർബാഗുകൾ, ചുറ്റും ഡിസ്ക് ബ്രേക്കുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ISOFIX പോയിൻ്റുകൾ എന്നിവയാണ് പ്രാധാന്യം അർഹിക്കുന്ന മറ്റ് സവിശേഷതകൾ.

സേഫ്റ്റി മുഖ്യം ബി​ഗിലേ; വരുന്നു തകർപ്പൻ സുരക്ഷയുമായി ടാറ്റ ആൾട്രൂസ്

0

ഒരു കാലത്ത് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ കാറുകളെ പിന്നിലാക്കി കുതിച്ച വമ്പനാണ് ടാറ്റ. ടാറ്റ ഇൻഡി​ഗോ പല വേരിയന്റായി എത്തി ടാക്സി കാറുകളിൽ വിപ്ലവം തീർക്കുകയുെ ചെയ്തു. ടാറ്റ പുതിയ ടൈ അപ്പിൽ പുറത്തിറങ്ങുന്ന ന്യുജെൻ വാഹനങ്ങളെല്ലാം അടാർ ലുക്ക് തന്നെയാണ്. അക്കൂട്ടത്തിൽ പ്രീമിയം ലുക്ക് നൽകുന്നവയാണ്, ടിയാ​ഗോ, ആൾ​ട്രൂസ് എന്നീ മോഡലുകൾ. സേഫ്റ്റി ഫീച്ചറിൽ കോപ്രമെെസ് ചെയ്യാത്ത ടാറ്റ ഇപ്പോഴിതാ പുതിയ ഫീച്ചറുകളുമായി രം​ഗത്തെത്തുകയാണ്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്. സേഫ്റ്റി ഫീച്ചറായ ഇലക്ട്രോണിക് സ്റ്റെബിളിറ്റി കൺട്രോൺ ഇപ്പോൾ ആൾട്രോസിൻ്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

പ്രീമിയം ഫാബ്രിക് അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ വലിയ സീറ്റുകൾ സുഖപ്രദമായ യാത്രയും പ്രധാനം ചെയ്യുന്നു. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും സ്ലൈഡിംഗ് സെൻട്രൽ ആംസ്ട്രെസ്റ്റുകൾ ലഭിക്കുന്നു. ഇത് ഇരിപ്പിടത്തിന്റെ സുഖപ്രദമായ സ്ഥാനം വർധിപ്പിക്കുന്നുപെട്രോൾ, ഡീസൽ, CNG എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകളിലും ലഭ്യമാകുമെന്നതാണ് പ്രധാന ഹൈലൈറ്റ്. നൈറ്റഡ് റൂഫ് ലൈനർ, ഷാർക്ക് ഫിൻ ആന്റിന, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ അധിക ഫീച്ചറുകൾ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ ആൾട്രോസിന് 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.പുതിയ ഫീച്ചർ കൂട്ടിചേർക്കുമ്പോൾ വിലയിൽ വ്യത്യാസം വരേണ്ടതാണ്, എന്നാൽ കമ്പനി ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. ഇലക്ട്രോണിക് സ്റ്റെബിളിറ്റി കൺട്രോൾ കൂടാതെ മറ്റ് മാറ്റങ്ങളൊന്നും ടാറ്റ് ആൾട്രോസിൽ വരുത്തിയിട്ടില്ല. ടാറ്റയുടെ ഏതൊരു വാഹനമായാലും മികച്ച് സുരക്ഷ ക്രമീകരണങ്ങളുമായിട്ടാണ് വിപണിയിൽ എത്തുന്നത്. ഇന്നത്തെ കാലത്തെ കാറുകളില്‍ കണ്ടുവരുന്ന പ്രീമിയം സവിശേഷതകളില്‍ ഒന്നാണ് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍. ഫുള്‍ മാപ്പ് വ്യൂ നല്‍കുന്ന തരത്തില്‍ ഫുള്ളി കസ്റ്റമൈസ്ഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കുന്നു.

നിറഞ്ഞാടി നിവിൻ പോളി..! അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി ‘വർഷങ്ങൾക്കു ശേഷം’..!

