ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർടിന്റെ’ ടീസർ പുറത്ത്. റാമിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്നു. കാവ്യ താപർ നായികയായി എത്തുമ്പോൾ ബിഗ് ബുൾ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാർട് ശങ്കർ പോലെ തന്നെ ഡബിൾ ഐ സ്മാർട്ടിലും ആക്ഷൻ പാക്കഡ് ക്ലൈമാക്സ് രംഗങ്ങൾ പ്രതീക്ഷിക്കാം. രോമാഞ്ചം നൽകുന്ന സീനുകളിൽ ഒന്നായി ക്ലൈമാക്സ് മാറും. രണ്ടിരട്ടി ഡോസിൽ മാസ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് ടീസറിലൂടെ ലഭിച്ചു.
സ്‌ക്രീനിൽ റാമിന്റെ എനർജി തന്നെയാണ് പ്രധാന ആകർഷണം. അഭിനയ മുഹൂർത്തങ്ങളും മാസ് ഡയലോഗുകൾ കൊണ്ടും സ്ക്രീനിലെ മാസ് അപ്പീൽ കൊണ്ടും റാം ഇളക്കിമറിക്കും എന്ന് നിസംശയം പറയാം. ബിഗ് ബുൾ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ കഥ മറ്റൊരു ലെവലിലേക്ക് മാറും. ആദ്യ ഭാഗത്തേക്കാൾ ഇരട്ടി ക്യാൻവാസിൽ ചിത്രം എത്തുമ്പോൾ ഇരട്ടി എന്റർടൈന്മെന്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.
റാമിന്റെ ആരാധകർക്കുള്ള മികച്ച വിരുന്നായി ടീസർ മാറി. ടീസർ കൊണ്ട് പ്രതീക്ഷകൾ വാനോളമായി ഉയർന്ന് കഴിഞ്ഞു. തീയേറ്ററുകളിൽ ടീസർ നൽകിയ മാസ് മോമന്റ്‌സ് പ്രതീക്ഷിക്കാം. കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടും. ഛായാഗ്രഹണം – സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യുസിക്ക് – മണി ശർമ്മ , സ്റ്റണ്ട് ഡയറക്ടർ – കീച, റിയൽ സതീഷ്, പി ആർ ഒ – ശബരി
NEST ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ SFO ടെക്‌നോളജീസിൻ്റെ കാർബൺ റിഡക്ഷൻ സംരംഭം ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാനും സ്‌പേസ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിയുമായ എസ് സോമനാഥ് ശനിയാഴ്ച അനാച്ഛാദനം ചെയ്തു.
SFO ടെക്നോളജീസ് പോലുള്ള കമ്പനികൾ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ISROയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ISRO യുടെ വിവിധ ദൗത്യങ്ങൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പ്രയോജനം 400 സ്വകാര്യമേഖല കമ്പനികൾക്ക് ലഭിച്ചിട്ടുണ്ടെന്നും, കളമശേരിയിലെ ഹൈടെക് പാർക്കിൽ NeST ഗ്രൂപ്പിൻ്റെ SFO ടെക്നോളജീസിൻ്റെ സീറോ എമിഷൻ സംരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ISRO ചെയർമാൻ സോമനാഥ് പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിലൂടെ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി ISROയുമായി ചർച്ചകൾ നടന്നുവരികയാണെന്ന് NeST ഗ്രൂപ്പ് ചെയർമാൻ എൻ ജഹാംഗീർ പറഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.
‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’.
ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
തിരുവനന്തപുരം: ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ജസ്‌നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
സിബിഐ നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ജെയിംസ് സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നു. മുദ്രവച്ച കവറിൽ കേസിലെ തെളിവുകളും പിതാവ് കോടതിക്ക് കൈമാറി. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്നും ജെയിംസ് കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന്, കേസ് ഡയറി ഹാജരാക്കാൻ സിബിഐക്ക് കോടതി നിർദ്ദേശം നൽകി. പിതാവ് ഹാജരാക്കിയ തെളിവുകൾ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കിൽ, തുടരന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കി.
ജസ്‌ന 2012 സെപ്റ്റംബർ 23 ന് കേരളത്തിലെ കൊട്ടയത്തുനിന്ന് അപ്രത്യക്ഷയായി. അന്വേഷണം ഏറ്റെടുത്ത സിബിഐ ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജസ്‌നയുടെ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ അക്ഷയ തൃതീയ ദിവസം രാവിലെ എട്ടിന് തന്നെ പ്രവർത്തനമാരംഭിക്കും.
സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും ഉചിതമായ ദിവസമാണ് അക്ഷയ തൃതീയയെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അതിനാൽ അക്ഷയ തൃതീയ ദിവസം രാവിലെ 8 മണിക്ക് തന്നെ കല്യാണ്‍ ജൂവലേഴ്സിന്‍റെ എല്ലാ ഷോറൂമുകളും പ്രവർത്തനമാരംഭിക്കും. അന്നേ ദിവസം ഉപയോക്താക്കളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി അക്ഷയ തൃതീയ സ്പെഷ്യൽ കൗണ്ടറുകളും വേഗത്തിലുള്ള സേവനത്തിനായി എക്സ്പ്രസ് കൗണ്ടറുകളും ഷോറൂമിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
ഇന്ത്യയില്‍ എങ്ങുനിന്നുമുള്ള വിവാഹ ആഭരണങ്ങളുടെ ശേഖരമായ മുഹൂര്‍ത്ത്, കല്യാണിന്‍റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
കൂടാതെ മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങള്‍ അടങ്ങിയ രംഗ് എന്നിവയും ഷോറൂമുകളില്‍ ലഭ്യമാണ്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഒരു ലക്ഷത്തിലധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളില്‍നിന്ന് ഓരോ ദിവസവും അണിയുന്നതിനും വിവാഹത്തിന് വധുക്കള്‍ക്ക് അണിയുന്നതിനും ഉത്സവാഘോഷങ്ങള്‍ക്ക് അണിയുന്നതിനുമായി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘സ്വയംഭൂ’വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രമുഖ അഭിനേതാക്കൾ അടങ്ങുന്ന ആക്ഷൻ സീക്വൻസാണ് ടീം ഇപ്പോൾ ചിത്രീകരിക്കുന്നത്. വിയറ്റ്നാമീസ് ഫൈറ്റേർസ് ഉൾപ്പെടെ 700 കലാകാരന്മാരെ ഉൾപ്പെടുത്തി, രണ്ട് വലിയ സെറ്റുകളിലായ് യുദ്ധ സീക്വൻസ് ചിത്രീകരിച്ചിരിക്കുന്ന 12 ദിവസത്തെ ചിത്രീകരണത്തിന് 8 കോടിയാണ് ബജറ്റ്. സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണിത്. പിക്സൽ സ്റ്റുഡിയോയുടെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്ററിൽ യുദ്ധക്കളത്തിലേക്ക് കടക്കുന്നതിന് മുൻപായ് ജനക്കൂട്ടത്തെ തുറിച്ച് നോക്കുന്ന നിഖിലിനെ ഗംഭീരമായ മേക്ക് ഓവറിന് വിധേയനായ ഇതിഹാസ യോദ്ധാവിനെപ്പോലെ കാണപ്പെടുന്നു. ആകസ്മികമായ വമ്പൻ ആക്ഷൻ രംഗങ്ങളാണ് നിഖിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
‘കാർത്തികേയ 2’വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയുടെ ഇരുപതാമത്തെ ചിത്രമാണ് ‘സ്വയംഭൂ’. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങൾ, ആയോധന കലകൾ, കുതിരസവാരി എന്നിവയിൽ തീവ്രപരിശീലനം താരം നടത്തിയിരുന്നു. സംയുക്തയും നഭ നടേഷുമാണ് നായികർ. ‘കെജിഎഫ്’, ‘സലാർ’ ഫെയിം രവി ബസ്രൂർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എം പ്രഭാഹരനാണ്.
കോ-ഡയറക്ടർ: വിജയ് കാമിഷെട്ടി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
പ്രഖ്യാപനം വന്ന മുതൽ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിലെ രണ്ടാംസ്ഥാനം ‘ടർബോ’ സ്വന്തമാക്കി. സിനിമയുടെ ടീസർ, ട്രെയിലർ എന്നിവ പുറത്തുവരുന്നതിന് മുന്നേ പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷിക്കുന്ന ഇന്ത്യൻ സിനിമയാണ് ‘ടർബോ’ എന്നാണ് റിപ്പോർട്ട്. ഉലകനായകൻ കമൽഹാസന്റെ ‘ഇന്ത്യൻ 2’, , രാജ്കുമാർ റാവുവിന്റെ ‘ശ്രീകാന്ത്’, തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ‘ടർബോ’ രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. ചിത്രത്തിന്റെതായ് പുറത്തുവന്ന ഏറ്റവും പുതിയ ബിഗ് അപ്ഡേറ്റാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ടർബോ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അഭിനയിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ‘ടർബോ’ ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിലും ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഉപയോഗിച്ച ക്യാമറയാണിത്.
ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
എക്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ഷെയ്ൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അമര്‍ പ്രേം നിർമിക്കുന്ന ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീ സിനിമകൾക്ക് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ചേട്ടനായ വിനീത് ശ്രീനിവാസൻ ചിത്രങ്ങൾക്ക് ശേഷം അനിയൻ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കുന്നു എന്ന രസകരമായ ഒരു കൗതുകം കൂടി ചിത്രത്തിന് പുറകിലുണ്ട്. അതേസമയം എക്താ പ്രൊഡക്ഷൻസിന്റെ തന്നെ ധ്യാൻ ശ്രീനിവാസൻ ചിത്രം ജോയ് ഫുൾ എൻജോയ് റിലീസിന് തയ്യാറെടുക്കുകയാണ്.അഖിൽ കാവുങ്കൽ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ധ്യാന്‍ ശ്രീനിവാസനൊപ്പം ഇന്ദ്രൻസും അപർണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ
ചലച്ചിത്ര പത്ര പ്രവർത്തകനും പി ആർ ഓ യുമായ സി. കെ. അജയ് കുമാറിൻ്റെ പുത്രൻ കൃഷ്ണകുമാറും, പാലക്കാട് എരിമയൂർ സ്വദേശി പൂജാ വൈഷ്ണവിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹാനന്തരം കോയമ്പത്തൂരിൽ നടന്ന സൽക്കാര ചടങ്ങിൽ നടൻ റഹ്മാൻ, വ്യവസായിയും സിനിമാ നിർമ്മാതാവുമായ ‘ കോറൽ ‘ വിശ്വനാഥൻ ഉൾപ്പെടെ സിനിമാ, രാഷ്ട്രിയ,സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത് ദമ്പതികൾക്ക് ആശംസകൾ നേർന്നു.
പുണർതം ആർട്സ് ഡിജിറ്റലിൻ്റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ “മായമ്മ”യുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് അവയുടെ റിലീസ് നിർവ്വഹിച്ചത്. പുണർതം ആർട്സ് ഡിജിറ്റൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മായമ്മ എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീൻ എന്നീ വനിതാ വ്യക്തിത്ത്വങ്ങൾ ചേർന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥിയായെത്തിയ ദിനേശ് പണിക്കർക്കു പുറമെ രാജശേഖരൻ നായർ, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണൻ, അഖില ആനന്ദ്, സംഗീത സംവിധായകൻ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണൻ പോറ്റി, നായകൻ അരുൺ ഉണ്ണി, സംവിധായകൻ രമേശ് കുമാർ കോറമംഗലം എന്നിവർ സംസാരിച്ചു. നന്ദി പ്രകാശനം നടത്തിയത് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പരവൂർ ആയിരുന്നു. പ്രോഗ്രാം ആങ്കർ ചെയ്തത് പിആർഓ അജയ് തുണ്ടത്തിലും.
വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, കെ പി എ സി ലീലാമണി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ നവീൻ കെ സാജും എഡിറ്റർ അനൂപ് എസ് രാജുമാണ്. ലക്ഷ്മിജയൻ, പ്രമീള, പ്രിയാ രാജേഷ് എന്നിവരും മായമ്മയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.മായമ്മയുടെ പിആർഓ അജയ് തുണ്ടത്തിൽ
‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണം ശക്തമാകുന്നു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ഓർഡിനറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.
നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാൽ വലിയ ചർച്ചകൾക്കാണ് അത് വഴിതുറന്നത്. എന്നാൽ പിന്നീട് നിഷാദ് കോയ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് നിഷാദ് ചെയ്തത് മോശം പ്രവൃത്തിയാണെന്ന തരത്തിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ തെളിവുകൾ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് നിഷാദ് കോയ.
തന്റെ സിനിമയുടെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് എന്തിനാണ് ലിസ്റ്റിനും ഡിജോയും ടെൻഷനടിക്കുന്നതെന്നാണ് നിഷാദ് കോയ ചോദിക്കുന്നത്. എഴുത്തുകാരനായ നിഷാദ് കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ് എഴുതി ജയസൂര്യയുമായി ചർച്ച നടത്തുകയും തുടർന്ന് ജോഷിയുടെ സംവിധാനത്തിൽ സിനിമ ചെയ്യാമെന്ന് തീരുമാനത്തിലെത്തുകയും എന്നാൽ പ്രൊജക്ട് നീണ്ടുപോകുന്നതുകൊണ്ട്, ഒരു പരസ്യ ചിത്രീകരണത്തിനിടെ ജയസൂര്യ സംവിധായകൻ ഡിജോ ജോസിനോട് പ്രസ്തുത കഥ പറയുകയും നിഷാദ് കോയയോട് ഫോളോ അപ്പ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഒരു ടീസർ പോലും ഇറക്കാതെ ഇരുന്നാൽ മലയാളി ഫ്രം ഇന്ത്യ കോമഡി പടമാണെന്ന് കരുതി ആളുകൾ തിയേറ്ററുകളിൽ എത്തുകയും അത് നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യുമെന്നത് കൊണ്ടാണ് താൻ നിർബന്ധിച്ചത് മൂലം ഡിജോ ടീസർ ഇറക്കാൻ തയ്യാറായതെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ് മീറ്റിനിടയിലെ വെളിപ്പെടുത്തൽ ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ഡിജോ ജോസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.
നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ; മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ: മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ വിവാദം
‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണം ശക്തമാകുന്നു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ഓർഡിനറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.
നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാൽ വലിയ ചർച്ചകൾക്കാണ് അത് വഴിതുറന്നത്. എന്നാൽ പിന്നീട് നിഷാദ് കോയ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് നിഷാദ് ചെയ്തത് മോശം പ്രവൃത്തിയാണെന്ന തരത്തിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ തെളിവുകൾ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് നിഷാദ് കോയ.
തന്റെ സിനിമയുടെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് എന്തിനാണ് ലിസ്റ്റിനും ഡിജോയും ടെൻഷനടിക്കുന്നതെന്നാണ് നിഷാദ് കോയ ചോദിക്കുന്നത്. എഴുത്തുകാരനായ നിഷാദ് കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ് എഴുതി ജയസൂര്യയുമായി ചർച്ച നടത്തുകയും തുടർന്ന് ജോഷിയുടെ സംവിധാനത്തിൽ സിനിമ ചെയ്യാമെന്ന് തീരുമാനത്തിലെത്തുകയും എന്നാൽ പ്രൊജക്ട് നീണ്ടുപോകുന്നതുകൊണ്ട്, ഒരു പരസ്യ ചിത്രീകരണത്തിനിടെ ജയസൂര്യ സംവിധായകൻ ഡിജോ ജോസിനോട് പ്രസ്തുത കഥ പറയുകയും നിഷാദ് കോയയോട് ഫോളോ അപ്പ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഒരു ടീസർ പോലും ഇറക്കാതെ ഇരുന്നാൽ മലയാളി ഫ്രം ഇന്ത്യ കോമഡി പടമാണെന്ന് കരുതി ആളുകൾ തിയേറ്ററുകളിൽ എത്തുകയും അത് നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യുമെന്നത് കൊണ്ടാണ് താൻ നിർബന്ധിച്ചത് മൂലം ഡിജോ ടീസർ ഇറക്കാൻ തയ്യാറായതെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ് മീറ്റിനിടയിലെ വെളിപ്പെടുത്തൽ ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ഡിജോ ജോസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.
എന്നാൽ ഡിജോയുമായി ബന്ധപ്പെടാൻ ശ്രമിച്ച നിഷാദ് കോയക്ക് നിരാശയായിരുന്നു ഫലം. പലതവണ ഒഴിഞ്ഞുമാറിയ ഡിജോ രഹസ്യമായി ഷൂട്ട് തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പൃഥ്വിരാജിനോട് പ്രസ്തുത കഥ സലാർ ലൊക്കേഷനിൽ വെച്ച് നിഷാദ് കോയ പറയുമ്പോഴാണ് ഡിജോ ഇണങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്ന വിവരം പൃഥ്വിരാജ് നിഷാദ് കോയയോട് വെളിപ്പെടുത്തുന്നത്. തുടർന്ന് നിഷാദ് കോയ ഡിജോയെ ബന്ധപ്പെട്ടെങ്കിലും അവർ ചെയ്യുന്നത് കോമഡി പടമാണെന്നും, ഒരു പാകിസ്ഥാനി ഉണ്ടെന്ന് ഒഴിച്ചാൽ സാമ്യതകൾ ഇല്ലെന്നും ഡിജോ നിഷാദിനെ വിശ്വസിപ്പിക്കുന്നു.
കൊച്ചി: മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബാറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി സെപ്റ്റംബർ 12ന് ചിത്രം തീയറ്ററുകളിലെത്തും. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള അവതരണവുമായി എത്തുന്ന ചിത്രം പൂർണമായും 3-ഡിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയയുടെ കഥയെ അടിസ്ഥാനമാക്കിയാണ് അണിയിച്ചൊരുക്കിയത്.കൊച്ചിയിലും ഗോവയിലുമായി 170 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ താരങ്ങളടക്കം വലിയൊരു ക്രൂവാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഫാന്റസി അഡ്വഞ്ചര്‍ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം കുട്ടികളെ ഏറെ ആകർഷിക്കുമെന്ന് നേരത്തെ തന്നെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്താനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം ഓണത്തിന് റിലീസ് ചെയ്യുന്നതും അവധിക്കാലം ലക്ഷ്യമിട്ടാണ്.