“നിങ്ങൾ തനി തങ്കമാണ് ദിനേശേട്ടാ”

സിനിമ ആസ്വാദകർക്ക് സുപരിചിതമായ ഒരു പേരാണ്
പി.ആർ.ഒ. എ.എസ്. ദിനേശ് . 1997ൽ റിലീസായ “ആറ്റുവേല” എന്ന മലയാള ചിത്രത്തിന്റെ പി ആർ ഓ വർക്ക് ചെയ്തു കൊണ്ടാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്.

മുന്‍ പത്രപ്രവർത്തകയും വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറുമായ സീമാ സുരേഷ് തന്റെ ഫേസ്ബുക്കിൽ പി.ആർ.ഒ. എ.എസ്. ദിനേശ് ന്റെ അറുപതാം പിറന്നാൾ ആശംസിച്ചുകൊണ്ട് കുറിച്ച വാക്കുകൾ

“നിങ്ങൾ തനി തങ്കമാണ് ദിനേശേട്ടാ …..”

ഡിസംബർ 27 ന് മലയാള സിനിമയിലെ P .R.O. ദിനേശേട്ടന്റെ 60 പിറന്നാൾ ആയിരുന്നു …
അത് മറക്കാതെ രാവിലെ തന്നെ വിളിച്ചു ..

“ഹെലോ ദിനേശേട്ടാ പിറന്നാൾ വാഴ്ത്തുക്കൾ ..”
അപ്പുറത്തു പതിവ് ചിരി ..
“മലയാള സിനിമക്ക് പ്രായമേറിയിട്ടും ദിനേശേട്ടൻ ഇപ്പോഴും നിത്യ ഹരിതനാണല്ലോ …”
വീണ്ടും ചിരിയോടെ അദ്ദേഹം പറയുന്നു ..”വീട്ടുകാരും കൂട്ടുകാരും എനിക്ക് ഷഷ്ഠി പൂർത്തിയായെന്നു പറയുന്നു ..പക്ഷെ ഞാനിപ്പോഴും ഇരുപതുകാരനായി സിനിമയ്ക്ക് പിന്നാലെ ഓടുകയാണ് ..29 നു ഇവരെല്ലാരും പിന്നെ മാധ്യമ സുഹൃത്തുക്കളും ചേർന്ന് എനിക്ക് സ്വീകരണം തരുന്നു … പിറന്നാൾ ആഘോഷത്തിനൊപ്പം .. സീമ വരണം ..എന്നെ 60 കാരനാക്കുന്ന ചടങ്ങിൽ പങ്കെടുക്കണം …”

പോകാതിരിക്കുന്നതെങ്ങിനെയാണ് … മലയാള സിനിമയുടെ സ്‌ക്രീനിൽ കഴിഞ്ഞ ഇരുപതു വർഷമായി ഞാനും നിങ്ങളും കാണുന്ന പേരുണ്ട് ..P R O -A S DINESH …ആ ആൾ എനിക്കൊരു ജേഷ്ഠ തുല്യനാണ് ..എന്റെ പത്രപ്രവർത്തന -സിനിമാപത്രപ്രവർത്തന കാലത്തു പരിചയപ്പെട്ട, മലയാള സിനിമയിൽ ഏറ്റവും നന്മയുള്ള മനുഷ്യൻ എന്ന് ഞാനെപ്പോഴും വിശേഷിപ്പിക്കുന്ന ഒരാൾ …

സിനിമയിൽ , സിനിമയുടെ ഭ്രമങ്ങളിൽ ഒന്നും പെടാതെ ,ഇപ്പോഴും ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് KSRTC ബസ്സിലും ,എറണാംകുളം ലൊക്കേഷനിൽ ആക്ടിവ സ്കൂട്ടറിലും ഇപ്പോഴും സഞ്ചരിക്കുന്ന PRO …

“സിനിമ എന്റെയൊപ്പമല്ല ഞാൻ സിനിമാക്കൊപ്പമാണ് ” നടക്കേണ്ടത് തെന്നു പറയുകയും ,അത് പോലെ ജീവിച്ചു കാണിക്കുകയും ചെയ്യുന്ന ഒരാൾ ..

