Home Blog Page 11

“പ്രാക്ക്”, സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” രണ്ടാം ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

0

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. “പ്രാക്ക്” എന്ന ടൈറ്റിലോടെ എത്തിയ ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ്. ഗാനം ആലപിച്ചത് ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേർന്നാണ്. വരികൾ രചിച്ചത് ശ്യാം മുരളീധരൻ, നിലീൻ സാന്ദ്ര. ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ആദ്യ ടീസർ, ആദ്യ ഗാനം എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. “കാതങ്ങൾ ദൂരെ” എന്ന വരികളോടെ ആരംഭിക്കുന്ന ആദ്യ ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. മെലഡിയായി ഒരുക്കിയ അതിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് രണ്ടാം ഗാനമായ “പ്രാക്ക്” ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിൻ്റെ മൂഡ് പ്രേക്ഷകരിലെത്തിക്കുന്ന തരത്തിലാണ് രണ്ടാം ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിൻ്റെ കഥാതന്തു എന്നാണ് ടീസർ നൽകുന്ന സൂചന. അസാധാരണമായ കേൾവി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നാണ് റിപ്പോർട്ട്. അത് കൊണ്ട് തന്നെ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.

ഏറെ വ്യത്യസ്തമായ ലുക്കിലാണ് കേന്ദ്ര കഥാപാത്രങ്ങളായ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവർ ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം, കഥാപാത്രങ്ങൾ എന്നിവയെ കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംഷയും കൗതുകവും ആണ് ടീസറും പോസ്റ്ററുകളും ഗാനങ്ങളും നൽകുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കൂടാതെ, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശബ്ദത്തിൻ്റെ ഗംഭീരമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി; വധു യുകെയിൽ നഴ്സായ ശിൽപ ഉദയകുമാർ

0

സോഷ്യൽ മീഡിയയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി. യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ശിൽപ ഉദയകുമാറാണ് വധു. അരുൺ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ വിവാഹചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചത്.

സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്, വീടുകളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി വിഡിയോകളിലൂടെയാണ് അരുൺ സൈബറിടത്ത് ശ്രദ്ധനേടുന്നത്. തുടക്കത്തിൽ ചെറിയ പരിമിതികൾക്കുള്ളിൽ നിന്ന് വിഡിയോകൾ ചെയ്തുതുടങ്ങിയ അരുണിന്റെ കണ്ടന്റുകളിൽ അച്ഛനും അമ്മയും അനിയത്തിയുമെല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. അരുണിന്റെ കഠിനാധ്വാനവും വ്യത്യസ്തമായ അവതരണവുമാണ് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തെ മുൻനിര ഇൻഫ്ലുവൻസർമാരിലൊരാളായി മാറ്റിയത്.

വിവാഹനിശ്ചയത്തിനും വിവാഹത്തിനും മുന്നോടിയായുള്ള ഓരോ വിശേഷങ്ങളും അരുൺ ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധി പ്രമുഖ യൂട്യൂബർമാരും ഇൻസ്റ്റഗ്രാം താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളാണ് നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

വനിതാ ഏഷ്യാ കപ്പ് 2026: പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ; 7 വിക്കറ്റ് ജയത്തോടെ സെമി ഫൈനലിൽ

0

ദുബായ്: വനിതാ ഏഷ്യാ കപ്പിൽ പരമ്പരാഗത വൈരികളായ പാകിസ്താനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ വെറും 55 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, ഏഴ് വിക്കറ്റ് വിജയത്തോടെ സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു.

പാകിസ്താൻ ഉയർത്തിയ ചെറിയ ലക്ഷ്യം 68 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ സുഗമമായി മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് അജയ്യരായാണ് ഹർമൻപ്രീത് കൗറും സംഘവും സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

പാകിസ്താന് എക്കാലത്തെയും കുറഞ്ഞ സ്കോർ

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ തകർക്കുകയായിരുന്നു. വനിതാ ട്വന്റി-20 ക്രിക്കറ്റിൽ പാകിസ്താന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത് (55 റൺസ്).

ഇന്ത്യൻ ബോളിംഗ് നിരയിൽ 3 വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയും 2 വിക്കറ്റ് നേടിയ ദീപ്തി ശർമ്മയും തിളങ്ങി. തകർപ്പൻ ബോളിംഗ് പ്രകടനവുമായി പ്രേമ റാവത്തും പിന്തുണ നൽകിയതോടെ പാകിസ്താൻ ബാറ്റിംഗ് നിര തരിപ്പണമായി.

