തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. വകുപ്പുകൾ വ്യക്തമാക്കിക്കൊണ്ടുള്ള മന്ത്രിമാരുടെ അന്തിമ പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശൻ രാജ്ഭവന് കൈമാറി.
മുഖ്യമന്ത്രി വി.ഡി.സതീശൻ തന്നെയാണ് അതീവ പ്രാധാന്യമുള്ള ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും ലഭിച്ചപ്പോൾ, പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നീ വകുപ്പുകൾക്ക് നേതൃത്വം നൽകും. കെ. മുരളീധരനാണ് പുതിയ ആരോഗ്യ-ദേവസ്വം മന്ത്രി.
യുഡിഎഫ് മന്ത്രിമാരും അവരുടെ വകുപ്പുകളും (Full List):
1. വി.ഡി. സതീശൻ (മുഖ്യമന്ത്രി)
- വകുപ്പുകൾ: ധനകാര്യം, നാഷണൽ സേവിംഗ്സ്, സ്റ്റോർസ് പർച്ചേസ്, കൊമേഴ്സ്യൽ ടാക്സ്, കാർഷിക വരുമാന നികുതി, ട്രഷറികൾ, ലോട്ടറികൾ, സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE), സ്റ്റേറ്റ് ഇൻഷുറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC), സ്റ്റാംപുകളും സ്റ്റാംപ് ഡ്യൂട്ടികളും, തുറമുഖങ്ങൾ, നിയമം, പ്ലാനിംഗും സാമ്പത്തിക കാര്യങ്ങളും, ജനറൽ അഡ്മിനിസ്ട്രേഷൻ, ഓൾ ഇന്ത്യ സർവീസുകൾ, ശാസ്ത്ര സാങ്കേതികവിദ്യ, മലിനീകരണ നിയന്ത്രണം, ശാസ്ത്രീയ സ്ഥാപനങ്ങൾ, പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, തിരഞ്ഞെടുപ്പ്, ഇന്റഗ്രേഷൻ, സൈനിക ക്ഷേമം, ദുരിതാശ്വാസം, സംസ്ഥാന അതിഥിസൽക്കാരം, സിവിൽ-ക്രിമിനൽ നീതിന്യായ ഭരണം, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ, തീരദേശ കപ്പൽഗതാഗതവും ഉൾനാടൻ ജലഗതാഗതവും, കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, വിവര-പൊതുജന സമ്പർക്കം (I&PR), പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം, എല്ലാ പ്രധാന നയകാര്യങ്ങളും, മറ്റു വകുപ്പുകളിൽ ഉൾപ്പെടാത്ത വിഷയങ്ങൾ.
2. രമേശ് ചെന്നിത്തല
- വകുപ്പുകൾ: ആഭ്യന്തരം, വിജിലൻസ്, അഗ്നിശമന സേന, ജയിലുകൾ, കയർ.
3. സണ്ണി ജോസഫ്
- വകുപ്പുകൾ: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം.
4. കെ. മുരളീധരൻ
- വകുപ്പുകൾ: ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ് ഉൾപ്പെടെയുള്ള തദ്ദേശീയ ചികിത്സ, ഡ്രഗ് കൺട്രോൾ, ഭക്ഷ്യസുരക്ഷ, ദേവസ്വം.
5. എ.പി. അനിൽകുമാർ
- വകുപ്പുകൾ: റവന്യൂ, സർവേയും ലാൻഡ് റെക്കോർഡുകളും.
6. പി.സി. വിഷ്ണുനാഥ്
- വകുപ്പുകൾ: ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി (KSFDC), ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്.
7. എം. ലിജു
- വകുപ്പുകൾ: സഹകരണം, എക്സൈസ്.
8. റോജി എം. ജോൺ
- വകുപ്പുകൾ: ഉന്നത വിദ്യാഭ്യാസം, പ്രവേശന പരീക്ഷകൾ, നാഷണൽ കേഡറ്റ് കോർ (NCC).
9. ടി. സിദ്ദിഖ്
- വകുപ്പുകൾ: കൃഷി, മണ്ണ് സർവേയും മണ്ണ് സംരക്ഷണവും, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ.
10. കെ.എ. തുളസി
- വകുപ്പുകൾ: പട്ടികജാതി ക്ഷേമം, പട്ടികവർഗ ക്ഷേമം, പിന്നാക്ക ക്ഷേമം.
11. ബിന്ദു കൃഷ്ണ
- വകുപ്പുകൾ: തൊഴിൽ, ക്ഷീരവികസനം, പാൽ സഹകരണസംഘങ്ങൾ, വനിതാ-ശിശുക്ഷേമം.
12. ഒ.ജെയുടെ ജനീഷ്
- വകുപ്പുകൾ: കായികം, യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു, ആർക്കൈവ്സ്.
13. പി.കെ. കുഞ്ഞാലിക്കുട്ടി
- വകുപ്പുകൾ: വ്യവസായവും വാണിജ്യവും, വിവര സാങ്കേതികവിദ്യ (IT), കൃത്രിമ ബുദ്ധി (AI), സ്റ്റാർട്ടപ്പുകൾ, ഖനനം-ഭൂവിജ്ഞാനം, കൈത്തറി-വസ്ത്ര വ്യവസായം.
14. എൻ. ഷംസുദ്ദീൻ
- വകുപ്പുകൾ: പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ വികസനം.
15. കെ.എം. ഷാജി
- വകുപ്പുകൾ: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനിംഗ്, ഗ്രാമവികസനം, റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റികൾ, കില (KILA).
16. പി.കെ. ബഷീർ
- വകുപ്പ്: പൊതുമരാമത്ത് വകുപ്പ് (PWD).
17. വി.ഇ. അബ്ദുൽ ഗഫൂർ
- വകുപ്പുകൾ: മത്സ്യബന്ധനം, ഹാർബർ എഞ്ചിനീയറിങ്, സാമൂഹ്യനീതി.
18. മോൻസ് ജോസഫ്
- വകുപ്പുകൾ: ജലവിഭവം, CADA, ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും, ഭവനനിർമാണം.
19. അനൂപ് ജേക്കബ്
- വകുപ്പുകൾ: ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യങ്ങൾ, ലീഗൽ മെട്രോളജി.
20. ഷിബു ബേബി ജോൺ
- വകുപ്പുകൾ: വനങ്ങൾ, വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം (KASE).
21. സി.പി. ജോൺ
- വകുപ്പുകൾ: ഗതാഗതം, മോട്ടോർ വാഹന വകുപ്പ് (MVD), ജലഗതാഗതം.