പത്രപ്രവർത്തനകാലത്തു ഒരു മോഹൻലാൽ ചിത്ര ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ടപ്പോൾ ചിരിച്ചുകൊണ്ട് എതിരേറ്റ ദിനേശേട്ടൻ ..
അന്നുമുതൽഇങ്ങോട്ടു എന്നും അദ്ദേഹത്തിന് ഒരേ മുഖവും ഒരേ സൗഹൃദവും ആയിരുന്നു

സിനിമാവാർത്തകൾ ,അഭിമുഖങ്ങൾ ,റിലീസുകൾ ആവശ്യപെട്ടതനുസരിച്ചു ഇമെയിലുകളിലേക്കു എത്തുകയും പ്രസിദ്ധീകരിക്കുകയും 
താരമൂല്യമില്ലാത്തവ തഴയപ്പെടുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ ദിനേശേട്ടൻ ഒരിക്കലും പരാതി പറഞ്ഞില്ല ..അദ്ദേഹത്തിന്റെ പതിഞ്ഞ തികഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു ..
“A.S .ദിനേശിന്‌ എല്ലാ സിനിമകളും ഒരു പോലെയാണ് ..സൂപ്പർസ്റ്റാർച്ചിത്രങ്ങളും നവാഗത താര ചിത്രങ്ങളും ..നിങ്ങൾ തഴഞ്ഞാലും ഞാനെന്റെ PRO ജോലി ചെയ്തു കൊണ്ടിരിക്കും” ..
ഒരിക്കൽ ഞാൻ ഫോണിലൂടെ കേട്ട ആ വാക്കുകൾക്കു പത്രവാർത്തയേക്കാളും ആർജ്ജവമുണ്ടായിരുന്നു …

മറ്റൊരിക്കൽ, നിരന്തരമായി കേൾക്കുന്ന ചില സിനിമഗോസിപ്പുകളെ കുറിച്ചുളള ചർച്ചകൾക്കിടയിൽ ദിനേശേട്ടനോട് ആ വാർത്തയെ കുറിച്ച് ചോദിച്ചവരോടുള്ള മറുപടി ഇങ്ങനെയായിരുന്നു ..”സിനിമയെ കുറിച്ച് ചോദിക്കു ..സിനിമാക്കപ്പുറത്തുള്ള ഒന്നിനെ കുറിച്ചും അന്വേഷിക്കാറില്ല്യ ..പ്രതേകിച്ചും വെക്തിപരമായുള്ള കാര്യങ്ങൾ” പൊടിപ്പും തൊങ്ങലും വെച്ച് എഴുതാൻ തയ്യാറെടുത്തതൊക്കെ ഒറ്റ നിമിഷത്തെ മറുപടി കൊണ്ട് നിഷ്പ്രഭമാക്കി …ഒരു അഭിനേതാവിനെ കുറിച്ചും ഗോസിപ്പ് പറയുന്നത് കേട്ടിട്ടില്ല്യ ..
ഒരിക്കൽ പോലും ആരെയും കുറ്റപ്പെടുത്തി സംസാരിച്ചു കണ്ടിട്ടില്ല്യ ..ഒരു സിനിമയിൽ രണ്ടു PRO വേണമെന്ന ചില തീരുമാനങ്ങൾ ,.ദുശാഠ്യങ്ങൾ പലരും കാണിക്കുമ്പോൾ വളരെ മാന്യതയോടെ മാറി നിന്നു ..