0

സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായി തീയറ്ററുകളിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം വിജയകരമായി പ്രദർശനം തുടരുകയാണ്. ധ്യാനും പ്രണവും നായകന്മാരായി എത്തിയ ചിത്രത്തിൽ നിതിൻ മോളിയെന്ന സ്റ്റൈലിഷ് കഥാപാത്രവുമായി എത്തി കൈയ്യടികൾ നേടിയത് കൂടുതലും നിവിൻ പോളിയാണ്. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകർ കാണുവാൻ കൊതിച്ച നിവിൻ പോളിയുടെ അഴിഞ്ഞാട്ടം ബിഗ് സ്ക്രീനിൽ എത്തിയതും. വേൾഡ് വൈഡ് കളക്ഷനിൽ ചിത്രം ഇപ്പോൾ അൻപത് കോടി ക്ലബിൽ ഇടം നേടുകയും ചെയ്തിരിക്കുകയാണ്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ – വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ടിൽ അൻപത് കോടി നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിൻ്റെ മാർക്കറ്റിംഗ് പാർട്ണർ.

അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – വിശ്വജിത്ത്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് – അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ – വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് – ബിജിത്ത്, പർച്ചേസിംഗ് മാനേജർ – ജയറാം രാമചന്ദ്രൻ, വരികൾ – ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി – വിപിൻ നായർ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ത്രിൽസ് – രവി ത്യാഗരാജൻ, കളറിസ്റ്റ് – ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്സ്, ടൈറ്റിലർ – ജെറി, സബ് ടൈറ്റിൽസ് – വിവേക് രഞ്ജിത്ത്, പ്രോമോ കട്സ് – കട്‌സില്ല Inc., ഓഡിയോ പാർട്ണർ – തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഫാഴ്‌സ് ഫിലിം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു

0

പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടന്‍ മനോജ് കെ.ജയന്‍ മകനാണ്. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു അദ്ദേഹം.

പതിനാറാം വയസില്‍ സംഗീത പഠനം ആരംഭിച്ചു.രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാർ.പിന്നീട് സ്വാതി തിരുന്നാൾ മ്യൂസ്സിക് അക്കാദമിയിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ ഗാനഭൂഷണം പരീക്ഷ പാസായി. സംഗീതം ജീവിതവും ജീവിതം നാദാർച്ചനയുമാക്കി മാറ്റിയ സംഗീതജ്ഞനാണ് ജയവിജയന്മാർ. ഭക്തിയും സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂർവ ഇരട്ടകളാണ് ജയ വിജയന്മാർ. ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ ജയൻ മലയാളികളുടെ പ്രിയഗായകനാണ്.

1964 മുതൽ 10 വർഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കർണാടക സംഗീതം അഭ്യസിച്ചത്.വൈക്കം മഹാദേവ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ ഡോ.ബാലമുരളീകൃഷ്ണ എത്തിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. പിന്നീട് 6 വർഷത്തോളം അദ്ദേഹത്തോടൊപ്പം സംഗീതം അഭ്യസിച്ചു. ജയനെയും വിജയനെയും “ ജയ വിജയ “ ആക്കി മാറ്റിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു.ജോസ് പ്രകാശ് അഭിനയിച്ച “പ്രിയ പുത്രൻ “ എന്ന നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജയവിജയന്മാരായിരുന്നു. നൂറുകണക്കിനു ഭക്തിഗാന ആൽബങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.

ഏകദേശം മുപ്പതോളം സിനിമകൾക്ക് സംഗീതം നൽകി 1968 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തിയത്. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. ജയ വിജയന്മാർ സംഗീതം നൽകിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണ്.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്‌ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്.

എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങൾ ജയവിജയന്മാർ തന്നെ പാടിത്തുടങ്ങിയത്.ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ ശ്രീകോവിൽ നട തുറന്നൂ എന്ന ഗാനവും ഏറെ പ്രശസ്തമായി.പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. വിജയന്‍റെ മരണ ശേഷം എസ് രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ മയില്‍പ്പീലിയിലെ 9 ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.1968 ൽ ഭൂമിയിലെ മാലാഖ മുതൽ മുപ്പതോളം മലയാളം തമിഴ് സിനിമകൾക്കും ജയന്‍ സംഗീതം നൽകി.

ജയനും വിജയനും ചേർന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് “ ചെമ്പൈ- സംഗീതവും ജീവിതവും “എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ “ കലാരത്നം “ ഭക്തിസംഗീത സമ്രാട്ട്,തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

0

കാട് പൂത്തു :മല ദൈവത്തിന്‍റെ  പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

പത്തനംതിട്ട  :999 മലകളുടെ അധിപനായ  പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.

പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന്  ( 2024 ഏപ്രിൽ 14)ആർപ്പുവിളി ഉയരും.

മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ,എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.

