Home Blog Page 10

സെപ്റ്റംബർ 11-ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം

0

ന്യൂഡൽഹി: ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 11 വെള്ളിയാഴ്ച രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU).

പണിമുടക്ക് നടക്കുകയാണെങ്കിൽ, തുടർന്നുവരുന്ന രണ്ടാം ശനിയും ഞായറും കണക്കിലെടുക്കുമ്പോൾ തുടർച്ചയായ ദിവസങ്ങളിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

പ്രധാന ആവശ്യങ്ങൾ:

  • ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക (2024-ൽ ഒപ്പുവെച്ച ധാരണ പ്രകാരം തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തിസമയം 40 മിനിറ്റ് വർധിപ്പിക്കാനും ശനിയാഴ്ചകൾ അവധിയാക്കാനും ധാരണയായിരുന്നു).
  • ധനകാര്യ സേവന വകുപ്പ് (DFS) കൊണ്ടുവന്ന ഏകപക്ഷീയമായ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി പിൻവലിക്കുക.
  • പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ നടപ്പിലാക്കുക.

തുടർ പ്രക്ഷോഭങ്ങൾ:

  • സെപ്റ്റംബർ 11-ലെ പണിമുടക്കിന് പുറമെ, അർദ്ധവാർഷിക അക്കൗണ്ട് ക്ലോസിങ് സമയമായ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്കിനും യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
  • ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നും UFBU മുന്നറിയിപ്പ് നൽകി.

പുതിയ ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ഏറ്റവും കുറഞ്ഞ വിലയിൽ ഇവ എവിടെ ലഭിക്കും? ഐഫോൺ 18 പ്രോ, പ്രോ മാക്സ്, ഐഫോൺ ഡ്യുവോ വില വിവരങ്ങൾ പുറത്ത്

0
iphone 18 pro max
iphone 18 pro max

സെപ്റ്റംബർ 9-ന് നടന്ന ചടങ്ങിലാണ് ആപ്പിൾ തങ്ങളുടെ പുതിയ മോഡലുകളായ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max), കൂടാതെ കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോ (iPhone Duo) എന്നിവ പുറത്തിറക്കിയത്. സെപ്റ്റംബർ 12 മുതൽ ഇവയുടെ പ്രീ-ഓർഡറുകൾ ആരംഭിക്കും.

വിവിധ രാജ്യങ്ങളിലെ ഐഫോൺ വില വിവരങ്ങൾ താഴെ പറയുന്നതാണ്:

ഇന്ത്യയിലെ വില വിവരങ്ങൾ:

  • ഐഫോൺ 18 പ്രോ: 256GB വേരിയന്റിന് ₹1,64,900 രൂപ മുതലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്. 512GB മോഡലിന് ₹1,89,900, 1TB മോഡലിന് ₹2,39,900, ഉയർന്ന 2TB വേരിയന്റിന് ₹3,14,900 എന്നിങ്ങനെയാണ് വില.
  • ഐഫോൺ 18 പ്രോ മാക്സ്: 256GB മോഡലിന് ₹1,79,900, 512GB മോഡലിന് ₹2,04,900, 1TB മോഡലിന് ₹2,54,900, 2TB മോഡലിന് ₹3,29,900 എന്നിങ്ങനെയാണ് വില നൽകേണ്ടത്.
  • ഐഫോൺ ഡ്യുവോ: ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണിന് ഇന്ത്യയിൽ ₹2,99,900 രൂപയാണ് വില.

മറ്റ് രാജ്യങ്ങളിലെ വിലയും താരതമ്യവും:

വിവിധ രാജ്യങ്ങളിലെ വില താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിലാണ് (US) ഐഫോൺ 18 പ്രോ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്.