വേഗത്തിലുള്ള ചേസിംഗ്

എളുപ്പമുള്ള ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഷെഫാലി വർമ്മ, പ്രതിക റാവൽ, സ്മൃതി മന്ദാന എന്നിവരുടെ വിക്കറ്റുകൾ നഷ്‌ടമായെങ്കിലും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും ചേർന്ന് കൂടുതൽ അപായങ്ങളൊന്നുമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

മത്സരത്തിന്റെ ചുരുക്കംവിവരങ്ങൾ
ടൂർണമെന്റ്വനിതാ ഏഷ്യാ കപ്പ് 2026
മത്സരംഇന്ത്യ vs പാകിസ്താൻ
പാകിസ്താൻ സ്കോർ55/10
ഇന്ത്യൻ ബോളിംഗ്ശ്രീ ചരണി (3/8), ദീപ്തി ശർമ്മ (2/5)
ഫലംഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു (68 പന്തുകൾ ബാക്കി) 57/3

സെമി ഫൈനൽ വ്യാഴാഴ്ച

ഗ്രൂപ്പ് ഘട്ടത്തിൽ തായ്‌ലൻഡ്, ഹോങ്കോംഗ്, പാകിസ്താൻ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സെപ്റ്റംബർ 10 വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിൽ ബംഗ്ലാദേശോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

0

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്.

ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.

മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുക്കുന്നത്.

പാൻ-ഇന്ത്യൻ ചിത്രം ‘ധുരന്തർ’-ന്റെ വൻ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തർ’, ‘കിൽ’ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.

‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രാജീവൻ, എഡിറ്റർ ഷമീർ മുഹമ്മദ്, ‘ധുരന്തർ’, ‘ഉറി’, ‘3 ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സൗണ്ട് ഡിസൈനർ ബിഷ്വദീപ് ചാറ്റർജി, ‘കാന്താര’യുടെ വിഎഫ്എക്സ് സൂപ്പർവൈസർ കെ. വി. സഞ്ജിത്, ‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, “ലോക” കോസ്റ്റ്യൂം ഡയറക്ടർ മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകുന്നു.

സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനായ ‘കത്തനാർ’, എസ്. ജെ. സൂര്യ ഒരുക്കുന്ന ‘കില്ലർ’ എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റ് വമ്പൻ ചിത്രങ്ങൾ.

ഛായാഗ്രഹണം – മിറോസ്ലാവ് കുബ ബ്രോസെക്, സംഗീതം – ശാശ്വത് സച്ച്ദേവ്, ആക്ഷൻ ഡയറക്ഷൻ – സീ യങ് ഓ, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ – ബിഷ്വദീപ് ചാറ്റർജി, വിഎഫ്എക്സ് സൂപ്പർവിഷൻ – കെ. വി. സഞ്ജിത്, മിലിട്ടറി അഡ്വൈസർ – സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, കോസ്റ്റ്യൂം ഡിസൈൻ – മെൽവി ജെ, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ- ശബരി, വാഴൂർ ജോസ്.

50 കോടി ക്ലബിൽ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” 50 കോടി ക്ലബിൽ. ചിത്രം ആഗോള തലത്തിൽ 50 കോടി ഗ്രോസ് പിന്നിട്ടു എന്ന വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പങ്ക് വെച്ചു. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ഓണം റിലീസായി എത്തിയ ചിത്രം, ഓണം വെക്കേഷന് ശേഷവും കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ഓണം വെക്കേഷൻ ദിനങ്ങളിൽ മികച്ച പ്രകടനമാണ് ഖലീഫ കേരളാ ബോക്സ് ഓഫീസിൽ നടത്തിയത്. കേരളത്തിന് പുറമേ, വിദേശ മാർക്കറ്റിലും ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെച്ചു.

ചിത്രത്തിലെ നായക കഥാപാത്രമായ ആമിർ അലിയായുള്ള പൃഥ്വിരാജ് സുകുമാരൻ്റെ മികച്ച പ്രകടനമാണ് ഖലീഫയുടെ ഹൈലൈറ്റ്. അദ്ദേഹത്തിൻ്റെ ആക്ഷൻ, മാസ്, ഇമോഷൻ എന്നിവയെല്ലാം യുവാക്കളും കുടുംബ പ്രേക്ഷകരുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ

ശ്രീനാഥ് ഭാസി ചിത്രം “ക്രെഡിറ്റ് സ്കോർ” ടീസർ പുറത്ത്; നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫെറർ ഫിലിംസ്

0

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.
ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസ്.

“എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഈ വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾ വളരെ അപൂർവമായി മാത്രമേ മലയാളത്തിൽ വന്നിട്ടുള്ളൂ എന്നതും “ക്രെഡിറ്റ് സ്കോർ” എന്ന ചിത്രത്തിന് മേൽ പ്രതീക്ഷയും കൗതുകവും വർധിപ്പിക്കുന്നുണ്ട്. ഒരേ സമയം ഒരു ത്രില്ലർ ആയും, ഡ്രാമ ആയും ആണ് ചിത്രം കഥ പറയുക എന്നാണ് സൂചന. സോഷ്യൽ മീഡിയയിലൂടെ സിനിമയിൽ എത്തിയ പ്രമോദ് ഉപ്പ്, ജാസ്സിം ചൂരൽ, നിഖിൽ, ലെന തുടങ്ങിയവരും ടീസറിൽ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, കുടശ്ശനാട് കനകം, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും വേഷമിട്ടിരിക്കുന്നു. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

സീ മ്യൂസിക് ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കിയത്. 2026-ൽ തന്നെ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ജെകെ, സംഗീതം – പി എസ് ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി, സംഭാഷണങ്ങൾ – അർജുൻ ടി എസ്, കലാസംവിധാനം – ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി, റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ – വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് – ധീരജ്, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ബുസി ബേബി ജോൺ, ആക്ഷൻ – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്, വിഎഫ്എക്സ്– ഡോട്ട് വിഎഫ്എക്സ് , ഡിഐ– രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ., ശ്രീരാജ് ശ്യാമ ശേഖർ, അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, വേഫെയറർ ഫിലിംസ് ഹെഡ് – ദേവദേവൻ, ഓഡിയോ – സീ മ്യൂസിക്, ഓൾ ഇന്ത്യ റിലീസ് – സിനിപോളിസ്, മാർക്കറ്റിംഗ് കൺസൾട്ടൻ്റ് – ശിവകുമാർ രാഘവ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി.

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

0

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. നിരൂപകരും പ്രശംസിക്കുന്ന ചിത്രം മലയാള സിനിമയുടെ പുതിയ ഗെയിം ചേഞ്ചർ ആയി മാറുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുൽഖർ സൽമാൻ, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഡാൻ എന്ന് പേരുള്ള കഥാപാത്രമായി ദുൽഖർ സൽമാൻ ആദ്യാവസാനം ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്. മാസ് രംഗങ്ങളിലെല്ലാം ദുൽഖർ സൽമാൻ കാഴ്ചവച്ച പെർഫോർമൻസ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഒരല്പം പാളിയാൽ പോലും കൈവിട്ട് പോകാവുന്ന കഥാപാത്രത്തെ അതീവ കയ്യടക്കത്തോടെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്.

ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന വമ്പൻ തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി, ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള ഒട്ടേറെ നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്. ഞെട്ടിക്കുന്ന ഇന്റർവെൽ പോയന്റും തകർപ്പൻ ക്ലൈമാക്സുമാണ് ചിത്രത്തിന്റെ മറ്റു ഹൈലൈറ്റുകൾ.

ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങൾ, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടനവും ചിത്രത്തെ ആവേശകരമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും മികച്ച പ്രകടനമാണ് നൽകിയത്. നഹാസ് ഹിദായത്തിന്റ ഗംഭീര മേക്കിങ് ആണ് ചിത്രത്തെ ഒരു വമ്പൻ തീയേറ്റർ വിസ്മയമാക്കി മാറ്റുന്നത്.

ബുക്ക് മൈ ഷോ ട്രെൻഡിലും വമ്പൻ കുതിപ്പ് നടത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയർ ബെസ്റ്റ് കേരളാ, ആഗോള ഓപ്പണിങ് ലക്ഷ്യമാക്കിയാണ് കുതിക്കുന്നത് . ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ

“കടലാടും സീമയിലെ”;നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്;ചിത്രം സെപ്റ്റംബറിൽ ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

0

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്. “കടലാടും സീമയിലെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആൻ്റണി ദാസനും ഗാനത്തിന് വരികൾ രചിച്ചത് കാർത്തിക് നേതയും ആണ്. സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഗാനം, ചിത്രത്തിൻ്റെ കഥാ പശ്ചാത്തലത്തെ കുറിച്ചുള്ള സൂചനയും ദൃശ്യങ്ങളിലൂടെ നൽകുന്നുണ്ട്. മനോഹരമായ ഒരു മെലഡി ആയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കരുണാസ്, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള ചിത്രത്തിലെ പ്രധാന താരങ്ങൾ എല്ലാം തന്നെ ഈ ഗാനരംഗത്തിൻ്റെ ഭാഗമാണ്. ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നും ഗാനരംഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമ്മാതാവുമായ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ ആണ് സ്വന്തമാക്കിയത്. ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് ‘എന്ന വിലൈ’യുടെ ഗാനങ്ങളും ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെ സംഗീതാസ്വാദകരിലേക്കെത്തുന്നത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്.

പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം, വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന. ഏറെ ആഴമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ പറയുന്നതിനൊപ്പം, പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

2026 സെപ്റ്റംബറിൽ ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം – സാം സി എസ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ – എം ശിവകുമാർ, ആർട്ട് ഡയറക്ടർ – കെ ശിവകൃഷ്ണ, ആക്ഷൻ – പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ – രതീഷ്, കോസ്റ്റ്യൂം ഡിസൈനർ – ആർ മുരുഗാനന്ദം, മേക്കപ്പ് – വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ എം, സ്റ്റിൽസ് – കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ – ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ – ശബരി.

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

0

‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ ഒക്ടോബറിൽ നടക്കുന്ന കൊറിയയിലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദർശിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിലൊന്നാണ് ബുസാൻ ചലച്ചിത്ര മേള. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാണം.

ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽ നിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നേരത്തെ, എൻഎഫ്ഡിസി കോ പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ പ്രൊഡക്ഷൻ ഡേ, എൻഎഫ്ഡിസി വർക്കിങ് പ്രോഗ്രസ്സ് ലാബ് എന്നിവയിലും ചിത്രം പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ, മിക്സിങ്: തപസ് നായക്, കളറിസ്റ്റ്: റോബർട്ട് ലാങ്, കലാ സംവിധാനം: റോസ്മി അനുമോദ്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നോബിൻ കുര്യൻ, പിആർഒ : ശബരി

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

0

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമ്മാതാവുമായ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കി. സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.

‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് ‘എന്ന വിലൈ’യുടെ ഗാനങ്ങളും ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെ സംഗീതാസ്വാദകരിലേക്കെത്തുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ, ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും. ചിത്രത്തിന് സംഗീതം ഒരുക്കിയത് സാം സി എസ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം, വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന.

ഏറെ ആഴമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ പറയുന്നതിനൊപ്പം, പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

2026 സെപ്റ്റംബറിൽ ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം – സാം സി എസ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ – എം ശിവകുമാർ, ആർട്ട് ഡയറക്ടർ – കെ ശിവകൃഷ്ണ, ആക്ഷൻ – പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ – രതീഷ്, കോസ്റ്റ്യൂം ഡിസൈനർ – ആർ മുരുഗാനന്ദം, മേക്കപ്പ് – വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ എം, സ്റ്റിൽസ് – കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ – ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ – ശബരി.

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ബുക്കിങ്ങിന് വമ്പൻ പ്രതികരണം; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

0

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു മിനിറ്റുകൾ കൊണ്ട് തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 3ന് ആഗോള റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സെപ്റ്റംബർ 3 ന് രാവിലെ 9 മണി മുതൽ ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കും. വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം ആഗോള തലത്തിലും കേരളത്തിലും ലക്ഷ്യമിടുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ഇന്ന് സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ, ചേസ്, ത്രില്ലിംഗ് രംഗങ്ങൾ നിറഞ്ഞ, ഒരു പക്കാ സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറി. ‘ഹൈ സ്റ്റേക്ക്സ്’ എന്ന പ്രമോ ഗാനവും, ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപക്ക് സീ മ്യൂസിക് ആണ് സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ആർഡിഎക്സ് എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

‘വൈറൽ കണ്ണൻ’ വിവാഹിതയായി; വൈഷ്ണവ കെ. സുനിലിന് ഗുരുവായൂരിൽ മാംഗല്യം

0

ശ്രീകൃഷ്ണ ജയന്തി ആഘോഷവേളയിൽ ‘കണ്ണന്റെ’ വേഷത്തിലെത്തി മലയാളി മനസ്സുകൾ കവർന്ന വൈഷ്ണവ കെ. സുനിൽ വിവാഹിതയായി. ശരത് ശശികുമാറാണ് വരൻ. ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

മുമ്പൊരു ശ്രീകൃഷ്ണ ജയന്തി നാളിൽ കണ്ണന്റെ വേഷത്തിൽ നൃത്തം വെയ്ക്കുന്ന വൈഷ്ണവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തോതിൽ വൈറലായിരുന്നു. തുടർന്നങ്ങോട്ട് മലയാളികളുടെ പ്രിയപ്പെട്ട ‘കണ്ണൻ കുട്ടി’യായി വൈഷ്ണവ മാറുകയായിരുന്നു.

ഗുരുവായൂർ സ്വദേശിയായ വൈഷ്ണവ, നൃത്താദ്ധ്യാപകരായ സുനിൽ കെ. ഗുരുവായൂരിന്റെയും മിനി സുനിലിന്റെയും മകളാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലുടനീളം നവദമ്പതികൾക്ക് ആശംസകളുടെ പ്രവാഹമാണ്.

Viral Krishna’ Vaishnava K. Sunil Ties the Knot at Guruvayur Temple