ഏപ്രിൽ 14  ന് രാവിലെ  ഒന്നാം മഹോത്സവത്തിന്  സാമൂഹിക സാംസ്കാരിക സമുദായ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചേർന്ന് ഭദ്രദീപം തെളിയിക്കും..8.30 ന് വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജകൾ പ്രഭാത പൂജ  9 മുതൽ സമൂഹ സദ്യ 10 മുതൽ കല്ലേലി കൗള ഗണപതി പൂജ 11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം രാത്രി 8 മുതൽ ചരിത്ര പുരാതനമായ കുംഭപ്പാട്ട്.

രണ്ടാം മഹോത്സവം മുതൽ ഒൻപതാം മഹോത്സവം വരെ പതിവ് പൂജകൾക്ക് പുറമെ വടക്കൻ ചേരി വല്യച്ഛൻ പൂജ, കുട്ടിച്ചാത്തൻ പൂജ, കൊച്ചു കുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ, ഭാരത പൂങ്കുറവൻ അപ്പൂപ്പൻ ഭാരത പൂങ്കുറത്തി അമ്മൂമ്മ പൂജ, ഹരി നാരായണ പൂജ, ആദ്യ ഉരു മണിയൻ പൂജ, പിതൃ പൂജ, ആശാൻ പൂജ, പർണ്ണശാല പൂജ, വാവൂട്ട് പൂജ, വന ദുർഗ്ഗയമ്മ പൂജ , നാഗ പൂജ,പരാശക്തിയമ്മ പൂജ, 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ, കല്ലേലി അമ്മൂമ്മ എന്നീ ഉപ സ്വരൂപ പൂജകൾ നടക്കും .

ഓരോ ദിവസത്തെയും മഹോത്സവം വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിക്കും.

മഹോത്സവത്തിന്റെ 8 -ദിവസമായ  ഏപ്രിൽ 21 ഞായർ പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് പാണ്ടി ഊരാളി അപ്പൂപ്പന്റെ ചരിതം പേറുന്ന വിൽപ്പാട്ട്, രാത്രി 7 മണിയ്ക്ക് തിരുവാതിരക്കളി, കൈകൊട്ടിക്കളി, രാത്രി 9 മണി മുതൽ ഫോക്ക് ഡാൻസ്, തുടർന്ന് നൃത്ത നാടകം പാണ്ഡവേയം

ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 22 ന് തിങ്കളാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം എം എസ് അരുൺ കുമാർ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും

8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ,9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക് കല്ലേലി അമ്മൂമ്മ പൂജ 11.30 ന്  ഊട്ട് പൂജ   വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭപാട്ട്, രാത്രി 7 മുതൽ തിരുവാതിരകളി, കൈകൊട്ടിക്കളി 8 ന് നൃത്തനാടകം,11 ന് ഫോക്ക് ഡാൻസ്,12 ന് കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര സംഗീത നൃത്ത നാടകം കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ തുടർന്ന് നാടൻ പാട്ടും കളിയരങ്ങും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 23 ചൊവ്വാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി,8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം      രാവിലെ 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ സീരിയൽ താരം നിഷ സാരംഗ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്  അധ്യക്ഷ രാജി പി രാജപ്പൻ എന്നിവർ ഭദ്രദീപം തെളിയിക്കും.10 മണി മുതൽ സമൂഹസദ്യ 10.30 മുതൽ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്.

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും.

പത്താമുദയ ജന്മ വാർഷിക സംഗമം  ആന്റോ ആന്റണി എം പി,കാവുകളുടെ സംഗമം റാന്നി ഡി എഫ് ഒ പി കെ ജയകുമാർ ശർമ്മ,കല്ലേലി ജീവകാരുണ്യ പ്രവർത്തി ഡോ :എം.എസ് സുനിൽ കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,ഗോത്ര സംഗമം കെ എസ് ഇ ബി റിട്ട എക്സിക്ക്യൂട്ടീവ് എഞ്ചിനിയർ ബി. ഹരികുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.

വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.