1. ഐഫോൺ 18 പ്രോ (iPhone 18 Pro)

  • അമേരിക്ക (US): $1,199 (ഏകദേശം ₹1.14 ലക്ഷം)
  • യു.എ.ഇ (UAE): AED 5,099 (ഏകദേശം ₹1,32,075)
  • ജപ്പാൻ (Japan): JPY 219,800 (ഏകദേശം ₹1.37 ലക്ഷം)
  • ചൈന (China): CNY 9,999 (ഏകദേശം ₹1.42 ലക്ഷം)
  • യുകെ (UK): £1,199 (ഏകദേശം ₹1.54 ലക്ഷം)
  • ജർമ്മനി (Germany): €1,449 (ഏകദേശം ₹1.61 ലക്ഷം)

2. ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max)

  • അമേരിക്ക (US): $1,299 (ഏകദേശം ₹1.24 ലക്ഷം)
  • യു.എ.ഇ (UAE): AED 5,499 (ഏകദേശം ₹1,42,435)
  • ജപ്പാൻ (Japan): JPY 239,800 (ഏകദേശം ₹1.49 ലക്ഷം)
  • ചൈന (China): CNY 10,999 (ഏകദേശം ₹1.56 ലക്ഷം)
  • യുകെ (UK): £1,299 (ഏകദേശം ₹1.67 ലക്ഷം)
  • ജർമ്മനി (Germany): €1,599 (ഏകദേശം ₹1.77 ലക്ഷം)

3. ഐഫോൺ ഡ്യുവോ (iPhone Duo)

  • അമേരിക്ക (US): $1,999 (ഏകദേശം ₹1.90 ലക്ഷം)
  • യു.എ.ഇ (UAE): AED 8,499 (ഏകദേശം ₹2,20,142)
  • ചൈന (China): CNY 15,999 (ഏകദേശം ₹2.27 ലക്ഷം)
  • ജപ്പാൻ (Japan): JPY 364,800 (ഏകദേശം ₹2.27 ലക്ഷം)
  • ജർമ്മനി (Germany): €2,299 (ഏകദേശം ₹2.55 ലക്ഷം)
  • യുകെ (UK): £1,999 (ഏകദേശം ₹2.57 ലക്ഷം)

പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക്

0

പ്രേക്ഷകർക്ക് മുമ്പെങ്ങുമില്ലാത്തവിധം വിനോദ മാർഗ്ഗങ്ങൾ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ,മികച്ച കോണ്ടെന്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സീ 5 പുത്തൻ ലുക്കിൽ പ്രേക്ഷകരിലേക്ക് എത്തുന്നു.

വിപുലീകരിച്ച മികച്ച കോണ്ടെന്റുകൾ ഉള്ള ശേഖരത്തിന്റെ കരുത്തിൽ, മൊബൈൽ, കണക്റ്റഡ് ടിവി എന്നിവയിലുടനീളം എഐ (AI) അധിഷ്ഠിത വ്യക്തിഗത നിർദ്ദേശങ്ങൾ, മികച്ച വിഷ്വൽ നാവിഗേഷൻ, തടസ്സമില്ലാത്ത മൾട്ടി-സ്ക്രീൻ അനുഭവം എന്നിവയോടെ പ്ലാറ്റ്‌ഫോമിൽ വൻ മാറ്റങ്ങളാണ് സീ 5 വരുത്തിയിരിക്കുന്നത്.

പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രീമിയം എന്റർടൈൻമെന്റ്, ഫ്രീ 5, കിഡ്‌സ് (KidZ), ടിവി, സ്‌പോർട്‌സ് എന്നിങ്ങനെ അഞ്ച് പ്രത്യേക വിഭാ​ഗങ്ങളായാണ് പുതിയ സീ 5 രൂപകൽപ്പന ചെയ്തിരിക്കുന്നത്.​ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയുള്ള നാവിഗേഷനും, സബ്സ്ക്രിപ്ഷൻ, പ്ലേബാക്ക് സംശയങ്ങൾ നിമിഷങ്ങൾക്കകം പരിഹരിക്കുന്ന എഐ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

​ഫീഫ വേൾഡ് കപ്പ് 2026™, 2030 ഉൾപ്പെടെയുള്ള ആഗോള കായിക മാമാങ്കങ്ങളുടെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ, ഹോളിവുഡ് ചിത്രങ്ങളുടെ വൻ ശേഖരമാണ് ഇംഗ്ലീഷ് ലൈനപ്പിലൂടെ സീ 5 ഒരുക്കിയിരിക്കുന്നത്.കൂടാതെ, യാതൊരു വരിസംഖ്യയുമില്ലാതെ സൗജന്യമായി വിനോദം ആസ്വദിക്കാനായി ‘ഫ്രീ 5’ (Free 5) സജ്ജമാക്കിയിരിക്കുന്നു. സൗജന്യമായി കാണാൻ സാധിക്കുന്ന സീരീസുകൾ, സിനിമകൾ, കൊറിയൻ-ചൈനീസ് ഡ്രാമകൾ, ആനിമേഷൻ, വാർത്തകൾ, ക്രിയേറ്റർ കണ്ടെന്റുകൾ എന്നിവ ഇതിലൂടെ ലഭ്യമാകും.

വിനോദങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പ്രേക്ഷകർക്ക് കൂടുതൽ പ്രയോജനകരമാക്കാനുമാണ് സീ 5-ന്റെ അടുത്ത ഘട്ടം ലക്ഷ്യമിടുന്നത് എന്ന് തേജ്കരൺ സിംഗ് ബജാജ് (ബിസിനസ് ഹെഡ് – സീ 5 ഇന്ത്യ & എഐ ആന്റ് ഇന്നൊവേഷൻ) പറഞ്ഞു.

വിനോദങ്ങൾ തടസ്സമില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ടെക്നോളജി ഫിലോസഫി.ഭാഷാടിസ്ഥാനത്തിലുള്ള സിനിമാ-സീരീസുകൾക്ക് പുറമെ, ആഗോള സിനിമകൾ ഉൾപ്പെടുത്തിയ ഇംഗ്ലീഷ് ലൈനപ്പും സൗജന്യമായി കാണാവുന്ന ‘ഫ്രീ 5’ സേവനവും പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുമെന്ന് പ്രമോദ് പ്രകാശ്, ചീഫ് ടെക്നോളജി ഓഫീസർ,കൂട്ടിച്ചേർത്തു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മറാത്തി എന്നീ 7 ഭാഷകളിൽ പ്രാദേശികമായ ഉള്ളടക്കങ്ങളും മികച്ച അനുഭവവും ഇനിമുതൽ സീ5 സമ്മാനിക്കും എന്ന് ഉറപ്പാണ്.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

0

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “സീൻ” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. 2026 നവംബർ 6 ന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് മലയാളി താരം നസ്രിയ നസിം.

സൂര്യയുടെ മാസ് ആക്ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം ഏറെ സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റെർറ്റൈനെർ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ മുഴുവൻ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

സഹനിർമ്മാതാവ്: ജയശ്രീ ദാമോദരൻ, ഛായാഗ്രഹണം – വിനീത് അഗസ്റ്റിൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ, സംഘട്ടനം – ചേതൻ ഡിസൂസ, പിആർഒ – ശബരി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ നാളെ 6 മണിക്ക്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

0

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ”- ൻ്റെ ട്രെയ്‌ലർ നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

അടുത്തിടെ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “പ്രാക്ക്” പുറത്ത് വരികയും, മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. അതിന് മുൻപ് എത്തിയ, ചിത്രത്തിൻ്റെ ആദ്യ ടീസർ, ആദ്യ ഗാനം എന്നിവയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിൻ്റെ കഥാതന്തു എന്നാണ് ടീസർ നൽകുന്ന സൂചന.
അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

ഏറെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ എത്തുന്നത് എന്ന് പോസ്റ്ററുകളും ടീസറും കാണിച്ചു തന്നിരുന്നു. ഇവരെ കൂടാതെ, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.

ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും;ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

0

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരായ കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇരുവരും അവതരിപ്പിക്കുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ദുൽഖർ സൽമാൻ്റെ നായികയായി കായദു ലോഹർ എത്തുമ്പോൾ, ആൻ്റണി വർഗീസിൻ്റെ നായികയായി ആണ് സംയുക്ത വിശ്വനാഥൻ വേഷമിട്ടത്. ചിത്രത്തിൻ്റെ കഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കഥാപാത്രങ്ങൾക്ക് ആണ് ഇരുവരും ജീവൻ നൽകിയിരിക്കുന്നത്. മികച്ച പ്രകടനം കൊണ്ട് രണ്ട് നായികാ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. സംയുക്ത വിശ്വനാഥൻ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ഐ ആം ഗെയിം.

ബോക്സ് ഓഫീസിൽ മികച്ച ആഗോള കളക്ഷൻ നേടിയാണ് ചിത്രം കുതിക്കുന്നത്. കേരളത്തിലും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം, നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം തകർപ്പൻ പ്രകടനമാണ് ദുൽഖർ സൽമാൻ നൽകിയത്.

ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയ്‌നറാണ്. ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.

ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ സെപ്റ്റംബർ 11 മുതൽ മലയാളം ZEE5-ൽ പ്രീമിയർ ആരംഭിക്കും

0

ജോജു ജോർജ് നായകനായെത്തിയ പ്രതികാര ആക്ഷൻ ത്രില്ലർ ‘വരവ്’ സെപ്റ്റംബർ 11 മുതൽ മലയാളം ZEE5-ൽ പ്രീമിയർ ആരംഭിക്കും.ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് നൈസി റെജിയാണ്. എ.കെ. സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയിൽ ശിക്ഷയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചൻ എന്ന ‘പോളി’ (ജോജു ജോർജ്) എന്ന കഥാപാത്രത്തിലൂടെയാണ് വരവിന്റെ കഥ വികസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ അനുജൻ വില്ലിയെ തിരഞ്ഞിറങ്ങുന്ന പോളി ചെന്നെത്തുന്നത് നാട്ടിലെ പ്രമാണിമാരും സ്വാധീനമുള്ളവരുമായ വ്യക്തികളുടെ കറുത്ത രഹസ്യങ്ങളിലേക്കാണ്. തുടർന്ന് തന്റെ കുടുംബത്തെ തകർത്തവർക്കെതിരെ പോളി നടത്തുന്ന നീതിക്കായുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

ജോജു ജോർജ് കൂടാതെ അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സാനിയ അയ്യപ്പൻ, ദീപക് പറമ്പോൽ, ബൈജു സന്തോഷ്, ബാബുരാജ്, സുകന്യ, വിൻസി അലോഷ്യസ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

മലയാള സിനിമയിൽ തന്റെതായ മുദ്ര പതിപ്പിച്ച സംവിധായകൻ ഷാജി കൈലാസും നടൻ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മുൻപ് ‘വല്യേട്ടൻ’ സിനിമയുടെ ചിത്രീകരണം ജൂനിയർ ആർട്ടിസ്റ്റായി പുറത്തുനിന്നു കണ്ട ഓർമ്മ പങ്കുവെച്ച ജോജു, ഷാജി കൈലാസിന്റെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്ന് വ്യക്തമാക്കി.

ഷാജി കൈലാസിന്റെ മാസ്സ് സംവിധാന ശൈലിയും ജോജു ജോർജിന്റെ അഭിനയ മികവും ഒത്തുചേരുന്ന ‘വരവ്’ സീ5 പ്രേക്ഷകർക്ക് ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും,എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഒരു സാധാരണ മനുഷ്യന്റെ കുടുംബകഥയെ കേന്ദ്രീകരിച്ചുള്ള ആക്ഷൻ ചിത്രമാണ് ‘വരവ്,
ജോജു അസാധാരണ പ്രതിഭയുള്ള നടനാണ്. ഒരു പെർഫോമർ എന്ന നിലയിൽ നിരവധി വ്യത്യസ്ത തലങ്ങൾ അദ്ദേഹത്തിനുണ്ട്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിലെ ആക്ഷൻ താരത്തെ കൂടുതൽ പര്യവേക്ഷണം ചെയ്യാനും സ്ക്രീനിലെ അദ്ദേഹത്തിന്റെ തീവ്രത പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞാൻ ആഗ്രഹിച്ചത് എന്ന് ഷാജി കൈലാസ് കൂട്ടിച്ചേർത്തു.

വരവ് സെപ്റ്റംബർ 11, 2026 മുതൽ ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യുന്നു.

ഒരു നിശ്ശബ്‌ദ വിലാപകാവ്യം കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു

0

മലേരിക്ക പള്ളിയിൽ പെരുന്നാൾ കൊടിയിറങ്ങിയ ദിവസം, വലിയ കായലിലെ ഒരു ബോട്ട് അപകടത്തിൽ, മത്സ്യത്തൊഴിലാളികൾ ജീവൻ രക്ഷിച്ചെടുത്ത ഏതോ അന്യദേശക്കാരനായ അപരിചിതനു തന്റെ അന്നോളമുള്ള ഓർമ്മകൾ കൂടി ആ കായലിലെ ആഴങ്ങളിൽ നഷ്ടപ്പെടുന്നു.
പള്ളിപ്പന്തലിൽ, പള്ളിനിഴലിൽ, ശിഷ്ട ജീവിതം തുടരവേ, കാലം അദ്ദേഹത്തെ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനാക്കുന്നു. പള്ളിയിൽ ഉണ്ടായ ഒരു കളവിനെ തുടർന്ന്, പോലീസുകാരെ, മനുഷ്യരെ ഭയക്കാതെ സ്വസ്ഥമായി കിടന്നുറങ്ങാനായി സിമിത്തേരിയുടെ ഒരു കോണിൽ ഒരിടം കണ്ടെത്തുന്നു… മയ്യവാടിയിലെ പ്രേതങ്ങളാണ്, തനിക്ക് പീലി എന്ന പേര് നൽകിയതെന്ന് സ്വയം വിശ്വസിക്കുന്ന ആ ഒരു മനുഷ്യന്റെ ജീവിതം അനാവരണം ചെയ്യുന്ന ചിത്രം “കല്ലറ ലിഖിതങ്ങൾ” പ്രദർശനത്തിനൊരുങ്ങുന്നു…

സനിൽ പേക്കൽ, ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്‌റ്റ്യൻ, ജോസ് ആൻ്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് എന്നിവർ അഭിനയിക്കുന്നു.

ബാനർ – തക്ഷില ക്രിയേഷൻസ്, രചന, സംവിധാനം – ജോസാൻ്റണി കുരീപ്പുഴ, നിർമ്മാണം – സനിൽകുമാർ എസ്, ഛായാഗ്രഹണം – രാമചന്ദ്രൻ, എഡിറ്റിംഗ് – സന്ദീപ് ശ്രീജു, ഗാനരചന – ജോസാൻ്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം – അജയ് സരിഗമ, കല – ഗിരീഷ് ഗോപിനാഥ്, ചമയം – രതീഷ് രവി, വസ്‌ത്രം – ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് – ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് – വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ – ജോസ് ആലപ്പാടൻ, സ്റ്റിൽസ് – ജോസ് ഡീ ജെ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

0

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന്റെ സക്സസ് ടീസർ പുറത്ത്.
ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ തുടക്കം നേടിയ ചിത്രം ഇതിനോടകം മികച്ച ആഗോള കളക്ഷൻ ആണ് നേടിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കേരളത്തിൽ സെപ്റ്റംബർ 3 ന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയത്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം തകർപ്പൻ പ്രകടനമാണ് ദുൽഖർ സൽമാൻ നടത്തിയത്. ഡാൻ എന്ന് പേരുള്ള, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ദുൽഖർ ഇതിൽ അവതരിപ്പിച്ചു കയ്യടി നേടുന്നത്. ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് നൽകുന്നത്.

ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയ്‌നറാണ്. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും, ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങൾ, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടന രംഗങ്ങൾ എന്നിവരും ചിത്രത്തെ ഗംഭീരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. നഹാസ് ഹിദായത്തിന്റ ഗംഭീര മേക്കിങ് ആണ് ചിത്രത്തെ തകർപ്പൻ എൻ്റർടെയ്നർ ആക്കുന്നത്. ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.

ബുക്ക് മൈ ഷോ ട്രെൻഡിലും മികച്ച കുതിപ്പ് നിലനിർത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്നാവാനുള്ള കുതിപ്പ് തുടരുകയാണ്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്

0

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്‌ലർ പുറത്ത്. പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരനാണ് ട്രെയിലർ പുറത്തിറക്കിയത്. സെപ്റ്റംബർ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.

രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയാണ് ‘എന്ന വിലൈ’ പറയുന്നത്. കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയിൽ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വൈകാരികമായ രംഗങ്ങൾക്കൊപ്പം സംഘർഷഭരിതമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ട്രെയ്‌ലർ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. കുടുംബ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥ പിന്നീട് കൂടുതൽ സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിലേക്ക് കടക്കുന്നുവെന്ന പ്രതീതിയാണ് ദൃശ്യങ്ങൾ നൽകുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങൾക്കൊപ്പം ത്രില്ലർ സ്വഭാവമുള്ള രംഗങ്ങൾക്കും ട്രെയ്‌ലറിൽ ഇടം നൽകിയിട്ടുണ്ട്.

