സംഗീതസാന്ദ്രമായ ഒരു സുന്ദര സിനിമ : അരവിന്ദന്റെ അതിഥികൾ റിവ്യൂ

രാജേഷ് രാഘവന്റെ തിരക്കഥയിൽ എം.മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ഒരു ഇടവേളക്ക് ശേഷം ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഇത്. കൂടാതെ ഏറെ നാളുകൾക്ക് ശേഷം ഉർവശി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

അമ്മ ആരെന്നറിയാത്ത അരവിന്ദനും അവനെ എടുത്തുവളർത്തിയ മാധവനും അവർക്കു ചുറ്റുമുള്ള കുറേ ആളുകളുടേയും കഥയാണ് അരവിന്ദന്റെ അതിഥികൾ. അരവിന്ദന്റെ അമ്മയെ തേടിയുള്ള യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.

മൂകാംബിക അമ്പലത്തിന്റെ അടുത്ത് ലോഡ്ജ് നടത്തിവരികയാണ് അരവിന്ദനും മാധവനും. വരദ എന്ന പെൺകുട്ടിയുമായി അരവിന്ദൻ സൗഹൃദത്തിലാവുകയും അവരൊരുമിച്ച് അരവിന്ദിന്റെ അമ്മയെ തേടുകയും ചെയ്യുന്നു. തമാശകൾ നിറഞ്ഞ സന്ദർഭങ്ങളിലൂടെ നീങ്ങുന്ന ചിത്രം കാഴ്ചക്കാരന് തെല്ലും മടുപ്പുളവാകില്ല.  വൈകാരികത നിറഞ്ഞ ക്ലൈമാക്സ്.

അരവിന്ദായി വിനീത് ശ്രീനിവാസനും, മാധവനായി ശ്രീനിവാസനും വേഷമിടുന്നു.  ഗിരിജ എന്ന കഥാപാത്രത്തെ ഉർവശി അവതരിപ്പിക്കുന്നു. നടി ഉർവശിയുടെ തിരിച്ച് വരവ് തന്നെയാണ് ഗിരിജ എന്ന കഥാപാത്രം. വരദയായി എത്തുന്നത് നിഖില വിമലാണ്. അജു വർഗീസ്, സലീംകുമാര്‍, ബിജുക്കുട്ടന്‍, പ്രേംകുമാര്‍, ഷമ്മി തിലകന്‍, ശാന്തികൃഷ്ണ, കെപിഎസി ലളിത തുടങ്ങിയ താരങ്ങൾ ചിത്രത്തില്‍ പ്രധാനവേഷങ്ങളിൽ എത്തുന്നു.

പതിയാറ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍.

കുടുംബമായി ആസ്വദിക്കാൻ പറ്റുന്ന ഒരു സുന്ദര ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ധൈര്യമായി ഈ ചിത്രത്തിന് ടിക്കറ്റെടുക്കാം.

.

 

 

admin:
Related Post