സിനിമ ജേണലിസം ഭാഗീകമായി ഞാൻ നിറുത്തിയപ്പോഴും ഇടക്കിടെ ഫോണിൽ, കണ്ട സിനിമകളെ കുറിച്ച് അവലോകനം നടത്തും ..
ഒരിക്കൽ സംസാരിച്ച പ്പോൾ ഞാൻ ചോദിച്ചു” എത്ര സിനിമയായി ദിനേശേട്ടാ ..”
പിന്നെദിനേശേട്ടൻ PRO DINESH Nന്റെ കഥ പറയുന്നു 
“എറണാകുളം പ്രസ് അക്കാദമിയിലെ ആദ്യത്തെ ജേർണലിസം ബാച്ചിലെ വിദ്യാർത്ഥി ..
കൂട്ടുകാരനായ NP REGUNATH സംവിധാനം ചെയ്‍ത ആറ്റുവേലയാണ് ആദ്യസിനിമ ..പിന്നെ തമ്പികണ്ണന്താനത്തിനൊപ്പം പഞ്ചലോഹത്തിൽ PRO യായി ..അങ്ങനെ 20 കൊല്ലത്തിനിടയിൽ അഞ്ഞൂറിലധികം സിനിമകൾ ..ഇപ്പോൾ റീലീസ്‌ചെയ്ത ലാൽജോസിന്റെ തട്ടുബുറത്തു അച്ചുതന്നിൽ വരെ എത്തി നിൽക്കുന്നു ..
20 വർഷങ്ങൾക്കു മുൻപ് കിട്ടിയ സിനിമയിലെ ആദ്യ പ്രതിഫലം 1500 രൂപ ..
കഴിഞ്ഞ ആഴ്ച ഒരു പ്രോജക്ടിന് കിട്ടിയ പ്രതിഫലവും 1500 രൂപ തന്നയാണു .. 
കണക്കു പറഞ്ഞു ആരുടെ അടുത്തു നിന്നും പ്രതിഫലം ചോദിക്കാറില്ല്യ ..
പണ്ടൊരിക്കൽ ഒരുസിനിമ ലൊക്കേഷനിൽ എത്തിയപ്പോൾ പ്രൊഡ്യൂസർ പറഞ്ഞു …”ദിനേശാ നിങ്ങൾ… നിങ്ങളുടെ പ്രതിഫലം ചോദിച്ചു വാങ്ങണം .. കേട്ടല്ലോ “..അദ്ദേഹം നല്ലൊരു പ്രതിഫലവും തന്നു ..
അപ്പോൾ വിചാരിച്ചു ..അടുത്ത പ്രൊജക്റ്റ് തൊട്ടു , വാങ്ങാം …
അടുത്ത സിനിമലൊക്കേഷനിൽ എത്തിയപ്പോൾ പ്രതിഫലം ചോദിച്ചു .
അവിടത്തെ കാഷ്യർ വേവലാതിപ്പെട്ടു ..പ്രൊഡ്യൂസർ ഇതു വരെ എത്തിയിട്ടില്യ ..എന്തായാലും തരും ,,ഇപ്പോൾ കാശില്ലല്ലോ ദിനേശേട്ടോ”
അയാളുടെ നിസ്സഹായത കണ്ട് വല്ലാത്ത വിഷമം ആയി 
..അതോടെ പ്രതിഫലം ചോദിപ്പു നിർത്തി ..
തരുന്നവർ തരട്ടെ …നന്നായി തരുന്നവരും തരാത്തവരുമുണ്ട് ..
പക്ഷെ സിനിമക്കൊപ്പം മാത്രം നിൽക്കുന്നത് കൊണ്ട് 
ഞാനെപ്പോഴും സിനിമയോടൊപ്പം ജീവിക്കും …
ഈ ജോലി കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവരോട് ഒരേ മറുപടിയെ ഞാൻ പറയാറുള്ളൂ …
എനിക്കെന്നും A S ദിനേശനായി ജീവിക്കാൻ കഴിയുന്നു “…
ദിനേശേട്ടനിൽ നിന്ന് ഇങ്ങനെയൊരു മറുപടി തന്നെയാണ് ഞാനും പ്രതീക്ഷിച്ചത് …കാരണം അദ്ദേഹം അങ്ങനെയാണ് …

രണ്ടു വർഷങ്ങൾക്കു മുന്പാണ് ഞാൻ ദിനേശേട്ടനെ കണ്ടത് ..വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ .. അവരുടെ ആചാരപ്രകാരം {കൊങ്ങിണി } കല്യാണോത്സവം എന്നൊരു ചടങ്ങുണ്ട് ..ആ ആഘോഷത്തിൽ പങ്കെടുക്കാൻ വിളിച്ചു ”സീമ വരണം ..കുടുംബക്കാരും സുഹൃത്തുക്കളും മാത്രമേയുള്ളു …
വിളിച്ചപ്രകാരം പോയി സന്തോഷത്തോടെ പങ്കെടുത്തു …ആ ക്ഷണം എന്റെ ജേഷ്ഠതുല്യനായ ദിനേശേട്ടനിൽ നിന്ന് എനിക്ക് ലഭിച്ച ആദരവ് തന്നെയായിരുന്നു …

ജീവിതം നമ്മെ ഏതൊക്കെ വഴികളിലൂടെയാണ് നടത്തുക …
അങ്ങനെയൊരു വഴിയിൽ ഞാൻ കണ്ടെത്തിയ ഏറ്റവും റിയലിസ്റ്റിക് ആയ ഒരു മനുഷ്യൻ …
ആവശ്യമുള്ളയിടത്തു മാത്രം തന്റെ സാന്നിധ്യം അറിയിക്കുന്ന ഒരാൾ …
സിനിമയെ കുറിച്ച് സംസാരിച്ചു സംസാരിച്ചു നമ്മുക്ക് നല്ല ന്യൂസ് സ്റ്റോറികൾ കണ്ടെത്തി തന്നിരുന്ന ഒരാൾ ..
എത്രയോ ലൊക്കേഷനികളിലേക്കു ഒരുമിച്ചു യാത്ര ചെയ്തു ..
ചില സിനിമാചർച്ചകളിൽ കൂട്ട് ചേർന്നു ..ചില അഭിമുഖത്തിനു വേണ്ടിയുള്ള കാത്തിരുപ്പുകളിൽ കൂട്ടിരുന്നു ..
ജീവിതത്തിലെ ചില ദുർഘട നിമിഷങ്ങളിൽ ജേഷ്ഠസഹോദരനായി തന്നെ നിന്നു ….

ഏതു കാലത്തും ഒരു പോലെ പെരുമാറാൻ കഴിയുക ..അതൊരു നന്മയാണ് ..
മലയാള സിനിമയിലെ ദിനേശേട്ടന് ആ സ്വഭാവം ഒരു അലങ്കാരം തന്നെയാണ് …

നന്മകൊണ്ട് ,സ്നേഹം കൊണ്ട് ,ബഹുമാനം കൊണ്ട് ഞാൻ പരിചയപ്പെട്ട ആളുകളിൽ വെച്ച് നിങ്ങൾ എന്റെ മനസ്സിൽ ഒരു ഹീറോ തന്നെയാണ് ദിനേശേട്ടാ …അറുപത് അല്ല ..ഇരുപതുക്കാരന്റെ കരുത്തോടെ തന്നെ നിങ്ങൾ മുന്നോട്ടു നീങ്ങുക ..
ഇനിയും സ്‌ക്രീനിൽ P R O -A -S DINESH എന്ന് കാണുമ്പോൾ മനസ്സിൽ പറയും –
നിങ്ങൾ തനി തങ്കമാണ് ദിനേശേട്ടാ …..

പിറന്നാൾ വാഴ്ത്തുക്കൾ …..
ഇന്ന് പിറന്നാൾ ആഘോഷം നമ്മൾ തകർക്കും ….

admin:
Related Post