ചൊവ്വ. ഡിസം 7th, 2021

ആദ്യ ചിത്രം റിലീസ് ചെയ്ത് പതിനാറ് വർഷങ്ങൾക്ക് ശേഷം, YRF ബണ്ടി ഓർ ബാബ്ലി 2 റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്, ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.റാണി മുഖർജി, സെയ്ഫ് അലി ഖാൻ, സിദ്ധാന്ത് ചതുർവേദി, ശർവരി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത് .12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെയ്ഫ് അലി ഖാനും റാണി മുഖർജിയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത് .

YRF- ന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സുൽത്താനും ടൈഗർ സിന്ദാ ഹേയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള വരുൺ വി.ശർമ്മയാണ് ബണ്ടി ഓർ ബാബ്ലി 2 സംവിധാനം ചെയ്തിരിക്കുന്നത്. 2021 നവംബർ 19 ന് ചിത്രം തീയേറ്ററുകളിൽ എത്തും

By admin