ചൊവ്വ. ഡിസം 7th, 2021

കൊച്ചി: സ്വപ്നങ്ങൾ പിടിച്ചെടുക്കാൻ വെല്ലുവിളികൾ തടസ്സമാകരുതെന്ന സന്ദേശം പങ്കു വച്ച് ശ്രീകുമാർ സമ്പത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഡിയർ ദിയ’ യൂട്യൂബിൽ റിലീസ് ചെയ്തു. ശ്രീരേഖ ഭാസ്കറാണ് ചിത്രത്തിന്റെ   കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  കൈലാസ് മേനോനാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് .   രാധിക രവിയാണ് ചിത്രത്തിലെ നായിക.  തേജസ് ജ്യോതിയാണ് നായകൻ. രണ്ടു യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ പരസ്പരം കാണാതെ പരിചയപ്പെട്ട് പ്രണയത്തിലാവുന്നതാണ് കഥ. 

ഛായാഗ്രഹണം കൃഷ്ണദത്ത് നമ്പൂതിരിയും എഡിറ്റിംഗ് ജോവിൻ ജോണും നിർവഹിച്ചിരിക്കുന്നു. ഷര ഭാസ്കർ നിർമിച്ച ചിത്രം മ്യൂസിക് 247ന്റെ ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.നജിം അർഷാദ് ആലപിച്ചിരിക്കുന്ന അതിമനോഹരമായ പ്രണയഗാനത്തിന് തൂലിക ചലിപ്പിച്ചിരിക്കുന്നതും ശ്രീരേഖ ഭാസ്കറാണ്.ജെസ്നിഫെറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

English Summary : Short film dear Diya released

By admin