11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് 12 മണി  മുതൽ ഗാനമേള, വൈകിട്ട് 3 മണി മുതൽ ഭജൻസ്,4 മണി മുതൽ കോൽക്കളി 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന്  പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തിരുവാതിര, കൈകൊട്ടിക്കളി,രാത്രി 8.30 മണി മുതൽ നൃത്തസന്ധ്യ,രാത്രി 10 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ  നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു

ലേറ്റായെത്തി ലേറ്റസ്റ്റായി മാറിയ സ്റ്റൈൽസ മന്നൻ; മഹീന്ദ്ര ട്രിയോ എത്തുന്നു തകർപ്പൻ മൈലേജുമായി

0

മുച്ചക്ര വാഹന രം​ഗത്ത് ലേറ്റായെത്തി ലേറ്റസ്റ്റായി മാറിയ സ്റ്റൈൽസ മന്നനാണ്. മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോയായ ട്രിയോ. സാധാരണക്കാരന് ഇഷ്‌പ്പെടാൻ ഒരുപാട് സവിശേഷധകളും അടങ്ങിയിട്ടുണ്ട്. 2018-ൽ ആദ്യമായി പുറത്തിറക്കിയതു മുതൽ വമ്പിച്ച വിജയം നേടി മുന്നേറുന്ന ട്രിയോ സീരീസിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് വളരെ സ്വീകാര്യമായ കാര്യമാണ്. . 2. ഇവി എളുപ്പത്തിൽ സ്വന്തമാക്കുന്നതിനായി നിരവധി ഫിനാൻസ് സ്‌കീമുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.വർധിച്ച ഈട്, ദീർഘായുസ്, മെറ്റൽ ബോഡി,
എന്നിവ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര ട്രിയോ പ്ലസിന് 3.58 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില

2018-ൽ അവതരിപ്പിച്ചതിനു ശേഷം, 50,000-ലധികം യൂണിറ്റുകൾ വിറ്റഴിച്ച് ട്രിയോ സീരീസ് മികച്ച വിജയം ആസ്വദിക്കുകയാണിപ്പോൾ.
60 മാസം വരെയുള്ള ലോൺ കാലാവധിയും വാഹനത്തിന്റെ 90 ശതമാനം വരെ ഉൾക്കൊള്ളുന്ന ഫിനാൻസിംഗ് ഓപ്ഷനുകളുമാണ് മഹീന്ദ്ര ട്രിയോ പ്ലസ് വാങ്ങുന്നവരെ കാത്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ആഫ്റ്റർസെയിൽ പിന്തുണ ഉറപ്പാക്കിക്കൊണ്ട് രാജ്യത്തുടനീളം ഏറ്റവും വലിയ സേവന ശൃംഖല വാഗ്ദാനം ചെയ്യുന്നതിലും കമ്പനി പ്രത്യേക ശ്രദ്ധകൊടുക്കുന്നുണ്ട്.

പെർഫോമൻസിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ട്രിയോ പ്ലസ് നിരാശപ്പെടുത്തുന്നില്ല. 10.24 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്. 8kW പവറിൽ പരമാവധി 42 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇവിക്ക് ശേഷിയുണ്ട്.മെറ്റൽ ബോഡിയുള്ള ട്രിയോ പ്ലസ് 5 വർഷത്തെ അല്ലെങ്കിൽ 120,000 കി.മീ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് വരുന്നത്. ഇത് പുതുതായി വാങ്ങുന്നവർക്ക് വളരെ ആശ്വാസം നൽകുന്ന കാര്യമാണ്.

പി​വി​ആ​ർ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും; മഞ്ഞുരുകിയത് യൂസഫലിയുടെ ഇടപെടലിൽ

0

കൊ​ച്ചി: ഒടുവിൽ സമവായത്തിലെത്തി. പി​വി​ആ​ർ ഐ​നോ​ക്സി​ന്‍റെ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് നിർണായകമായ തീരുമാനം കൈക്കൊണ്ടത്. സി​നി​മ​യു​ടെ പ്രൊ​ജ​ക്‌​ഷ​ൻ ചെ​യ്യു​ന്ന ക​ണ്ട​ന്‍റ് മാ​സ്റ്റ​റിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ ശൃം​ഖ​ല​യാ​യ പി​വി​ആ​ർ ഐ​നോ​ക്സി​ന്‍റെ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മാ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. ഇത് വിവാദമായി മാറുകയും ചെയ്തിരുന്നു,.

എന്നാൽ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ ബു​ക്കി​ങ്ങും പ്ര​ദ​ർ​ശ​ന​വും പി​വി​ആ​ർ നി​ർ​ത്തി​യ​ത്. ഇ​തോ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​തും വി​ഷു റി​ലീ​സി​ന് ഒ​രു​ങ്ങി​യി​രു​ന്ന​തു​മാ​യ സി​നി​മ​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ 22 സ്ക്രീ​നു​ക​ളും സം​സ്ഥാ​ന​മൊ​ട്ടാ​കെ 44 സ്ക്രീ​നു​ക​ളും പി​വി​ആ​റി​നു​ണ്ട്. സം​വി​ധാ​യ​ക​രു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി ഓ​ൺ​ലൈ​നിൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.