സോഷ്യോ-പൊളിറ്റിക്കൽ ഘടകങ്ങളെ കുടുംബകഥയുമായി കൂട്ടിയിണക്കുന്ന ചിത്രത്തിന് പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വൈകാരികമായ തലത്തിൽ അവതരിപ്പിക്കുന്നതിനൊപ്പം ത്രില്ലർ സ്വഭാവത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. നേരത്തെ പുറത്തിറങ്ങിയ ‘കടലാടും സീമയിലെ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കിയത്, ഇതിലെ ഗാനങ്ങൾക്ക് സംഗീതാസ്വാദകർക്കിടയിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണ്. ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് ‘എന്ന വിലൈ’യിലെ ഗാനങ്ങളും ഇതേ മ്യൂസിക് ലേബലിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്. മൂന്ന് ഷെഡ്യൂളുകളിലായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

2026 സെപ്റ്റംബർ 17 ന് ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം – സാം സി എസ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ – എം ശിവകുമാർ, ആർട്ട് ഡയറക്ടർ – കെ ശിവകൃഷ്ണ, ആക്ഷൻ – പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ – രതീഷ്, കോസ്റ്റ്യൂം ഡിസൈനർ – ആർ മുരുഗാനന്ദം, മേക്കപ്പ് – വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ എം, സ്റ്റിൽസ് – കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ – ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ – ശബരി.

സൈജു കുറുപ്പ്- സാഗർ ചിത്രം പൂജ നടന്നു; നിർമ്മാണം അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി

0

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. അരുണ്‍ ഗോപി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പൂജയും ഇന്ന് രാവിലെ 8.30ന് കൊച്ചിയിലെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടന്നു. പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ, ആദ്യ ക്ലാപ് നൽകിയത് നിതീഷ് എസ് നായർ ആണ്. അരുണ്‍ ഗോപി എക്സൈറ്റ്മെന്റ്‌സിന്റെ ബാനറിൽ അരുണ്‍ ഗോപി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

സായ് കുമാർ, റിയ ജിത്തു, ജയകൃഷ്ണൻ, ഹരിശ്രീ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അഭിരാം രാധാകൃഷ്ണൻ, അൽത്താഫ് സലിം, വിൻസി അലോഷ്യസ്, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ശർമ്മ, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഹാസ്യത്തിനും രസകരമായ സംഭവവികാസങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു ഫൺ റൈഡ് ആയിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

ഛായാഗ്രഹണം: സനീഷ് സ്റ്റാൻലി, എഡിറ്റർ: രതീഷ് രാജ്, സംഗീതം: സനൽ ദേവ്, കലാസംവിധാനം: ജീമോൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സ്വേതിൻ വി, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ്: അരുൺ ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പിആർഒ : ശബരി

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

0

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തിൽ വിക്കി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച, യുവതാരം ആൻ്റണി വർഗീസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. വളരെ നിർണായകമായ ഒരു കഥാപാത്രമാണ് ആൻ്റണി വർഗീസ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ഐ ആം ഗെയിമിൻ്റെ കഥയിൽ, ഒരു ക്രിക്കറ്റ് താരം ആയാണ് ആൻ്റണി വർഗീസ് എത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസിൽ സൂപ്പർ വിജയം നേടുന്ന ചിത്രം, കേരളത്തിന് അകത്തും പുറത്തും ഉള്ള നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിക്കി എന്ന് പേരുള്ള ആൻ്റണി വർഗീസ് കഥാപാത്രം ചിത്രത്തിലെ നിർണായകമായ പല വഴിമാറ്റങ്ങൾക്കും കാരണമാകുന്ന ഒന്നാണ്. ദുൽഖർ സൽമാൻ അവതരിപ്പിച്ച ഡാൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെ, പ്രേക്ഷകരുടെ ഇഷ്ടവും കയ്യടിയും നേടുന്ന ഒരു കഥാപാത്രമാണ് വിക്കിയും. ആക്ഷനും പ്രണയവും വൈകാരിക നിമിഷങ്ങളുമെല്ലാം ഈ കഥാപാത്രത്തിൻ്റെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി നിൽക്കുന്നത്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുൽഖർ സൽമാൻ, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന വമ്പൻ തീയേറ്റർ അനുഭവം സമ്മാനിച്ചു കൊണ്ടാണ് കുതിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങളും, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടനവും ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും മികച്ച പ്രകടനമാണ് നൽകിയത്.

ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി